പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രധാനമായ ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പൊലിസ് നടപടിക്കെതിരെ സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ. ജന്തർമന്തർ സമരവേദിയല്ലാതായി മാറിയേക്കാം, എന്നാൽ ഭരണകൂടത്തിന്റെ ഇത്തരം നീതികേടുകൾക്കെതിരെ ഇനി രാജ്യം മുഴുവൻ ജന്തർമന്തർ ആയി മാറുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ഡൽഹിയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയാണ് ജന്തർമന്തർ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തുവന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, സമാധാനപരമായ സമരങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്നും സിജെപി നേതൃത്വം വ്യക്തമാക്കി.
സമരങ്ങൾക്കായി രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നീ പുതിയ സ്ഥലങ്ങളാണ് പൊലിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Tags : AbhijeetDipke JantarMantardenotified CockroachJanataParty Delhiprotests protestvenue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash