ദിവ്യ മിത്തൽ
ലക്നോ: ജൻ നീതി ഭാരത് എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ച് മുൻ ഐഎഎസ് ഓഫീസർ ദിവ്യ മിത്തൽ. ഓഗസ്റ്റ് 30നാണ് ദിവ്യ സർവീസിൽനിന്നു സ്വമേധയാ വിരമിച്ചത്.
2027 യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു ദിവ്യ അറിയിച്ചു. ഐഐടി ഡൽഹി, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിവ്യ മിത്തൽ യുപി റവന്യു വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായിരുന്നു.
ദേവ്രിയ, മിർസാപുർ, സന്ത് കബീർ നഗർ എന്നീ ജില്ലകളിൽ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Tags : DivyaMittal NewParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash