x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​പ്പാ​ട് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 12, 2026 06:39 PM IST | Updated: October 12, 2026 06:39 PM IST

അ​ഞ്ചി​ത്ത്

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ ക​ണ്ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ അ​ഞ്ചി​ത്ത് (24) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 3.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ഞ്ചി​ത്ത്. സ്റ്റാ​ൻ​ഡി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​മാ​യി അ​ഞ്ചി​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ഞ്ചി​ത്തി​നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ അ​ഞ്ചി​ത്ത് ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ മ​രി​ച്ചു.

Tags : Accident Haripad Alappuzha Death NewsUpdate Headlines

Recent News

Corehub Up