x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷി​പ്പ​നി ഭീ​തി​; മു​ട്ട​വി​ല ഇ​ടി​യു​ന്നു

വെബ് ഡെസ്ക്
Published: November 24, 2026 10:30 PM IST | Updated: November 24, 2026 10:30 PM IST

കോഴിമുട്ട

മ​​ല​​പ്പു​​റം (കാ​​​ളി​​​കാ​​​വ്): പ​​​ക്ഷി​​​പ്പ​​​നി ഭീ​​​തി​​​യും ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​വും കാ​​​ര​​​ണം മു​​​ട്ട വി​​​പ​​​ണി ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ. നാ​​​മ​​​ക്ക​​​ലി​​​ൽ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് മു​​​ട്ട​​​ക​​​ൾ ഫാ​​​മു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ മു​​​ട്ട​​​വി​​​ല കു​​​ത്ത​​​നേ ഇ​​​ടി​​​യു​​​ക​​​യാ​​​ണ്. നാ​​​ട്ടി​​​ലെ ക​​​ട​​​ക​​​ളി​​​ൽ എ​​​ട്ട​​​ര രൂ​​​പ​​​യ്ക്ക് വി​​​റ്റി​​​രു​​​ന്ന കോ​​​ഴി​​​മു​​​ട്ട​​​യ്ക്ക് ഇ​​​പ്പോ​​​ൾ 6.50 മു​​​ത​​​ൽ ഏ​​​ഴ് രൂ​​​പ വ​​​രെ​​​യാ​​​ണു വി​​​ല.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ക​​​ട​​​ലൂ​​​ർ ജി​​​ല്ല​​​യി​​​ൽ പ​​​ക്ഷി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​മാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള മു​​​ട്ട ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​ണു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന മു​​​ട്ട ഉ​​ത്പാ​​​ദ​​​ന-​​​ക​​​യ​​​റ്റു​​​മ​​​തി കേ​​​ന്ദ്ര​​​മാ​​​യ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ നാ​​​മ​​​ക്ക​​​ലി​​​ൽ ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ട​​​തോ​​​ടെ ആ​​​റു​ കോ​​​ടി​​​യി​​​ല​​​ധി​​​കം മു​​​ട്ട​​​ക​​​ളാ​​​ണു വി​​​റ്റ​​​ഴി​​​ക്കാ​​​നാ​​​കാ​​​തെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്.

നാ​​​മ​​​ക്ക​​​ലി​​​ൽ പ​​​ക്ഷി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ക​​​ട​​​ലൂ​​​രി​​​ലെ രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഒ​​​മാ​​​ൻ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​തി​​​മാ​​​സം 30 മു​​​ത​​​ൽ 35 ക​​​ണ്ടെ​​​യ്‌​​​ന​​​ർ മു​​​ട്ട​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ​​​നി​​​ന്ന് ഒ​​​മാ​​​നി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഒ​​​മാ​​​നി​​​ലേ​​​ക്കു മു​​​ട്ട​​​യു​​​മാ​​​യി പോ​​​യ ക​​​പ്പ​​​ൽ മ​​​ട​​​ക്കി​​​യ​​​തും പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​ക്കി.

ന​​​വം​​​ബ​​​ർ ആ​​​ദ്യ​​​വാ​​​രം ഒ​​​രു മു​​​ട്ട​​​യ്ക്ക് 6.70 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന നാ​​​മ​​​ക്ക​​​ലി​​​ലെ സം​​​ഭ​​​ര​​​ണ​​​വി​​​ല ഇ​​​പ്പോ​​​ൾ 5.60 രൂ​​​പ​​​യാ​​​യി താ​​​ഴ്ന്നു. ഒ​​​രു മു​​​ട്ട​​​യു​​​ടെ ഉ​​​ത്​​​പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് ഏ​​​ക​​​ദേ​​​ശം 6.50 രൂ​​​പ​​​യാ​​​ണെ​​​ന്നി​​​രി​​ക്കേ വി​​​ല​​​യി​​​ടി​​​വ് ഫാം ​​​ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ക​​​ന​​​ത്ത സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​കാ​​​ലം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ആ​​​വ​​​ശ്യം കു​​​റ​​​ഞ്ഞ​​​തും പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​ങ്ങ​​​ളും വി​​​ല​​​യി​​​ടി​​​വി​​​ന് ആ​​​ക്കം കൂ​​​ട്ടി.

പ​​​ഞ്ചാ​​​ബ് ക​​​ഴി​​​ഞ്ഞാ​​​ൽ രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം മു​​​ട്ട ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കു​​​ന്ന നാ​​​മ​​​ക്ക​​​ൽ, സേ​​​ലം, ഈ​​​റോ​​​ഡ്, കോ​​​യ​​​മ്പ​​​ത്തൂ​​​ർ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കോ​​​ഴി​​​ഫാ​​​മു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

Tags : Egg Price Fall Namakkal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up