എ.കെ. ബാലൻ
പാലക്കാട്: മന്ത്രിസഭയിലെ ഭിന്നതയെ പരിഹസിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ സാഹചര്യം ഹണിമൂണ്‍ കാലമാണെങ്കിൽ കടിഞ്ഞൂൽപ്രസവത്തിനു മുന്‍പുതന്നെ ഡിവോഴ്സ് നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരേ കള്ളക്കേസെടുത്തെന്ന് അദ്ദേഹം ആരോപിച്ചു.
സർവകലാശാലയിലെ പ്രശ്നങ്ങൾ വൈസ് ചാൻസലറാണു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതെന്നും അതുണ്ടായില്ലെങ്കിൽ സമരമല്ലാതെ മറ്റെന്താണു വിദ്യാർഥികൾക്കു മുന്നിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ലോക്ഭവന്റെ എച്ചിൽപറ്റുന്ന വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും വിദ്യാർഥികൾ വൈസ് ചാൻസലറെ മർദിച്ചെന്ന തരത്തിൽ കള്ളപ്രചാരണം നടത്തിയ മന്ത്രി റോജി എം. ജോണ്‍ മാപ്പുപറയണമെന്നും ബാലൻ ആവശ്യപ്പെട്ടു.വിദ്യാർഥിസമരങ്ങളോടുള്ള സമീപനത്തെയും അദ്ദേഹം ചോദ്യംചെയ്തു.
അതേസമയം, ജയരാജൻമാരുമായി ബന്ധപ്പെട്ട റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രണ്ട് ജയരാജൻമാരും സുഹൃത്തുക്കളാണെന്നും ബാലൻ പറഞ്ഞു. അറിയാത്ത കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Cabinet Dissent A.K. Balan responds sarcasm Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash