x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്രാവിന്‍റെ 'പല്ല്' പറഞ്ഞു; ഈജിപ്ഷ്യൻ മരുഭൂമി കടലിന്നടിയിലായിരുന്നു!

റിസെർച്ച് ഡെസ്‌ക്
Published: October 12, 2026 05:56 PM IST | Updated: October 12, 2026 05:56 PM IST

ക്രി​റ്റേ​ഷ്യ​സ് യു​ഗ​ത്തി​ലെ അപൂർവയിനം സ്രാ​വു​ക​ളു​ടെ പ​ല്ലു​ക​ൾ.

ഈ​ജി​പ്ഷ്യ​ൻ മ​രു​ഭൂ​മി​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ക​ട​ലി​ന്ന​ടി​യി​ലാ​യി​രു​ന്നു​വ ത്രെ! വിവിധങ്ങളായ പു​രാ​ത​ന ജ​ല​ജീ​വി​ക​ൾ നീ​ന്തി​ത്തു​ടി​ച്ചി​രു​ന്ന ക​ട​ൽ. ഇ​തു ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് ഇ​പ്പോ​ൾ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ​ജി​പ്റ്റി​ലെ അ​ബു-​ത​ർ​തു​ർ പീ​ഠ​ഭൂ​മി​യി​ൽ ന​ട​ത്തി​യ ഖ​ന​ന​ത്തി​ൽ, ക്രി​റ്റേ​ഷ്യ​സ് യു​ഗ​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന അ​പൂ​ർ​വയി​നം സ്രാ​വു​ക​ളു​ടെ പ​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണു ഗ​വേ​ഷ​ക​ർ.

കെ​യ്‌​റൊ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​കസം​ഘ​മാ​ണ് അ​പൂ​ർ​വ 'സ്രാ​വ് ശ്മ​ശാ​നം' ക​ണ്ടെ​ത്തി​യ​ത്. പ്ര​ശ​സ്ത ശാ​സ്ത്ര മാ​സി​ക​യാ​യ 'ക്രി​റ്റേ​ഷ്യ​സ് റി​സ​ർ​ച്ചി'​ൽ ക​ണ്ടെ​ത്ത​ലി​ന്‍റെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

K-Rail Survey

അ​പൂ​ർ​വ ജീ​ൻ വ​ക​ഭേ​ദ​ങ്ങ​ൾ
145 ദ​ശ​ല​ക്ഷം മു​ത​ൽ 66 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ ഏ​ഴോ​ളം വ്യ​ത്യ​സ്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട സ്രാ​വു​ക​ളു​ടെ പ​ല്ലു​ക​ളാ​ണു ഗ​വേ​ഷ​ക​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഇ​വ​യി​ൽ പ​തി​നാ​ല് പ​ല്ലു​ക​ൾ പ്ര​ദേ​ശ​ത്തു മു​മ്പൊരിക്കലും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത അ​ഞ്ച് അ​പൂ​ർ​വ സ്രാ​വ് വ​ർ​ഗ​ങ്ങ​ളു​ടേ​താ​ണെ​ന്നു ഗ​വേ​ഷ​സം​ഘം പ​റ​യു​ന്നു (ക്രി​റ്റ​ലാം​ന സി.​എ​ഫ്. മ​രോ​ക്കാ​ന, സ്കാ​പ്പ​നോ​റി​ഞ്ച​സ് സി.​എ​ഫ്. റാ​ഫി​യോ​ഡ​ൺ, സ്ക്വാ​ലി​കൊ​റാ​ക്സ് പ്രി​സ്‌റ്റേ​ഡോ​ണ്ട​സ്, സെ​റ​റ്റൊലം​ന സി.​എ​ഫ്. സെ​റേ​റ്റ, സ്ക്വാ​ലി​കൊ​റാ​ക്സ് ബ​സ്സനി എന്നിവ).

ഇ​തി​ൽ 'സെ​റ​റ്റൊലം​ന', 'സ്ക്വാ​ലികൊറാക്സ് ബസ്സ​നി' എ​ന്നീ ര​ണ്ടിന​ങ്ങ​ളെ ഈ​ജി​പ്റ്റിലെങ്ങും കണ്ടെത്തിയിട്ടുള്ളവയല്ല. ആ​ഴ​ക്ക​ട​ലി​ലും തീ​ര​ദേ​ശ​ത്തും ഒ​രു​പോ​ലെ ജീ​വി​ച്ചി​രു​ന്ന സ്രാ​വു​ക​ളു​ടെ സാ​ന്നി​ധ്യം, അ​ക്കാ​ല​ത്തു മേഖലയിൽ നി​ല​നി​ന്നി​രു​ന്ന സ​മൃ​ദ്ധ​മാ​യ സമുദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യെ​ വെളിപ്പെടുത്തുന്നതായി ഗവേഷകർ പറഞ്ഞു.

ശാ​സ്ത്ര​ജ്ഞ​ർ ഈ ​ക​ണ്ടെ​ത്ത​ലി​നെ 'സ്രാ​വ് ശ്മ​ശാ​നം' എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​വ​യെ​ല്ലാം ഒ​രേകാ​ല​ത്തു ജീ​വി​ച്ചു ച​ത്തൊ​ടു​ങ്ങി​യ​വ​യ​ല്ലത്രെ! അ​നേ​കം യു​ഗ​ങ്ങ​ളു​ടെ ച​രി​ത്രം ഒ​രു ഫോ​സ്ഫേ​റ്റ് പാ​ളി​യി​ൽ അടിഞ്ഞുകൂ​ടു​ക​യാ​യി​രു​ന്നുവെന്നു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇതുമായി ബന്ധപ്പെട്ട് തുടർ പഠനങ്ങളിലാണ് കെയ്റൊ സർവകലാശാലയിലെ ഗവേഷകർ.

Tags : International ScienceNews CretaceousResearch Egypt AbuTartur Cretalamnacfmaroccana History Egyptiandesert

Recent News

Corehub Up