x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴ​ക്കൂ​ട്ടം-കോ​വ​ളം ബൈ​പാ​സി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു

വെബ് ഡെസ്ക്
Published: November 25, 2026 12:27 AM IST | Updated: November 25, 2026 12:27 AM IST


ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം - കോ​വ​ളം ബൈ​പാ​സി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഡി​വൈ​ഡ​റി​ലും സ​മീ​പ​ത്തു​ന്ന മ​ര​ത്തി​ലും ഇ​ടി​ച്ചു ക​യ​റി ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്കേ​റ്റു. ലോ​റി ഡ്രൈ​വ​ർ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത് (40), ക്ലീ​ന​ർ വൈ​ശാ​ഖ് (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
കു​ള​ത്തൂ​ർ എ​സ്എ​ൻ ന​ഗ​റി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​നി​ന്നും ചാ​ക്ക​യി​ലെ ഗോ​ഡൗ​ണി​ൽ ഇ​റ​ക്കാ​ൻ സോ​യാ​ബീ​നു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ലോ​റി. ഇ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി​യി​ൽ ഇ​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി​യ​ശേ​ഷം ഡി​വൈ​ഡ​റി​ൽ​നി​ന്ന മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ൻ​വ​ശം ത​ക​ർ​ന്ന ലോ​റി​യു​ടെ സ്റ്റി​യ​റി​ങ്ങി​നി​ട​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ ശ്രീ​ജി​ത്തി​നെ​യും വൈ​ശാ​ഖി​നെ​യും ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​നനി​ല​യ​ത്തി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണു പു​റ​ത്തെ​ത്തി​ച്ച​ത്. ര​ണ്ടു​പേ​ർ​ക്കും സാ​ര​മാ​യ പ​രു​ക്കു​ണ്ട്. ലോ​റി​യി​ൽ ഇ​ടി​ച്ച കാ​ർ പി​ന്നീ​ട് അ​തു​വ​ഴി​പോ​യ റോ​ഡ് റോ​ള​റി​ലും ഇ​ടി​ച്ചു. പൊ​ലി​സ് കേ​സെ​ടു​ത്തു.

Tags : a car that went out of control collided with a lorry. Accident NattuVishesham DistrictNews

Recent News

Corehub Up