x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ നൂ​​റു സി​​ക്സുമായി സ​​ഞ്ജു സാം​​സ​​ണ്‍

വെബ്ഡെസ്ക്
Published: October 16, 2026 02:17 AM IST | Updated: October 16, 2026 02:17 AM IST

സ​​ഞ്ജു സാം​​സ​​ണ്‍

ഹൈ​​ദ​​രാ​​ബാ​​ദ്: ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ മ​​റ്റൊ​​രു നേ​​ട്ടം കൂ​​ടി പേ​​രി​​ൽ കു​​റി​​ച്ച് മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍. രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20​​യി​​ൽ നൂ​​റു സി​​ക്സ് തി​​ക​​യ്ക്കു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​റെ​​ന്ന നേ​​ട്ട​​മാ​​ണ് സ​​ഞ്ജു സാം​​സ​​ണ്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വെ​​സ്റ്റി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​ലാ​​ണ് സ​​ഞ്ജു ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20​​യി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ സി​​ക്സു​​ക​​ളു​​ടെ എ​​ണ്ണം 2,000 ക​​ട​​ക്കു​​ക​​യും ചെ​​യ്തു.

രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20​​യി​​ൽ നി​​ല​​വി​​ൽ 102 സി​​ക്സ​​ു​​ള്ള സ​​ഞ്ജു നൂ​​റു സി​​ക്സ് ക്ല​​ബ്ബി​​ലെ​​ത്തു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ്. 205 സി​​ക്സു​​മാ​​യി രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്.

179 സി​​ക്സു​​ക​​ളോ​​ടെ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് ര​​ണ്ടാം സ്ഥാ​​ന​​ത്തുണ്ട്. 141 സി​​ക്സു​​ള്ള അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യാ​​ണ് മൂ​​ന്നാ​​മ​​ത്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (126), വി​​രാ​​ട് കോ​​ലി (124) എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം തൊ​​ട്ട​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

2026ൽ ​​ഇ​​തു​​വ​​രെ ക​​ളി​​ച്ച 24 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 178.44 സ്ട്രൈ​​ക്ക് റേറ്റില്‍ സ​​ഞ്ജു 687 റ​​ണ്‍​സ് നേടിയിട്ടുണ്ട്.

Tags : SanjuSamson Reaches 100Sixes T20Cricket Sports

Recent News

Corehub Up