x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെർച്ച്വൽ ക്യൂവിൽ ഭക്തർക്ക് പരാതിയുണ്ടെന്ന് കെ. മുരളീധരൻ

വെബ് ഡെസ്ക്
Published: November 24, 2026 04:49 PM IST | Updated: November 24, 2026 04:49 PM IST

കെ. മുരളീധരൻ

പത്തനംതിട്ട: ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.

തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വെർച്ച്വൽ ക്യൂവിന്‍റെ പരിധി കവിഞ്ഞു എന്ന കാരണത്താൽ തീർഥാടകർക്ക് അയ്യപ്പ ദർശനം നിഷേധിക്കപ്പെടുന്നത് ശരിയല്ല. വെർച്ച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ ആവുന്നില്ല എന്ന പരാതി ഭക്തർക്ക് ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags : Sabarimala KMuraleedharan VirtualQueue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up