x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശേ​ഷം 'ലി​സ​ണിം​ഗ് ടൂ​റു​മാ​യി' സി​ജെ​പി; രാ​ജ്യ​വ്യാ​പ​ക പ​ര്യ​ട​ന​ത്തി​ന് ഒ​രു​ങ്ങി നേ​താ​ക്ക​ൾ

ഓൺലൈൻ ഡെസ്ക്
Published: August 4, 2026 11:02 AM IST | Updated: August 4, 2026 11:02 AM IST

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും പ്രവർത്തകരും

മും​ബൈ: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സം​ഘ​ടി​പ്പി​ച്ച ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശേ​ഷം, അ​ടു​ത്ത ഘ​ട്ട യു​വ​ജ​ന മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യു​വാ​ക്ക​ളെ നേ​രി​ൽ​ക​ണ്ട് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും കേ​ൾ​ക്കു​ന്ന​തി​നാ​യി ഒ​രു 'ലി​സ​ണിം​ഗ് ടൂ​ർ' ആ​രം​ഭി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.

ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് 5, 6 തീ​യ​തി​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭ​ജി​ന​ഗ​റി​ൽ വ​ച്ച് പാ​ർ​ട്ടി​യു​ടെ നി​ർ​ണാ​യ​ക യോ​ഗം ചേ​രും. പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ, മു​ഖ്യ വ​ക്താ​വ് സൗ​ര​വ് ദാ​സ്, മ​റ്റ് സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ യോ​ഗം ന​ട​ക്കു​ന്ന​ത്.

ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​ധാ​ന വോ​ള​ന്‍റി​യ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ലി​സ​ണിം​ഗ് ടൂ​റി​ന്‍റെ തീ​യ​തി​ക​ളും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. യു​വാ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന മി​ക​ച്ചൊ​രു മു​ന്നേ​റ്റ​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ങ്കി​ലും, ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി മാ​റു​വാ​ൻ നി​ല​വി​ൽ പ​ദ്ധ​തി​യി​ല്ലെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ വ്യ​ക്ത​മാ​ക്കി.

Tags : CockroachJanataParty AbhijeetDipke LatestNews NewsUpdate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up