x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ 'പല്ല്' ആരുടേതാണ്? മറ്റൊരു 'മനുഷ്യർ' ജീവിച്ചിരുന്നോ?

റിസെർച്ച് ഡെസ്ക്
Published: November 24, 2026 01:18 PM IST | Updated: November 24, 2026 01:22 PM IST

ഹോമോ ഇറക്ടസിന്റെ പല്ലുകൾ.

ലക്ഷക്കണക്കിനു വർഷം മുമ്പുള്ള ഒരു 'പല്ല്' ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്! മ​നു​ഷ്യന്‍റെ പൂ​ർവി​ക​രാ​യ ഹോ​മോ ഇ​റ​ക്ട​സിന്‍റെ ഫോസിൽ അവശിഷ്ടങ്ങൾക്കൊപ്പമാണ് 'പല്ല്' കണ്ടെത്തിയത്. ആദ്യം ഹോമോ ഇറക്ടസിന്‍റെ ശേഷിപ്പുകളായിരിക്കുമെന്നു വിശ്വസിച്ച ശാസ്ത്രജ്ഞർ വിശദമായ പരിശോധനയിൽ പൂർണമായും ഞെട്ടി! അതിന്‍റെ രഹസ്യങ്ങൾ ചുരുളഴിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു ഗവേഷകർ.

ശാ​സ്ത്രലോകം വിശ്വസിച്ചിരുന്നതിനേക്കാൾ ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം വ​ർ​ഷം കൂ​ടി ഹോമോ ഇറക്ടസ് ഭൂ​മി​യി​ൽ അധിവസിച്ചിരുന്നുവെന്നാണു പു​തി​യ പ​ഠ​നം. ചൈ​ന, ഫ്രാ​ൻ​സ്, ഓ​സ്‌​ട്രേ​ലി​യ, ഡെ​ൻ​മാ​ർ​ക്ക്, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്താ​രാഷ്‌ട്ര ഗ​വേ​ഷ​കസം​ഘം ന​ട​ത്തി​യ പഠനങ്ങളിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു പഠനങ്ങളാണു നടത്തിയത്. ഏ​ക​ദേ​ശം നാ​ലു ല​ക്ഷം വ​ർ​ഷം മുമ്പ്, ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽനിന്ന് ഹോ​മോ ഇ​റ​ക്ട​സ് അപ്രത്യക്ഷമായി എന്നാണു വിശ്വസിച്ചിരുന്നത്. എന്നാൽ, അതിനേക്കാൾ കൂടുതൽ സംവത്സരങ്ങൾ അവർ ഭൂമുഖത്തു നിലനിന്നിരുന്നു. അതിനുള്ള തെളിവുകളാണു ലഭിച്ചത്.

ഇ​രു​പ​തു ല​ക്ഷം വ​ർ​ഷം മുമ്പാ​ണ് ഹോ​മോ ഇ​റ​ക്ട​സ് ഉ​ട​ലെ​ടു​ത്ത​തെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ൽനി​ന്ന് ഏ​ഷ്യ​യി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും ആ​ദ്യ​മാ​യി സ​ഞ്ച​രി​ച്ച വി​ഭാ​ഗ​വുമാണെന്നാണു വിശ്വസിക്കപ്പെടുന്നത്. നി​യാ​ണ്ട​ർ​ത്താ​ൽ, ഡെ​നി​സോ​വ​ൻ, ആ​ധു​നി​ക മ​നു​ഷ്യ​രാ​യ ഹോ​മോ സാ​പ്പി​യ​ൻ​സ് എ​ന്നി​വ​യെ​ല്ലാം പ​രി​ണ​മി​ച്ചു​ണ്ടാ​യ​ത് ഹോ​മോ ഇ​റ​ക്ട​സി​ൽ നി​ന്നാ​ണ്.

K-Rail Survey

അത് ആരുടെ പല്ല്?
തെ​ക്ക​ൻ ചൈ​ന​യി​ലെ ര​ണ്ടു ഗു​ഹ​ക​ളി​ൽനിന്നായി ഒൻപതു പല്ലുകളുടെ ഫോസിലുകളാണു ശാസ്ത്രജ്ഞർക്കു ലഭിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പല്ലിന്‍റെ ഇനാമലിലുണ്ടായിരുന്ന പ്രോട്ടീൻ പരിശോധിച്ചാണു കാലപ്പഴക്കം നിർണയിച്ചത്. ഡി​എ​ൻ​എ ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ശി​ച്ചു​പോ​കു​മെ​ങ്കി​ലും, പ്രോ​ട്ടീ​നു​ക​ൾ സംവത്സരങ്ങളോളം നിലനിൽക്കും. മൂ​ന്നു ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്രോ​ട്ടീ​നു​ക​ൾ വലിയൊരളവിൽ വി​ഘ​ടി​ച്ചു​പോ​യി​ട്ടു​ണ്ടാ​കാം. അ​വ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തു കഠിനമായ പരിശ്രമവുമാണ്. പത്തുവർഷം മുമ്പായിരുന്നെങ്കിൽ പ്രോട്ടീൻ പരിശോധന ദുഷ്കരമാകുമായിരുന്നു. അതേസമയം, പുത്തൻ സാങ്കേതികവിദ്യ മനുഷ്യപരിണാമവഴികളിലെ നിർണായകഘട്ടങ്ങളിലേക്കു സഞ്ചരിക്കാൻ വഴിയൊരുക്കുന്നതാണെന്നു ഗവേഷകർ വ്യക്തമാക്കി.

അതൊന്നുമല്ല, ഗവേഷകരെ കുഴക്കിയത്. ലഭിച്ച ഒ​ൻ​പ​തു പ​ല്ലു​ക​ളി​ൽനിന്ന് ഒരെണ്ണം‌‌‌‌ മ​റ്റു​ള്ള​വ​യി​ൽനിന്നു പൂർണമായും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു എന്നതാണ്! ആ പല്ലിന്‍റെ പ്രോ​ട്ടീൻ പരിശോധനാഫലം ഗവേഷകലോകത്തെ ഞെട്ടിച്ചു! അതിനു ഹോ​മോ ഇ​റ​ക്ട​സിന്‍റെ പ​ല്ലു​ക​ളു​മാ​യോ, ച​രി​ത്ര​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​റ്റേ​തെ​ങ്കി​ലും ജീ​വി​ക​ളു​മാ​യോ സാമ്യമില്ലത്രെ! അപ്പോൾ, ആ പല്ല് ആരുടേതാണ്? ആ ​കാ​ല​ഘ​ട്ട​ത്തി​ൽ, മ​റ്റൊ​രു മ​നു​ഷ്യ​വി​ഭാ​ഗം കൂ​ടി ജീ​വി​ച്ചി​രു​ന്നോ? അതെ, ജീവിച്ചിരിന്നുവെന്നാണു ഗവേഷകർ വിശ്വസിക്കുന്നത്.

K-Rail Survey

ആ പല്ല് ഏ​തു മ​നു​ഷ്യ​വി​ഭാ​ഗ​ത്തിന്‍റേ​താ​ണെ​ന്നു തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഗവേഷകർ ആരംഭിച്ചിട്ടുണ്ട്. ഒ​രേ പ്ര​ദേ​ശ​ത്തുതന്നെ വ്യ​ത്യ​സ്ത​മാ​യ മ​നു​ഷ്യ​വി​ഭാ​ഗ​ങ്ങ​ൾ ഒ​ന്നിച്ചു ജീ​വി​ച്ചി​രു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണു ​ക​ണ്ടെ​ത്ത​ലി​നെ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​ക്കു​ന്ന​തെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു.

വിശദമായ ഫോസിൽ പഠനങ്ങളിലൂടെ ഹോ​മോ ഇ​റ​ക്ട​സ് ഉ​ഷ്ണ​മേ​ഖ​ലാ മ​ഴ​ക്കാ​ടു​ക​ളി​ലും ജീ​വി​ച്ചി​രു​ന്നു​വെ​ന്നാണു തെളിയിക്കുന്നത്. ഇ​ട​തൂ​ർ​ന്ന സ​സ്യ​ജാ​ല​ങ്ങ​ൾ കാ​ര​ണം സ​ഞ്ചാ​രംപോലും ദു​ഷ്ക​ര​മാ​യ കാലഘട്ടമായിരുന്നു അത്. മ​റ്റു മ​നു​ഷ്യ​വി​ഭാ​ഗ​ങ്ങ​ളും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വി​ച്ചി​രു​ന്നു എ​ന്ന​തിന്‍റെ ആ​ദ്യ തെ​ളി​വാ​ണി​തെ​ന്നും, മു​ൻ​ ധാരണയേക്കാൾ ഹോ​മോ ഇ​റ​ക്ട​സി​നു കൂടുതൽ ദുർഘടമായ സാഹചര്യങ്ങളുമായി ഇണങ്ങാൻ ക​ഴി​ഞ്ഞി​രു​ന്നതായും ഗ​വേ​ഷ​ക​ർ അനുമാനിക്കുന്നു.

Tags : HumanEvolution Homoerectus ToothFossil UnknownHumanSpecies Paleoanthropology ScienceNews

Recent News

Corehub Up