Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScienceNews

കാക്കകൾ മനുഷ്യരേക്കാൾ മിടുക്കരാണ്! ചില കാര്യങ്ങളിൽ..!

നമ്മൾ കരുതിയപോലെ നിസാരക്കാരല്ല കാക്കകൾ! ചില കാര്യങ്ങളിൽ മനുഷ്യരേക്കാൾ സമർഥരാണത്രെ കാക്കകൾ! കാക്കകളുടെ അതിശയകരമായ കഴിവുകൾ ഗവേഷകരെപ്പോലും അദ്ഭുതപ്പെടുത്തി! യൂണിവേഴ്സിറ്റി ഓഫ് ടൂബിംഗിലെ (ജർമനി) ഗവേഷകർ നടത്തിയ പഠനം കൂരിരുട്ടിന്‍റെ കിടാത്തിയെക്കുറിച്ചുള്ള നമ്മുടെ ധാരണ തിരുത്തിയെഴുതുന്നതായി.

മനുഷ്യരേക്കാൾ ഇരട്ടിവേഗത്തിൽ, കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ സ്വീകരിക്കാൻ കാക്കകൾക്കു കഴിയുമെന്നാണു ഗവേഷകരുടെ പുതിയ കണ്ടെത്തൽ! അതിവേഗത്തിൽ, തെറ്റാതെ തീരുമാനങ്ങളെടുക്കാനുള്ള ശേഷി കാക്കകൾ എങ്ങനെ സ്വായത്തമാക്കിയെന്നു ഗവേഷകർ അന്വേഷിച്ചു.

ഇതിനായി രണ്ടു കാക്കകളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തു. ടച്ച് സ്ക്രീനിൽ നീങ്ങിക്കൊണ്ടിരിക്കുന്ന 'ഡോട്ട് പാറ്റേണു'കളുടെ ദിശ കൃത്യമായി തിരിച്ചറിയാൻ കാക്കകളെ പരിശീലിപ്പിച്ചു. സ്ക്രീനിൽ കാണുന്ന ഡോട്ടുകൾ ഇടതുവശത്തേക്കാണോ, അതോ വലതുവശത്തേക്കാണോ നീങ്ങുന്നതെന്നു കാക്കകൾ നിരീക്ഷിക്കുകയും അതനനുസരിച്ച് സ്ക്രീനിൽ കൊത്തി ദിശ വ്യക്തമാക്കുകയും ചെയ്യണം. ശരിയായ ദിശ തെരഞ്ഞെടുക്കുന്ന കാക്കയ്ക്കു തീറ്റയും നൽകി. പുഴുക്കളാണു നൽകിയത്.

പരീക്ഷണവേളയിൽ, ദൗത്യത്തിന്‍റെ കാഠിന്യം വർധിപ്പിക്കാൻ സ്ക്രീനിലെ ഡോട്ടുകളുടെ എണ്ണത്തിലും മാറ്റങ്ങൾ വരുത്തി. വെറും മൂന്നു ശതമാനം ഡോട്ടുകൾ മാത്രം ഒരു ദിശയിലേക്കു ചലിപ്പിക്കുന്പോഴും കാക്കകൾ വളരെ സമർഥമായി ശരിയുത്തരം തെരഞ്ഞെടുത്തു. ഒട്ടും തെറ്റാതെയാണു വേഗമേറിയ തീരുമാനങ്ങൾ കാക്കകൾ സ്വീകരിച്ചത്. ഇതു ഗവേഷകർ‌ക്ക് അദ്ഭുതമായി.

International

'മറവി'ക്കു കടിഞ്ഞാൺ! ഓർമകളെ കാക്കാൻ ശാസ്ത്രത്തിന്‍റ 'പടച്ചട്ട'

'മറവിരോഗ'ത്തിനു കടിഞ്ഞാണിടാനൊരുങ്ങി ശാസ്ത്രലോകം! മറവിരോഗത്തിന് ഏറ്റവും ഫ​ല​പ്ര​ദ​മാ​യ പു​തി​യ ചി​കി​ത്സാ​രീ​തി​ക​ളും ഔഷധങ്ങളും വി​ക​സി​പ്പി​ക്കാ​നുള്ള ഗവേഷണങ്ങൾ പൂർണവിജയം വരിച്ചതായി ഗവേഷകർ. മ​റ​വി​രോ​ഗത്തിനു കാ​ര​ണങ്ങളിലൊന്നായ 'ടൗ' ​പ്രോ​ട്ടീ​നു​ക​ളു​ടെ വി​നാ​ശ​ക​ര​മാ​യ ​മാ​റ്റ​ത്തി​ന്‍റെ ഉ​റ​വി​ടമാണു ഗവേഷകർ കണ്ടെത്തിയത്. ത​ല​ച്ചോ​റി​ലെ നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്രോ​ട്ടീ​ൻ രൂ​പ​മാ​റ്റത്തിന്‍റെ തുടക്കം എവിടെയാണെന്നു ‌‌‌‌‌‌വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ക​ണ്ടെ​ത്ത​ൽ.

സാ​ധാ​ര​ണ​യാ​യി നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ ആ​ന്ത​രി​കഘ​ട​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന പ്രോ​ട്ടീ​നാ​ണ് 'ടൗ'. ​എ​ന്നാ​ൽ മറവിരോഗം ബാ​ധി​ക്കുന്നവരിൽ, ഈ ​പ്രോ​ട്ടീ​നു​ക​ൾ അസാധാരണരീതിയിൽ രൂ​പ​മാ​റ്റം സം​ഭ​വി​ക്കു​ക​യും ഫൈ​ബ്രിൽ എന്ന നാരുകളായി ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇ​ങ്ങനെ സംഭവിക്കുന്പോൾ നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ്ര​വ​ർ​ത്ത​നം തകരാറിലാകും. ഇത്തരത്തിൽ അസാധാരണമായി മാറിയ പ്രോ​ട്ടീ​ൻ മ​റ്റു പ്രോ​ട്ടീ​നു​ക​ളെ​ക്കൂ​ടി വി​നാ​ശ​ക​ര​മാ​യ രീ​തി​യി​ലേക്കു മാറ്റാൻ പ്രേ​ര​ണ​യാ​കും.

എ​ന്നാ​ൽ, പ്രോ​ട്ടീ​നിലെ പ്ര​ത്യേ​ക കേ​ന്ദ്ര​മാ​ണ് ഈ ​പ്ര​ക്രി​യ​യ്ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന സുപ്രധാന കണ്ടെത്തലാണു ഗ​വേ​ഷ​ക​ർ നടത്തിയിരിക്കുന്നത്. പ്രോ​ട്ടീ​നി​ലെ ജ​ല​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന ഭാ​ഗ​ത്ത് ജ​ല​ത​ന്മാ​ത്ര​ക​ൾ ഒ​രു തൊ​പ്പി​പോ​ലു​ള്ള ഘ​ട​ന നി​ർമി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി​ച്ചേ​രു​മ്പോ​ൾ ഇ​വ​യ്ക്കി​ട​യി​ലെ ജ​ലം അലിഞ്ഞുപോകുകയും ടൗ ​പ്രോ​ട്ടീ​നു​ക​ൾ ത​മ്മി​ൽ ശ​ക്ത​മാ​യി കൂ​ട്ടി​ച്ചേ​രു​ക​യും ചെ​യ്യു​ന്നു. ഈ ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു കൂടുതൽ പഠനങ്ങളും ഔഷധങ്ങളും വികസിപ്പിച്ചാൽ പ്രോ​ട്ടീ​നു​ക​ളു​ടെ വി​നാ​ശ​ക​ര​മാ​യ രൂ​പ​മാ​റ്റ​ത്തെ​യും രോ​ഗ​വ്യാ​പ​ന​ത്തെ​യും തു​ട​ക്ക​ത്തി​ൽ ത​ന്നെ ത​ട​യാ​നാ​കു​മെ​ന്നു ഗ​വേ​ഷ​കർ വ്യക്തമാക്കുന്നു.

​ക​ണ്ടെ​ത്ത​ൽ സ്ഥി​രീ​ക​രി​ക്കാൻ, ടൗ ​പ്രോ​ട്ടീ​ന്‍റെ ​കേ​ന്ദ്ര​ത്തി​ൽ കെ​മി​ക്ക​ൽ ടാ​ഗ് ഘ​ടി​പ്പി​ച്ചു പ​രീ​ക്ഷ​ണം ന​ട​ത്തി. ഫൈ​ബ്രി​ലു​ക​ളു​ടെ വ​ള​ർ​ച്ച പൂ​ർണ​മാ​യും അവസാനിക്കുന്നതു ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. പ്രോ​ട്ടീ​നു​ക​ൾ ഒ​ന്നി​നു​മീ​തെ ഒ​ന്നാ​യി കൂടിച്ചേരുന്പോഴാണ് ഫൈ​ബ്രി​ലു​ക​ൾ വ​ള​രു​ന്ന​ത്. പ്രോ​ട്ടീന്‍റെ ​പ്ര​ത്യേ​ക ഭാ​ഗം മ​റ്റൊ​ന്നു​മാ​യി ഒ​ട്ടി​പ്പി​ടി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണിതെന്നും ഗവേഷകർ നിരീക്ഷിച്ചു. കൂടിച്ചേരലിൽ ചെ​റി​യൊ​രു വ്യ​ത്യാ​സം വ​രു​ത്തി​യാ​ൽ പോ​ലും ഫൈ​ബ്രി​ലു​ക​ളു​ടെ വ​ള​ർ​ച്ച നി​ല​യ്ക്കു​മെ​ന്നും ഗവേഷകർ പറഞ്ഞു.

ടൗ ​പ്രോ​ട്ടീ​നു​ക​ളു​ടെ പ്രവർത്തനം വിശദമായി മനസിലാക്കാനും പ്ര​തി​രോ​ധ ചി​കി​ത്സ​കൾ വി​ക​സി​പ്പി​ക്കാ​നും ​പു​തി​യ ക​ണ്ടെ​ത്ത​ൽ ശാ​സ്ത്ര​ലോ​ക​ത്തി​നു വഴികാട്ടിയാകുമെന്നു ഗവേഷസംഘം വ്യക്തമാക്കി.

International

വെറും 'രോമ'മല്ല; ആടിന്‍റെ 'രോമ'ത്തിൽനിന്ന് അസ്ഥിരോഗ ചികിത്സയ്ക്കുള്ള ഔഷധം

വെറും രോമത്തിൽനിന്ന്, അതും ആടിന്‍റെ രോമത്തിൽനിന്ന് ഇങ്ങനെയൊരു കണ്ടുപിടിത്തമോ? ആരും അദ്ഭുതപ്പെടുന്ന കണ്ടെത്തലുകളാണ് ലണ്ടൻ‌ കിംഗ്സ് കോളജിലെ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഭാവിയിൽ അസ്ഥിരോഗ ചികിത്സാരംഗത്തു വലിയ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തൽ എന്താണെന്നല്ലേ?

ആ​ടിന്‍റെ രോ​മ​ത്തി​ൽനിന്നു വേ​ർ​തി​രി​ച്ചെ​ടു​ത്ത പ്ര​ത്യേ​ക 'പ​ദാ​ർ​ഥം' അസ്ഥികളിലെ കേടുപാടുകൾ പരിഹരിക്കാൻ ഉപയോഗിക്കാമെന്നാണ് ആ സുപ്രധാന കണ്ടെത്തൽ. ഇതുപയോഗിച്ച് എ​ലി​ക​ളി​ലെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച അ​സ്ഥി​ക​ൾ വി​ജ​യ​ക​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ചെന്നു ഗവേഷകർ വ്യക്തമാക്കി. പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ളാ​ജ​ൻ മെം​ബ്രെ​യ്നു​ക​ളേ​ക്കാ​ൾ മി​ക​ച്ച 'ബോൺ സെൽ' ആണ് നിർമിച്ചതെന്നും ഗവേഷകർ വ്യക്തമാക്കി.

ആടിന്‍റെ രോമത്തിൽ കാണപ്പെടുന്ന സ്ട്രക്‌ചറൽ 'കെ​രാ​റ്റി​ൻ' എന്ന പ്രോ​ട്ടീ​ൻ ഉ​പ​യോ​ഗി​ച്ചാണു പ്ര​ത്യേ​ക മെം​ബ്രെ​യ്നു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അന്താരാഷ്‌ട്ര ശാസ്ത്ര മാസികയിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാബിൽ, ഗ​വേ​ഷ​ണ​ത്തിന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​നു​ഷ്യരിലെ അ​സ്ഥി​കോ​ശ​ങ്ങ​ളി​ലാ​ണ് ഈ '​കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​'ക​ൾ പ​രീ​ക്ഷി​ച്ച​ത്. ഇ​വ​യി​ൽ കോ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ വ​ള​രു​ക​യും അ​സ്ഥി രൂ​പീ​ക​ര​ണം സംഭവിക്കുകയും ചെയ്തു. തു​ട​ർ​ന്ന്, സ്വ​യം സു​ഖ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ത​ല​യോ​ട്ടി​യി​ൽ വ​ലി​യ ക്ഷ​ത​ങ്ങ​ളു​ള്ള എ​ലി​ക​ളി​ൽ ഇ​തു പ​രീ​ക്ഷി​ച്ചു. ഇതും വിജയകരമായിരുന്നു.

സു​ഖ​പ്പെ​ടു​ന്ന സ​മ​യ​മ​ത്ര​യും മാ​റ്റ​മി​ല്ലാ​തെ നി​ൽ​ക്കാ​നും പു​തി​യ അ​സ്ഥി​ക​ൾ വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ പ്ര​ത​ലം ന​ൽ​കാ​നും ത​ക്ക​വ​ണ്ണ​മാ​ണ് കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​ക​ൾ ഗവേഷകർ രൂപപ്പെടുത്തിയത്. ആ​ഴ്ച​ക​ളോ​ളം നീണ്ട നിരീക്ഷണത്തിൽ, എ​ലി​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച അസ്ഥികളിൽ പു​തി​യ അ​സ്ഥി​ക​ൾ വി​ജ​യ​ക​ര​മാ​യി പുനരുജ്ജീവിച്ചതായി ഗവേഷസംഘത്തിനു ക​ണ്ടെ​ത്താൻ‌ കഴിഞ്ഞു.

പ​രീ​ക്ഷ​ണ​ത്തി​ൽ കൊ​ളാ​ജ​ൻ മെം​ബ്രെ​യ്നു​ക​ൾ കൂ​ടു​ത​ൽ അ​സ്ഥി​ക​ൾ രൂപപ്പെടുത്തിയെങ്കിലും, കെ​രാ​റ്റി​ൻ ഉ​പ​യോ​ഗി​ച്ചപ്പോഴുണ്ടായ അ​സ്ഥി​ക​ളിൽ ഘ​ട​നാ​പ​ര​മാ​യ ക്ര​മീ​ക​ര​ണ​വും ആ​രോ​ഗ്യ​ക​ര​മാ​യ അ​സ്ഥി​ക​ൾ​ക്കു സ​മാ​ന​മാ​യ കോ​ശ​വി​ന്യാ​സ​വും ഗവേഷകർ നിരീക്ഷിച്ചു. മാത്രമല്ല, കെ​രാ​റ്റി​ൻ മെം​ബ്രെ​യ്നു​ക​ൾ ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളു​മാ​യി പൂ​ർണ​മാ​യും സ​മ​ന്വ​യി​ച്ച​താ​യും ഗ​വേ​ഷ​ക​ർക്കു കണ്ടെത്താൻ കഴിഞ്ഞു.

International

കുഞ്ഞിന്‍റെ വളർച്ച‍യിൽ അച്ഛന്‍റെ 'ഗന്ധ'ത്തിനു വലിയ പങ്കുണ്ട്; അദ്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട്

കുഞ്ഞിന്‍റെ വളർച്ചാഘട്ടത്തിൽ മാതാപിതാക്കളുടെ 'ഗന്ധ'ത്തിനു വലിയ പങ്കുണ്ടത്രെ! അതേസമയം, അമ്മയുടെയും അച്ഛന്‍റെയും ഗന്ധം രണ്ടു രീതിയിലാണു കുഞ്ഞിൽ പ്രവർത്തിക്കുന്നതെന്നും ഗവേഷകർ. കുഞ്ഞുമായുള്ള മാതാപിതാക്കളുടെ ബന്ധത്തിൽ സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുകയാണു ശാസ്ത്രലോകം. അ​മ്മയുടെ ഗ​ന്ധം കു​ഞ്ഞു​ങ്ങ​ളെ ശാ​ന്ത​മാ​ക്കാനും, ഉ​റ​ങ്ങാനും സഹായിക്കും. ഗ​ർ​ഭ​കാ​ല​ത്ത് അ​മ്മ​യു​ടെ ഗ​ന്ധ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ ​ഗ​ന്ധം ന​ൽ​കു​ന്ന സു​ര​ക്ഷി​ത​ത്വം ചെ​റുതല്ല. എ​ന്നാ​ൽ ഗ​ർ​ഭ​കാ​ല​ത്തെ ജൈ​വി​ക​മാ​യ ഈ ​മു​ൻ​തൂ​ക്കം അച്ഛനില്ലെങ്കിലും, അ​ച്ഛന്‍റെ ശ​രീ​ര​ഗ​ന്ധം കുഞ്ഞിന്‍റെ വളർച്ചയിൽ മറ്റു ചില പങ്കുകൾ വഹിക്കുന്നുണ്ട്. കു​ഞ്ഞിന്‍റെ മ​സ്തി​ഷ്ക വ​ള​ർ​ച്ച​യി​ലും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ രൂപപ്പെടുന്നതിലും അച്ഛന്‍റെ ഗന്ധം വലിയ പങ്കുവഹിക്കുന്നതായി പു​തി​യ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.
‌
ന​വ​ജാ​ത ശി​ശു​ക്ക​ളി​ൽ കാ​ഴ്ച​യും കേ​ൾ​വി​യും വി​ക​സി​ക്കു​ന്ന​തി​നു വ​ള​രെ മു​മ്പേ ത​ന്നെ ഘ്രാ​ണ​ശേ​ഷി വികസിക്കുന്നു. കു​ഞ്ഞു​ങ്ങ​ളു​ടെ വൈ​കാ​രി​ക വി​കാ​സ​ത്തെ​യും സാ​മൂ​ഹി​ക പ്ര​തി​ക​ര​ണ​ങ്ങ​ളെ​യും അ​മ്മയുടെ ശ​രീ​ര​ഗ​ന്ധം സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നു നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അതേസമയം, അ​ച്ഛ​ന്‍റെ ശ​രീ​ര​ഗ​ന്ധ​ത്തോ​ടുള്ള കു​ഞ്ഞിന്‍റെ പ്ര​തി​ക​രണം ഇ​തു​വ​രെ വിശദമായി പഠിച്ചിരുന്നില്ല. കു​ഞ്ഞിന്‍റെ വ​ള​ർ​ച്ച​യി​ൽ, അച്ഛന്‍റെ ഇടപെടലുകളെക്കുറിച്ചു സുവ്യക്തമായ ധാ​ര​ണയേകുന്നതാണു പു​തി​യ കണ്ടെത്തലുകളെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

നാൽപതോളം അച്ഛൻ-ശിശു ജോഡി​ക​ളെ​യാ​ണു ഗവേഷകർ പഠനവിധേയമാക്കിയത്. അച്ഛൻ തു​ട​ർ​ച്ച​യാ​യി ര​ണ്ടു രാ​ത്രി​ക​ൾ ധ​രി​ച്ച ടി-​ഷ​ർ​ട്ടു​ക​ൾ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു. അതിനുശേഷം കു​ഞ്ഞിനെ വിവിധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഗവേഷകർ നി​രീ​ക്ഷി​ച്ചു. സ്വ​ന്തം അ​ച്ഛ​നു​മാ​യി നേ​രി​ട്ട് ഇടപെടുന്ന സാഹചര്യം; അ​പ​രി​ചി​ത​നാ​യ ഒ​രാ​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ അ​ച്ഛൻ ധരിച്ച ടി-​ഷ​ർ​ട്ട് കണ്ടെയ്നർ തുറന്നു സ​മീ​പ​ത്തുവച്ച സാ​ഹ​ച​ര്യം, ഗ​ന്ധ​മി​ല്ലാ​ത്ത പു​തി​യ ടി-​ഷ​ർ​ട്ട് കുഞ്ഞിന്‍റെ സ​മീ​പ​ത്തു വച്ചത് എന്നിങ്ങനെ മൂന്നു രീതിയാണു ഗവേഷകർ അവലംബിച്ചത്.

International

സ്രാവിന്‍റെ 'പല്ല്' പറഞ്ഞു; ഈജിപ്ഷ്യൻ മരുഭൂമി കടലിന്നടിയിലായിരുന്നു!

ഈ​ജി​പ്ഷ്യ​ൻ മ​രു​ഭൂ​മി​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ക​ട​ലി​ന്ന​ടി​യി​ലാ​യി​രു​ന്നു​വ ത്രെ! വിവിധങ്ങളായ പു​രാ​ത​ന ജ​ല​ജീ​വി​ക​ൾ നീ​ന്തി​ത്തു​ടി​ച്ചി​രു​ന്ന ക​ട​ൽ. ഇ​തു ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് ഇ​പ്പോ​ൾ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ​ജി​പ്റ്റി​ലെ അ​ബു-​ത​ർ​തു​ർ പീ​ഠ​ഭൂ​മി​യി​ൽ ന​ട​ത്തി​യ ഖ​ന​ന​ത്തി​ൽ, ക്രി​റ്റേ​ഷ്യ​സ് യു​ഗ​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന അ​പൂ​ർ​വയി​നം സ്രാ​വു​ക​ളു​ടെ പ​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണു ഗ​വേ​ഷ​ക​ർ.

കെ​യ്‌​റൊ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​കസം​ഘ​മാ​ണ് അ​പൂ​ർ​വ 'സ്രാ​വ് ശ്മ​ശാ​നം' ക​ണ്ടെ​ത്തി​യ​ത്. പ്ര​ശ​സ്ത ശാ​സ്ത്ര മാ​സി​ക​യാ​യ 'ക്രി​റ്റേ​ഷ്യ​സ് റി​സ​ർ​ച്ചി'​ൽ ക​ണ്ടെ​ത്ത​ലി​ന്‍റെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

International

ചെമ്മീൻ തിന്നോളൂ; പുറന്തോട് കളയരുത്, കരയിൽ മാത്രമല്ല, ആകാശത്തു പറക്കാനുള്ള ഇന്ധനവുമുണ്ടാക്കാം

ചെമ്മീൻ പുറന്തോടിനെ തൃണവൽഗണിക്കരുത്! ഭാവിയിൽ ആകാശത്തും ജലത്തിലും കരയിലും വാഹനങ്ങൾക്കു കുതിച്ചുപായാനുള്ള 'ഇന്ധന'മാക്കി ജൈവമാലിന്യങ്ങളെ മാറ്റാമെന്നു കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. അവിശ്വസനീയമായി തോന്നാം, എന്നാൽ ഭാവിയിൽ അതു സംഭവിക്കുകതന്നെ ചെയ്യും! സിംഗപുരിലെ ന​ന്യാംഗ് ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗവേഷകരാണു പദ്ധതിക്കു പിന്നിൽ. ആ​ഗോ​ള​താ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യം. ചെമ്മീൻ പു​റ​ന്തോ​ടുപോലുള്ള ജൈവമാ​ലി​ന്യ​ങ്ങ​ളെ ഹൈ​ഡ്ര​ജ​ൻ വാ​ത​കം, പ്രോ​ട്ടീ​ൻ സ​മൃ​ദ്ധ​മാ​യ ഭക്ഷ്യവസ്തുക്കൾ, ബ​യോ​ജ​നി​ക് കാ​ത്സ്യം കാ​ർ​ബ​ണേ​റ്റ് എ​ന്നി​വ​യാ​ക്കി മാ​റ്റു​ന്ന നൂതന സാങ്കേതിക വിദ്യയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു.

ജൈവമാലിന്യങ്ങളിൽനിന്നു ദേ​ഷ​ക​ര​മ​ല്ലാ​ത്ത 'കാ​ർ​ബ​ൺ നെ​ഗ​റ്റീ​വ് ഹൈ​ഡ്ര​ജ​ൻ' ആണ് ഉ​ത്പാ​ദി​പ്പിച്ചത്. മാ​ത്ര​മ​ല്ല, ഈ ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യുണ്ടാകുന്ന ക​ൾ​ച്ചേ​ർ​ഡ് പ്രോ​ട്ടീ​ൻ വളർത്തുമത്സ്യ മേഖലയിൽ ഭക്ഷ്യവസ്തുവായി ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. കൂടാതെ, കാ​ത്സ്യം കാ​ർ​ബ​ണേ​റ്റ് സി​മന്‍റ് ഉ​ത്പാ​ദ​ന​ത്തി​ന് ഉപയോഗിക്കാം. ഇതു പാ​റ ഖ​ന​നം കു​റ​യ്ക്കാ​നും ചെലവു നിയന്ത്രിക്കാനും സ​ഹാ​യി​ക്കും.

ചെമ്മീനുകളുടെ പുറന്തോട് അ​ര​ച്ചു ക​ട്ടി​യു​ള്ള മി​ശ്രി​ത​മാ​ക്കു​ന്നു. 'ബോ​ൾ മി​ല്ലിംഗ്' സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​തി​ൽനി​ന്ന് കാ​ത്സ്യം കാ​ർ​ബ​ണേ​റ്റ് വേ​ർ​തി​രി​ക്കു​ന്നു. ബാ​ക്കി വ​രു​ന്ന ഓ​ർ​ഗാ​നി​ക് ആ​സി​ഡു​ക​ളും അ​മോ​ണി​യ​യും ഇ​ലക്‌ട്രൊലൈ​സ​റി​ലേ​ക്കു മാ​റ്റു​ന്നു. സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ നി​ന്നു​ള്ള ഊ​ർജം ഉ​പ​യോ​ഗി​ച്ച് ഇ​ലക്‌ട്രൊലൈ​സി​സ് ന​ട​ത്തു​മ്പോ​ൾ ഹൈ​ഡ്ര​ജ​ൻ വാ​ത​കം വേ​ർ​തി​രി​യുന്നു. ബാ​ക്കി​വ​രു​ന്നതിലേക്കു ഫോ​ട്ടോ​ട്രോ​പ്പി​ക് പ​ർ​പ്പി​ൾ ബാ​ക്ടീ​രി​യ​ക​ളെ ചേ​ർ​ത്ത് ബ​യോ​റി​യാ​ക്ട​റി​ൽ ഫെ​ർ​മെന്‍റേ​ഷനു വി​ധേ​യ​മാ​ക്കു​ന്നു. ഇ​തിനെ ഉ​യ​ർ​ന്ന അളവിൽ പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാക്കി മാറ്റിയെടുക്കുന്നു.

ഭാ​വി പ്ര​തീ​ക്ഷ​ക​ൾ
പരീക്ഷണഘട്ടങ്ങളിൽ അറുപതു മിനിറ്റിൽ പതിനാല് ലിറ്റർ ഹൈഡ്രജൻ വാതകം ഉത്പാദിക്കാൻ ഗവേഷകർക്കു കഴിഞ്ഞു. നി​ല​വി​ലെ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യോളം കാ​ര്യ​ക്ഷ​മ​തയാണുള്ളതെങ്കിലും, ഉ​ത്പാ​ദ​നനി​ര​ക്കു വ​ർ​ധി​പ്പി​ക്കു​കയാണെങ്കിൽ സാന്പത്തിക നേട്ടമായിത്തീരും. ഹൈ​ഡ്ര​ജ​നോ​ടൊ​പ്പം കാ​ത്സ്യം കാ​ർ​ബ​ണേ​റ്റും പ്രോ​ട്ടീ​നും വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​ത് ചെ​ല​വു​കൾ ക്ര​മീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് വാ​ഷിം​ഗ്ട​ണി​ലെ മോ​ഡേ​ൺ ഹൈ​ഡ്ര​ജ​ൻ ക​മ്പ​നി​യി​ലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ചെമ്മീൻ പുറന്തോടു മാത്രമല്ല, കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പു​ല്ല്, ചോ​ളം, ഷു​ഗ​ർ, മ​ദ്യ നി​ർമാ​ണശാ​ല​ക​ളി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ തുടങ്ങിയവയും ഉപയോഗിക്കാമെന്നു ഗവേഷകർ പറഞ്ഞു. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യ കി ​ഹൈ​ഡ്ര​ജ​ൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ക​മ്പ​നി​ക​ൾ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നുള്ള ലൈസൻസ് നേടിയിട്ടുണ്ട്.

International

മനുഷ്യരെ പേടി; ശബ്ദവും താമസവും മാറ്റുന്ന ഒരു ഹിമാലയൻ പക്ഷിയുടെ കഥ!

സൂര്യപ്രകാശമേൽക്കുമ്പോൾ മഴവില്ലുപോലെ തിളങ്ങുന്ന പക്ഷി. തലയിൽ മയിലിന്‍റേതുപോലെയുള്ള പൂവ്. ഒൻപതോളം നിറങ്ങൾ ചേർന്ന, ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷിവർഗങ്ങളിലൊന്ന്. ഹിമാലയൻ സൗന്ദര്യത്തിന്‍റെ പര്യായമായ 'മൊണാൽ' എന്ന പക്ഷിയെ ആരും വിസ്മയത്തോടെ നോക്കിനിന്നുപോകും! ഉത്തരാഖണ്ഡിന്‍റെ സംസ്ഥാനപക്ഷിയും അയൽരാജ്യമായ നേപ്പാളിന്‍റെ ദേശീയപക്ഷിയുമാണ് 'മൊണാൽ'. കാഴ്ചയിൽ സുന്ദരൻ ആൺപക്ഷിയാണ്. എന്നാൽ, മൊണാൽ പെൺപക്ഷി ഏഴഴകുള്ളവളല്ല, അവയ്ക്കു തവിട്ടുനിറമാണുള്ളത്.

ഇന്ന്, ആ പക്ഷി മനുഷ്യനെ ഭയന്നു തങ്ങളുടെ അതിജീവനത്തിനായി പുതിയ വഴികൾ തേടുകയാണ്. അതു ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതായി. അവയുടെ ആവാസമേഖലയിലേക്കു മനുഷ്യന്‍റെ അമിതമായ കടന്നുകയറ്റമാണു പക്ഷിവംശത്തിന്‍റെ മാറ്റങ്ങൾക്കു പിന്നിലെ കാരണം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹേം​വ​തി ന​ന്ദ​ന്‍ ബ​ഹു​ഗു​ണ ഗ​ര്‍​വാ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​കർ അറുപതു മാസത്തോളമെടുത്തു ന​ട​ത്തി​യ പഠനങ്ങളിലാണു ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ. ഉത്തരാഖണ്ഡിലെ രണ്ടു താഴ്‌വരകൾ കേന്ദ്രീകരിച്ചാണു ഗവേഷകർ പഠനവുമായി മുന്നോട്ടുപോയത്, സഞ്ചാരികളുടെ തിരക്കുള്ള 'ചോപ്റ്റ' എന്ന പ്രദേശവും പ്രശാന്തസുന്ദരമായ 'മദ്മഹേശ്വർ' താഴ്‌വരയും.

അതിജീവനത്തിനായി പക്ഷികൾ തങ്ങളുടെ ശബ്ദം മാറ്റിയിരിക്കുകയാണ്, അതുപോലെതന്നെ വാസസ്ഥലവും. മൊണാലിന്‍റെ ശബ്ദത്തിലുണ്ടായ മാറ്റമാണു ഗവേഷകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മേഖലയിൽനിന്ന് അറുന്നൂറോളം പക്ഷികളുടെ ശബ്ദമാണു പഠനത്തിനായി ഗവേഷകസംഘം റെക്കോർഡ് ചെയ്തത്. ചോപ്റ്റയിലെ പക്ഷികൾ മനുഷ്യരുടെ ബഹളവും അനിയന്ത്രിതമായ വാഹനങ്ങളുടെ ശബ്ദവും മറികടക്കാൻ ഉയർന്ന പിച്ചിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി മനസിലാക്കി. ചുറ്റുമുള്ള ശബ്ദമലിനീകരണത്തെ മറികടക്കാനാണത്രെ മൊണാൽ പക്ഷികൾ തങ്ങളുടെ ശബ്ദശൈലി തന്നെ മാറ്റിയത്! എന്നാൽ, താത്കാലിക മാറ്റമാണെങ്കിലും ഭാവിയിൽ ഇതു പക്ഷികളുടെ ആശയവിനിമയത്തെയും പ്രത്യുൽപാദനത്തെയും ബാധിച്ചേക്കാമെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

International

'ലിസി' ഇഴജന്തുവല്ല; എ​ക്സ്-​റേ പ​രി​ശോ​ധ​ന​യി​ൽ തെളിഞ്ഞു..!

ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടലുകളിൽ വലിയ തിരുത്ത്! പുതിയ കണ്ടെത്തൽ, ഭൂ​മി​യി​ലെ ജീ​വ​ന്‍റെ പ​രി​ണാ​മക​ഥ​യി​ൽ അതിസ​ങ്കീ​ർ​ണ​മാ​യ പ​ല ഘ​ട്ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു ചൂണ്ടിക്കാണിക്കുന്നു. 'ഇഴജന്തു'എന്നു ശാസ്ത്രലോകം വിശ്വസിച്ചിരുന്ന ജീവി ഇപ്പോൾ 'ഇഴജന്തു' അല്ല! ഭൂമിയിലെ ഏ​റ്റ​വും പ​ഴ​ക്കമുള്ള ഉരഗവർഗമായി ഗവേഷകർ വിശ്വസിച്ചിരുന്ന 'ലി​സി' യുടെ ഫോസിലുകൾ അ​ത്യാ​ധു​നി​ക എ​ക്സ്-​റേ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യുടെ ഫലമാണു ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്! 345 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ​ഫോ​സി​ലിന്‍റെ യ​ഥാ​ർഥ വി​വ​ര​ങ്ങ​ൾ എന്താണ്?

ഓ​ക്സ്ഫ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യിലെ​യും യുഎസ് മ്യൂ​സി​യം ഓ​ഫ് നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി​യിലെ​യും ഗ​വേ​ഷ​ക​സംഘമാണു ​പ​ഠ​നം ന​ട​ത്തി​യ​ത്. 'വെ​സ്‌‌റ്റൊലിതി​യാ​ന ലി​സി​യ' എ​ന്ന് ശാ​സ്ത്രീ​യ​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഫോ​സി​ൽ 1984-ൽ ​സ്കോ​ട്ട്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ല്ലി​യെ​പ്പോ​ലെ​യു​ള്ള ശ​രീ​ര​ഘ​ട​ന​യും അ​ഞ്ച് വി​ര​ലു​ക​ളു​ള്ള നാ​ല് കാ​ലു​ക​ളും മൂ​ർ​ച്ച​യു​ള്ള ന​ഖ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ ക​ര​യി​ൽ ജീ​വി​ച്ചി​രു​ന്ന ആ​ദ്യ​കാ​ല ഉ​ര​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണു ശാസ്ത്രജ്ഞർ ഇ​തി​നെ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ശ​ക്ത​മാ​യ എ​ക്സ്-​റേ ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​രു​ന്ന ഭാ​ഗ​ങ്ങ​ൾ സ്കാ​ൻ ചെ​യ്ത​പ്പോ​ൾ ലി​സി​ക്ക് ഉ​ൾ​ഭാ​ഗ​ത്ത് ചെ​കി​ള​യും ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റി​യ പ​ല്ലു​ക​ളുമുള്ളതായി ക​ണ്ടെ​ത്തി. 'ലി​സി' പൂ​ർ​ണമാ​യും ക​ര​യി​ൽ ജീ​വി​ച്ചി​രു​ന്ന ഇഴജന്തുവല്ലെന്നും, ജ​ല​ത്തി​ലും ക​ര​യി​ലു​മാ​യി ജീ​വി​ച്ചി​രു​ന്ന വ​ള​രെ പ്രാ​ചീ​ന​മാ​യ മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വി​യാ​ണെ​ന്നും തെ​ളി​യി​ക്കു​ന്നു.

International

ചന്ദ്രനിലെ ഗുഹകളിൽ മനുഷ്യനു താമസിക്കാൻ കഴിയുമോ? നാസയുടെ മറുപടി എന്ത്?

മ​നു​ഷ്യ​ർ ഗു​ഹാ​വാ​സികളായി ക​ഴി​ഞ്ഞി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ളി​ൽനി​ന്നും ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​യി​ൽനി​ന്നും ര​ക്ഷ​നേ​ടാ​ൻ പ്രാ​കൃ​തമ​നു​ഷ്യ​ൻ പ്ര​കൃ​തി​ദ​ത്ത​മാ​യ ഗു​ഹ​ക​ളെ​ അഭയകേന്ദ്രങ്ങളാക്കി. ആ ഗുഹകളുടെ ചുവരുകളിൽ, മനുഷ്യരൂപങ്ങൾ, വേട്ടയാട‌ലിന്‍റെ ദൃശ്യങ്ങൾ, മൃഗങ്ങൾ തുടങ്ങിയവ വരച്ചിട്ടു. അവർ തങ്ങളുടെ ജീവിതം വരകളാക്കി പകർത്തിവച്ചു ഗുഹാചുവരുകളിൽ. എന്നാൽ ഭൂമിയിലെ ഗുഹകളല്ല സംസാരവിഷയം, അന്പിളി മാമന്‍റെ മടിത്തട്ടിലെ ഗുഹകളെക്കുറിച്ചാണു ശാസ്ത്രലോകത്തു ചർച്ച. ച​ന്ദ്ര​നി​ൽ വീ​ണ്ടും മ​നു​ഷ്യ​ൻ കാ​ൽ​കു​ത്താ​ൻ ഒ​രു​ങ്ങു​ന്ന ഘട്ടത്തിൽ ഈ ഗുഹകളുടെ പഠനത്തിനു വലിയ പ്രാധാന്യണ്ട്. ചന്ദ്രനിലെ ഗുഹകൾ മനുഷ്യനു താവളമാക്കാൻ കഴിയുമോ എന്ന വലിയ അന്വേഷണത്തിലാണ് നാസ!

ച​ന്ദ്ര​ന്‍റെ പ്ര​ത​ല​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ദു​രൂ​ഹ​മാ​യ കൂ​റ്റ​ൻ ഗ​ർ​ത്ത​ത്തെ​യും അ​തി​നു​ള്ളി​ൽ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ ലാ​വാ തു​ര​ങ്ക​ങ്ങ​ളെ​യും കു​റി​ച്ചു പ​ഠി​ക്കാ​നാണു നാസ തയാറെടുക്കുന്നത്. 'GIMLI' ( Geophysical Investigation of the Marius Hills Pit Lava Tube and Interior) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ദൗ​ത്യം പ്ലാ​ന​റ്റ​റി സ​യ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ (പി​എ​സ്ഐ) നേ​തൃ​ത്വ​ത്തി​ലാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. നാ​സ​യു​ടെ പ്രി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു ദൗ​ത്യ​ത്തി​നു സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.

International

സമുദ്രതാപനില ഉയരുന്നു; നിറം മങ്ങാതിരിക്കാൻ 'തണൽകുട' ചൂടി പവിഴപ്പുറ്റുകൾ

ആ​ഗോ​ള​താ​പ​നം ജീ​വ​ജാ​ല​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന കാ​ല​ത്തി​ലൂ​ടെ​യാ​ണു നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. കരയിൽ മാത്രമല്ല, വെള്ളത്തിലുമുള്ള ജീവജാലകങ്ങളുടെ അതിജീവനവും ചോദ്യചിഹ്നമാകുന്നു. ഇപ്പോൾ, താ​പ​ത​രം​ഗ​ങ്ങ​ളു​ടെ ആ​ഘാ​ത​ത്തി​ൽ സമുദ്രത്തിൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​വി​ഴ​പ്പു​റ്റു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണു ഗ​വേ​ഷ​ക​ർ. ക​ട​ലി​ന​ടി​യി​ൽ താ​ത്കാ​ലി​ക 'ത​ണ​ൽ​കു​ട'​ക​ൾ സ്ഥാ​പി​ച്ചാണു നശിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകൾക്കു രക്ഷയൊരുക്കുന്നത്.

യു​എ​സ് ഫ്ളോ​റി​ഡ​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​നം ഫ്രോ​ണ്ടി​യേ​ഴ്‌​സ് ഇ​ൻ മ​റൈ​ൻ സ​യ​ൻ​സ് എ​ന്ന ശാ​സ്ത്ര മാ​സി​ക​യി​ലാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 'ത​ണ​ൽ കു​ട'​ക​ൾ നി​ർ​മി​ച്ച് പ​വി​ഴ​പ്പു​റ്റു​ക​ളി​ലേ​ക്കു പ​തി​ക്കു​ന്ന സൂ​ര്യ​പ്ര​കാ​ശ​വും ചൂ​ടും കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ വ​ർ​ണ​രാ​ജി​ക​ൾ ന​ഷ്ട​മാ​കു​ന്ന​തും പ​വി​ഴ​പ്പു​റ്റു ന​ശി​ക്കു​ന്ന​തും ത​ട​യാ​ൻ ക​ഴി​യു​മെ​ന്നു പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

നോ​വ സൗ​ത്ത് ഈ​സ്റ്റേ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​യാ​യ കാ​രെ​ൻ നീ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ. ഫ്ലോ​റി​ഡ കീ​സി​ലെ ക​ട​ലി​ലു​ള്ള ര​ണ്ട് ത​രം ക​രീ​ബി​യ​ൻ പ​വി​ഴ​പ്പു​റ്റു​ക​ളി​ൽ പൈ​പ്പു​ക​ളും നൈ​ലോ​ൺ തു​ണി​യും ഉ​പ​യോ​ഗി​ച്ചു​ള്ള 'കൃ​ത്രി​മ​കു​ട'​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​'കൃ​ത്രി​മ​ത​ണ​ൽ' വി​രി​ക​ൾ പ​വി​ഴ​പ്പു​റ്റു​ക​ളി​ൽ പ​തി​ക്കു​ന്ന സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ അ​ള​വ് അ​റു​പ​തു ശ​ത​മാ​ന​ത്തോ​ളം കു​റ​ച്ചു. ര​ണ്ട് ആ​ഴ്ച കൂ​ടു​മ്പോ​ൾ ഡൈ​വ​ർ​മാ​ർ ക​ട​ലി​ലി​റ​ങ്ങി പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ നി​റ​വും ആ​രോ​ഗ്യ​വും നി​രീ​ക്ഷി​ച്ച​പ്പോ​ൾ, ക​ടു​ത്ത ചൂ​ടി​ൽ നി​റം മ​ങ്ങി വെ​ളു​ത്തു തു​ട​ങ്ങി​യ പ​വി​ഴ​പ്പു​റ്റു​ക​ൾ ത​ണ​ൽ ല​ഭി​ച്ച​തോ​ടെ പ​ഴ​യ സ്ഥി​തി​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി.

പ​വി​ഴ​പ്പു​റ്റു​ക​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി ചൂ​ടു മൂ​ല​മു​ണ്ടാ​കു​ന്ന ബ്ലീ​ച്ചിം​ഗ് ആ​ണെ​ന്നു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. ‌ ഈ ​രീ​തി​യി​ലൂ​ടെ ചെ​റി​യ അ​ള​വി​ൽ പ​വി​ഴ​പ്പു​റ്റു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും കാ​രെ​ൻ പ​റ​ഞ്ഞു. പ​വി​ഴ​പ്പു​റ്റു​ക​ൾ സ​സ്യ​ങ്ങ​ളോ പാ​റ​ക​ളോ അ​ല്ല, മ​റി​ച്ച് സി​നി​ഡാ​രി​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജ​ന്തു​ക്ക​ളാ​ണ്. അ​വ​യ്ക്കു ഭ​ക്ഷ​ണ​വും നി​റ​വും ന​ൽ​കു​ന്ന​ത് അ​വ​യ്ക്കു​ള്ളി​ൽ ജീ​വി​ക്കു​ന്ന മൈ​ക്രോ ആ​ൽ​ഗ​ക​ളാ​ണ്. ക​ട​ലി​ലെ താ​പ​നി​ല ഉ​യ​രു​മ്പോ​ൾ ആ​ൽ​ഗ​ക​ൾ പ​വി​ഴ​പ്പു​റ്റു​ക​ളി​ൽ​നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​വ വെ​ളു​ത്ത നി​റ​ത്തി​ലാ​വു​ക​യും ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് 'കോ​റ​ൽ ബ്ലീ​ച്ചി​ങ്'.

2023-ൽ ​ഫ്ലോ​റി​ഡ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ സ​മു​ദ്രതാ​പത​രം​ഗം വ​ൻ​തോ​തി​ൽ പ​വി​ഴ​പ്പു​റ്റു​ക​ളെ ന​ശി​പ്പി​ച്ചി​രു​ന്നു. ഭാ​വി​യി​ലു​ണ്ടാ​കു​ന്ന സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്ന് അ​പൂ​ർ​വ ഇ​നം പ​വി​ഴ​പ്പു​റ്റു​ക​ളെ ര​ക്ഷി​ക്കാ​ൻ ഇ​ത്ത​രം ത​ണ​ൽ വി​രി​ക​ൾ​ക്കു ക​ഴി​യു​മെ​ന്നാ​ണു ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

International

മ​നു​ഷ്യ​രി​ലെ ശ്രവണവൈകല്യം പ​ഠി​ക്കാ​ൻ 'കൂ​ന്തൽ' സ​ഹാ​യി​ക്കും; എങ്ങനെ..?

'കൂന്തൽ' പലരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ്. ഇനി നിങ്ങളുടെ തീൻമേശയിൽ 'കൂന്തൽ' വിഭവങ്ങൾ എത്തുന്പോൾ ഓർക്കുക; ഇവയെ ഭക്ഷണമാക്കാൻ മാത്രമല്ല, മനുഷ്യരിലെ ശ്രവണവൈകല്യങ്ങളെക്കുറിച്ചു പഠിക്കാനും ഉപയോഗിക്കാം! അതേ, മ​നു​ഷ്യ​രി​ലെ കേ​ൾ​വി​ക്കു​റ​വി​നു​ള്ള കാ​ര​ണ​ങ്ങൾ ആ​ഴ​ത്തി​ൽ മ​നസി​ലാ​ക്കാ​ൻ 'കൂന്തൽ'സ​ഹാ​യി​ക്കു​മെ​ന്നു ഗവേഷകർ പറയുന്നു. മ​നു​ഷ്യരുടെ കർണങ്ങൾക്കുള്ളിലെ കോ​ശ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ സൂ​ക്ഷ്മകോ​ശ​ങ്ങ​ൾ കൂന്തലുകളുടെ ശ​രീ​ര​ത്തി​ലു​ട​നീ​ളം കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം മ​നു​ഷ്യന്‍റെ ശ്രവണസംവിധാനങ്ങളോടു സാ​മ്യമുണ്ടെന്നുമാണു ഗവേഷകരുടെ കണ്ടെത്തൽ. ക​റന്‍റ് ബ​യോ​ള​ജി എ​ന്ന സ​യ​ൻ​സ് ജേ​ണ​ലി​ലാ​ണ് ഇതുമായി ബന്ധപ്പെട്ട ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

മ​നു​ഷ്യ​രിൽ ശ​ബ്ദ​ത​രം​ഗ​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​ത് ഉ​ൾ​ച്ചെ​വി​യി​ലെ 'കോ​ക്ലി​യ' എ​ന്ന ഭാ​ഗ​ത്തു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് 'ഹെ​യ​ർ സെ​ൽ' ആണ്. ശ​ബ്ദതംരഗങ്ങൾ ഈ ​കോ​ശ​ങ്ങ​ളെ ച​ലി​പ്പി​ക്കു​ക​യും, ച​ല​ന​ങ്ങ​ൾ നാ​ഡീ​വ്യൂ​ഹം വ​ഴി ത​ല​ച്ചോ​റി​ലെ​ത്തി ശ​ബ്ദ​മാ​യി മാ​റു​ക​യും ചെ​യ്യു​ന്നു . ജ​ന്മ​നായുള്ള ബ​ധി​ര​ത​യ്ക്കും പി​ന്നീ​ടു സം​ഭ​വി​ക്കു​ന്ന ശ്രവണക്ഷ​യ​ത്തി​നും പ്ര​ധാ​ന കാ​ര​ണം ഇ​ത്ത​രം 'ഹെ​യ​ർ സെ​ല്ലു​'ക​ൾ​ക്കു​ സംഭവിക്കുന്ന തകരാറുകളാണ്. മ​നു​ഷ്യന്‍റെ ഉ​ള്ളി​ലെ ഈ ​കോ​ശ​ങ്ങ​ളെ നേ​രി​ട്ടു പ​രി​ശോ​ധി​ച്ചു പ​ഠി​ക്കു​ക ഏ​റെ പ്രയാസകരമാണ്.

എ​ന്നാ​ൽ, കൂ​ന്ത​ലു​ക​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ വ​രി​വ​രി​യാ​യി നൂ​റു​ക​ണ​ക്കി​ന് 'ഹെ​യ​ർ സെൽ' ക്ര​മീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ജലത്തിലെ ച​ല​ന​ങ്ങ​ളും ക​മ്പ​ന​ങ്ങ​ളും തി​രി​ച്ച​റി​യാ​നാ​ണു കൂ​ന്ത​ലു​ക​ൾ ഈ ​കോ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​നു​ഷ്യന്‍റെ ഉ​ൾ​ച്ചെ​വി​യി​ലു​ള്ള​തു​പോ​ലെ വ്യ​ത്യ​സ്ത നീ​ള​മു​ള്ള​തും വി​വി​ധ 'ഫ്രീ​ക്വ​ൻ​സി'​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്ന​തു​മാ​യ കോ​ശ​ങ്ങ​ൾ കൂ​ന്ത​ലു​ക​ളി​ലു​മു​ണ്ട്. ച​ർ​മ​ത്തി​ൽ ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ കൂ​ന്ത​ലു​ക​ളി​ലെ ഈ ​കോ​ശ​ങ്ങ​ളെ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ പ​ഠി​ക്കാ​ൻ സാ​ധി​ക്കും.

ലൈ​റ്റ്-​ഷീ​റ്റ് മൈ​ക്രോ​സ്കോ​പ്പി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കൂ​ന്ത​ലി​ന്‍റെ ത്രീ​ഡി ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചാ​ണു ഗ​വേ​ഷ​ക​ർ ​കോ​ശഘ​ട​ന ക​ണ്ടെ​ത്തി​യ​ത്. മത്സ്യങ്ങൾ, നീ​രാ​ളി​ക​ൾ തു​ട​ങ്ങി​യ മ​റ്റു ജീ​വി​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള കോ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും, കൂ​ന്ത​ലു​ക​ളി​ലെ കോ​ശ​ങ്ങ​ളു​ടെ വൈ​വി​ധ്യം, മ​നു​ഷ്യ​ന്‍റെ ശ്ര​വ​ണ​വ്യ​വ​സ്ഥ​യെ​യും ബ​ധി​ര​ത​യെ​യും കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നു ശാസ്ത്രലോകം വിശദീകരിക്കുന്നു. മ​നു​ഷ്യ​രിലെ ശ്രവണവൈകല്യങ്ങൾക്കു പു​തി​യ ചി​കി​ത്സാ​രീ​തി​ക​ൾ ക​ണ്ടെ​ത്താ​ൻ ഈ ​ഗ​വേ​ഷ​ണം വ​ഴി​തു​റ​ക്കു​മെ​ന്നാ​ണു ഗവേഷകരുടെ പ്രതീക്ഷ.

International

ഭാ​വി​യി​ൽ 'ഡാ​റ്റാ സെ​ന്‍റ​ർ' ബ​ഹി​രാ​കാ​ശ​ത്ത്; 'ഗൂ​ഗി​ൾ' പ​ണി തു​ട​ങ്ങി

ഭാ​വി​യി​ൽ 'ഡാ​റ്റാ സെ​ന്‍റ​ർ' ബ​ഹി​രാ​കാ​ശ​ത്താ​യി​രി​ക്കും! അ​ദ്ഭു​ത​പ്പെ​ടാനൊന്നുമില്ല. ഗൂ​ഗി​ൾ പ​ണി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഉ​പ​ഗ്ര​ഹം അ​യ​ച്ചി​രി​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ. 'പ്രൊ​ജ​ക്റ്റ് സ​ൺ​ക്യാ​ച്ച​ർ' എ​ന്നാ​ണു പ​ദ്ധ​തി​യു​ടെ പേ​ര്. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മി​ത​ബു​ദ്ധി ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഗൂ​ഗി​ളി​ന്‍റെ അ​ധ്യാ​ധു​നി​ക ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് 'പ്രോ​ജ​ക്റ്റ് സ​ൺ​ക്യാ​ച്ച​ർ'.

ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​നാ​ണ് സ്പേ​സ് എ​ക്സ് റോ​ക്ക​റ്റി​ൽ ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ സാ​റ്റ​ലൈ​റ്റ് 'ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റി​'ലേ​ക്ക് അ​യ​ച്ച​ത്. പ്ലാ​ന​റ്റ് എ​ന്ന ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റെ​ഫ്രി​ജ​റേ​റ്റ​റി​ന്‍റെ വ​ലു​പ്പ​മു​ള്ള ​സാ​റ്റ​ലൈ​റ്റ് നി​ർ​മി​ച്ച​ത്. നി​ർ​മി​ത​ബു​ദ്ധി മോ​ഡ​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കൂ​റ്റ​ൻ കം​പ്യൂ​ട്ടിം​ഗ് ശേ​ഷി ല​ഭി​ക്കു​ന്ന​തി​നും, അ​തി​നാ​യി സൗ​രോ​ർ​ജം നേ​രി​ട്ടു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഗൂ​ഗി​ൾ ബ​ഹി​രാ​കാ​ശ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ങ്ങ​നെ
ഗൂ​ഗി​ളി​ന്‍റെ 'ജെ​മി​നി എ​ഐ' പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള നാ​ല് 'ടെ​ൻ​സ​ർ പ്രൊ​സ​സിം​ഗ് യൂ​ണി​റ്റ്' ചി​പ്പു​ക​ളാ​ണ് സാ​റ്റ​ലൈ​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ചി​പ്പു​ക​ൾ പ​തി​ന​ഞ്ചു മി​നി​റ്റ് തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷം ചൂ​ടു കു​റ​യ്ക്കു​ന്ന​തി​നാ​യി സ്വ​യം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും. ഭാ​വി​യി​ൽ ഇ​ത്ത​രം നി​ര​വ​ധി സാ​റ്റ​ലൈ​റ്റു​ക​ൾ അ​ട​ങ്ങു​ന്ന ശൃം​ഖ​ല നി​ർ​മി​ച്ച്, അ​വ ത​മ്മി​ലും ഭൂ​മി​യു​മാ​യും ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന സ​മ്പൂ​ർ​ണ ബ​ഹി​രാ​കാ​ശ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണു ക​മ്പ​നി​യു​ടെ ല​ക്ഷ്യം.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യ്ക്കൊ​പ്പം ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന വൈ​ദ്യു​തോ​ർ​ജ​ത്തി​ന്‍റെ അ​ള​വ് ലോ​ക​മെ​മ്പാ​ടും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ഭൂ​മി​യി​ലെ പ​ര​മ്പ​രാ​ഗ​ത വൈ​ദ്യു​തി ശൃം​ഖ​ല​ക​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ബ​ഹി​രാ​കാ​ശ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്ത് സൂ​ര്യ​പ്ര​കാ​ശം ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ ഭൂ​മി​യി​ലേ​തി​നേ​ക്കാ​ൾ എ​ട്ട് മ​ട​ങ്ങു​വ​രെ കൂ​ടു​ത​ൽ സൗ​രോ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

ബ​ഹി​രാ​കാ​ശ​ത്തെ വെ​ല്ലു​വി​ളി​ക​ൾ
ബ​ഹി​രാ​കാ​ശ​ത്ത് ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു വ​ലി​യ പ്ര​തി​സ​ന്ധി​ക​ളു​മു​ണ്ട്. ചി​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വ​ലി​യ ചൂ​ടു നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. ഭൂ​മി​യി​ൽ വെ​ള്ള​വും ഫാ​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ത​ണു​പ്പി​ക്കാ​മെ​ങ്കി​ലും ബ​ഹി​രാ​കാ​ശ​ത്ത് അ​തെ​ല്ലാം അ​സാ​ധ്യ​മാ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​ക കൂ​ളിം​ഗ് സം​വി​ധാ​ന​മാ​ണ് ഗൂ​ഗി​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ, ബ​ഹി​രാ​കാ​ശ വി​കി​ര​ണ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന സ​ർ​ക്യൂ​ട്ട് ത​ക​രാ​റു​ക​ളെ​യും ബ​ഹി​രാ​കാ​ശ അ​വ​ശി​ഷ്ട​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കു​ക എ​ന്ന​തും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​നു​ശേ​ഷം, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സാ​റ്റ​ലൈ​റ്റു​ക​ൾ അ​യ​യ്ക്കാ​നാ​ണ് ഗൂ​ഗി​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ടി വി​ക്ഷേ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന ക​മ്പ​നി, ഘ​ട്ടം​ഘ​ട്ട​മാ​യി എ​ൺ​പ​തി​ലേ​റെ സാ​റ്റ​ലൈ​റ്റു​ക​ൾ അ​ട​ങ്ങു​ന്ന വ​ലി​യൊ​രു ശൃം​ഖ​ല സ്ഥാ​പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

International

ഹൊ​റ​ർ സി​നി​മ​യി​ലെ വി​ല്ല​ന്മാ​ര​ല്ല; ഒ​റി​ജി​ന​ൽ, അ​പൂ​ർ​വ 'ക​ട​ൽ​ച്ചി​ല​ന്തി'​ക​ളെ ക​ണ്ടെ​ത്തി!

ജ​ല​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലെ ഇ​രു​ളി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന ചോ​ര​ക്ക​ണ്ണു​ക​ൾ, രോ​മ​ങ്ങ​ൾ നി​റ​ഞ്ഞ ഭ​യ​പ്പെ​ടു​ത്തു​ന്ന കാ​ലു​ക​ൾ, ഇ​ര​യെ അ​പ്പാ​ടെ പി​ടി​ച്ചെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള കൂ​ർ​ത്ത​ന​ഖ​ങ്ങ​ൾ... കേ​ൾ​ക്കു​മ്പോ​ൾ ഏ​തെ​ങ്കി​ലും ഹൊ​റ​ർ സി​നി​മ​യി​ലെ ജീ​വി​യാ​യോ അ​ല്ലെ​ങ്കി​ൽ അ​ന്യ​ഗ്ര​ഹ​ജീ​വി​യാ​യോ തോ​ന്നും. അ​ല്ലെ​ങ്കി​ൽ നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ ദു​ർ​മ​ന്ത്ര​വാ​ദി​ക​ൾ സൃ​ഷ്ടി​ച്ച ഭീ​ക​ര​സ​ത്വ​ത്തെ​യോ ഓ​ർ​മ വ​രാം. എ​ന്നാ​ൽ, അ​വ​ർ വെ​റും കെ​ട്ടു​ക​ഥ​ക​ളി​ലെ വി​ല്ല​ന്മാ​ര​ല്ല ! പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന 'ക​ട​ൽ​ച്ചി​ല​ന്തി'​ക​ളാ​ണ്! അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ ഈ ​അ​പൂ​ർ​വ ക​ട​ൽ​ജീ​വി​ക​ളാ​ണ് ഇ​പ്പോ​ൾ ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ​സ​ഫി​ക്-​സാ​ലി​ഷ് ക​ട​ലി​ൽ ആ​ണ് 'ക​ട​ൽ​ച്ചി​ല​ന്തി'​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഹൊ​റ​ർ സി​നി​മ​ക​ളി​ലെ ജീ​വി​ക​ളെ​പ്പോ​ലെ ഭ​യ​പ്പെ​ടു​ത്തു​ന്ന രൂ​പ​മാ​ണെ​ങ്കി​ലും ഇ​വ വ​ലി​പ്പ​ത്തി​ൽ വ​ള​രെ ചെ​റു​താ​ണ്. കാ​ന​ഡ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​ണാ​മ ജീ​വ​ശാ​സ്ത്ര​ജ്ഞ​നാ​യ കോ​ർ​മാ​ക് ടോ​ള​ർ സ്കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക​രാ​ണു ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ. 2023 സെ​പ്റ്റം​ബ​ർ-2024 ഓ​ഗ​സ്‌​റ്റ് കാ​ല​യ​ള​വി​ൽ ന​ട​ന്ന സ്കൂ​ബ ഡൈ​വിം​ഗു​ക​ളി​ലൂ​ടെ അ​റു​പ​ത് അ​ടി വ​രെ ആ​ഴ​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​ർ 150-ലേ​റെ ക​ട​ൽ​ച്ചി​ല​ന്തി​ക​ളെ ശേ​ഖ​രി​ച്ച​ത്. ഇ​വ​യു​ടെ ശാ​രീ​രി​ക സ​വി​ശേ​ഷ​ത​ക​ളും ഡി​എ​ൻ​എ​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​തി​ൽ ര​ണ്ടി​ന​ങ്ങ​ൾ ഇ​തു​വ​രെ ശാ​സ്ത്ര ലോ​ക​ത്തി​ന് അ​പ​രി​ചി​ത​മാ​യി​രു​ന്ന പു​തി​യ ജീ​വി​ക​ളാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ് ആ '​ക​ട​ൽ​ച്ചി​ല​ന്തി'​ക​ൾ:

കലിപലിൻ പൈലോസസ്പെഡിസ് (Callipallene pilosuspedes)
ചു​വ​ന്ന ക​ണ്ണു​ക​ളും, ഇ​ര​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ന​ഖ​ങ്ങ​ളു​ള്ള പ്രൊ​ബോ​സി​സും, മൂ​ന്നു ചു​ണ്ടു​ക​ളു​ള്ള ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള വാ​യ​യും ഈ ​ജീ​വി​യു​ടെ സ​വി​ശേ​ഷ​ത​ക​ളി​ൽ​പ്പെ​ടു​ന്നു. കാ​ലു​ക​ളി​ൽ സൂ​ക്ഷ്മ​മാ​യ മു​ള്ളു​ക​ൾ​പോ​ലെ​യു​ള്ള രോ​മ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ലാ​റ്റി​ൻ ഭാ​ഷ​യി​ലെ 'രോ​മ​മു​ള്ള പാ​ദ​ങ്ങ​ൾ' എ​ന്ന അ​ർ​ഥം വ​രു​ന്ന 'പി​ലോ​സി​പെ​ഡെ​സ്' എ​ന്ന പേ​രാ​ണ് അ​തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ടാ​നി​സ്‌​റ്റൈ​ലം കീ​ക്‌സിൻ (Tanystylum kiixin)
കുറുകിയ കാ​ലു​ക​ൾ കാ​ര​ണം സ്വ​ന്തം ശ​രീ​രം വൃ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണു ര​ണ്ടാ​മ​ത്തെ ഇ​നം ചി​ല​ന്തി​ക​ൾ. ത​ന്മൂ​ലം ഇ​വ​യു​ടെ ശ​രീ​ര​ത്തി​ൽ അ​ഴു​ക്കും ചെ​ളി​യും മ​റ്റു ചെ​റു പ​രാ​ന്ന​ഭോ​ജി​ക​ളും നി​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ൽ 82 ജീ​വി​ക​ളെ​യാ​ണു സം​ഘം ക​ണ്ടെ​ത്തി​യ​ത്.

International

2030-ൽ മണ്ണിൽ കാലുകുത്തും 'വൂളി മാമത്ത്'; ജീൻ എഡിറ്റിംഗിൽ നിർണായക വഴിത്തിരിവുമായി ഗവേഷകർ

മൂ​ന്നു ല​ക്ഷം വ​ർ​ഷം മു​ത​ൽ പ​തി​നാ​യി​രം വ​ർ​ഷം മു​ൻ​പു​വ​രെ യൂ​റോ​പ്പ്, ഏ​ഷ്യ, വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹിമമേ​ഖ​ല​ക​ളി​ൽ യ​ഥേ​ഷ്ടം വി​ഹ​രി​ച്ചി​രു​ന്ന 'വൂളി മാമത്തു'കളെ പുനഃസ‌ൃഷ്ടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു ശാസ്ത്രലോകം. (അ​റി​യ​പ്പെ​ടു​ന്ന അ​വ​സാ​ന​ത്തെ 'വൂ​ളി മാ​മ​ത്തു'​കൾ ബി​സി 1650 വ​രെ അ​തി​ജീ​വി​ച്ചു. അതായത്, ഗി​സ​യി​ലെ പി​ര​മി​ഡു​ക​ൾ നി​ർമിച്ച് ആ​യി​രം വ​ർ​ഷ​ത്തിനു‌ ‌ശേ​ഷം).

വം​ശ​നാ​ശം സം​ഭ​വി​ച്ച 'പു​രാ​ത​ന ആ​ന'​യെ നിർമിതബുദ്ധിയുടെ സഹായത്തോടെ ഭൂ​മു​ഖ​ത്തേക്കു ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ ഊർജിതമാക്കിയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ആ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ബ​യോ​ടെ​ക്നോ​ള​ജി സ്ഥാപനം 'കൊ​ളോ​സ​ൽ ബ​യോ​സ​യ​ൻ​സ​സ്' ആ​ണ് ജീ​ൻ എ​ഡി​റ്റിം​ഗ് മേ​ഖ​ല​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഈ ​വ​ൻ പ​ദ്ധ​തി​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ, അ​താ​യ​ത് 2028-ഓ​ടെ ആനയുമായി സാദൃശ്യമുള്ള മാ​മ​ത്ത് കുട്ടിയെ സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എന്നാൽ, അ​തി​ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ജീ​വി​യെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തു മു​ൻ​കൂ​ട്ടി ക​രു​തി​യ​തി​ലും ഏ​റെ സ​ങ്കീ​ർ​ണ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ തിരിച്ചറിഞ്ഞു. മാ​മ​ത്തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വാ​യ ഏ​ഷ്യ​ൻ ആ​ന​ക​ളു​ടെ ഡി​എ​ൻ​എ​യും മാ​മ​ത്തിന്‍റെ ഡി​എ​ൻ​എ​യും ത​മ്മി​ൽ 99.6 ശ​ത​മാ​നം സാ​മ്യ​മു​ണ്ട്. തു​ട​ക്ക​ത്തി​ൽ ആ​ന​യു​ടെ ഡി​എ​ൻ​എ​യി​ൽ അറുപതോളം ജീ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്തൽ. എന്നാൽ രോ​മ​ക്കു​പ്പാ​യം, ചെ​റി​യ ചെ​വി​ക​ൾ, മ​ഞ്ഞു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ജീ​വി​ക്കാ​നു​ള്ള കൊ​ഴു​പ്പ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ 150-ലേറെ ജീ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു വി​ശ​ദ​മാ​യ ജീ​നോം മാ​പ്പിം​ഗി​ലൂ​ടെ ശാസ്ത്രജ്ഞർക്കു വ്യ​ക്ത​മാ​യി.

 

International

500 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഹൈ​ഡ്ര​ജൻ ക​ണ്ടെ​ത്തി ഇന്ത്യൻ ഗവേഷകർ, 'ഡാ​ർ​ക്ക് എ​ന​ർ​ജി' ര​ഹ​സ്യം പു​റ​ത്തേ​ക്ക്? ‌‌

പ്ര​പ​ഞ്ച​ത്തി​ന് അ​ഞ്ചു ശ​ത​കോ​ടി വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ, ഹൈ​ഡ്ര​ജ​ന്‍റെ ആ​ദ്യ​കാ​ല സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ അ​ട​ങ്ങു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഗ​വേ​ഷ​ക​സം​ഘം. ബം​ഗ​ളൂ​രു​വി​ലെ രാ​മ​ൻ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് കാ​ന​ഡ-​യു​എ​സ് ഗ​വേ​ഷ​ക​രു​മാ​യി ചേ​ർ​ന്ന് ഈ ​ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. പ്ര​പ​ഞ്ചോ​ത്പ​ത്തി​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​ണി​തെ​ന്ന് ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​പ​ഞ്ച​ത്തി​ന്‍റെ വി​കാ​സ​ത്തി​നു കാ​ര​ണ​മാ​കു​ന്ന 'ഡാ​ർ​ക്ക് എ​ന​ർ​ജി'​യെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നു ശാ​സ്ത്ര​ലോ​കം വെ​ളി​പ്പെ​ടു​ത്തി. പ്ര​മു​ഖ ശാ​സ്ത്ര മാ​സി​ക​യാ​യ 'ദി ​ആ​സ്ട്രോ​ഫി​സി​ക്ക​ൽ ജേ​ണ​ലി​ലാ​ണ്' ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക​നേ​ഡി​യ​ൻ ഹൈ​ഡ്ര​ജ​ൻ‌ ഇ​ന്‍റ​ൻ​സി​റ്റി മാ​പ്പിം​ഗ് എ​ക്സ്പെ​രി​മെ​ന്‍റ് (CHIME - Canadian Hydrogen Intensity Mapping Experiment) റേ​ഡി​യോ ടെ​ലി​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണു സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി മ​റ്റ് ഗാ​ല​ക്സി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് പ്രാ​ചീ​ന ഹൈ​ഡ്ര​ജ​ൻ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ, ബാ​ഹ്യ ഡാ​റ്റ​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ CHIME ടെ​ലി​സ്കോ​പ്പി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു കൃ​ത്യ​മാ​യി ഹൈ​ഡ്ര​ജ​ൻ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ഗ​വേ​ഷ​ണ​ത്തി​നു​ണ്ട്. നൂ​റോ​ളം രാ​ത്രി​ക​ളി​ൽ ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണു ഗ​വേ​ഷ​ക​ർ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

പ്ര​പ​ഞ്ച​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ആ​ധാ​ര​വു​മാ​യ മൂ​ല​ക​മാ​ണ് ഹൈ​ഡ്ര​ജ​ൻ. പ്ര​പ​ഞ്ച​ത്തി​ലെ പ​ദാ​ർ​ഥ​ങ്ങ​ൾ എ​ങ്ങ​നെ വി​ന്യ​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കാ​ൻ ഹൈ​ഡ്ര​ജ​ന്‍റെ റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നു ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ടൊ​റോ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ൻ അ​ർ​ണ​ബ് ച​ക്ര​വ​ർ​ത്തി വ്യ​ക്ത​മാ​ക്കി. പ്ര​പ​ഞ്ച​ത്തി​ന്‍റെ എ​ഴു​പ​തു ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന​തും, അ​തി​ന്‍റെ വി​കാ​സ​വേ​ഗം കൂ​ട്ടു​ന്ന​തു​മാ​യ അ​ജ്ഞാ​ത ഊ​ർ​ജ​രൂ​പ​മാ​ണ് 'ഡാ​ർ​ക്ക് എ​ന​ർ​ജി'. ഈ ​പ്ര​തി​ഭാ​സ​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ഹൈ​ഡ്ര​ജ​ന്‍റെ ഈ ​മാ​പ്പിം​ഗ് സ​ഹാ​യി​ക്കും.

ആ​കാ​ശ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ദി​വ​സേ​ന കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള റേ​ഡി​യോ ടെ​ലി​സ്കോ​പ്പാ​ണ് CHIME. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി ടെ​ലി​സ്കോ​പ്പ് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും, പ്ര​പ​ഞ്ച​ത്തി​നു മൂ​ന്നു ശ​ത​കോ​ടി വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ഘ​ട്ട​ത്തി​ലെ ഡാ​റ്റ കൂ​ടി അ​പ​ഗ്ര​ഥി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണു ത​ങ്ങ​ളെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

International

കാട്ടിലെ 'ട്യൂ​ഷ​ൻ'; കു​ഞ്ഞു​ങ്ങ​ൾക്ക് ആ​യു​ധ പ​രി​ശീ​ലനം നൽകു​ന്ന അ​മ്മ ചി​മ്പാൻ​സി, മ​നു​ഷ്യ​രെ​പ്പോ​ലെ​യെ​ന്ന് ഗ​വേ​ഷ​ക​ർ

മ​നു​ഷ്യ​ർ കു​ട്ടി​ക​ൾ​ക്ക് അ​റി​വു പ​ക​ർ​ന്നു‌​ന​ൽ​കു​ന്ന​തു​പോ​ലെ മൃ​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​റി​വു പ​ക​രാ​റു​ണ്ടോ? സം​ശ‍​യി​ക്കേ​ണ്ട, ഉ​ണ്ട്! ചി​മ്പാ​ൻ​സി​ക​ളാ​ണ് ആ ​സ​വി​ശേ​ഷ മൃ​ഗ​ങ്ങ​ൾ! ​മ​ന​ഷ്യ​ൻ ത​ങ്ങ​ളു​ടെ മ​ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തു​പോ​ലെ, കാ​ട്ടി​ലെ ചി​മ്പാ​ൻ​സി​ക​ളും ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ഗ​വേ​ഷ​ക​രു​ടെ കൗ​തു​ക​ക​ര​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചി​മ്പാ​ൻ​സി​ക​ൾ ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഇ​ര​തേ​ടാ​നു​ള്ള ആ‍​യു​ധ​ങ്ങ​ൾ കൈ​മാ​റു​ക​യും, അ​വ എ​ങ്ങ​നെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന 'കാ​ട്ടിലെ ക​ള​രി'​യു​ടെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ളാ​ണു ഗ​വേ​ഷ​ക​ർ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തെ​ല്ലാം ചി​മ്പാ​ൻ​സി​ക​ൾ എ​ങ്ങ​നെ സ്വാ​യ​ത്ത​മാ​ക്കി എ​ന്ന​തു ശാ​സ്ത്ര​ജ്ഞ​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്കു തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു.

 

റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലെ നൗ​ബാ​ലെ-​എ​ൻ​ഡോ​ക്കി നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ലാ​ണ് അ​പൂ​ർ​വ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. മ​ൺ​പു​റ്റു​ക​ളി​ൽ​നി​ന്നും മ​ര​പ്പൊ​ത്തു​ക​ളി​ൽ​നി​ന്നും ചി​ത​ലു​ക​ളെ​യും ഉ​റ​ന്പു​ക​ളെ​യും പ്രാ​ണി​ക​ളെ​യും പി​ടി​കൂ​ടാ​നും തേ​നെ​ടു​ക്കാ​നും അ​നു​യോ​ജ്യ​മാ​യ വ​ടി​ക​ളും ഈ​റ്റ​ക്ക​ഷ്ണ​ങ്ങ​ളും മു​തി​ർ​ന്ന ചി​മ്പാ​ൻ​സി​ക​ൾ പ്ര​ത്യേ​കം തി​ര​ഞ്ഞെ​ടു​ക്കു​ന്നു. തു​ട​ർ​ന്ന്, 'ആ​യു​ധ​ങ്ങ​ൾ' അ​വ​ർ​ക്കു സ​ന്തോ​ഷ​ത്തോ​ടെ കൈ​മാ​റു​ക​യും, എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു ക്ഷ​മ​യോ​ടെ കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ചി​മ്പാ​ൻ​സി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പ​ഴ​ങ്ങ​ളി​ലൊ​ന്നാ​യ ബൊ​വാ​ബാ​ബ് പ​ഴം പൊ​ട്ടി​ച്ചെ​ടു​ക്കാ​നും മു​തി​ർ​ന്ന ചിമ്പാ​ൻ​സി​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

International

നാ​സ​യു​ടെ 'പാ​മ്പ്' ക​ടി​ക്കി​ല്ല; ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ല്‍ ജീ​വ​നു​ണ്ടോ എ​ന്നു കണ്ടുപിടിക്കും!

അ​മേ​രി​ക്ക​ൻ‌ സ്പേ​സ് ഏ​ജ​ൻ‌​സി നാ​സ ഒ​രു 'പാ​മ്പി'​നെ നി​ർ​മി​ച്ചി​രി​ക്കു​ന്നു! ക​ടി​ക്കു​ന്ന പാ​മ്പ് അ​ല്ല; ജീ​വ​നു​ണ്ടോ എ​ന്നു ക​ണ്ടു​പി​ടി​ക്കും, ഇ​വി​ടെ​യ​ല്ല, അ​ങ്ങ​ക​ലെ ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ൽ! ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നാ​യ എ​ന്‍​സെ​ലാ​ഡെ​സ് പ​ര്യ​വേ​ക്ഷ​ണ​ത്തി​നാ​യി നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി​യാ​ണ് എ​ക്സോ​ബ​യോ​ള​ജി എ​ക്സ്റ്റ​ന്‍റ് ലൈ​ഫ് സ​ര്‍​വേ​യ​ര്‍ (ഇ​ഇ​എ​ല്‍​എ​സ്) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പാ​മ്പി​ന്‍റെ രൂ​പ​ത്തി​ലു​ള്ള റോ​ബോ​ട്ടി​നെ നി​ർ​മി​ച്ച​ത്. ഇ​തി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണു ശാ​സ്ത്ര​ജ്ഞ​ർ. പ്ര​ത​ല​ങ്ങ​ളി​ല്‍ പാ​മ്പ് ഇ​ഴ​യു​ന്ന​തു​പോ​ലെ ത​ന്നെ​യാ​ണ് റോ​ബോ​ട്ടി​ന്‍റെ​യും സ​ഞ്ചാ​രം. പാ​മ്പു​ക​ള്‍ ത​ല​യു​യ​ര്‍​ത്തി പ​രി​സ​രം നി​രീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ഈ ​റോ​ബോ​ട്ടും ത​ല​യു​യ​ര്‍​ത്തി ചു​റ്റു​പാ​ടു​ക​ള്‍ നി​രീ​ക്ഷി​ക്കും.

ജീ​വ​ൻ‌ തേ​ടി ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നാ​യ എ​ന്‍​സെ​ലാ​ഡ​സി​ല്‍ വി​ന്യ​സി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന റോ​ബോ​ട്ടി​നു ഭൂ​മി​ക്കും ച​ന്ദ്ര​നു​മ​പ്പു​റ​ത്തേ​ക്കു​മു​ള്ള വി​വി​ധ പ്ര​ത​ല​ങ്ങ​ളി​ല്‍ സ്വ​യം സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. ജീ​വ​ന്‍റെ തു​ടി​പ്പു​ക​ളു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി എ​ന്‍​സെ​ലാ​ഡ​സി​ലെ​ത്തു​ന്ന റോ​ബോ​ട്ടി​ന്‍റെ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി​ത്തീ​ര്‍​ന്നാ​ല്‍ അ​തു മ​നു​ഷ്യ​രാ​ശി​ക്കു വ​ലി​യ മു​ന്നേ​റ്റ​മാ​യി​രി​ക്കും.

 

International

മധ്യധരണ്യാഴി എന്ന 'മാലിന്യക്കടൽ'; നിങ്ങൾ കാണുന്നത് ഒരു കടലിന്‍റെ മരണം!

മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ൽ യൂ​റോ​പ്പി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു! അ​യോ​ണി​യ​ൻ ക​ട​ലി​ന്‍റെ ക​ലി​പ്സോ ഡീ​പ്പി​ൽ 5,112 മീ​റ്റ​ർ ആ​ഴ​ത്തി​ൽ വ​ൻ മാ​ലി​ന്യ​ശേ​ഖ​ര​മാ​ണു ക​ണ്ടെ​ത്തി​യ​ത്. പ്ര​ധാ​ന​മാ​യും പ്ലാ​സ്റ്റി​ക്കു​ക​ൾ, പാ​നീ​യ ടി​ന്നു​ക​ൾ, പേ​പ്പ​ർ കാ​ർ​ട്ട​ണു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ നൂറ്റിയെഴുപതിലേറെ വ​സ്തു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഇവ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ളതു വലിയ ആശങ്കയായി മാറിയിരിക്കുന്നു.

പ്ര​ധാ​ന​മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ആണ്. ആ​കെ മാ​ലി​ന്യ​ത്തി​ന്‍റെ 88 ശ​ത​മാ​ന​ത്തോ​ളമാണിത്. അ​യോ​ണി​യ​ൻ ക​ട​ലാ​ഴ​ങ്ങ​ളി​ലെ അ​പൂ​ർ​വ ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ മാ​ലി​ന്യ​ശേ​ഖ​രം ഹാ​നി​ക​ര​മാ​യി മാ​റി​യി​ട്ടി​ല്ലെ​ന്നും ഗ​വേ​ഷ​ക​ർ. എ​ന്നാ​ൽ, ഭാ​വി​യി​ൽ മ​ധ്യ​ധ​ര​ണ്യാ​ഴി​യി​ൽ ഇ​തു വ​ൻ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​മെ​ന്നു ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

ഗ്രീ​സി​ലെ പെ​ലോ​പ്പൊ​ന്നീ​സ് തീ​ര​ത്തു​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി ചെ​യ്യു​ന്ന ക​ലി​പ്സോ ഡീ​പ്പ് ഉ​യ​ർ​ന്ന ഭൂ​ക​മ്പ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​ണ്. ആ‍​യി​ര​ത്തോ​ളം മീ​റ്റ​ർ കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ളും നി​ര​ക​ളു​മെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. '​വൃ​ക്ക​യു​ടെ ആ​കൃ​തി​യി​ലു​ള്ള​ത്’ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തും ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​ർ മു​ത​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ വ​രെ വി​സ്തീ​ർ​ണ​മു​ള്ള​തു​മാ​യ ട്ര​ഞ്ചി​ന്‍റെ ഉ​ൾ​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്.

ക​ലി​പ്സോ ഡീ​പ്പി​ലേ​ക്ക് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള തീ​ര​ത്തു​നി​ന്നാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്. വ​ലി​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ അ​ടി​ത്ത​ട്ടി​ലെ​ത്തു​ന്ന​തി​നു​മു​മ്പു ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ ഒ​ഴു​കി​പ്പോ​വു​ക​യോ ചെ​റി​യ ശ​ക​ല​ങ്ങ​ളാ​യി വി​ഘ​ടി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി പ​ഠ​നത്തിൽ വെളിപ്പെടുത്തുന്നു. ബോ​ട്ടു​ക​ൾ മാ​ലി​ന്യം നി​റ​ച്ച ബാ​ഗു​ക​ൾ വ​ലി​ച്ചെ​റി​യുന്നതും സാധാരണമാണ്. വ്യ​ത്യ​സ്ത മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​മ്പാ​ര​മാ​യി സ​മു​ദ്രം മാ​റി. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, മെ​ഡി​റ്റ​റേ​നി​യ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ഇ​ഞ്ച് പോ​ലും വൃ​ത്തി​യു​ള്ള​ത​ല്ല എ​ന്ന് പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ലത്രെ!

ക​ട​ൽ​ത്തീ​ര​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ തീ​ര​പ്ര​ദേ​ശം പോ​ലു​ള്ള ജ​ന​പ്രി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി; സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് സ​മൂ​ഹ​ത്തി​ന് അ​ജ്ഞാ​ത​മാ​യ​തി​നാ​ൽ, ഈ ​ഇ​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗ​ശീ​ല​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന് '​ആ​ഗോ​ള ന​യ​ങ്ങ​ൾ’ ന​ട​പ്പി​ലാ​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വലിയ മു​ന്ന​റി​യി​പ്പാ​ണു മ​ദ്ധ്യ​ധ​ര​ണ്യാ​ഴി​യി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വേ​ഷ​ക​ർ മുന്നോട്ടുവയ്ക്കുന്നത്.

International

ഭൂമിയിലെ കൊടും ഭീകരൻ ദിനോസറിന്‍റെയും മനുഷ്യന്‍റെയും 'ശരീരതാപനില' തമ്മിൽ എന്താണ് സാമ്യം?

ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന​തി​ൽ ഏ​റ്റ​വും ഭീ​ക​ര​നാ​യ ഇ​ര​പി​ടി​യ​ൻ ജീ​വി​ക​ളി​ലൊ​ന്നാ​യ ടൈ​റ​നോ​സോ​റ​സ് റെ​ക്സി​ന്‍റെ (ടി ​റെ​ക്സ്) ശ​രീ​ര​താ​പ​നി​ല തിട്ടപ്പെടുത്തി ഗവേഷകർ. കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷക​സംഘമാണ് ടി റെക്സിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലിനു പിന്നിൽ. ക്രൂരനായ വേട്ടക്കാരന്‍റെ ശ​രീ​ര​താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് (97 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്) ആ​യി​രു​ന്നുവത്രെ! ഇ​തു മ​നു​ഷ്യ​രു​ടെ ശ​രീ​ര​താ​പ​നി​ല​യോ​ടു വ​ള​രെ അ​ടു​ത്തനി​ൽ​ക്കു​ന്നതാണ്. 'സ​യ​ൻ​സ് അ​ഡ്വാ​ൻ​സ​സ്' എ​ന്ന ജേ​ണ​ലി​ലാ​ണു ഗ​വേ​ഷ​ണ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദിനോസറുകൾ ത​ണു​ത്ത ര​ക്ത​മു​ള്ള​വയായിരുന്നുവെന്നാണു ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എ​ന്നാ​ൽ ടി ​റെ​ക്സു​ക​ൾ ഉ​ഷ്ണ​ര​ക്ത​മു​ള്ള​വ ആ​യി​രു​ന്നുവെന്ന വാ​ദ​ത്തി​നു ബ​ല​മേ​കു​ന്ന​താ​ണു പു​തി​യ ക​ണ്ടെ​ത്ത​ൽ. ടി ​റെ​ക്സി​ന്‍റെ പ​ല്ലു​ക​ളി​ലെ ഇ​നാ​മ​ലിന്‍റെ രാസഘടന പ​രി​ശോ​ധി​ച്ചാ​ണു ഗ​വേ​ഷ​ക​ർ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​നാ​മ​ലി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​ബ​ൺ, ഓ​ക്സി​ജ​ൻ ഐ​സോ​ടോ​പ്പു​ക​ളുടെ നിക്ഷേപം താ​പ​നി​ല​യ്ക്ക​നു​സ​രി​ച്ചു വ്യ​ത്യാ​സ​പ്പെ​ടു​ന്നു. ഇ​തി​നെ ഒ​രു പ്ര​കൃ​തി​ദ​ത്ത തെ​ർ​മോ​മീ​റ്റ​ർ പോ​ലെ ഉ​പ​യോ​ഗി​ച്ചാ​ണു ശാ​സ്ത്ര​ജ്ഞ​ർ കൃ​ത്യ​മാ​യ താ​പ​നി​ല ക​ണ​ക്കാ​ക്കി​യ​ത്.

ഗവേഷകസംഘം ​ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​ലൂ​ടെ ഫോ​സി​ലു​ക​ളി​ൽനി​ന്നു വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ലു​ള്ള സാ​മ്പി​ളു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ച്ചു. 2003-ൽ ​മൊ​ണ്ടാ​ന​യി​ൽനിന്നു ക​ണ്ടെ​ത്തി​യ​തും കാര്യമായ നാശം സംഭവിക്കാത്തതുമായ ടി ​റെ​ക്സി​ന്‍റെ പ​ല്ലു​ക​ളാ​ണു പഠനത്തിനായി ഉപയോഗിച്ചത്.

ശ​രീ​ര​താ​പ​നി​ല ഉ​യ​ർ​ന്ന​താ​യ​തു​കൊ​ണ്ട് ടി ​റെ​ക്സു​ക​ൾ​ക്കു കൂ​ടു​ത​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​യി​രു​ന്നി​രി​ക്ക​ണം. മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന ജീ​വി​യാ​കാ​തെ, സ​ജീ​വ​മാ​യി ഇ​ര​പി​ടി​ക്കാ​നും ദീ​ർ​ഘ​ദൂ​രം സ​ഞ്ച​രി​ക്കാ​നും ഇ​വ​യ്ക്കു സാ​ധി​ച്ചി​രു​ന്നുവെന്നു ​ക​ണ്ടെ​ത്ത​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​ക​ദേ​ശം 6.6 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ക്രെ​റ്റേ​ഷ്യ​സ് കാ​ല​ഘ​ട്ട​ത്തിന്‍റെ അ​വ​സാ​ന​ത്തി​ലാ​ണ് ടി ​റെ​ക്സു​ക​ൾ ജീ​വി​ച്ചി​രു​ന്ന​ത്.

 

International

4,000 വർഷം പഴക്കമുള്ള കല്ലറയിൽ രാജാവിന്‍റെ വിശ്വസ്തൻ; കെയ്റോ നഗരം കഥ പറയുമ്പോൾ

ഈ​ജി​പ്റ്റി​ലെ കെ​യ്റോ​ നഗരത്തിനു തെ​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ​ഖാ​റ ശ്മ​ശാ​നഭൂമിയിൽനിന്ന് 4,000-ലേറെ വർഷം പ​ഴ​ക്ക​മു​ള്ള, ഉന്നത പദവിയലങ്കരിച്ചിരുന്ന ഉദ്യോ​ഗ​സ്ഥ​ന്‍റെ അ​പൂ​ര്‍​വ ക​ല്ല​റ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള ​പ്ര​ദേ​ശ​ത്ത് ഈ​ജി​പ്ഷ്യ​ന്‍ പു​രാ​വ​സ്തു മി​ഷ​ന്‍ ന​ട​ത്തി​യ ഖ​ന​ന​ത്തി​ലാ​ണു ശാ​സ്ത്ര​ലോ​ക​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ല്‍.

സാ​മ്രാ​ജ്യ​ത്വ കാ​ല​ഘ​ട്ട​ത്തി​ല്‍ ജീ​വി​ച്ചി​രു​ന്ന സെ​ഖെ​ന്തി​യു ​താ​ഹ് എ​ന്ന പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥന്‍റേ​താ​ണ് ഈ ​ക​ല്ല​റ. ഭൗ​തി​കലോ​ക​ത്തി​ല്‍നിന്നു പ​ര​ലോ​ക​ത്തേ​ക്ക് ആ​ത്മാ​വി​നു സ​ഞ്ച​രി​ക്കാ​നു​ള്ള പ്ര​തീ​കാ​ത്മ​ക ക​വാ​ട​മെ​ന്നു പു​രാ​ത​ന ഈ​ജി​പ്റ്റുകാ​ര്‍ വി​ശ്വ​സി​ച്ചി​രു​ന്ന വാ​തി​ല്‍ കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ​വാ​തി​ലി​നു തൊ​ട്ടു​മു​ന്നി​ലാ​യി അ​ല​ബാ​സ്റ്റ​ര്‍ ക​ല്ലി​ല്‍ തീ​ര്‍​ത്ത യാ​ഗ​പീ​ഠം, യാ​ഗത​ളി​ക, പാ​ത്രങ്ങൾ, ജ​ഗ്ഗ് എ​ന്നി​വ അ​ട​ങ്ങി​യ അ​പൂ​ര്‍​വ ശേ​ഖ​ര​വും ക​ണ്ടെ​ത്തി. ആ​യി​ര​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷ​വും ​ആ​ചാ​ര വ​സ്തു​ക്ക​ള്‍ അ​വ​യു​ടെ യ​ഥാ​ര്‍​ഥ സ്ഥാ​ന​ത്തുത​ന്നെ സ്ഥി​തി​ചെ​യ്യു​ന്നു​വെ​ന്ന​ത് പ​ഴ​യ സാ​മ്രാ​ജ്യ​ത്വ കാ​ല​ത്തെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും കു​റി​ച്ചു പ​ഠി​ക്കാ​ന്‍ ഗവേഷകർക്കു വ​ലി​യ അ​വ​സ​ര​മാ​ണു ന​ല്‍​കു​ന്ന​ത്.

 

International

6. 6 കോടി വർഷം പഴക്കമുള്ള ദിനോസർ വിസർജ്യത്തിൽ പക്ഷിത്തൂവൽ; പറയും കൂട്ടവംശനാശത്തിന്‍റെ കഥ

6.6 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​റി​ന്‍റെ വിസർജ്യത്തി​ൽ ക​ണ്ടെ​ത്തി​യ പ​ക്ഷിത്തൂവൽ അ​ക്കാ​ല​ത്തെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തെ​ക്കു​റി​ച്ചു പു​തി​യ സൂ​ച​ന​ക​ൾ ന​ൽ​കു​ന്നതായി ഗവേഷകർ. കറന്‍റ് ബയോളജി ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ​പ​ഠ​നം, ചി​ല പ​ക്ഷി​ക​ൾ മ​ഹാ​വം​ശ​നാ​ശ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ മ​റ്റു ചി​ല​ത് എ​ങ്ങനെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു എ​ന്ന​തി​ലേ​ക്കു വെ​ളി​ച്ച വീ​ശു​ന്നതായും ഗവേഷകലോകം.

ഡേ​വി​ഡ് ഡെ​മാ​ർ ജൂ​നി​യ​ർ എന്ന പാലിയന്‍റോളജിസ്റ്റ് ​​വ​ട​ക്കു​കി​ഴ​ക്ക​ൻ മൊ​ണ്ടാ​ന​യി​ൽനി​ന്നാണു ദി​നോ​സ​ർ വിസർജ്യാവ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. 2016-ൽ ആയിരുന്നു കണ്ടെത്തൽ. അ​വ​ശി​ഷ്ടം മൈ​ക്രോ-​സി​ടി സ്കാ​നിം​ഗി​നും ത്രീഡി സ​ർ​ഫ​സ് സ്കാ​നിം​ഗി​നും വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ കാര്യമായി കേടുപാടുകൾ സംഭവിക്കാത്ത പ​ക്ഷി​ത്തൂവൽ ക​ണ്ടെ​ത്തി​യ​ത്. നാ​നോ​ടൈ​റാ​ന​സ് അ​ല്ലെ​ങ്കി​ൽ ടി-​റെ​ക്സിന്‍റേതാകാം (Tyrannosaurus rex) കാഷ്ഠാവശിഷ്ടമെന്നു ശാ​സ്ത്ര​ജ്ഞ​ർ ക​രു​തു​ന്നു.

സാ​ധാ​ര​ണ​യാ​യി ഫോ​സി​ലു​ക​ളി​ൽ തൂ​വ​ലു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ മാ​ത്ര​മാ​ണു കാ​ണാ​റു​ള്ള​തെ​ങ്കി​ൽ, ഇ​വി​ടെ ‌തൂവൽ പൂർണമായും സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. തൂവലുകൾക്കു വെ​ള്ള​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രു​ന്നു. സ്പോ​ഞ്ച് പോ​ലെ​യു​ള്ള ഉ​ള്ളി​ലെ ഘ​ട​ന​യും ക​ടു​പ്പ​മു​ള്ള പു​റം​പാ​ളി​യും അ​ട​ങ്ങി​യ അതിന്‍റെ ഘ​ട​ന ഇ​ന്ന​ത്തെ പ​ക്ഷി​ക​ളു​ടെ തൂ​വ​ലു​ക​ൾ​ക്കു സ​മാ​ന​മാ​ണ്. മെ​സോ​സോ​യി​ക് യു​ഗ​ത്തി​ലെ മ​റ്റു ഫോ​സി​ലു​ക​ളി​ൽ ഇ​ന്നു​വ​രെ ഇ​ത്ത​ര​മൊ​രു ഘ​ട​ന ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ആ​ഹാ​ര​ശൃം​ഖ​ല​യു​ടെ തെ​ളി​വ്
സ്കാ​നിം​ഗി​ൽ ര​ണ്ട് അ​സ്ഥി​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് 'ഹെ​സ്പെ​റോ​ർ​ണി​ത്തി​ഫോം' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട, പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ജ​ല​പ​ക്ഷി​യു​ടേ​താ​ണെ​ന്നു ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു. കൂ​ടാ​തെ, 'ഗാ​ർ' വ​ർഗ​ത്തി​ൽ​പ്പെ​ട്ട മത്സ്യത്തിന്‍റെ ര​ണ്ടു ചെ​തു​മ്പ​ലു​ക​ളും അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ദി​നോ​സ​ർ ഭക്ഷണമാക്കിയ പ​ക്ഷി​യു​ടെ ഒ​ടു​വി​ല​ത്തെ ഇ​ര​യാ​യി​രു​ന്നു ഈ ​മീ​ൻ എ​ന്ന​തിന്‍റെ തെ​ളി​വാ​ണി​ത്. അ​താ​യ​ത് ഒ​രു മീ​നി​നെ പ​ക്ഷി തി​ന്നു​ക​യും, ആ ​പ​ക്ഷി​യെ ദി​നോ​സ​ർ തി​ന്നു​ക​യും ചെ​യ്തു എ​ന്ന ആ​ഹാ​ര​ശൃം​ഖ​ല​യാ​ണ് ഈ ഫോ​സി​ലി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

വം​ശ​നാ​ശ​ത്തിന്‍റെ കാ​ര​ണം
ഛിന്ന​ഗ്ര​ഹം പതിച്ചതിനെത്തുടർന്ന്, ഭൂ​മി​യി​ൽ പൊ​ടി​യും പു​ക​യും നി​റ​ഞ്ഞ് സൂ​ര്യ​പ്ര​കാ​ശം മ​റ​യു​ക​യും മ​ഞ്ഞു​കാ​ലം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തിനെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​മു​ള്ള പ​ക്ഷി​ക​ൾ മാ​ത്ര​മേ അ​തി​ജീ​വി​ച്ചു​ള്ളൂ. തൂ​വ​ലു​ക​ൾ മെ​സോ​സോ​യി​ക് യു​ഗ​ത്തി​ലെ സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യി​രു​ന്നെങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന ക​ഠി​നശൈത്യത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല. ഇ​തൊക്കെയാകാം ദി​നോ​സ​റു​ക​ൾ​ക്കൊ​പ്പം ഈ ​പ​ക്ഷി​വി​ഭാ​ഗ​വും വം​ശ​നാ​ശം സംഭവിക്കാൻ‌ പ്ര​ധാ​ന കാ​ര​ണ​മാ​യി ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

International

ഭൂ​മി​യു​ടെ ആ​ഴ​ങ്ങ​ളി​ൽ വ​ൻ ജ​ല​ശേ​ഖ​രം: അതെങ്ങനെ സംഭവിച്ചു? ശാ​സ്ത്ര​ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച് പു​തി​യ ക​ണ്ടെ​ത്ത​ൽ

ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നു ജ​ലം അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ പാ​ദ​ങ്ങ​ൾ​ക്ക​ടി​യി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യ മ​റ്റൊ​രു സു​പ്ര​ധാ​ന പ​ങ്കു കൂ​ടി ജ​ലം വ​ഹി​ക്കു​ന്നു​ണ്ട്. ഭൂ​വ​ൽ​ക്ക​ത്തി​നു തൊ​ട്ടു​താ​ഴെ​യു​ള്ള ക​ട്ടി​യു​ള്ള പാളിയായ 'മാ​ന്‍റ​ൽ' ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ളാ​യി പ​തു​ക്കെ ച​ലി​ക്കു​ന്ന​ത് ഈ ​ജ​ല​ത്തിന്‍റെ സ​ഹാ​യ​ത്താ​ലാ​ണ്. ഈ ​പ്ര​ക്രി​യ​യാ​ണ് ടെ​ക്‌ടോണിക് പ്ലേ​റ്റു​ക​ളു​ടെ ച​ല​ന​ത്തെ ന​യി​ക്കു​ന്ന​ത്. ഇ​തു ഭൂ​മി​യു​ടെ കാ​ലാ​വ​സ്ഥ​യെ സ​മ​തു​ലി​ത​മാ​യി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നുവത്രെ!

2,900 കിലോമീറ്റർ വരെ ആഴത്തിൽ?
ഭൂ​മി​യു​ടെ ആ​ഴങ്ങളിൽ ‌ജ​ലം കൃ​ത്യ​മാ​യി എ​വി​ടെ​യാ​ണു സം​ഭ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചും, എ​ങ്ങ​നെ അ​വി​ടെയെത്തി എ​ന്ന​തി​നെ​ക്കു​റി​ച്ചും ശാ​സ്ത്ര​ജ്ഞ​ർ കാ​ല​ങ്ങ​ളാ​യി ഗവേഷണം തുടരുകയാണ്. ഇതേക്കുറിച്ചു രണ്ടു വ്യത്യസ്ത നിഗമനങ്ങളാണുള്ളത്. ഭൂ​മി​യു​ടെ രൂ​പീ​ക​ര​ണ ഘ​ട്ട​ത്തി​ൽ ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ വ​ഴി​യാ​ണു ജ​ലം എ​ത്തി​യ​തെ​ന്നു ഒ​രു വി​ഭാ​ഗം വാദിക്കുന്പോൾ, ആ​ദ്യ​കാ​ല​ത്ത് വ​ര​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്ന മാ​ന്‍റ​ലിൽ പി​ൽ​ക്കാ​ല​ത്താ​ണു ജ​ലം രൂ​പ​പ്പെ​ട്ട​തെ​ന്നു മറ്റൊരു വിഭാഗം വാദമുയർത്തുന്നു. 'നേ​ച്ച​ർ ജി​യോ​സ​യ​ൻ​സ്' എ​ന്ന പ്ര​മു​ഖ സ​യ​ൻ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ ഭൂ​മി​ക്ക​ടി​യി​ലെ അ​പൂ​ർ​വധാ​തു​ക്ക​ളി​ൽ വൻതോതിൽ ജ​ലമുണ്ടെന്നു വിവരിക്കുന്നു.

ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​വും കാ​ലാ​വ​സ്ഥ​യും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഉ​പ​രി​ത​ല​ത്തി​ലെ ജലം മാ​ത്ര​മ​ല്ല, ഭൂ​മി​ക്ക​ടി​യി​ലെ മാ​ന്‍റ​ൽ പാ​ളി​യി​ലു​ള്ള ജ​ലാം​ശ​വും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 660 മു​ത​ൽ 2,900 കി​ലോ​മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ൽ, മാ​ന്‍റ​ലി​നും ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള ഔ​ട്ട​ർ കോ​റി​നും ഇ​ട​യി​ലു​ള്ള അ​തി​ർ​ത്തി​യി​ലാ​ണ് വ​ലി​യ തോ​തി​ൽ ജ​ലം സം​ഭ​രി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ മേ​ഖ​ല ശാ​സ്ത്ര​ജ്ഞ​ർ തി​രി​ച്ച​റി​ഞ്ഞ​ത്.

National

മെട്രൊ വീ​ട്ട​മ്മ​മാ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​കു​ന്നു 'ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ’

മെട്രൊ നഗരങ്ങളിൽ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവനാകുന്നു 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ'. വൻ നഗരങ്ങളിൽ വീട്ടുജോലിക്കായി യന്ത്രമനുഷ്യനെ വ്യാപകമായി ഉപയോഗിക്കുന്നതായാണു റിപ്പോർട്ട്. പ്രത്യേകിച്ച്, രാജ്യത്തിന്‍റെ '​ഐ​ടി ത​ല​സ്ഥാ​നം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബം​ഗ​ളൂ​രു​വി​ൽ വീ​ട്ടു​ജോ​ലി​ക്കായി യ​ന്ത്ര​മ​നു​ഷ്യനെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ന​ഗ​ര​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കു റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ നേ​ര​ത്തെ ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ട​ത്ത​ര​ക്കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും റോ​ബോ​ട്ട് എ​ത്തു​ന്നു. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ ജീ​വി​ത​ഭാ​രം കു​റ​യ്ക്കു​ക​യാ​ണു റോ​ബോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വീ​ട്ടി​ലെ ദൈ​നം​ദി​ന ജോ​ലി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നവർ പൂർണ സംതൃപ്തരാണെന്നു റിപ്പോർട്ട് പറയുന്നു. പാചകം മുതൽ വീടു വൃത്തിയാക്കൽ ഉൾപ്പെടെ റോബോട്ടുകൾ ചെയ്യുന്നു. കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ടു​ത്താ​ൽ രുചികരമായി ഏതു വിഭവവും തയാറാക്കുമെന്നും ഭ​ക്ഷ​ണം ക​രി​യില്ലെന്നും ഉപയോഗിക്കുന്നവർ പറഞ്ഞു. മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു റോ​ബോ​ട്ടിനെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യുമെന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.

ജോലിക്കാരെ നി​യ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ ചെ​ല​വുകു​റ​വാ​ണു റോ​ബോ​ട്ട് വാ​ങ്ങു​ന്ന​തെ​ന്നു നിരവധിപ്പേർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. കൂ​ടാ​തെ, പ​ത്തു വ​യ​സു​ള്ള കു​ട്ടി​ക്കുപോ​ലും റോ​ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യും. പ​ല​രും ജോ​ലി​ക്കാ​രേ​ക്കാ​ൾ റോ​ബോ​ട്ടു​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്നു. കാ​ര​ണം, അ​വ കൂ​ടു​ത​ൽ വി​ശ്വ​സ​നീ​യ​മാ​ണ്.

 

International

'ഉറങ്ങുന്ന സുന്ദരി', 'ഐ​ന്‍​സ്റ്റീ​ന്‍റെ മ​സ്തി​ഷ്‌​കം', വി​ശു​ദ്ധ കാ​ത​റി​ന്‍റെ ശി​ര​സ്: ഇന്നും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന 9 ശേഷിപ്പുകൾ

ചിത്രങ്ങളിലും ദൃശ്യങ്ങളിലും മാ​ത്രം ക​ണ്ടി​ട്ടു​ള്ള ച​രി​ത്ര​ശേ​ഷി​പ്പു​ക​ളെ നേ​രി​ട്ടു കാ​ണാ​ൻ ആ​രാ​ണ് ആ​ഗ്ര​ഹി​ക്കാ​ത്ത​ത്. ശാ​സ്ത്ര​ജ്ഞ​ര്‍, ഭ​ര​ണാ​ധി​കാ​രി​ക​ള്‍, വി​ശു​ദ്ധ​ന്മാ​ര്‍ മു​ത​ല്‍ പു​രാ​ത​ന മ​നു​ഷ്യ​ര്‍ വ​രെ​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ഇ​ന്നും മ്യൂ​സി​യ​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന, പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഒമ്പതു ​ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ മ​ന​സി​ലാ​ക്കാം.

 

1. ഗ​ലീ​ലി​യോ ഗ​ലീ​ലി​യു​ടെ ന​ടു​വി​ര​ല്‍
ആ​ധു​നി​ക ജ്യോ​തി​ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വാ​യ ഗ​ലീ​ലി​യോ ഗ​ലീ​ലി​യു​ടെ കൈ​വി​ര​ല്‍ ഇ​റ്റ​ലി​യി​ലെ ഫ്ളോ​റ​ന്‍​സി​ലു​ള്ള 'മ്യൂ​സി​യോ ഗ​ലീ​ലി​യോ'​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​സ്ഥി​കൂ​ട​ത്തി​ല്‍​നി​ന്നു വേ​ര്‍​പെ​ടു​ത്തി​യ ന​ടു​വി​ര​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു കാ​ണാം. പ്ര​ത്യേ​ക ഗ്ലാ​സ് പേ​ട​ക​ത്തി​ലാ​ണു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളു​ടെ ഭൗ​തി​ക സ്മാ​ര​ക​മാ​യി ഇ​തു നി​ല​കൊ​ള്ളു​ന്നു.
അ​സ്ട്രോ​ണ​മി​ക്ക​ൽ ടെ​ലി​സ്കോ​പ്പ്, ജ്യോ​മെ​ട്രി​ക് ആ​ൻ​ഡ് മി​ലി​റ്റ​റി കോ​മ്പ​സ്, തെ​ർ​മോ​സ്കോ​പ് (തെ​ർ​മോ​മീ​റ്റ​റി​ന്‍റെ ആ​ദ്യ​രൂ​പം) തു​ട​ങ്ങി​ നി​ര​വ​ധി ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി​യ മ​ഹാ​നാ​യ ശാ​സ്ത്ര​ജ്ഞ​നാ​ണ് ഗ​ലീ​ലി​യോ.

2. വി​ശു​ദ്ധ തോ​മ​സ് അ​ക്വി​നാ​സി​ന്‍റെ കൈ​യു​ടെ അ​സ്ഥി
ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വി​ശു​ദ്ധ​നും പാ​ശ്ച​ത്യ തത്വചിന്തയിലെ പ്രമുഖനുമായിരുന്ന വി​ശു​ദ്ധ തോ​മ​സ് അ​ക്വി​നാ​സി​ന്‍റെ കൈ​യുടെ അ​സ്ഥി നേ​പ്പി​ള്‍​സി​ലെ 'സാ​ന്‍ ഡൊ​മെ​നി​ക്കോ മ​ജി​യോ​റെ' പ​ള്ളി​യി​ല്‍ പു​ണ്യ​ശേ​ഷി​പ്പാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. വി​ശ്വാ​സി​ക​ള്‍ വ​ലി​യ ആ​ദ​ര​വോ​ടെ​യാ​ണ് ഈ ​വി​ശു​ദ്ധ തി​രു​ശേ​ഷി​പ്പു കാ​ണാ​നെ​ത്തു​ന്ന​ത്. 1272-1274 കാ​ല​ഘ​ട്ട​ത്തി​ൽ അ​ക്വി​നാ​സ് ഈ ​മ​ഠ​ത്തി​ലാ​ണു ജീ​വി​ച്ചി​രു​ന്ന​ത്.
വെ​ങ്ക​ലം, വെ​ള്ളി, ഗ്ലാ​സ് എ​ന്നി​വ കൊ​ണ്ടു നി​ർ​മി​ച്ച പ്ര​ത്യേ​ക പെ​ട്ടി​യി​ലാ​ണ് ​അ​സ്ഥി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ദർശിക്കാൻ സാധിക്കുന്ന രീതിയിൽ സൂക്ഷിച്ചിരിക്കുന്നത്.

3. സി​യ​ന്ന​യി​ലെ വി​ശു​ദ്ധ കാ​ത​റി​ന്‍റെ ശി​ര​സ്
വി​ശു​ദ്ധ കാ​ത​റി​ന്‍റെ ശി​ര​സ് ഇ​റ്റ​ലി​യി​ലെ സി​യ​ന്ന​യി​ലു​ള്ള 'ബ​സി​ലി​ക്ക കാ​റ്റ​റി​നി​യാ​ന സാ​ന്‍ ഡൊ​മെ​നി​ക്കോ' പ​ള്ളി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടുണ്ട്. ലോകത്തിലെ പ്രധാന തീ​ര്‍​ഥാ​ടനകേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 600-ലേറെ വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തേജസോടെ വിശുദ്ധയുടെ ശിരസ് ദർശിക്കാം.

International

പുള്ളിപ്പുലിയെ മെരുക്കിയ മനുഷ്യൻ; 11,000 വർഷം പഴക്കമുള്ള ശിൽപം കഥ പറയുമ്പോൾ

ന​വീ​ന​ശി​ലാ​യു​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍​ക്കു ല​ഭി​ച്ച അ​പൂ​ര്‍​വ​മു​ദ്ര! പു​രു​ഷ​ന്‍ പു​ള്ളി​പ്പു​ലി​യു​ടെ പു​റ​ത്തു ക​യ​റി​യി​രി​ക്കു​ന്ന മ​നോ​ഹ​ര ശി​ല്‍​പം! മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ ആ​ധി​പ​ത്യം ക​ല​യി​ലൂ​ടെ​യും പ്ര​തീ​ക​ങ്ങ​ളി​ലൂ​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​യാ​ണു ശാ​സ്ത്ര​ലോ​കം പുതിയ കണ്ടെത്തലുകളെ വി​ല​യി​രു​ത്തു​ന്ന​ത്.

തെ​ക്കു​കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ ച​രി​ത്ര​പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ക​രാ​ഹ​ന്‍ ടെ​പെ​യി​ല്‍ ന​ട​ന്ന ഖ​ന​ന​ത്തി​നി​ടെ​യാ​ണ് 11,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള അ​പൂ​ര്‍​വ ശി​ല്‍​പം ക​ണ്ടെ​ത്തി​യ​ത്. പു​രു​ഷ​ന്‍ പു​ള്ളി​പ്പു​ലി​യു​ടെ പു​റ​ത്തു ക​യ​റി​യി​രി​ക്കു​ന്ന രൂ​പ​ത്തി​ലു​ള്ള ശി​ല്‍​പം, ന​വീന​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ലെ ക​ലാ​രൂ​പ​ങ്ങ​ളി​ലും സാ​മൂ​ഹി​ക ഘ​ട​ന​യി​ലു​മു​ണ്ടാ​യി​രു​ന്ന വ്യ​ത്യ​സ്ത​മാ​യ സ​ങ്ക​ല്‍​പ്പ​ങ്ങ​ളി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന ക​ണ്ടെ​ത്ത​ലാ​ണ്. ഏ​ക​ദേ​ശം 2.3 അ​ടി ഉ​യ​ര​മു​ള്ള ഈ ​പ്ര​തി​മ ഇ​ത്ത​ര​ത്തി​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​വ​യി​ല്‍ തി​ക​ച്ചും വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന​താ​ണെ​ന്നു ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

International

പ്ര​പ​ഞ്ച​ത്തി​ന്‍റെ ര​ഹ​സ്യ​ച്ചു​രു​ൾ അ​ഴി​യു​ന്നു! കോ​ടി​ക്ക​ണ​ക്കി​നു ന​ക്ഷ​ത്ര​ങ്ങ​ളെ കോ​ർ​ത്തെ​ടു​ത്ത അ​ദൃ​ശ്യശ​ക്തി​ 'ഡാർക്ക് മാറ്റർ' കണ്ടെത്തി?

പ്ര​പ​ഞ്ച​ത്തെ ഒ​ന്നി​ച്ചു​നി​ല​നി​ർ​ത്തു​ന്ന; 'കോ​സ്മി​ക് ഗ്ലൂ' ​ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ചി​ത്ര​വും അ​ദൃ​ശ്യ​വു​മാ​യ പ​ദാ​ർ​ഥം, 'ഡാ​ർ​ക്ക് മാ​റ്റ​ർ' (Dark matter). ഈ ​പ​ദാ​ർ​ഥ​മാ​ണു പ്ര​പ​ഞ്ച​ത്തി​ലെ ആ​കെ ദ്ര​വ്യ​ത്തി​ന്‍റെ ഏ​ക​ദേ​ശം 85 ശ​ത​മാ​ന​വും. എ​ന്നാ​ൽ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഇ​തു​വ​രെ ഈ ​നി​ഗൂ​ഢ പ​ദാ​ർ​ഥ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല, മാ​ത്ര​മ​ല്ല ഇ​തു കൃ​ത്യ​മാ​യി എ​ന്താ​ണെ​ന്നു​പോ​ലും നി​ർ​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഡാ​ർ​ക്ക് മാ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശാ​സ്ത്ര​ജ്ഞ​ർ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ ഈ ​അ​ദൃ​ശ്യ പ​ദാ​ർ​ഥ​ത്തി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത​യു​മാ​യി ശാ​സ്ത്ര​ജ്ഞ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ഭൂ​മി​ക്ക​ടി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​മാ​ണു ഡാ​ർ​ക്ക് മാ​റ്റ​റി​ന്‍റെ സാ​ന്നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന അ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ശാ​സ്ത്ര​ജ്ഞ​ർ തി​ര​യു​ന്ന ഈ ​അ​ദൃ​ശ്യ ദ്ര​വ്യ​ത്തെ പൂ​ർ​ണ​മാ​യും ക​ണ്ടെ​ത്തി​യെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും, പ്ര​പ​ഞ്ച​ത്തി​ന്‍റെ വ​ലി​യ ര​ഹ​സ്യം ചു​രു​ള​ഴി​യു​ന്ന​തി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക​മാ​യ ആ​ദ്യ ചു​വ​ടു​വ​യ്പാ​ണി​ത്. ജ​പ്പാ​നി​ൽ ന​ട​ന്ന ശാ​സ്ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്‌​റ്റോ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പാ​ർ​ട്ടി​ക്കി​ൾ ഫി​സി​സ്‌​റ്റ് സാം ​എ​റി​ക്സ​ണും സം​ഘ​വും നി​ർ​ണാ​യ​ക പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

പ്ര​പ​ഞ്ച​ത്തി​ലെ ആ​കെ ദ്ര​വ്യ​ത്തി​ന്‍റെ 85 ശ​ത​മാ​ന​ത്തോ​ളം 'ഡാ​ർ​ക്ക് മാ​റ്റ​ർ' ആ​ണെ​ന്നു ക​രു​തു​ന്നു. ഇ​തു പ്ര​കാ​ശ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യോ ആ​ഗി​ര​ണം ചെ​യ്യു​ക​യോ പു​റ​ത്തു​വി​ടു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ നേ​രി​ട്ടു കാ​ണാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ സാ​ധാ​ര​ണ ന​ക്ഷ​ത്ര​ങ്ങ​ളി​ലും ഗാ​ല​ക്സി​ക​ളി​ലും ഇ​തു ചെ​ലു​ത്തു​ന്ന ഗു​രു​ത്വാ​ക​ർ​ഷ​ണ പ്ര​ഭാ​വം പ​ഠി​ച്ചാ​ണ് ഇ​തി​ന്‍റെ സാ​ന്നി​ധ്യം ശാ​സ്ത്ര​ജ്ഞ​ർ മ​ന​സി​ലാ​ക്കു​ന്ന​ത്.

ല​ക്‌സ് സെ​പ്ളി​ൻ
സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി ല​ക്‌സ് സെ​പ്ളി​ൻ (LUX-ZEPLIN) എ​ന്ന ഡാ​ർ​ക്ക് മാ​റ്റ​ർ ഡി​റ്റ​ക്‌​ട​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ദ്രാ​വ​കം നി​റ​ച്ച ഭീ​മാ​കാ​ര​മാ​യ ടാ​ങ്ക് ആ​ണി​ത്. ടാ​ങ്കി​ൽ ലി​ക്വി​ഡ് സെ​ന​ൺ ആ​ണു നി​റ​ച്ചി​രി​ക്കു​ന്ന​ത്. അ​പൂ​ർ​വ​മാ​യി ഏ​തെ​ങ്കി​ലും ക​ണി​ക സെ​ന​ൺ ആ​റ്റ​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ൽ അ​വി​ടെ പ്ര​കാ​ശ​വും ഇ​ല​ക്‌​ട്രോ​ണു​ക​ളും പു​റ​ന്ത​ള്ള​പ്പെ​ടും. പ്ര​പ​ഞ്ച​ത്തി​ൽ നി​ന്നു​ള്ള മ​റ്റു വി​കി​ര​ണ​ങ്ങ​ൾ കാ​ര​ണം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ഉ​പ​ക​ര​ണം ഭൂ​മി​ക്ക​ടി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2023 മാ​ർ​ച്ച് മു​ത​ൽ 2024 ഏ​പ്രി​ൽ വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ഴാ​ണു വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​നം ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തു സൃ​ഷ്ടി​ച്ച​ത് ഡാ​ർ​ക്ക് മാ​റ്റ​ർ ക​ണി​ക​യാ​ണെ​ങ്കി​ൽ, അ​തി​ന്‍റെ പി​ണ്ഡം ഒ​രു പ്രോ​ട്ടോ​ണി​ന്‍റെ പി​ണ്ഡ​ത്തേ​ക്കാ​ൾ 200 മ​ട​ങ്ങു കൂ​ടു​ത​ലാ​യി​രി​ക്ക​ണം എ​ന്നാ​ണു ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്.

എ​ങ്കി​ലും ഇ​തൊ​രു പൂ​ർ​ണ​മാ​യ ക​ണ്ടു​പി​ടു​ത്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ശാ​സ്ത്ര​ലോ​കം ത​യാ​റാ​യി​ട്ടി​ല്ല. സാ​ധാ​ര​ണ ക​ണി​ക​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ അ​ര ശ​ത​മാ​നം സാ​ധ്യ​ത​യെ​ങ്കി​ലും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ഇ​ത് ഡാ​ർ​ക്ക് മാ​റ്റ​ർ ത​ന്നെ​യാ​ണോ എ​ന്നു​റ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ ഡാ​റ്റ ശേ​ഖ​ര​ണ​വും വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളും ഇ​നി​യും ആ​വ​ശ്യ​മാ​ണ്. എ​ങ്കി​ലും ശാ​സ്ത്ര​ലോ​ക​ത്തു വ​ലി​യ ആ​വേ​ശ​വും ച​ർ​ച്ച​ക​ളും സൃ​ഷ്ടി​ക്കാ​ൻ പ്രാ​ഥ​മി​ക സൂ​ച​ന​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

National

മനുഷ്യവിസർജ്യത്തിൽനിന്നു കോൺക്രീറ്റ്; വിപ്ലവകരമായ കണ്ടുപിടിത്തത്തിനു പിന്നിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ

പറഞ്ഞാൽ, ആരും വിശ്വസിക്കില്ല! മനുഷ്യവിസർജ്യം ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാമെന്ന്! അതും സാധാരണ കോൺക്രീറ്റിനേക്കാൾ ‌ഇരട്ടി ബലമുള്ളത്! അത്തരത്തിലുള്ള കണ്ടുപിടിത്തം നടത്തിയിരിക്കുകയാണു ഗവേഷകർ. ഭാവിയിലെ നിർമാണമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള കണ്ടുപിടിത്തത്തിനു പിന്നിൽ ജയ്പുരിലെ ഒരു സംഘം ഗവേഷകരാണ്. മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സി​വി​ൽ എ​ൻ​ജി​നി​യ​റാ​യ ര​ഘു​വേ​ശ് തി​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗവേഷകരാണു നിർണായക നേട്ടത്തിനു പിന്നിൽ. നി​ർമാ​ണ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി ആ​ഘാ​ത​വും മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ളും ഒ​രു​പോ​ലെ കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക​ണ്ടു​പി​ടി​ത്ത​മാ​ണി​തെന്നു ഗവേഷകർ പറയുന്നു.

തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ലു​ള്ള മനുഷ്യവിസർജ്യ സംസ്കരണ പ്ലാന്‍റിൽ നി​ന്നാ​ണു ഗവേഷകർ ഇ​തി​നാ​യു​ള്ള മാലിന്യങ്ങൾ ശേഖരിച്ചത്. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ കു​റ​ഞ്ഞ ഓ​ക്സി​ജന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പൈ​റോ​ലി​സി​സ് പ്ര​ക്രി​യ​യി​ലൂ​ടെ ​അ​വ​ശി​ഷ്ട​ങ്ങ​ൾ ചൂ​ടാ​ക്കി​യാ​ണ് ഗവേഷകർ 'ബയോചർ' നി​ർമി​ച്ചത്. തു​ട​ർ​ന്ന് ഇ​തു പൊ​ടി​ച്ച് കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​ത്തി​ൽ ചേ​ർ​ക്കു​ക​യാ​ണു ചെ​യ്ത​ത്.

സാ​ധാ​ര​ണ കോ​ൺ​ക്രീ​റ്റി​ലെ സി​മ​ന്‍റിന്‍റെ അ​ള​വി​ൽ അഞ്ചു ശ​ത​മാ​നം മു​ത​ൽ പത്തു ശ​ത​മാ​നം വ​രെ കു​റ​ച്ച്, ​പ​ക​രം ഈ ​ബ​യോ​ചർ പൊ​ടി ചേ​ർ​ത്താ​ണു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. മൂന്നു മാസത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം, പുതിയ മിശ്രിതം സാധാരണ കോൺക്രീറ്റിനേക്കാൾ കൂടുതൽ ബലമുള്ളതായി ഗവേഷകർ കണ്ടെത്തി.

ഈ മിശ്രിതത്തിനു കൂ​ടു​ത​ൽ ബ​ലം ല​ഭി​ക്കു​ന്ന​തി​നു പി​ന്നി​ൽ ചി​ല പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളു​ണ്ട്. വി​സ​ർ​ജ്യ​ത്തി​ൽനിന്നു നി​ർമി​ക്കു​ന്ന ബ​യോ​ചറി​ൽ ധാ​രാ​ള​മാ​യി സൂ​ക്ഷ്മ സു​ഷി​ര​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​തു ജ​ലം ആ​ഗി​ര​ണം ചെ​യ്യു​ക​യും കോ​ൺ​ക്രീ​റ്റ് ക​ട്ടി​യാ​കു​ന്ന സ​മ​യ​ത്തു സാ​വ​ധാ​നം പു​റ​ത്തു​വി​ടു​ക​യും ചെ​യ്യു​ന്നു. കൂ​ടാ​തെ, ഇ​തി​ലു​ള്ള സി​ലി​ക്ക​യു​ടെ സാ​ന്നി​ധ്യം സി​മ​ന്‍റി​ലെ രാ​സ​വ​സ്തു​ക്ക​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ച് കോ​ൺ​ക്രീ​റ്റി​ന്‍റെ ഉ​ള്ളി​ലെ ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്ത​മാക്കുന്നു.

പുതിയ മിശ്രിതം, പരിസ്ഥിതി സൗഹാർദമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. സി​മന്‍റ് ഉ​ത്പാ​ദ​നം വ​ലി​യ തോ​തി​ൽ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് പു​റ​ന്ത​ള്ളാ​ൻ കാ​ര​ണ​മാ​കു​ന്നുണ്ട്. സി​മ​ന്‍റിന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും ഒ​പ്പം മനുഷ്യവിസർജ്യം സു​ര​ക്ഷി​ത​മാ​യി പു​ന​രു​പ​യോ​ഗി​ക്കാ​നും പുതിയ ക​ണ്ടു​പി​ടി​ത്തം സ​ഹാ​യി​ക്കും. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കി. വ്യാവസായിക ഉപയോഗത്തിനു മുന്നോടിയായി കൂടുതൽ പഠനങ്ങൾ തുടരുകയാണെന്നും ഗവേഷകർ പറഞ്ഞു.

International

മ​ണ്ണി​ൽ അ​ടി​വ​സ്ത്ര​ങ്ങ​ൾ കു​ഴി​ച്ചിട്ട് ആയിരത്തോളം പേർ; ശാസ്ത്രജ്ഞർ വി​ചി​ത്ര​മാ​യ പ​രീ​ക്ഷ​ണം നടത്തിയത് എന്തിന്?

കോ​ട്ട​ൺ അ​ടി​വ​സ്ത്രങ്ങൾ മ​ണ്ണി​ൽ കു​ഴി​ച്ചി​ടുക; ര​ണ്ടു മാ​സ​ത്തി​നുശേ​ഷം പുറത്തെടുക്കുക, അപ്പോൾ എന്തു സംഭവിക്കും? കേൾക്കുന്പോൾ വിചിത്രവും തമാശയുമായി തോന്നിയേക്കാം, ഇതെന്തു പരീക്ഷണം! സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ച് സർവകലാശാലയിലെ ഗവേഷകരാണു വേറിട്ട പരീക്ഷണത്തിനു പിന്നിൽ. ഭൂ​മി​ക്ക​ടി​യി​ലെ ജീ​വ​ന്‍റ​യും മ​ണ്ണിന്‍റെ ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ര​ഹ​സ്യ​ങ്ങ​ൾ മനസിലാക്കാൻ ശാസ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്! സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും അ​ഗ്രോ​സ്കോ​പ്പി​ലെ​യും ഗ​വേ​ഷ​ക​ർ ആ​യി​ര​ത്തോ​ളം പേരുടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ‍യാണു പരീക്ഷണം പൂർത്തിയാക്കിയത്. 'പ്രൂ​ഫ് ബൈ ​അ​ണ്ട​ർ​പാന്‍റ്സ്' (Proof by Underpants) എ​ന്ന പേരിൽ നടത്തിയ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​ങ്ങ​ൾ സയൻസ് ജേ​ണ​ലുകളിൽ പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്.

പൂ​ർണ​മാ​യും പ്ര​കൃ​തി​ദ​ത്ത പ​രു​ത്തി കൊ​ണ്ടു നി​ർമി​ച്ച അടിവസ്ത്ര​ങ്ങ​ളാണു ​പ​രീ​ക്ഷ​ണ​ത്തി​നാ​യി ഉപയോഗിച്ചത്. പ​രു​ത്തി​യി​ലെ പ്ര​ധാ​ന ഘ​ട​കം സെ​ല്ലു​ലോ​സ് ആ​ണ്. മ​ണ്ണി​ൽ ജീ​വി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ബാ​ക്‌ടീരി​യ​ക​ൾ, ഫം​ഗ​സു​ക​ൾ, മ​ണ്ണി​ര​ക​ൾ, മ​റ്റു സൂ​ക്ഷ്മ​ജീ​വി​ക​ൾ എ​ന്നി​വ സെ​ല്ലു​ലോ​സ് ആ​ഹാ​ര​മാ​ക്കു​ക​യും വളരെവേഗം ജീ​ർ​ണി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മ​ണ്ണി​ൽ സൂഷ്മജീ​വികളുടെ സാ​ന്നി​ധ്യ​വും പ്ര​വ​ർ​ത്ത​ന​വും എ​ത്ര​ത്തോ​ളം കൂ​ടു​ത​ലാ​ണോ, അ​ത്ര​യും വേ​ഗ​ത്തി​ൽ തു​ണി ദ്ര​വി​ക്കും. അ​താ​യ​ത്, ​വ​സ്ത്രങ്ങൾ എ​ത്ര​ത്തോ​ളം ന​ശി​ക്കു​ന്നു​വോ അ​ത്ര​യും ജീ​വ​സു​റ്റ​തും ഫ​ല​ഭൂ​യി​ഷ്ഠ​വു​മാ​ണ് ആ ​മ​ണ്ണ്.

ആ​യി​രം വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽനിന്ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കോ​ട്ട​ൺ അ​ടി​വ​സ്ത്ര​ങ്ങ​ളും പ​തി​നാ​യി​ര​ത്തി​ല​ധി​കം ടീ ​ബാ​ഗു​ക​ളു​മാ​ണ് കു​ഴി​ച്ചി​ട്ട​ത്. വീ​ട്ടു​പ​റ​മ്പു​ക​ൾ, തോ​ട്ട​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, പു​ൽ​മൈ​താ​ന​ങ്ങ​ൾ, വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഇട​ങ്ങ​ളി​ലാ​ണു കുഴിച്ചിട്ടത്. രണ്ടു മാസത്തിനുശേഷം ഇവ പുറത്തെടുത്തു. തുടർന്നു ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും, മ​ണ്ണിന്‍റെ സാ​മ്പി​ളു​ക​ൾ​ക്കൊ​പ്പം ഗ​വേ​ഷ​ക​ർ​ക്കു നൽകുകയും ചെയ്തു.

പുറത്തെടുത്തപ്പോൾ, ചിലയിടങ്ങ​ളി​ൽ ഇ​ലാ​സ്റ്റി​ക് ബാ​ൻ​ഡ് മാ​ത്ര​മാ​ണ് ശേ​ഷി​ച്ച​തെ​ങ്കി​ൽ, ചി​ല​യി​ട​ങ്ങ​ളി​ൽ തു​ണി​ക്കു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ല്ല. വീ​ട്ടുവളപ്പിലാണ് ഏ​റ്റ​വും വേ​ഗ​ത്തി​ൽ തു​ണി ദ്ര​വി​ച്ചെ​തെ​ന്നു (58 ശതമാനം) ക​ണ്ടെ​ത്തി. സൂ​ക്ഷ്മ​ജീ​വി​കൾ ഇവിടെ കൂ​ടു​ത​ലാ​യ​താ​ണു കാ​ര​ണം. എ​ന്നാ​ൽ, കൃത്രിമമായി നിർമിച്ച പു​ൽ​മൈ​താ​ന​ങ്ങ​ളി​ൽ ദ്ര​വീ​ക​ര​ണ നി​ര​ക്കു വ​ള​രെ കു​റ​വാ​യി​രു​ന്നു (40 ശതമാനം). കൃ​ഷി​യി​ട​ങ്ങ​ളും പു​ൽ​മേ​ടു​ക​ളും ഇ​വയ്ക്കു രണ്ടിനുമിടയിലായിരുന്നു.

മ​ണ്ണി​ന്‍റെ രാ​സ​ഘ​ട​ന മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ൻ ​ഭൂ​മി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തും ജീ​വ​ജാ​ല​ങ്ങ​ളു​ടെ സ​ജീ​വ​ത​യെ വ​ൻ​തോ​തി​ൽ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നു പരീക്ഷണം തെ​ളി​യി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്കു മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം വ​ള​രെ എ​ളു​പ്പ​ത്തി​ൽ മ​നസി‌​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ ഇതിലൂടെ സാധിക്കുമെന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ജീർണിക്കുന്നതിന്‍റെ വേ​ഗത എ​പ്പോ​ഴും ന​ല്ല​താ​ക​ണ​മെ​ന്നി​ല്ലെ​ങ്കി​ലും, ന​മ്മ​ൾ ച​വി​ട്ടി​നി​ൽ​ക്കു​ന്ന മ​ണ്ണി​ന​ടി​യി​ൽ സൂഷ്മജീവികൾ സജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണു പ​രീ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

 

International

ബ​ഹി​രാ​കാ​ശ​ത്തു വി​രി​ഞ്ഞ ആ​ദ്യ കോ​ഴി​ക്കു​ഞ്ഞ് 'കെ​ന്‍റ​ക്കി'​; നാ​സ​യും കെ​എ​ഫ്‌​സി​യും സൃ​ഷ്ടി​ച്ച ച​രി​ത്രം

ആ കോഴിക്കുഞ്ഞിന്‍റെ പേര് 'കെന്‍റക്കി' എന്നായിരുന്നു! ബഹിരാകാശത്തു ചുറ്റിക്കറങ്ങിയെത്തിയ മുട്ട വിരിഞ്ഞുണ്ടായ ആദ്യത്തെ കോഴിക്കുഞ്ഞ്! ലോകത്തിനു വലിയ അദ്ഭുതമായിരുന്നു ആ കോഴിക്കുഞ്ഞിന്‍റെ ജനനം! ഒരു സ്കൂൾ വിദ്യാർഥിയുടെ ശാസ്ത്രന്വേഷണ ത്വരയാണ് നാസയെ ആ ഗവേഷണങ്ങളിലേക്കു നയിച്ചത്. 1980-കളിലെ ആ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

1980-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യാ​ന​യി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജോ​ൺ വെ​ല്ലിം​ഗ​ർ ആ​ണ് ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​ഴി​​മു​ട്ട​യി​ലെ ഭ്രൂ​ണ​വ​ള​ർ​ച്ച എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന ഗവേഷണപദ്ധതി മു​ന്നോ​ട്ടു​വ​ച്ച​ത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാ​സ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർഥി​ക​ളു​ടെ ശാ​സ്ത്ര മ​ത്സ​ര​ത്തി​ൽ ഈ ​ആ​ശ​യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​പ​രീ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഇ​ൻ​ക്യു​ബേ​റ്റ​ർ നി​ർമി​ക്കാ​നും തു​ക ക​ണ്ടെ​ത്താ​നും ബു​ദ്ധി​മു​ട്ടി​യ​പ്പോ​ൾ ഫാ​സ്റ്റ് ഫു​ഡ് രാജാവ് കെ​എ​ഫ്‌​സി​ സാ​മ്പ​ത്തി​ക പി​ന്തു​ണ നൽകുകയായിരുന്നു. 'ചി​ക്സ് ഇ​ൻ സ്‌​പേ​സ്' (Chix in Space) എന്നു പേ​രി​ട്ട പ്രോജക്റ്റിനായി കെ​എ​ഫ്‌​സി 50,000 ഡോ​ള​ർ ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും പ്ര​ത്യേ​ക ഇ​ൻ​ക്യു​ബേ​റ്റ​ർ നി​ർ​മി​ക്കാ​ൻ എ​ൻജിനീയറുടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

1986-ൽ ​ച​ല​ഞ്ച​ർ (Challenger) ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​ണു പ​രീ​ക്ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​ക്ഷേ​പ​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ പേ​ട​കം ത​ക​ർ​ന്നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഇ​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മു​ട്ട​ക​ളും ന​ശിക്കുകയായിരുന്നു. തു​ട​ർന്ന്, മൂ​ന്നു വ​ർ​ഷത്തിനുശേ​ഷം, 1989 മാ​ർ​ച്ച് 13-ന് ​ഡി​സ്ക​വ​റി പേ​ട​ക​ത്തി​ൽ (STS-29 മി​ഷ​ൻ) 32 കോ​ഴി​​മു​ട്ട​ക​ൾ നാ​സ വി​ജ​യ​ക​ര​മാ​യി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ഇ​തി​ൽ പ​കു​തി മു​ട്ട​ക​ൾ വി​ക്ഷേ​പ​ണ​ത്തിനു മു​ൻപ് ര​ണ്ടു ദി​വ​സ​ത്തെ ഭ്രൂ​ണ​വ​ള​ർ​ച്ച​യു​ള്ള​വ​യും ബാ​ക്കിയുള്ളത് ഒ​ൻ​പ​തു ദി​വ​സ​ത്തെ വ​ള​ർ​ച്ച​യെ​ത്തി​യ​വ​യു​മാ​യി​രു​ന്നു.

 

International

പ്ര​കൃ​തി​യി​ലെ അ​പൂ​ര്‍​വ വി​സ്മ​യം: പാ​തി ആ​ണും പാ​തി പെ​ണ്ണു​മാ​യി ഒ​രു പ​ക്ഷി; ശാ​സ്ത്ര​ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച് 'ബോ​ബോ​ലി​ങ്ക്'

പാ​തി ആ​ണും പാ​തി പെ​ണ്ണു​മാ​യ ജീ​വി​യു​ണ്ടോ..? അ​ങ്ങ​നെ​യൊ​രു ജീ​വി ഉ​ണ്ടെ​ന്നു കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ ആ​രും അ​ദ്ഭു​ത​പ്പെ​ട്ടേ​ക്കാം! എ​ന്നാ​ല്‍, അ​ങ്ങ​നെ​യൊ​ന്നിനെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ലോ​കം. ആ​രി​ലും അ​തി​ശ​യം ജ​നി​പ്പി​ക്കു​ന്ന ആ ​ജീ​വി, ഒ​രു പ​ക്ഷി​യാ​ണ്! പാ​തി ആ​ണും പാ​തി പെ​ണ്ണു​മാ​യി ഒ​രു പ​ക്ഷി! പ്ര​കൃ​തി​യി​ലെ ​അ​പൂ​ര്‍​വ പ്ര​തി​ഭാ​സ​ത്തി​നു സാ​ക്ഷി​യാ​യി​രി​ക്കു​ക​യാ​ണ് ഷി​ക്കാ​ഗോ​യി​ലു​ള്ള പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍.

ബൈ​ലാ​റ്റ​റ​ല്‍ ഗൈ​നാ​ന്‍​ഡ്രോ​മോ​ര്‍​ഫ് (Bilateral gynandromorph) എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന അ​പൂ​ര്‍​വ ജ​നി​ത​കാ​വ​സ്ഥ​യു​ള്ള ബോ​ബോ​ലി​ങ്ക് (Bobolink) പ​ക്ഷി​യെ​യാ​ണ് ഷി​ക്കാ​ഗോ​യ്ക്കു സ​മീ​പം പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഷി​ക്കാ​ഗോ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ബാ​രിം​ഗ്ട​ണ്‍ ഹി​ല്‍​സി​ലെ വ​ന​മേ​ഖ​ല​യാ​ണ് ഈ ​പ​റ​വ​യു​ടെ വാ​സ​കേ​ന്ദ്രം. ആ​പൂ​ര്‍​വ പ​ക്ഷി​യെ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത് സി​റ്റി​സ​ണ്‍​സ് ഫോ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ ലൂ​ക്ക് ഡാ​ല്‍​ബ​ര്‍​ഗ് ആ​ണ്. ചി​ത്രം കാ​മ​റ​യ്ക്കു​ള്ളി​ലാ​ക്കി​യ ഡാ​ല്‍​ബ​ര്‍​ഗ് അ​ദ്ഭു​ത​പ്പെ​ട്ടു. വ​ല​തു​ഭാ​ഗം ആ​ണ്‍​പ​ക്ഷി​യു​ടേ​തു പോ​ലെ​യും ഇ​ട​തു​ഭാ​ഗം പെ​ണ്‍​പ​ക്ഷി​യു​ടേ​തു​പോ​ലെ​യും! ശ​രീ​ര​ത്തെ നേ​ര്‍​പ​കു​തി​യാ​യി തി​രി​ക്കു​ന്ന ത​ര​ത്തി​ല്‍ പ​റ​വ​യു​ടെ നി​റ​വും വ്യ​ക്ത​മാ​യി വേർതിരിഞ്ഞുനിൽക്കുന്നതും കാണാം.

അ​തേ​സ​മ​യം, ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ബോ​ബോ​ലി​ങ്ക് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ​ക്ഷി​യി​ല്‍ അ​പൂ​ര്‍​വ പ്ര​തി​ഭാ​സം ക​ണ്ടെ​ത്തു​ന്ന​ത്. "ബ്ലാ​ക്ക് ആ​ന്‍​ഡ് ടാ​ന്‍' എ​ന്നാ​ണ് പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍ ഇ​തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഫീ​ല്‍​ഡ് മ്യൂ​സി​യ​ത്തി​ലെ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഇ​ക്കോ​ള​ജി​സ്റ്റാ​യ കാ​മ​റൂ​ണ്‍ റ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​ര്‍ എ​ത്തി​യാ​ണ് പ​ക്ഷി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ നിരവധി ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം പ​ക​ര്‍​ത്തി. വ​ല​ത്തോ​ട്ട് പ​റ​ക്കു​മ്പോ​ഴും ഇ​ട​ത്തോ​ട്ട് പ​റ​ക്കു​മ്പോ​ഴും ര​ണ്ട് വ്യ​ത്യ​സ്ത പ​ക്ഷി​ക​ളാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​തി​ന്‍റെ ശ​രീ​ര​ഘ​ട​ന.

ഇണയെ കണ്ടെത്താൻ ആ​ണ്‍​പ​ക്ഷി​യാ​യി
ബോബോലിങ്കിന്‍റെ ജീവിതരീതി ഗവേഷകർക്ക് ആശ്ചര്യജനകമായി. പാ​തി പെ​ണ്ണാ​ണെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും ഒ​രു ആ​ണ്‍​പ​ക്ഷി​യുടെ ജീവിതമാണു നയിക്കുന്നത്. ചൂളംകുത്തിയും മ​റ്റ് ആ​ണ്‍​പ​ക്ഷി​ക​ളു​മാ​യി മ​ത്സ​രി​ക്കാനും ഈ പക്ഷി മിടുക്കുകാണിച്ചു. മാ​ത്ര​മ​ല്ല, ഒ​രു പെ​ണ്‍​പ​ക്ഷി​യെ ആ​ക​ര്‍​ഷി​ച്ച് ഇ​ണ​ചേ​രു​ക​യും ചെയ്തു. മാത്രമല്ല, ഇണപ്പക്ഷിക്കു ജനിച്ച കുഞ്ഞുങ്ങളെ വ​ള​ര്‍​ത്തു​ക​യും ചെ​യ്തു എ​ന്ന​ത് ശാ​സ്ത്ര​ലോ​ക​ത്തെ കൂ​ടു​ത​ല്‍ അ​ത്ഭു​ത​മായി.
‌
അപൂർവ പ്രതിഭാസത്തിന്‍റെ കാരണം
കോ​ശ​വി​ഭ​ജ​ന പ്ര​ക്രി​യ​യാ​യ മി​യോ​സി​സി​ല്‍ (meiosis) സം​ഭ​വി​ക്കു​ന്ന പി​ഴ​വു​ക​ളാ​ണ് ഈ ​അ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നു ശാ​സ്ത്ര​ജ്ഞ​ര്‍ വെളിപ്പെടുത്തി. പെ​ണ്‍​പ​ക്ഷി​ക​ളി​ല്‍ Z, W എ​ന്നീ ര​ണ്ട് ക്രോ​മ​സോ​മു​ക​ളാ​ണു​ള്ള​ത്. കോ​ശ​വി​ഭ​ജ​ന സ​മ​യ​ത്ത് അ​ണ്ഡ​ത്തി​ന് ഒ​രു അ​ധി​ക ​ക്രോമ​സോം ല​ഭി​ക്കു​ക​യും, ഈ ​അ​ണ്ഡം ര​ണ്ട് ബീ​ജ​ങ്ങ​ളു​മാ​യി സം​യോ​ജി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ ഭ്രൂ​ണ​ത്തി​ല്‍ ആ​ണ്‍ (ZZ), പെ​ണ്‍ (ZW) കോ​ശ​ങ്ങ​ളു​ടെ മി​ശ്രി​തം ഉ​ണ്ടാ​കു​ന്നു. ഈ ​ഭ്രൂ​ണം വ​ള​രു​മ്പോ​ഴാ​ണ് ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ആ​ണും മ​റു​ഭാ​ഗം പെ​ണ്ണു​മാ​യി മാ​റു​ന്ന​ത്.

ലോ​ക​ത്താ​കെ പ​തി​നൊ​ന്നാ​യി​ര​ത്തി​ലേറെ പ​ക്ഷിവ​ര്‍​ഗ​ങ്ങ​ളാണുള്ളത്. ഇതിൽ വെ​റും 45 ഇ​ന​ങ്ങ​ളി​ലാ​യി, നൂ​റി​ല്‍ താ​ഴെ പ​ക്ഷി​ക​ളി​ല്‍ മാ​ത്ര​മേ ഈ പ്രതിഭാസം ക​ണ്ടെ​ത്തി​യി​ട്ടു​ള്ളൂവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോ​ര്‍തേ​ണ്‍ കാ​ര്‍​ഡി​ന​ല്‍, ഗ്രീ​ന്‍ ഹ​ണി​ക്രീ​പ്പ​ര്‍ എന്നീ പക്ഷിവർഗങ്ങളിൽ അപൂർവ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. പ​ക്ഷി​ക​ള്‍​ക്കു പു​റ​മെ, ചി​ത്ര​ശ​ല​ഭ​ങ്ങ​ളി​ലും ചി​ല​യി​നം തേ​നീ​ച്ച​ക​ളി​ലും ഈ ​പ്ര​തി​ഭാ​സം കാ​ണാ​റു​ണ്ടെന്നും ഗവേഷകർ പറഞ്ഞു.

International

ചൊവ്വ രത്ന ഖനിയോ..? നാസയുടെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്..!

കണ്ടെത്തലുകളും തുടർഗവേഷണങ്ങളും; ശസ്ത്രലോകം അനുമാനിക്കുന്നതുപോലെ സംഭവിച്ചാൽ, ചൊവ്വ വെറും ചെവ്വയായിരിക്കില്ല, ഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിസമ്പന്നഗോളമായിരിക്കും! ഭൂമിയിലെ അതിസമ്പന്നന്മാരുടെ പട്ടികപോലെ ബഹിരാകാശ സന്പന്നപ്പട്ടികയിലെ രാജാവാകും ചുവന്ന ഗ്രഹം! ദോഷങ്ങളുടെ ഗ്രഹം, ആരും കൊതിക്കുന്ന മഹാഗ്രഹമായി മാറും! ചൊവ്വയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നാ​സ​യു​ടെ പെ​ർസി​വ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ലെ പാ​റ​ക്കെട്ടുകളിൽ ലേ​സ​ർ ഉപയോഗിച്ചു നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് അ​പ്ര​തീ​ക്ഷി​ത​ കണ്ടെത്തൽ. ര​ത്ന​ക്ക​ല്ലു​ക​ൾ​ക്കു സ​മാ​ന​മാ​യ ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. ചൊ​വ്വ​യി​ലെ ജെ​സെ​റോ ഗ​ർ​ത്ത​ത്തി​നു സ​മീ​പ​മു​ള്ള പാ​റ​ക​ളി​ലാ​ണ് അ​മൂ​ല്യര​ത്ന​ങ്ങ​ളു​മാ​യി സാമ്യമുള്ള പദാർഥങ്ങൾ ക​ണ്ടെ​ത്തി​യ​തെന്നും നാസ വ്യക്തമാക്കി.

റോ​വ​റി​ലെ സൂ​പ്പ​ർ​കാം എ​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ത്തിലെ ലേ​സ​ർ ഉ​പ​യോ​ഗി​ച്ച് ചൊ​വ്വ​യി​ലെ പാ​റ​ക​ളു​ടെ രാ​സ​ഘ​ട​ന പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് ക്രോ​മി​യം അ​ട​ങ്ങി​യ കോ​റ​ണ്ടം എ​ന്ന ധാ​തു ശാ​സ്ത്ര​ജ്ഞ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടുന്നത്. മാ​ണി​ക്യം, ഇ​ന്ദ്ര​നീ​ലം തു​ട​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള ര​ത്ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത് കോ​റ​ണ്ടം എ​ന്ന ധാ​തു​വി​ൽ നി​ന്നാ​ണ്. ഇ​ത്ത​ര​മൊ​രു പ്ര​ദേ​ശ​ത്ത് ഈ ​ധാ​തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത് ബഹിരാകാശ ഗവേഷകരെ ഏ​റെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​ടി​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ​പാ​റ​ക​ളി​ലെ വി​ട​വു​ക​ളി​ലൂ​ടെ അ​തി​ശ​ക്ത​മാ​യ ചൂ​ടു​വെ​ള്ളം ഒ​ഴു​കി​യതാ​ണ് ധാ​തു​ക്ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് ലോ​സ് അ​ലാ​മോ​സ് നാ​ഷ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ലെ ശാ​സ്ത്ര​സം​ഘം വ്യ​ക്ത​മാ​ക്കി. ഭൂ​മി​യി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ‌ര​ത്ന​ക്ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടാ​റു​ള്ള​ത്.

മു​ൻ​പു ക​രു​തി​യ​തി​നേ​ക്കാ​ൾ വ​ള​രെ സ​ങ്കീ​ർണ​മാ​യി​രു​ന്നു ചൊവ്വ എ​ന്ന​തി​ലേ​ക്കാണു പുതിയ കണ്ടെത്തൽ വി​ര​ൽ​ചൂ​ണ്ടു​ന്നത്. ചൊ​വ്വ​യി​ൽ ഒ​രു​കാ​ല​ത്തു സ​ജീ​വ​മാ​യി ജലം ഒ​ഴു​കി​യി​രു​ന്നു എന്നതിനും അ​ഗ്നി​പ​ർവ​തസ്ഫോടനങ്ങൾ ന​ട​ന്നി​രു​ന്നു എ​ന്ന​തി​നും ഇ​തു വീ​ണ്ടും തെ​ളി​വ് ന​ൽ​കു​ന്നു. കൂ​ടാ​തെ, ചൂ​ടു​വെ​ള്ള​വും ധാ​തു​ക്ക​ളും സ​മൃ​ദ്ധ​മാ​യി​രു​ന്ന ഇ​ത്ത​രം പ​രി​സ്ഥി​തി​ക​ൾ പ​ണ്ട് സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് അ​നു​യോ​ജ്യ​മാ​യി​രു​ന്നോ എ​ന്ന കാ​ര്യ​വും ശാ​സ്ത്ര​ജ്ഞ​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ചുവന്ന ഗ്രഹത്തിന്‍റെ പൗരാണിക സാഹചര്യങ്ങളിലേക്കു വെളിച്ചംവീശുന്നതാണ് പുതിയ കണ്ടെത്തൽ. റോ​വ​ർ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ ഭാ​വി​യി​ൽ ഭൂ​മി​യി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കുമെന്നും നാ​സ​യിലെ ഗവേഷകർ പറഞ്ഞു.

Viral

മാമത്തുകൾക്കൊപ്പം മണ്ണു വിറപ്പിച്ച ഓസ്‌ട്രേലിയൻ ഭീമൻ; കൗതുകമായി പുരാതന കംഗാരുക്കൾ

ഹി​മ​യു​ഗ​ത്തി​ലെ ഓ​സ്‌​ട്രേ​ലി​യ​ൻ വ​ൻ​ക​ര​യി​ൽ ഇ​ന്ന​ത്തെ കം​ഗാ​രു​ക്ക​ളെ വെ​റും കു​ള്ള​ന്മാ​രാ​ക്കി മാ​റ്റു​ന്ന രീ​തി​യി​ലു​ള്ള ഭീ​മ​ൻ കം​ഗാ​രു​ക്ക​ൾ വി​ഹ​രി​ച്ചി​രു​ന്നു എ​ന്ന​ത് ച​രി​ത്ര​പ്രേ​മി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണ്.

ഏ​ക​ദേ​ശം 250 കി​ലോ​യോ​ളം ഭാ​ര​മു​ണ്ടാ​യി​രു​ന്ന പ്രോ​കോ​പ്‌​റ്റോ​ഡ​ൺ ഗോ​ലി​യാ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ജീ​വി​ക​ൾ​ക്ക് ഇ​ന്ന​ത്തെ കം​ഗാ​രു​ക്ക​ളെ​പ്പോ​ലെ ചാ​ടി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​ത് ദീ​ർ​ഘ​കാ​ല​മാ​യി ശാ​സ്ത്ര​ലോ​ക​ത്ത് നി​ല​നി​ന്നി​രു​ന്ന വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി​രു​ന്നു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത്ര​യും വ​ലി​യ ശ​രീ​ര​ഭാ​ര​മു​ള്ള ഒ​രു ജീ​വി ചാ​ടാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​യു​ടെ കാ​ലു​ക​ളി​ലെ പേ​ശി​ക​ൾ​ക്കും അ​സ്ഥി​ക​ൾ​ക്കും വ​ലി​യ ക്ഷ​തം സം​ഭ​വി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ഇ​തു​വ​രെ ഗ​വേ​ഷ​ക​ർ.

അ​തി​നാ​ൽ​ത്ത​ന്നെ ഇ​വ പ​തു​ക്കെ ന​ട​ന്നു നീ​ങ്ങു​ന്ന​വ​രാ​യി​രു​ന്നു എ​ന്നാ​ണ് പ​ല​രും വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മാ​ഞ്ച​സ്റ്റ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള പു​തി​യ പ​ഠ​ന​ങ്ങ​ൾ ഈ ​പ​ഴ​യ ധാ​ര​ണ​ക​ളെ പൂ​ർ​ണ​മാ​യും മാ​റ്റി​വ​ര​യ്ക്കു​ന്നു.

ഈ ​ഭീ​മ​ൻ കം​ഗാ​രു​ക്ക​ളു​ടെ ഫോ​സി​ലു​ക​ൾ ആ​ധു​നി​ക കം​ഗാ​രു​ക്ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത ഗ​വേ​ഷ​ക സം​ഘം ഇ​വ​രു​ടെ അ​സ്ഥി​ഘ​ട​ന​യി​ൽ വ​ലി​യ പ്ര​ത്യേ​ക​ത​ക​ൾ ക​ണ്ടെ​ത്തി.

ആ​ധു​നി​ക കം​ഗാ​രു​ക്ക​ളു​ടെ കാ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​വ​യു​ടെ പാ​ദ​ത്തി​ലെ അ​സ്ഥി​ക​ൾ​ക്ക് നീ​ളം കു​റ​വാ​ണെ​ങ്കി​ലും അ​വ​യ്ക്ക് അ​സാ​മാ​ന്യ​മാ​യ ക​ന​വും ഉ​റ​പ്പു​മു​ണ്ടാ​യി​രു​ന്നു.

വ​ലി​യ ശ​രീ​ര​ഭാ​രം താ​ങ്ങു​ന്ന​തി​നാ​യി വീ​തി​യേ​റി​യ ക​ണ​ങ്കാ​ലു​ക​ളും ക​രു​ത്തു​റ്റ പേ​ശി​ത​ന്തു​ക്ക​ളും ഇ​വ​യെ സ​ഹാ​യി​ച്ചി​രു​ന്ന​താ​യി ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ഇ​ത്ത​ര​മൊ​രു സ​വി​ശേ​ഷ ഘ​ട​ന​യു​ള്ള​തി​നാ​ൽ ഇ​വ​യ്ക്ക് ശ​ക്ത​മാ​യി ചാ​ടി ഉ​യ​രാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു എ​ന്നാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ.

എ​ങ്കി​ലും ഇ​വ​രു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ ചാ​ട്ടം എ​ന്ന​ത് ഒ​രു അ​തി​ജീ​വ​ന ത​ന്ത്രം മാ​ത്ര​മാ​യി​രു​ന്നി​രി​ക്കാം എ​ന്നാ​ണ് മേ​ഗ​ൻ ജോ​ൺ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​രു​തു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കാ​യി ഇ​വ​ർ ന​ട​ക്കു​മാ​യി​രു​ന്നു എ​ങ്കി​ലും, മാ​ർ​സു​പി​യ​ൽ സിം​ഹ​ങ്ങ​ളെ​പ്പോ​ലു​ള്ള ശ​ത്രു​മൃ​ഗ​ങ്ങ​ൾ മു​ന്നി​ലെ​ത്തു​മ്പോ​ഴോ അ​ല്ലെ​ങ്കി​ൽ പ​രു​ക്ക​ൻ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ക​ട​ന്നു​പോ​കാ​നോ ഇ​വ​ർ ത​ങ്ങ​ളു​ടെ ചാ​ട്ട​ക്കാ​ര​ൻ എ​ന്ന വൈ​ദ​ഗ്ധ്യം പു​റ​ത്തെ​ടു​ത്തി​രു​ന്നി​രി​ക്ക​ണം.

ഏ​ക​ദേ​ശം 40,000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വ​യ്ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ചു​വെ​ങ്കി​ലും, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളോ​ടും പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ളോ​ടും ഈ ​ജീ​വി​ക​ൾ എ​ങ്ങ​നെ​യൊ​ക്കെ പൊ​രു​തി എ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത് ഇ​ന്ന​ത്തെ കാ​ല​ത്ത് ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

ഒ​രു ജീ​വി​വ​ർ​ഗ​ത്തി​ന്‍റെ വം​ശ​നാ​ശ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ തേ​ടു​ന്ന​ത് ഭാ​വി​യി​ൽ സ​മാ​ന​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​മെ​ന്ന് ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up