x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് ചോ​രി ആ​രോ​പ​ണം കോ​ട​തി​യി​ലേ​ക്ക്; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി

വെബ്ഡെസ്ക്
Published: October 12, 2026 05:38 PM IST | Updated: October 12, 2026 05:38 PM IST

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നി​ന്ന്.

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട് ചോ​രി ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​ന്ത്യാ​സ​ഖ്യം ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള ഹ​ർ​ജി അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​സ്ഐ​ആ​ർ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​വി​ധ തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും ഹ​ർ​ജി​യി​ലു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ​നി​ന്ന് ബ​സി​ൽ യാ​ത്ര തി​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബാ​ര​ഖം​ബ ജം​ഗ്ഷ​ന് സ​മീ​പം ഇ​റ​ങ്ങി മാ​ർ​ച്ച് തു​ട​ർ​ന്നു. തു​ട​ക്ക​ത്തി​ൽ കാ​ൽ​ന​ട​യാ​യി നീ​ങ്ങി​യ നേ​താ​ക്ക​ൾ പി​ന്നീ​ട് മ​ണ്ടി ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നു. കോ​ട​തി​ക്ക് ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പൊ​ലി​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പൊ​ലി​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​നെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : Rahul Gandhi Gyanesh Kumar Supreme Court of India Election Commission of India Chief Election Commissioner India Alliance Vote Chori SIR Supreme Court Petition

Recent News

Corehub Up