x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​​ഫ്ബി​​യു​​ടെ പേ​​രി​​ൽ ഭൂ​​മി​​ കും​​ഭ​​കോ​​ണം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 16, 2026 03:17 AM IST | Updated: October 16, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ടും ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​വും വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. എ​​​ന്ത് ആ​​​വ​​​ശ്യ​​​ത്തി​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ കി​​​ഫ്ബി സി​​​ഇ​​​ഒ ഡോ. ​​​കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​രി​​​ലും പാ​​​ല​​​ക്കാ​​​ട്ടും 5,366 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 12,727 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി.

വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​വും ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്താ​​​കും അ​​​ന്വേ​​​ഷ​​​ണ​​​വും വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള കി​​​ഫ്ബി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യും ന​​​ട​​​പ്പാ​​​ക്കു​​​ക. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കസ്ഥി​​​തി ഗു​​​രു​​​ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട​​​തി​​​ൽ കി​​​ഫ്ബി ക്ര​​​മ​​​ക്കേ​​​ടി​​​നു വ​​​ലി​​​യ പ​​​ങ്കു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ക​​​ണ്ണൂ​​​രി​​​ൽ 1000 ഏ​​​ക്ക​​​ർ ഭൂ​​​മി 2,489 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ കി​​​ൻ​​​ഫ്ര വ​​​ഴി ഏ​​​റ്റെ​​​ടു​​​ത്തു. പ​​​ല ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ നി​​​ല​​​വി​​​ൽ ഇ​​​ല്ല. വ​​​ൻ ഭൂ​​​മി കും​​​ഭ​​​കോ​​​ണം ഇ​​​തു​​​വ​​​ഴി ന​​​ട​​​ന്ന​​​താ​​​യാ​​​ണ് വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 2020 മു​​​ത​​​ൽ ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി യാ​​​തൊ​​​രു വ്യ​​​വ​​​സാ​​​യ സംരംഭവും ആ​​​രം​​​ഭി​​​ച്ചി​​​ല്ല. ഈ ​​​ഭൂ​​​മി​​​ക്ക് അ​​​ഞ്ചി​​​ലൊ​​​ന്നു വി​​​ല​​​പോ​​​ലും നി​​​ല​​​വി​​​ൽ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് കി​​​ൻ​​​ഫ്ര​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

ധ​​​ന​​​വ​​​കു​​​പ്പി​​​നെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു കി​​​ഫ്ബി​​​യി​​​ൽ സി​​​ഇ​​​ഒ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ. ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി​​​ക​​​ൾ​​​ക്ക് പ​​​ണം ന​​​ൽ​​​കി​​​യ​​​തി​​​ൽ യാ​​​തൊ​​​രു സു​​​താ​​​ര്യ​​​ത​​​യും പാ​​​ലി​​​ച്ചി​​​ല്ല.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കി​​​ഫ്ബി​​​ക്ക് കൈ​​​മാ​​​റി​​​യ മോ​​​ട്ടോ​​​ർ​​​ വാ​​​ഹ​​​ന നി​​​കു​​​തി​​​യും പെ​​​ട്രോ​​​ൾ സെ​​​സും അ​​ട​​ക്ക​​മു​​​ള്ള തു​​​ക അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ട് ഫ​​​ണ്ട് ന​​​ൽ​​​കു​​​ന്ന​​​തി​​​നു പ​​​ക​​​രം, കി​​​ഫ്ബി​​​യു​​​ടെ വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ചു. 2021-22 മു​​​ത​​​ൽ 2024-25 വ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കൈ​​​മാ​​​റി​​​യ തു​​​ക​​​യു​​​ടെ 99.4 ശ​​​ത​​​മാ​​​ന​​​വും കി​​​ഫ്ബി​​​യു​​​ടെ വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വി​​​നാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കി​​​ഫ്ബി​​​ക്കാ​​​യി ക​​​ണ്ടെ​​​ത്തി​​​യ 61,678.46 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ വ​​​ഴി ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ 48,574.82 കോ​​​ടി​​​യാ​​​യി ചു​​​രു​​​ക്കാ​​​നാ​​​യാ​​​നെ. ഇ​​​തു​​​വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തി​​​ന് 13,103 കോ​​​ടി രൂ​​​പ അ​​​ധി​​​കച്ചെ​​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

കി​​​ഫ്ബി​​​യി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം റൂ​​​ൾ​​​സ് ഓ​​​ഫ് ബി​​​സി​​​ന​​​സി​​​ന് വി​​​രു​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു. കി​​​ഫ്ബി സി​​​ഇ​​​ഒ​​​യെ എ​​​ക്സ് ഒ​​​ഫീ​​​ഷ്യോൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​തും സം​​​സ്ഥാ​​​ന​​​ത്തെ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​നെ ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തു​​​മെ​​​ല്ലാം ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണ്.

Tags : LandScam KIIFB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up