സി.ജോസഫ് വിജയ്
ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ തമിഴ്നാട്ടിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയിലെ കക്ഷികൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ടിവികെ നേതാവും മുഖ്യമന്ത്രിയുമായ സി.ജോസഫ് വിജയ്യും.
തമിഴ്നാട് സിസിസി അധ്യക്ഷനും എംപിയുമായ ബി. മാണിക്യമാണു പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. ഒക്ടോബർ മൂന്നിനാണ് ടിവികെയ്ക്ക് ഇന്ത്യ മുന്നണിയിൽ സ്ഥാനംലഭിച്ചത്.
ഇതിനുശേഷം മുന്നണി സംഘടിപ്പിക്കുന്ന ശ്രദ്ധേയ പരിപാടികളിലൊന്നാണിത്. ടിവികെ ഇന്ത്യ മുന്നണിയിലെത്തിയതോടെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ കൂട്ടായ്മയിൽനിന്ന് അകലുകയും ചെയ്തു.
ചെന്നൈ എഗ്മോറിൽ നടന്ന പ്രതിഷേധത്തിൽ നിവേദിത് ആൽവ, വിസികെ സ്ഥാപകനും എംപിയുമായ തോൽ തിരുമാവളവൻ, ഐയുഎംഎൽ നേതാവ് ഖാദർ മൊയ്തീൻ, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ, സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ, സിപിഎം സംസ്ഥാനസെക്രട്ടറി പി. ഷൺമുഖം തുടങ്ങിയവരും പങ്കെടുത്തു.
Tags : IndiaBlock GyaneshKumar Resignation TamilNadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash