x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​പ്പീ​ലു​ക​ൾ ഹൈ​ക്കോ​ട​തി ഉ​ട​ൻ പ​രി​ഗ​ണി​ക്കും

വെബ് ഡെസ്ക്
Published: October 12, 2026 04:31 PM IST | Updated: October 12, 2026 04:32 PM IST

പി​ണ​റാ​യി വി​ജ​യ​ൻ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലു​ക​ൾ ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ആ​രോ​പ​ണ​വി​ധേ​യ​ന്‍റെ ഭാ​ഗം കേ​ൾ​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് ചോ​ദി​ച്ചു. വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ല​ഭ്യ​മാ​ണെ​ങ്കി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ആ​രോ​പ​ണ​വി​ധേ​യ​നെ കേ​ൾ​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

വി​വ​രം ന​ൽ​കി​യ വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്താ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ കെ. ​ന​ട​രാ​ജ​ൻ, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. സിം​ഗി​ൾ ബെ​ഞ്ചി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഹ​ർ​ജി​യി​ൽ ക​ക്ഷി​ക​ളാ​യി​രു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ അ​പ്പീ​ൽ ന​ൽ​കാ​ൻ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്നും കോ​ട​തി നേ​ര​ത്തേ ചോ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ലെ സിം​ഗി​ൾ ബെ​ഞ്ച് വി​ധി പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വും തു​ട​ർ​ന​ട​പ​ടി​ക​ളും അ​പ്പീ​ലി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തു​വ​രെ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് അ​പ്പീ​ലി​ലെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. ആ​കെ നാ​ല് സെ​റ്റ് അ​പ്പീ​ലു​ക​ളാ​ണ് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

Tags : Pinarayi Vijayan Monthly Payment Case Masappadi Case Kerala High Court CMRL Exalogic FIR Court Appeal

Recent News

Corehub Up