x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊങ്കാലയ്ക്ക് ചുടുകല്ലിന് പകരം സ്ഥിരം അടുപ്പുകൾ; സാധ്യത തേടി മേയർ

വെബ് ഡെസ്ക്
Published: November 24, 2026 09:44 PM IST | Updated: November 24, 2026 09:44 PM IST

മാതൃക അടുപ്പുമായി മേയർ വി.വി. രജേഷ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത് കോർപ്പറേഷന്‍റെ പരിഗണനയിലെന്ന് മേയർ വി.വി. രാജേഷ്

പൊങ്കാലയ്ക്ക് ശേഷം നഗരത്തിൽ അവശേഷിക്കുന്ന ചുടുകല്ലുകളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് കോർപ്പറേഷന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ബദൽ മാർഗമെന്ന നിലയിലാണ് സ്ഥിരം അടുപ്പുകളുടെ സാധ്യത പരിശോധിക്കുന്നത്.

നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്‍റെ ഭാഗമായി ഘട്ടംഘട്ടമായി ഈ മാറ്റം നടപ്പിലാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ചുടുകല്ലടുപ്പുകൾക്ക് പകരം കമ്പി കൊണ്ടുള്ള അടുപ്പുകൾ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ പുകയും പൊടിയും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും ശുചീകരണ പ്രവർത്തനങ്ങൾ എളുപ്പമാകുമെന്നുമാണ് വിലയിരുത്തൽ. ഇതിനായി ചുടുകല്ലടുപ്പുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മേയർ നിർദേശിച്ചു.

Tags : Attukal Pongala Brick Stoves Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up