പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരളത്തില് കാന്സര് രോഗികളുടെ വിവരങ്ങള് ശേഖരിക്കാന് ആരോഗ്യവകുപ്പ്. ഇതിനായി ഇ-ഹെല്ത്ത് മുഖേന ഏകീകൃത ഓണ്ലൈന് കാന്സര് രജിസ്ട്രി പോര്ട്ടല് ആരംഭിക്കും.
മലബാര് പോപ്പുലേഷന് ബേസ്ഡ് കാന്സര് രജിസ്ട്രിയുടെയും സംസ്ഥാനതല കാന്സര് ഡാറ്റ ശേഖരണത്തിന്റെയും പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനാണു പോര്ട്ടല്.
സര്ക്കാര്, സ്വകാര്യ ആശുപത്രികള്, ക്ലിനിക്കുകള്, സ്വയംഭരണ കാന്സര് പരിചരണ സ്ഥാപനങ്ങള് എന്നിവയുള്പ്പടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങള്ക്കും പോര്ട്ടലില് സുരക്ഷിത ലോഗിന് നല്കും.
Tags : DataCollection CancerPatients Portal Launched Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash