x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ത​ന്‍റെ വി​ഷ​യ​മ​ല്ല: ഡ​ൽ​ഹി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും പ്ര​തി​ക​രി​ച്ച് ചീ​ഫ് ജ​സ്റ്റിസ്

ഓൺലൈൻ ഡെസ്ക്
Published: October 12, 2026 03:23 PM IST | Updated: October 12, 2026 03:40 PM IST

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത-​സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. ഡ​ൽ​ഹി​യി​ലെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക്ര​മ​സ​മാ​ധാ​ന വി​ഷ​യ​മാ​ണെ​ന്നും അ​ത് ത​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലോ പ​രി​ഗ​ണ​ന​യി​ലോ വ​രു​ന്ന കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "ഇ​ത് ക്ര​മ​സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണ്, എ​ന്‍റെ വി​ഷ​യ​മ​ല്ല" എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ​ക്ക് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നി​യ​മ​പ​രി​പാ​ല​ന വി​ഷ​യ​ങ്ങ​ളി​ൽ ചീ​ഫ് ജ​സ്റ്റി​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 

അ​തേ​സ​മ​യം, നീ​തി​ക്കാ​യി ആ​ർ​ക്കും കോ​ട​തി​യെ ഹ​ർ​ജി​ക​ളി​ലൂ​ടെ സ​മീ​പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

Tags : Chief Justice SuryaKant DelhiProtests Law and order SupremeCourt ElectionCommission  Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up