Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbhijeetDipke

സി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ബ്രി​ട്ടീ​ഷ് കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്ന് സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി​യെ ബ്രി​ട്ടീ​ഷ് കാ​ല​ത്തെ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളോ​ട് ഉ​പ​മി​ച്ച് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. സ്വ​ന്തം രാ​ജ്യ​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് കു​റ്റ​ക​ര​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ന്ത​ർ​മ​ന്ത​റി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​താ​ക ഉ​യ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ളെ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. അ​തേ​സ​മ​യം, പാ​ർ​ട്ടി ദേ​ശീ​യ സം​ഘാ​ട​ന ചു​മ​ത​ല​യു​ള്ള അ​ജി​ങ്ക്യ ഷി​ൻ​ഡെ​യെ വ്യ​ക്തി​ഗ​ത ജാ​മ്യ​ത്തി​ലാ​ണ് വി​ട്ട​യ​ച്ച​ത്. 

National

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി; സി​ജെ​പി ജ​യി​ൽ​നി​റ​യ്ക്ക​ൽ സ​മ​രം ആ​രം​ഭി​ച്ചു

മും​ബൈ: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി മും​ബൈ​യി​ൽ ജ​യി​ൽ നി​റ​യ്ക്ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ശി​വാ​ജി പാ​ർ​ക്കി​ൽ സ​മ​രം ന​ട​ത്താ​ൻ പൊ​ലി​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പാ​ർ​ക്കി​ന്‍റെ ആ​റാം ന​മ്പ​ർ ഗേ​റ്റി​നു മു​ന്നി​ൽ ലോ​റി​യി​ൽ താ​ൽ​ക്കാ​ലി​ക വേ​ദി നി​ർ​മി​ച്ചാ​ണ് സി​ജെ​പി പ്ര​തി​ഷേ​ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്.

ഗ​ദ്ദാ​ർ ഗ്യാ​നു മ​സ്‌​റ്റ് ഗോ ​എ​ന്ന മു​ദ്രാ​വാ​ക്യ​വും സി​നി​മാ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് ത​ന്നെ സി​ജെ​പി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും സ​മ​ര​മു​ഖ​ത്ത് അ​ണി​നി​ര​ന്നു.

ശി​വാ​ജി പാ​ർ​ക്കി​ൽ ത​ടി​ച്ചു​കൂ​ടി​യ പ​തി​നാ​യി​ര​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ച സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ, സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങേ​ണ്ടി വ​ന്ന​ത് നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ഴി​വു​കേ​ടു​കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ സം​സാ​രി​ക്ക​വെ രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് ഗാ​ന്ധി​യാ​ണ്. ഗാ​ന്ധി​ജി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​രാ​ജ്യം ഇ​ന്നും സു​സ്ഥി​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്. ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ത്മാ​വാ​ണ്, അം​ബേ​ദ്‌​ക​ർ ന​ട്ടെ​ല്ലാ​ണ്, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്ത്യ​യു​ടെ ത​ല​ച്ചോ​റു​മാ​ണെ​ന്നും അ​ഭി​ജീ​ത് ദി​പ്കെ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് സി​ജെ​പി​യു​ടെ പ​ദ്ധ​തി.

National

നീ​റ്റ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശേ​ഷം 'ലി​സ​ണിം​ഗ് ടൂ​റു​മാ​യി' സി​ജെ​പി; രാ​ജ്യ​വ്യാ​പ​ക പ​ര്യ​ട​ന​ത്തി​ന് ഒ​രു​ങ്ങി നേ​താ​ക്ക​ൾ

മും​ബൈ: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സം​ഘ​ടി​പ്പി​ച്ച ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശേ​ഷം, അ​ടു​ത്ത ഘ​ട്ട യു​വ​ജ​ന മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യു​വാ​ക്ക​ളെ നേ​രി​ൽ​ക​ണ്ട് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും കേ​ൾ​ക്കു​ന്ന​തി​നാ​യി ഒ​രു 'ലി​സ​ണിം​ഗ് ടൂ​ർ' ആ​രം​ഭി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.

ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് 5, 6 തീ​യ​തി​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭ​ജി​ന​ഗ​റി​ൽ വ​ച്ച് പാ​ർ​ട്ടി​യു​ടെ നി​ർ​ണാ​യ​ക യോ​ഗം ചേ​രും. പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ, മു​ഖ്യ വ​ക്താ​വ് സൗ​ര​വ് ദാ​സ്, മ​റ്റ് സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ യോ​ഗം ന​ട​ക്കു​ന്ന​ത്.

ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​ധാ​ന വോ​ള​ന്‍റി​യ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ലി​സ​ണിം​ഗ് ടൂ​റി​ന്‍റെ തീ​യ​തി​ക​ളും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. യു​വാ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന മി​ക​ച്ചൊ​രു മു​ന്നേ​റ്റ​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ങ്കി​ലും, ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി മാ​റു​വാ​ൻ നി​ല​വി​ൽ പ​ദ്ധ​തി​യി​ല്ലെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ വ്യ​ക്ത​മാ​ക്കി.

National

തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​നൊ​രു​ങ്ങി സി​ജെ​പി; അ​ഭി​ജി​ത്ത് ദീ​പ്കെ​യു​ടെ വ​സ​തി​യി​ൽ യോ​ഗം ചേ​രും

മും​ബൈ: നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ സ​മ​രം വി​ജ​യം ക​ണ്ട​തി​ന് പി​ന്നാ​ലെ തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​നൊ​രു​ങ്ങി കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി. ഇ​തി​നാ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ​യു​ടെ വ​സ​തി​യി​ൽ പ്ര​ധാ​ന നേ​താ​ക്ക​ൾ യോ​ഗം ചേ​രും.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മും​ബൈ​യി​ലെ ഛത്ര​പ​തി സം​ബാ​ജി ന​ഗ​റി​ലു​ള്ള ദീ​പ്കെ​യു​ടെ വ​സ​തി​യി​ലാ​ണ് യോ​ഗം. സ​മ​ര​ക്കാ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ, തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ, സം​ഘ​ട​ന ശ​ക്തി​പ്പെ​ടു​ത്ത​ൽ മു​ത​ലാ​യ​വ ച​ർ​ച്ച​യാ​കും.

യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ള​ണ്ടി​യ​ർ​മാ​രി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​യാ​ൻ പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കും.

National

ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ക​ണം: അ​ഭി​ജീ​ത് ദീ​പ്കെ

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ പ​ദ​വി ഒ​ഴി​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ക​ണ​മെ​ന്ന് 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ ദീ​പ്കെ, മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ വീ​ഡി​യോ​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. "പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ൾ ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ആ​ക​ണ​മെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ എ​ന്ന ജോ​ലി അ​ദ്ദേ​ഹം വ​ള​രെ ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് ആ ​ചു​മ​ത​ല മ​റ്റേ​തെ​ങ്കി​ലും നേ​താ​വി​നെ ഏ​ൽ​പ്പി​ക്ക​ണം, ദീ​പ്കെ പ​രി​ഹ​സി​ച്ചു.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വേ​ട്ട​യാ​ടു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ സ​ർ​ക്കാ​രി​ന് ശ​ക്ത​മാ​യ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​കൊ​ണ്ട് മാ​ത്രം ജ​ന​ങ്ങ​ളു​ടെ രോ​ഷം അ​ട​ങ്ങി​ല്ലെ​ന്നും ദീ​പ്കെ വ്യ​ക്ത​മാ​ക്കി. പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​രും തീ​വ്ര​വാ​ദി​ക​ള​ല്ലെ​ന്നും, അ​വ​രെ വീ​ണ്ടും ല​ക്ഷ്യം​വെ​ച്ചാ​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

‘ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളെ അ​പാ​യ​പ്പെ​ടു​ത്തും’: സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ​യ്ക്ക് ഭീ​ഷ​ണി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പി​താ​വ്

മും​ബൈ: സി​ജെ​പി സ്ഥാ​പ​ക​നും വി​ദ്യാ​ർ​ഥി നേ​താ​വു​മാ​യ അ​ഭി​ജി​ത് ദീ​പ്കെ​യ്ക്ക് ബി​ജെ​പി​യി​ൽ ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി പി​താ​വ് ഭ​ഗ​വാ​ൻ​റാ​വു ദീ​പ്കെ. ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളെ വെ​റു​തെ വി​ടി​ല്ലെ​ന്ന് യൂ​ട്യൂ​ബ് റീ​ലു​ക​ളി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശം ഉ​യ​ർ​ന്ന​താ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. മേ​യ് പ​കു​തി​യോ​ടെ സി​ജെ​പി രൂ​പീ​ക​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​മൊ​രു ഭീ​ഷ​ണി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി​യി​ൽ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ആ​ഴ്ച​ക​ൾ നീ​ണ്ട വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു അ​ഭി​ജി​ത് ദീ​പ്കെ. സ്വ​ന്തം ജോ​ലി​യും വി​ദ്യാ​ഭ്യാ​സ​വും നാ​ടി​നും പൊ​തു​ജ​ന​ത്തി​നു​മാ​യി വി​നി​യോ​ഗി​ച്ച വ്യ​ക്തി​യാ​ണ് അ​ഭി​ജി​ത് എ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ല​ളി​ത​മാ​യാ​ണ് ജ​ന്മ​നാ​ട്ടി​ലേ​ക്ക് സ്വീ​ക​രി​ച്ച​തെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി.

 

Kerala

മോദിയുടെ രാത്രി വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾമഴ

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മ​തി​ലു​ക​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യി​ടു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച​ത്.

ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ നൂറു കണക്കിനു ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പാറ്റകളെ ഹിറ്റ് അടിച്ചുതീർക്കാമെന്ന ലാഘവത്തിൽ ഇരുന്ന സർക്കാരിന് അങ്കലാപ്പ് തുടങ്ങി എന്നതിന്‍റെ ലക്ഷണമാണ് രാത്രി 11.30ന് ധൃതിപ്പെട്ട് ഇറക്കിയ വിഡിയോയെന്നു പലരും ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന നിയമം മൺസൂൺ സമ്മേളനത്തിൽത്തന്നെ പാർലമെന്‍റിൽ പാസാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞത്.

മൂന്നു മിനിറ്റ് നീണ്ട സന്ദേശത്തിൽ ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം 19 ലക്ഷത്തോളം കുട്ടികളുടെ ഒരു അക്കാദമിക വർഷംനഷ്ടപ്പെടാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥികളും പ്രതിപക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്‍റെ രാജിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാൽ, സന്ദേശം പുറത്തിറക്കി ഒരു മണിക്കൂറിനകം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത മറുപടിയെത്തി. പ​രീ​ക്ഷ​ണ നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ദ്ധി​യെ ഇ​ത്ത​രം പ​രി​താ​പ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ച് അ​പ​മാ​നി​ക്ക​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ൽ മൂന്നു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ഉ​ട​ന​ടി പു​റ​ത്താ​ക്കു​ക, നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ക, രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളോ​ടു മാ​പ്പ് പ​റ​യു​ക എ​ന്നി​വ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണെ​ന്നും രാ​ഹു​ൽ ചൂണ്ടിക്കാട്ടി.

Latest News

Corehub Up