Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GyaneshKumar

ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരേ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്. ​കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ.സി. ബിന്നിൽനിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്‍റെ ഭാ​ഗമായി ​ഗ്യാനേഷ് കുമാറിനെതിരേ വെളിപ്പെടുത്തൽ നടത്തിയ കരാറുകാരനായ സാജനിൽനിന്ന് ചൊവ്വാഴ്ച വിജിലൻസ് സംഘം മൊഴിയെടുക്കും.

​ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ബിൻ ജീവനൊടുക്കിയെന്നാണ് ആരോപണം.

ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയർന്നത്. ജീവനൊടുക്കിയ ലീയോട് ​ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചിരുന്നതായി പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Leader Page

ഗ്യാ​​​​​​നേ​​​​​​ഷിന്‍റെ രാ​​​​​​ജി​​​​​​യും ചു​​​​​​രു​​​​​​ങ്ങു​​​​​​ന്ന ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ഇ​​​​​​ട​​​​​​ങ്ങ​​​​​​ളും

ജ​​​​​​ന്ത​​​​​​ർ മ​​​​​​ന്ത​​​​​​റി​​​​​​ൽ സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്ത് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടു​​​​​​ന്ന​​​​​​ത് പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രും പൊ​​​​​​ലി​​​​​​സും മാ​​​​​​ത്ര​​​​​​മ​​​​​​ല്ല; പൗ​​​​​​ര​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​ര​​​​​​വു​​​​​​മാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നെ​​​​​​ത്തു​​​​​​ന്ന യു​​​​​​വ​​​​​​തീ​​​-​​​യു​​​​​​വാ​​​​​​ക്ക​​​​​​ളെ വ​​​​​​ഴി​​​​​​യി​​​​​​ൽ​​​ത്ത​​​​​​ന്നെ ത​​​​​​ട​​​​​​യു​​​​​​ന്നു; ചി​​​​​​ല​​​​​​രെ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ത​​​​​​ന്നെ ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ക്കു​​​​​​ന്നു; പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള വ​​​​​​ഴി​​​​​​ക​​​​​​ൾ ബാ​​​​​​രി​​​​​​ക്കേ​​​​​​ഡു​​​​​​ക​​​​​​ൾ​​​​​​കൊ​​​​​​ണ്ട് അ​​​​​​ട​​​​​​യ്ക്കു​​​​​​ന്നു.

പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​ക​​​​​​ക്ഷി നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യു​​​​​​ൾ​​​​​​പ്പ​​​ടെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രെ പി​​​​​​ടി​​​​​​ച്ചു​​​​​​വ​​​​​​ലി​​​​​​ച്ചും ബ​​​​​​ലം​​​​​​പ്ര​​​​​​യോ​​​​​​ഗി​​​​​​ച്ചും പൊ​​​​​​ലി​​​​​​സ് വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ക​​​​​​യ​​​​​​റ്റു​​​​​​ന്നു. അ​​​​​​വ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നെ​​​​​​ത്തു​​​​​​ന്ന മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രും പൊ​​​​​​ലി​​​​​​സ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കു വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​കു​​​​​​ന്നു. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​പോ​​​​​​ലും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം നീ​​​​​​ളു​​​​​​ന്നു. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തെ നേ​​​​​​രി​​​​​​ടു​​​​​​ക മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, അ​​​​​​തി​​​​​​നെ ത​​​​​​ട​​​​​​യു​​​​​​ക​​​​​​യും നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​​ന്‍റെ ദൃ​​​​​​ശ്യ​​​​​​ത​​​​​​പോ​​​​​​ലും നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​രു ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ യു​​​​​​ക്തി ഒ​​​​​​രു ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ അ​​​​​​ത്യ​​​​​​ന്തം അ​​​​​​സ്വ​​​​​​സ്ഥ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ്.

തെ​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മി​​​​​​ഷ​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ എ​​​​​​സ്ഐ​​​​​ആ​​​​​​റി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യാ​​​​​​ണ് ഈ ​​​​​​പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ൾ. മു​​​​​​ഖ്യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​ണ​​​​​​ർ ഗ്യാ​​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​ർ രാ​​​​​​ജി​​​​​​വ​​​​​​യ്ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും എ​​​​​​സ്ഐ​​​​​ആ​​​​​​ർ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​വ​​​​​​ർ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

ഭരണകൂടത്തെ ചോദ്യം ചെയ്താൽ?

ഒ​​​​​​രു ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​രാ​​​​​​ജ്യ​​​​​​ത്ത് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തെ ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യു​​​​​​ക എ​​​​​​ന്ന​​​​​​തു പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണ്; ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​​ത്ത​​​​​​ള​​​​​​ക്കേ​​​​​​ണ്ട​​​​​​ത് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തെ അ​​​​​​നു​​​​​​കൂ​​​​​​ലി​​​​​​ക്കു​​​​​​ന്ന അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്ര സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​ല​​​​​​ല്ല; മ​​​​​​റി​​​​​​ച്ച് അ​​​​​​തി​​​​​​നെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​മാ​​​​​​ക്കു​​​​​​ന്ന വി​​​​​​യോ​​​​​​ജി​​​​​​പ്പു​​​​​​ക​​​​​​ളോ​​​​​​ട് അ​​​​​​ധി​​​​​​കാ​​​​​​രം എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം സ​​​​​​ഹി​​​​​​ഷ്ണു​​​​​​ത കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​ലാ​​​​​​ണ്.

ഇ​​​​​​വി​​​​​​ടെ പ്ര​​​​​​ധാ​​​​​​ന പ്ര​​​​​​ശ്നം, പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ളെ മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ക​​​​​​യും മെ​​​​​​രു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​യു​​​​​​ക്തി​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം വ​​​​​​ര​​​​​​ച്ചി​​​​​​ടു​​​​​​ന്ന വൃ​​​​​​ത്ത​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മേ പാ​​​​​​ടു​​​​​​ള്ളൂ​​​വെ​​​ന്ന് നി​​​​​​ഷ്ക​​​​​​ർ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​അ​​​​​​ച്ച​​​​​​ട​​​​​​ക്കാ​​​​​​ധി​​​​​​കാ​​​​​​രം ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ഏ​​​​​​തൊ​​​​​​രു സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നും അ​​​​​​പ​​​​​​മാ​​​​​​ന​​​​​​വും വി​​​​​​രോ​​​​​​ധാ​​​​​​ഭാ​​​​​​സ​​​​​​വു​​​​​​മാ​​​​​​ണ്.

ആ​​​​​​ധു​​​​​​നി​​​​​​ക അ​​​​​​ധി​​​​​​കാ​​​​​​രം എ​​​​​​ല്ലാ​​​​​​യ്പോ​​​​​​ഴും ലാ​​​​​​ത്തി​​​​​​യു​​​​​​ടെ​​​​​​യോ ജ​​​​​​യി​​​​​​ലി​​​​​​ന്‍റെ​​​​​​യോ രൂ​​​​​​പ​​​​​​ത്തി​​​​​​ൽ മാ​​​​​​ത്രം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ഫ്ര​​​​​​ഞ്ച് സ​​​​​​മൂ​​​​​​ഹശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​നാ​​​​​​യ മി​​​​​​ഷേ​​​​​​ൽ ഫൂക്കോ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. മ​​​​​​നു​​​​​​ഷ്യ​​​​​​ർ എ​​​​​​വി​​​​​​ടെ നി​​​​​​ൽ​​​​​​ക്ക​​​​​​ണം, എ​​​​​​പ്പോ​​​​​​ൾ, എ​​​​​​ങ്ങ​​​​​​നെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്ക​​​​​​ണം, എ​​​​​​പ്പോ​​​​​​ൾ സം​​​​​​ഘം ചേ​​​​​​ര​​​​​​ണം, എ​​​​​​ന്തെ​​​​​​ല്ലാം ചെ​​​​​​യ്യാം എ​​​​​​ന്ന​​​​​​തി​​​​​ന്‍റെ അ​​​​​​തി​​​​​​രു​​​​​​ക​​​​​​ൾ ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടും അ​​​​​​ധി​​​​​​കാ​​​​​​രം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു.

അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ വ​​​​​​ഴി​​​​​​ക​​​​​​ള​​​​​​ട​​​​​​ച്ച് റോ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ര​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന ബാ​​​​​​രി​​​​​​ക്കേ​​​​​​ഡു​​​​​​ക​​​​​​ൾ​​​​​​ക്ക് മ​​​​​​റ്റൊ​​​​​​രു രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ അ​​​​​​ർ​​​​​​ഥ​​​​​​മു​​​​​​ണ്ട്. അ​​​​​​വ വെ​​​​​​റു​​​​​​മൊ​​​​​​രു ഇ​​​​​​രു​​​​​​മ്പു​​​​​​വേ​​​​​​ലി​​​​​​യ​​​​​​ല്ല. “ഇ​​​​​​തി​​​​​​ന​​​​​​പ്പു​​​​​​റം നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ന് പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​മി​​​​​​ല്ല” എ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​ന്‍റെ ഭാ​​​​​​ഷ​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​സ്ഥ​​​​​​ല​​​​​​ത്തെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ന് മു​​​​​​മ്പു​​​​​​ള്ള ക​​​​​​സ്റ്റ​​​​​​ഡി, അ​​​​​​നു​​​​​​മ​​​​​​തി​​​​​​നി​​​​​​ഷേ​​​​​​ധം, നി​​​​​​രോ​​​​​​ധ​​​​​​നാ​​​​​​ജ്ഞ, കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ഇ​​​​​​വ​​​​​​യൊ​​​​​​ക്കെ ലാ​​​​​​ത്തി ഉ​​​​​​യ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​മ്പു​​​​​​ത​​​​​​ന്നെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തെ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള ബ​​​​​​ല​​​​​​പ്ര​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ലൂ​​​​​​ടെ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നേ​​​​​​ക്കാ​​​​​​ൾ, നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യും നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യും മ​​​​​​നു​​​​​​ഷ്യ​​​​​​രെ സ്വ​​​​​​യം അ​​​​​​ച്ച​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​ക്കു​​​​​​ന്ന അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ഈ ​​​​​​സൂ​​​​​​ക്ഷ്മ​​​​​​രൂ​​​​​​പ​​​​​​മാ​​​​​​ണ് ഫൂക്കോ ത​​​​​​ന്‍റെ ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ച​​​​​​ത്. ഫൂക്കോ​​​​​​യു​​​​​​ടെ ജ​​​​​​ന്മ​​​​​​ശ​​​​​​താ​​​​​​ബ്‌​​​ദി ആ​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ം, അ​​​​​​ധി​​​​​​കാ​​​​​​രം എ​​​​​​ങ്ങ​​​​​​നെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു, നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്നു, എ​​​​​​പ്ര​​​​​​കാ​​​​​​രം സ്വ​​​​​​യം അ​​​​​​നു​​​​​​സ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ചോ​​​​​​ദ്യം ഇ​​​​​​ന്ത്യ​​​​​​ൻ തെ​​​​​​രു​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ര​​​​​​ങ്ങേ​​​​​​റു​​​​​​ന്ന സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​കു​​​ക​​​​​​യാ​​​​​​ണ്. നി​​​​​​രീ​​​​​​ക്ഷ​​​​​​ണം എ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യ​​​​​​രെ അ​​​​​​നു​​​​​​സ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന അ​​​​​​ച്ച​​​​​​ട​​​​​​ക്ക അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മാ​​​​​​യി മാ​​​​​​റു​​​​​​ന്ന​​​​​​ത്? ഈ ​​​​​​ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന് ഫൂക്കോ ന​​​​​​ൽ​​​​​​കു​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​മാ​​​​​​യ വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ് പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ എ​​​​​​ന്ന സ​​​​​​ങ്ക​​​​​​ൽ​​​​​​പം.

പ​​​​​​നോ​​​​​​പ്റ്റി​​​​​​ക് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്തിയും സൗന്ദര്യവും

ബ്രി​​​​​​ട്ടീ​​​​​​ഷ് ത​​​​​​ത്വ​​​ചി​​​​​​ന്ത​​​​​​ക​​​​​​നാ​​​​​​യ ജെ​​​​​​റ​​​​​​മി ബെ​​​​​​ന്തം പ​​​​​​തി​​​​​​നെ​​​​​​ട്ടാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ൽ രൂ​​​​​​പ​​​​​​ക​​​​​​ല്പ​​​​​​ന ചെ​​​​​​യ്ത സ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യ ജ​​​​​​യി​​​​​​ൽ​​​​​​ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ. ചു​​​​​​റ്റു​​​​​​മു​​​​​​ള്ള ത​​​​​​ട​​​​​​വു​​​​​​മു​​​​​​റി​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രെ ന​​​​​​ടു​​​​​​വി​​​​​​ലെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ഗോ​​​​​​പു​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​യും; എ​​​​​​ന്നാ​​​​​​ൽ ഓ​​​​​​രോ നി​​​​​​മി​​​​​​ഷ​​​​​​വും ത​​​​​​ന്നെ ആ​​​​​​രെ​​​​​​ങ്കി​​​​​​ലും നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടോ​​​യെ​​​ന്ന് ത​​​​​​ട​​​​​​വു​​​​​​കാ​​​​​​ർ​​​​​​ക്ക് അ​​​​​​റി​​​​​​യാ​​​​​​നാ​​​​​​കി​​​ല്ല. താ​​​​​​ൻ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​ണ്ടാ​​​​​​കാ​​​മെ​​​​​​ന്ന ബോ​​​​​​ധം​​​​​​ത​​​​​​ന്നെ ത​​​​​​ട​​​​​​വു​​​​​​കാ​​​​​​ര​​​​​​നെ സ്വ​​​​​​യം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ നോ​​​​​​ട്ടം മ​​​​​​ന​​​​​​​സി​​​​​​ൽ പ​​​​​​തി​​​​​​യു​​​​​​ന്ന​​​​​​തോ​​​​​​ടെ ബാ​​​​​​ഹ്യ​​​​​​മാ​​​​​​യ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ളി​​​​​​ല്ലാ​​​​​​തെ​​​​​​ത​​​​​​ന്നെ വ്യ​​​​​​ക്തി സ്വ​​​​​​യം​​​​​​നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് വ​​​​​​ഴി​​​​​​മാ​​​​​​റു​​​​​​ന്നു.

പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​നെ കേ​​​​​​വ​​​​​​ല​​​​​​മൊ​​​​​​രു ജ​​​​​​യി​​​​​​ൽ​​​​​​മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി​​​​​​ട്ട​​​​​​ല്ല ഫൂക്കോ ക​​​​​​ണ്ട​​​​​​ത്; ആ​​​​​​ധു​​​​​​നി​​​​​​ക​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ അ​​​​​​ച്ച​​​​​​ട​​​​​​ക്കാ​​​​​​ധി​​​​​​കാ​​​​​​രം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ശ​​​​​​ക്ത​​​​​​മാ​​​​​​യൊ​​​​​​രു രൂ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി​​​​​​ട്ടാ​​​​​​ണ് അ​​​​​​തി​​​​​​നെ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ച​​​​​​ത്. മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ ശ​​​​​​രീ​​​​​​ര​​​​​​ത്തെ​​​​​​യും ച​​​​​​ല​​​​​​ന​​​​​​ത്തെ​​​​​​യും പെ​​​​​​രു​​​​​​മാ​​​​​​റ്റ​​​​​​ത്തെ​​​​​​യും നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും ക്ര​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും അ​​​​​​തു​​​​​​വ​​​​​​ഴി അ​​​​​​വ​​​​​​രെ അ​​​​​​നു​​​​​​സ​​​​​​ര​​​​​​ണ​​​​​​വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന സൂ​​​​​​ക്ഷ്മ​​​​​​മാ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യും അ​​​​​​ധി​​​​​​കാ​​​​​​രം പ്ര​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​മാ​​​​​​യ മ​​​​​​ർ​​​​​​ദ​​​​​​ന​​​​​​മി​​​​​​ല്ലാ​​​​​​തെ​​​​​​ത​​​​​​ന്നെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത​​​​​​യി​​​​​​ലൂ​​​​​​ടെ മ​​​​​​നു​​​​​​ഷ്യ​​​​​​രെ സ്വ​​​​​​യം അ​​​​​​ച്ച​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലാ​​​​​​ണ് പ​​​​​​നോ​​​​​​പ്റ്റി​​​​​​ക് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്തി.

ഇ​​​​​​ന്ന​​​​​​ത്തെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​ന്‍റെ ഗോ​​​​​​പു​​​​​​രം അ​​​​​​പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​മാ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​തി​​​​​​ന്‍റെ ക​​​​​​ണ്ണു​​​​​​ക​​​​​​ൾ എ​​​​​​ല്ലാ​​​​​​യി​​​​​​ട​​​​​​ത്തു​​​​​​മു​​​​​​ണ്ട്; അ​​​​​​തി​​​​​ന്‍റെ നോ​​​​​​ട്ടം കൂ​​​​​​ടു​​​​​​ത​​​​​​ൽ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​കാമ​​​​​​റ​​​​​​ക​​​​​​ൾ, മു​​​​​​ഖം ​തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ, മൊ​​​​​​ബൈ​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ, സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ, കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത വി​​​​​​വ​​​​​​ര എ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ എ​​​ന്നി​​​വ​​​യു​​​ള്ള​​​തി​​​നാ​​​ൽ നി​​​​​​രീ​​​​​​ക്ഷ​​​​​​ണം ഇ​​​​​​ന്ന് ഒ​​​​​​രു കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ല​​​​​​ല്ല, സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലാ​​​​​​കെ വ്യാ​​​​​​പി​​​​​​ച്ച ഒ​​​​​​രു ശൃം​​​​​​ഖ​​​​​​ല​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​നെ​​​​​​ത്തു​​​​​​ന്ന ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രെ​​​​​​യും പൊ​​​​​​ലി​​​​​​സ് നേ​​​​​​രി​​​​​​ട്ടു ത​​​​​​ട​​​​​​യേ​​​​​​ണ്ട​​​​​​തി​​​​​​ല്ല; പൊ​​​​​​ലി​​​​​​സി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ള്ള നോ​​​​​​ട്ടം അ​​​​​​വ​​​​​​രു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ൽ പ​​​​​​തി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി. മ​​​​​​റു​​​​​​വ​​​​​​ശ​​​​​​ത്ത്, ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ കാ​​​​​​ലം ഈ ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് ശ​​​​​​ക്ത​​​​​​മാ​​​​​​യൊ​​​​​​രു പ്ര​​​​​​തി​​​​​​നോ​​​​​​ട്ട​​​​​​വും സാ​​​​​​ധി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പു​​​​​​തി​​​​​​യ ക​​​​​​രു​​​​​​ത്ത് പ​​​​​​ക​​​​​​രു​​​​​​ന്നു.

സി​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ ആശയം

ഫൂക്കോ​​​​​​യു​​​​​​ടെ പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​നെ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് സ​​​​​​മൂ​​​​​​ഹ​​​​​​ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​നാ​​​​​​യ തോ​​​​​​മ​​​​​​സ് മ​​​​​​ത്തീ​​​​​​സ​​​​​​ൻ സി​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ൺ എ​​​​​​ന്ന ആ​​​​​​ശ​​​​​​യം മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ചു. പ​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​ൽ കു​​​​​​റ​​​​​​ച്ചു​​​​​​പേ​​​​​​ർ അ​​​​​​നേ​​​​​​ക​​​​​​രെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ങ്കി​​​​​​ൽ, സി​​​​​​നോ​​​​​​പ്റ്റി​​​​​​ക്കോ​​​​​​ണി​​​​​​ൽ അ​​​​​​നേ​​​​​​ക​​​​​​ർ കു​​​​​​റ​​​​​​ച്ചു​​​​​​പേ​​​​​​രെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ത്തെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ൽ തി​​​​​​രി​​​​​​ച്ചു​​​​​​ള്ള ഈ ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് പു​​​​​​തി​​​​​​യൊ​​​​​​രു രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​ശ​​​​​​ക്തി​​​​​​യു​​​​​​ണ്ട്.

പൊ​​​​​​ലി​​​​​​സ് പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രെ കാ​​​​​​മ​​​​​​റ​​​​​​യി​​​​​​ൽ പ​​​​​​ക​​​​​​ർ​​​​​​ത്തു​​​​​​മ്പോ​​​​​​ൾ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും മൊ​​​​​​ബൈ​​​​​​ൽ കാ​​​​​​മ​​​​​​റ​​​​​​ക​​​​​​ൾ പൊ​​​​​​ലി​​​​​​സി​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളെ​​​​​​യും പ​​​​​​ക​​​​​​ർ​​​​​​ത്തു​​​​​​ന്നു. ഒ​​​​​​രു യു​​​​​​വാ​​​​​​വി​​​​​​നെ പി​​​​​​ടി​​​​​​ച്ചു​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തോ ഒ​​​​​​രു യു​​​​​​വ​​​​​​തി​​​​​​യോ​​​​​​ട് ബ​​​​​​ലം​​​​​​പ്ര​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തോ രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യോ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രെ​​​​​​യോ ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തോ സ​​​​​​ന്നി​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ ഏ​​​​​​താ​​​​​​നും പേ​​​​​​രു​​​​​​ടെ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. നി​​​​​​മി​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ആ ​​​​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ ല​​​​​​ക്ഷ​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ സ്ക്രീ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ത്താം. അ​​​​​​ധി​​​​​​കാ​​​​​​രം പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ, പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​വും അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​പ്ര​​​​​​യോ​​​​​​ഗ​​​​​​ത്തെ പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ ദൃ​​​​​​ശ്യ​​​​​​മാ​​​​​​ക്കു​​​​​​ന്നു.

ഇ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​ണ് സി​​​​​​നോ​​​​​​പ്റ്റി​​​​​​ക് നോ​​​​​​ട്ടം ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ "പ്ര​​​​​​തി​​​​​​രോ​​​​​​ധ നോ​​​​​​ട്ട​​​​​​മാ​​​​​​യി' മാ​​​​​​റു​​​​​​ന്ന​​​​​​ത്. തെ​​​​​​രു​​​​​​വി​​​​​​ലെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തെ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യും പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്ത​​​​​​മാ​​​​​​യ രൂ​​​​​​പ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും കാ​​​​​​മ​​​​​​റ​​​​​​ക​​​​​​ളും മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ണു​​​​​​ക​​​​​​ളും സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടേ​​​​​​ണ്ട ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ർ ശ​​​​​​ത്രു​​​​​​ക്ക​​​​​​ളോ?

എ​​​​​​സ്ഐ​​​​​ആ​​​​​​റി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​ട്ടെ; തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​ൻ അ​​​​​​തി​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്ക് മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യ​​​​​​ട്ടെ; കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ൾ നി​​​​​​യ​​​​​​മ​​​​​​സാ​​​​​​ധു​​​​​​ത പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്ക​​​​​​ട്ടെ. എ​​​​​​ന്നാ​​​​​​ൽ അ​​​​​​തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ ശ​​​​​​ത്രു​​​​​​ക്ക​​​​​​ളാ​​​​​​യി കാ​​​​​​ണു​​​​​​ന്ന ഒ​​​​​​രു ഭ​​​​​​ര​​​​​​ണ​​​​​​സം​​​​​​സ്കാ​​​​​​രം വ​​​​​​ള​​​​​​രാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​രു​​​​​​ത്. ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യു​​​​​​ന്ന യു​​​​​​വ​​​​​​ത്വം ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഭീ​​​​​​ഷ​​​​​​ണി​​​​​​യ​​​​​​ല്ല; അ​​​​​​തി​​​​​​ന്‍റെ ജീ​​​​​​വ​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​ണ്. വി​​​​​​യോ​​​​​​ജി​​​​​​പ്പി​​​​​​നെ പൊ​​​​​​ലി​​​​​​സി​​​​​​നെ​​​​​​ക്കൊ​​​​​​ണ്ട് മെ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു പ​​​​​​ക​​​​​​രം രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​​​മാ​​​​​​യി നേ​​​​​​രി​​​​​​ടു​​​​​​ക​​​​​​യും പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​താ​​​​​​ണ് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം.

ഫൂക്കോ ന​​​​​​മ്മെ ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ച​​​​​​തു​​​​​​പോ​​​​​​ലെ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും അ​​​​​​പ​​​​​​ക​​​​​​ട​​​​​​ക​​​​​​ര​​​​​​മാ​​​​​​യ രൂ​​​​​​പം എ​​​​​​ല്ലാ​​​​​​യ്പ്പോ​​​​​​ഴും അ​​​​​​തി​​​​​​ന്‍റെ അ​​​​​​ക്ര​​​​​​മാ​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​യ രൂ​​​​​​പ​​​​​​മ​​​​​​ല്ല. അ​​​​​​നു​​​​​​സ​​​​​​ര​​​​​​ണ​​​​​​ത്തെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ഭ​​​​​​യ​​​​​​ത്തെ പൗ​​​​​​ര​​​​​​രു​​​​​​ടെ ഉ​​​​​​ള്ളി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണ് കൂ​​​​​​ടു​​​​​​ത​​​​​​ൽ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് നാം ​​​​​​മു​​​​​​ഖ്യ​​​​​​മാ​​​​​​യും ചോ​​​​​​ദി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്, എ​​​​​​ത്ര​​​​​​പേ​​​​​​ർ അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യി എ​​​​​​ന്ന​​​​​​തു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല. ബാ​​​​​​രി​​​​​​ക്കേ​​​​​​ഡി​​​​​​നു മു​​​​​​ന്നി​​​​​​ൽ ത​​​​​​ട​​​​​​യ​​​​​​പ്പെ​​​​​​ട്ട ഒ​​​​​​രു യു​​​​​​വ​​​​​​തി​​​​​​യോ യു​​​​​​വാ​​​വോ ​​​അ​​​​​​ടു​​​​​​ത്ത​​​ ത​​​​​​വ​​​​​​ണ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങാ​​​​​​ൻ ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​മോ എ​​​​​​ന്ന​​​​​​തു​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണ്. പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നു​​​​​​ള്ള ധൈ​​​​​​ര്യ​​​​​​ത്തെ ഭ​​​​​​യം കീ​​​​​​ഴ​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യും ആ ​​​​​​ഭ​​​​​​യം പൗ​​​​​​ര​​​​​​ബോ​​​​​​ധ​​​​​​ത്തി​​​​​​ൽ വേ​​​​​​രു​​​​​​റ​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ഴാ​​​​​​ണ് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ട​​​​​​ങ്ങ​​​​​​ൾ യ​​​​​​ഥാ​​​​​​ർ​​​​​​ഥ​​​​​​ത്തി​​​​​​ൽ ചു​​​​​​രു​​​​​​ങ്ങി​​​​​​ത്തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ അ​​​​​​തേ പൗ​​​​​​ര​​​​​​സ​​​​​​മൂ​​​​​​ഹം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തെ തി​​​​​​രി​​​​​​ച്ചു​​​​​​നോ​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​ന്‍റെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ളെ പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ ദൃ​​​​​​ശ്യ​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം അ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ശേ​​​​​​ഷി വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കു​​​​​​ന്നു.

(ലേ​​​​​​ഖ​​​​​​ക​​​​​​ൻ കേ​​​​​​ര​​​​​​ള സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ സോ​​​​​​ഷ്യോ​​​​​​ള​​​​​​ജി പ്ര​​​​​​ഫ​​​​​​സ​​​​​​റും വ​​​​​​കു​​​​​​പ്പ് മേ​​​​​​ധാ​​​​​​വി​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു)

National

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം കോ​ട​തി​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് ന​ട​ന്‍ ഇ​മ്രാ​ന്‍ ഖാ​ന്‍

മും​​​​ബൈ: മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ര്‍ രാ​​​​ജി​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍​ക്ക് ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍ മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ‍യി​​രു​​ന്നു മാ​​പ്പു​​പ​​റ​​ച്ചി​​ൽ.

ഓ​​​​വ​​​​ര്‍​സീ​​​​സ് സി​​​​റ്റി​​​​സ​​​​ണ്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (ഒ​​​​സി​​​​ഐ) കാ​​​​ര്‍​ഡ് ഉ​​​​ട​​​​മ​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​നെ​​​​പ്പോ​​​​ലെ പെ​​​​രു​​​​മാ​​​​റാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും എ​​​​സ്ഐ​​​​ആ​​​​ര്‍ പ്ര​​​​ക്രി​​​​യ ഒ​​​​രു ത​​​​ര​​​​ത്തി​​​​ലും ബാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നോ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ള്‍​ക്ക് പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്‍​കാ​​​​നോ ഇ​​​​മ്രാ​​​​ന് അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​ണു ന​​​​ട​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ൽ മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞ​​ത്.

പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തി​​​​ന് ഇ​​​​ന്ത്യ വി​​​​ട്ടു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന് നി​​​​ര്‍​ദേ​​​​ശി​​​​ച്ച് ഫോ​​​​റി​​​​നേ​​​​ഴ്‌​​​​സ് റീ​​​​ജി​​​​യ​​​​ണ​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ് ന​​​​ല്‍​കി​​​​യ നോ​​​​ട്ടീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്ത് ഇ​​​​മ്രാ​​​​ന്‍ ഖാ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ര്‍​ശം.

അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​ന​​​​ല്ലെ​​​​ന്നും വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള എ​​സ്ഐ​​ആ​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ഗ്യാ​നേ​ഷി​നെ​തി​രേ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ "ജ​ന​കീ​യ വി​ചാ​ര​ണ'

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന​​​​വി​​​​ധി അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് മു​​​​ഖ്യ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും ‘ജ​​​​ന​​​​കീ​​​​യ വി​​​​ചാ​​​​ര​​​​ണ’യു​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ‘ഇ​​​​ന്ത്യ’ സ​​​​ഖ്യം.

എ​​​ഐ​​​​സി​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ രാ​​​​​ജാ​​​​​ജി മാ​​​​​ർ​​​​​ഗി​​​​​ലു​​​​​ള്ള പ​​​​​ത്താം ന​​​​​മ്പ​​​​​ർ വ​​​​സ​​​​തി​​​​യി​​​​ലാ​​​​ണു രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ വേ​​​റി​​​ട്ട ​പ്ര​​​​തി​​​​ഷേ​​​​ധ​​​പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ല​​​​ക്ഷ​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഇ​​​ന്ന​​​ത്തെ മ​​​​ഹാ​​​​റാ​​​​ലി​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ആ​​​​റു പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​പ​​​​ത്ര​​​​വും നേ​​​​താ​​​​ക്ക​​​​ൾ വേ​​​​ദി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

► പൂ​​​​ന്തോ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ്

ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലെ പൂ​​​​ന്തോ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ച്ച​​​​പ്പ​​​​ര​​​​വ​​​​താ​​​​നി വി​​​​രി​​​​ച്ച്, പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ന്‍റെ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണ് ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ൾ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച​​​​ത്. മു​​​​ൻ ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ മീ​​​​രാ കു​​​​മാ​​​​ർ സ്പീ​​​​ക്ക​​​​റു​​​​ടെ പ​​​​ദ​​​​വി അ​​​​ല​​​​ങ്ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ, രാ​​​​ജ്യ​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ആ​​​​റു പോ​​​​യി​​​​ന്‍റു​​​​ള്ള പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു​​​കൊ​​​ണ്ട് ജ​​​ന​​​കീ​​​യ​​​വി​​​ചാ​​​ര​​​ണ​​​യ്ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടു.

എ​​​​സ്‌​​​​ഐ​​​​ആ​​​​ർ പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ വോ​​​​ട്ട​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി കേ​​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നും തു​​​ട​​​ർ​​​ന്നു സം​​​സാ​​​രി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

► ഇ​​​​ര​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ളും വോ​​​​ട്ടെ​​​​ടു​​​​പ്പും

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ എം​​​പി​​​​മാ​​​​ർ​​​​ക്കു​​​പു​​​​റ​​​​മെ എ​​​​സ്‌​​​ഐ​​​ആ​​​​ർ വ​​​​ഴി വോ​​​​ട്ട​​​ർ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട സാ​​​​ധാ​​​​ര​​​​ണ പൗ​​​​ര​​​​ന്മാ​​​​രും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വേ​​​​ദി​​​​യി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചു.

ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ പ്ര​​​​മേ​​​​യ​​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു സം​​​​സാ​​​​രി​​​​ച്ച ഇ​​​​ന്ത്യ സ​​​​ഖ്യം നേ​​​​താ​​​​ക്ക​​​​ളെ​​​​ല്ലാം ത​​​​ങ്ങ​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​സ്ഐ​​​​ആ​​​​റി​​​​ലൂ​​​​ടെ എ​​​​ങ്ങ​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ മോ​​​​ഷ്‌​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും മോ​​​​ദി-​​​​ഷാ-​​​​ഗ്യാ​​​​നേ​​​​ഷ് ത്ര​​​​യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. എ​​​​സ്ഐ​​​​ആ​​​​റി​​​​ൽ എ​​​​ന്തെ​​​​ല്ലാം നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​വെ​​​​ന്നും വോ​​​​ട്ട​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ എ​​​​ങ്ങ​​​​നെ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ നടത്തിയ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക​​​​ളും വേ​​​​ദി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ച്ച​​​​വ​​​​ർ പ​​​​ങ്കു​​​​വ​​​​ച്ചു.

പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ 20 മി​​​​നി​​​​റ്റോ​​​​ളം നീ​​​​ണ്ട ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​സം​​​​ഗ​​​​മാ​​​​ണു ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ന​​​​ട​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ പ​​​​ദ​​​​വി​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​മേ​​​​യം "സ​​​​ഭാം​​​​ഗ​​​​ങ്ങ'ളാ​​​​യി​​​​രു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രും കൈ​​​​ക​​​​ളു​​​​യ​​​​ർ​​​​ത്തി ഐ​​​​ക്​​​​ക​​​​ണ്ഠ്യേന പാ​​​​സാ​​​​ക്കി.

സ്പീ​​​​ക്ക​​​​റു​​​​ടെ സ​​​​മാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​നും ദേ​​​​ശീ​​​​യ​​​​ഗാ​​​​നാ​​​​ലാ​​​​പ​​​​ന​​​​ത്തി​​​​നും ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക പാ​​​​ർ​​​​ല​​​​മെ​​​ന്‍റ് പി​​​​രി​​​​ഞ്ഞ​​​​ത്. ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ പു​​​​റ​​​​ത്താ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ സ​​​​മ​​​​രം തു​​​​ട​​​​രു​​​​മെ​​​​ന്ന് സ​​​​ഖ്യ​​​​നേ​​​​താ​​​​ക്ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ച​ലോ ദില്ലി മാ​ർ​ച്ച് ഇ​ന്ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ പ്ര​​​തി​​​പ​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച ച​​​​ലോ ദി​​​ല്ലി മാ​​​​ർ​​​​ച്ച് ഇ​​​​ന്ന് ഡ​​​​ൽ​​​​ഹി രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തു ന​​​​ട​​​​ക്കും.

കൊണാട്ട് പ്ലേ​​​​സി​​​​ലെ മി​​​​ന്‍റോ റോ​​​​ഡ് ജം​​​​ഗ്ഷ​​​​നി​​​​ൽ​​​നി​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് 12ന് ​​​​രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി ല​​​​ക്ഷ​​​​ങ്ങ​​​​ൾ അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മി​​​​ടു​​​​മെ​​​​ന്ന് ലോ​​​​ക്‌​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി എ​​​​ക്‌​​​​സി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ങ്ങോ​​​​ട്ടേ​​​​ക്കു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്ത്യ സ​​​​ഖ്യം മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​നു​​​​മ​​​​തി നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഡ​​​​ൽ​​​​ഹി പൊ​​​ലി​​​സ് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, നേ​​​​ര​​​​ത്തേ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ അ​​​​ണി​​​​നി​​​​ര​​​​ന്ന ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ സു​​​​പ്രീം​​​കോ​​​​ട​​​​തി മാ​​​​ർ​​​​ച്ചും അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ​​​​യാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

രാ​​​​ജ്യം മു​​​​ഴു​​​​വ​​​​ൻ ഇ​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​മെ​​​​ന്നും ഡ​​​​ൽ​​​​ഹി ക​​​​ണ്ടി​​​​ട്ടു​​​​ള്ള​​​​തി​​​​ൽവ​​​​ച്ച് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ റാ​​​​ലി​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രി​​​​ക്കും ഇ​​​​തെ​​​​ന്നും എ​​​ഐ​​​സി​​​സി സം​​​​ഘ​​​​ട​​​​നാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞു.

National

എ​ക്കാ​ല​വും ര​ക്ഷ​പ്പെ​ടാ​മെ​ന്ന മോ​ഹം വേ​ണ്ട; ഗ്യാ​നേ​ഷ് കു​മാ​റി​ന് മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തീ​കാ​ത്മ​ക ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​യി​ലാ​ണ് രാ​ഹു​ൽ ക​ടു​ത്ത​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ഗ്യാ​നേ​ഷ് കു​മാ​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് രാ​ജി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

എ​ക്കാ​ല​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മ​റ​വി​ൽ ക​ഴി​യാ​മെ​ന്ന് ക​രു​തേ​ണ്ട. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ ജ​ന​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​റ്റ് എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഒ​ന്ന​ട​ങ്കം പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ചെ​ത്തി​യ​ത്. മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യാം. എ​ന്നാ​ൽ അ​വ​രു​ടെ ആ​യു​ധ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് എ​ക്കാ​ല​വും തു​ട​രാ​നാ​വി​ല്ലെ​ന്നും രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു.

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പ​രി​ശു​ദ്ധ പോ​രാ​ട്ട​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ച്ചാ​ലും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ലും ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കേ​ണ്ടി​വ​രും. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്നും അ​ട്ടി​മ​റി​ക്ക് കൂ​ട്ടു​നി​ന്ന​വ​രു​ടെ നാ​ശ​ത്തി​നാ​യാ​ണ് ഈ ​രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 250 എം​പി​മാ​രാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ നീ​ക്ക​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. ഗ്യാ​നേ​ഷ് കു​മാ​ർ നി​യ​മ​പ​ര​മാ​യ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വോ​ട്ടെ​ടു​പ്പി​ലൂ​ടെ പാ​സാ​ക്കി.

ഗ്യാ​നേ​ഷി​നെ​തി​രേ​യു​ള്ള ഇ​ന്ത്യ സ​ഖ്യം പ്ര​മേ​യ​ത്തി​ലെ ആ​റ് കു​റ്റ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: മു​​​​​ഖ്യ തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ​​​​​തി​​​​​രേ പ്ര​തി​പ​ക്ഷ ഇ​ന്ത്യ സ​ഖ്യം ഇ​ന്ന​ലെ എ​​​​ഐ​​​​​സി​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യു​​​​​ടെ രാ​​​​​​ജാ​​​​​​ജി മാ​​​​​​ർ​​​​​​ഗി​​​​​​ലു​​​​​​ള്ള പ​​​​​​ത്താം ന​​​​​​മ്പ​​​​​​ർ വ​​​​​സ​​​​​തി​​​​​യി​​​​​ൽ സം​ഘ​ടി​പ്പി​ച്ച ‘ജ​​​​​ന​​​​​കീ​​​​​യ വി​​​​​ചാ​​​​​ര​​​​​ണ’​​​​​യി​ൽ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ​​​​​തി​​​​​രേ ആ​​​​​റു പ്ര​​​​​ധാ​​​​​ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ങ്ങി​​​​​യ കു​​​​​റ്റ​​​​​പ​​​​​ത്രം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. രാ​​​​​ജ്യ​​​​​സ​​​​​ഭാ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വു​കൂ​ടി​യാ​യ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​യാ​ണ് ആ​റു കു​റ്റ​ങ്ങ​ളു​മാ​യി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​മേ​യ​ത്തി​ലെ ആ​റു കു​റ്റ​ങ്ങ​ൾ ചു​വ​ടെ:

►തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ മോ​​ഷ്‌​ടി​​ക്കാ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി.

►13.2 കോ​​ടി വോ​​ട്ട​​ർ​​മാ​​രെ വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ഇ​​ല്ലാ​​താ​​ക്കി.

►പാ​​ർ​​ല​​മെ​​ന്‍റ​റി മേ​​ൽ​​നോ​​ട്ട​​മോ അ​​റി​​വോ ഇ​​ല്ലാ​​തെ ഫോം 6 ​​മാ​​റ്റി​​യെ​​ഴു​​തി.

►ഇ​​സി​​ഐ​​ നെ​​റ്റ് വ​​ഴി വോ​​ട്ട​​ർ​പ​​ട്ടി​​ക​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു.

►മ​​റ്റു ര​​ണ്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​ണ​​ർ​​മാ​​രെ മാ​​നി​​ക്കാ​​തെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി തീ​​രു​​മാ​​ന​​മെ​​ടു​​ത്തു.

►മോ​​ദി​​യു​​ടെ​​യും ഷാ​​യു​​ടെ​​യും നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം പ്ര​​വ​​ർ​​ത്തി​​ച്ചു.

National

വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ പോ​രാ​ട്ടം; ഗ്യാ​നേ​ഷി​നെ​തി​രെ പ്ര​തീ​കാ​ത്മ​ക ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ പ്ര​തീ​കാ​ത്മ​ക ഇം​പീ​ച്ച്‌​മെ​ന്‍റ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന പ്ര​മേ​യം ഖാ​ർ​ഗെ അ​വ​ത​രി​പ്പി​ച്ചു. മു​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ മീ​രാ കു​മാ​ർ ന​ട​പ​ടി​ക​ൾ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നീ​ക്കം. വോ​ട്ട​വ​കാ​ശം രാ​ജ്യ​ത്ത് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്ത​സ് സം​ര​ക്ഷി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ട് വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ഷ്പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഗ്യാ​നേ​ഷ് കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ന​യി​ക്കു​ന്ന​തെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ആ​റ് പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഖാ​ർ​ഗെ ഉ​ന്ന​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും 13.2 കോ​ടി വോ​ട്ട​ർ​മാ​രു​ടെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​ക്കി​യെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഫോം 6​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി.

ഇ​സി​ഐ​നെ​റ്റ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. പു​തി​യ ആ​ളു​ക​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ന്ന​തി​നും യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രെ വോ​ട്ടു​ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ത​ട​യു​ന്ന​തി​നും ശ്ര​മം ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ മൂ​ന്ന് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കും തു​ല്യ അ​ധി​കാ​ര​മു​ണ്ടെ​ന്നി​രി​ക്കെ മ​റ്റ് ര​ണ്ട് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ഗ്യാ​നേ​ഷ് കു​മാ​ർ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ത്മാ​വി​നേ​റ്റ പ്ര​ഹ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളെ​ന്ന് മീ​രാ കു​മാ​ർ പ​റ​ഞ്ഞു. ലോ​ക്‌​സ​ഭാ ന​ട​പ​ടി​ക​ൾ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പ്ര​തീ​കാ​ത്മ​ക ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സോ​ണി​യാ​ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ, ക​പി​ൽ സി​ബ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​രും സി​വി​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളും വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​രൊ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

National

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്‍റെ ജനകീയ ഇംപീച്ച്‌മെന്‍റ്; പ്രതീകാത്മക വിചാരണ തുടങ്ങി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തീ​കാ​ത്മ​ക ജ​ന​കീ​യ ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​ർ നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നും സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്നു​മു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് ന​ട​പ​ടി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇം​പീ​ച്ച്‌​മെ​ന്‍റ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

മു​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ മീ​രാ കു​മാ​ർ ന​ട​പ​ടി​ക​ൾ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യ​ഥാ​ർ​ത്ഥ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പ്ര​തീ​കാ​ത്മ​ക വി​ചാ​ര​ണ സം​ഘ​ടി​പ്പി​ച്ച​ത്. പ​ഴ​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രു​ന്നു വേ​ദി​യും ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണ​വും. ലോ​ക്‌​സ​ഭ​യും രാ​ജ്യ​സ​ഭ​യും സം​യു​ക്ത​മാ​യി സ​മ്മേ​ളി​ച്ചി​രു​ന്ന സെ​ൻ​ട്ര​ൽ ഹാ​ളി​ന് സ​മാ​ന​മാ​യി പു​ൽ​ത്ത​കി​ടി​യി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കു​ക​യും വേ​ദി​യി​ൽ മീ​രാ കു​മാ​റി​ന് പ്ര​ത്യേ​ക ഇ​രി​പ്പി​ടം സ​ജ്ജീ​ക​രി​ക്കു​ക​യും ചെ​യ്തു.

വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ചു​വെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ തെ​റ്റാ​യ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ച്ചു​വെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പൗ​ര കു​റ്റ​പ​ത്ര​വും പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ചു. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കു പു​റ​മെ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ, നി​യ​മ​വി​ദ​ഗ്ധ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും പ്ര​തീ​കാ​ത്മ​ക പാ​ർ​ല​മെ​ന്‍റ​റി ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖാ​ർ​ഗെ​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലും ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​രി​പാ​ടി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. യ​ഥാ​ർ​ത്ഥ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത രാ​ഹു​ൽ ഗാ​ന്ധി ത​നി​ക്ക് ഇ​ഷ്ട​മു​ള്ള പാ​ർ​ല​മെ​ന്‍റി​ൽ ഇ​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ​രി​ഹാ​സം.

ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​നി​യി​ൽ ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മ​ഹാ​റാ​ലി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പ്ര​തീ​കാ​ത്മ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​മാ​രും പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കൊ​പ്പം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും റാ​ലി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ ചി​ല സം​ഘ​ട​ന​ക​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

ഗ്യാ​നേ​ഷി​നെ​തി​രേ​യു​ള്ള കു​റ്റ​വി​ചാ​ര​ണ ഇ​ന്ന​ത്തേ​ക്കു മാ​റ്റി

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യി പു​​റ​​ത്താ​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​തി​​പ​​ക്ഷ ഇ​​ന്ത്യ സ​​ഖ്യം പ്ര​​ഖ്യാ​​പി​​ച്ച “ജ​​ന​​ങ്ങ​​ളു​​ടെ കു​​റ്റ​​വി​​ചാ​​ര​​ണ” ഇ​​ന്ന​​ത്തേ​​ക്കു മാ​​റ്റി. ഡ​​ൽ​​ഹി​​യി​​ൽ ര​​ണ്ടു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന ശ​​ക്ത​​മാ​​യ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നാ​​ണു പ​​രി​​പാ​​ടി മാ​​റ്റി​​വ​​ച്ച​​ത്.

കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യു​​ടെ വ​​സ​​തി​​യി​​ൽ ചേ​​ർ​​ന്ന സ​​ഖ്യ​​ത്തി​​ലെ മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളു​​ടെ യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. നേ​​താ​​ക്ക​​ൾ​​ക്കു മ​​ഴ​​യ​​ത്തി​​രു​​ന്ന് പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​തി​​ലു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് മാ​​റ്റ​​മെ​​ന്ന് ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ​നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​റി​​യി​​ച്ചു.

ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ രാ​​ജാ​​ജി മാ​​ർ​​ഗി​​ലു​​ള്ള ഖാ​​ർ​​ഗെ​​യു​​ടെ പ​​ത്താം ന​​മ്പ​​ർ വ​​സ​​തി​​യി​​ലാ​​ണു ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രേ​​യു​​ള്ള പ്ര​​തീ​​കാ​​ത്മ​​ക കു​​റ്റ​​വി​​ചാ​​ര​​ണ ന​​ട​​ക്കു​​ക. നാ​ളെ ഇ​​ന്ത്യ സ​​ഖ്യം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള "ച​​ലോ ദി​​ല്ലി' ബ​​ഹു​​ജ​​ന പ്ര​​ക്ഷോ​​ഭ​​റാ​​ലി​​യു​​ടെ ക​​ർ​​ട്ട​​ൻ റെ​​യ്സ​​റാ​​യി​​ട്ടാ​​ണ് ഈ ​​കു​​റ്റ​​വി​​ചാ​​ര​​ണ അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

അ​തേ​സ​മ​യം, ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് ആ​​ളു​​ക​​ൾ എ​​ത്തു​​ന്ന​തു ത​ട​യാ​ൻ ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി അ​​മി​​ത് ഷാ ​പ​​ര​​മാ​​വ​​ധി ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി കു​​റ്റ​​പ്പെ​​ടു​​ത്തി. ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വ​​ലി​​യ കോ​​പ​​വും വൈ​​കാ​​രി​​ക വേ​​ദ​​ന​​യു​​മു​​ണ്ടെ​​ന്നും ഇ​​തു സ​​ർ​​ക്കാ​​രി​​നെ​​തി​​രേ​​യു​​ള്ള ഒ​​റ്റ​​പ്പെ​​ട്ട പ്ര​​തി​​ഷേ​​ധ​​മ​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ജ​​നം റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം: ശ​​ശി ത​​രൂ​​ർ

നാ​ള​ത്തെ ഇ​​ന്ത്യ സ​​ഖ്യം റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ജ​​ന​​ങ്ങ​​ളോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ച് കോ​​ൺ​​ഗ്ര​​സ് എം​​പി ശ​​ശി ത​​രൂ​​ർ. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക്രി​​യ​​ക​​ളെ​​യും ജ​​നാ​​ധി​​പ​​ത്യ​സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ​​ക്ക് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ ആ​​വ​​ശ്യ​​മാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യ ത​​രൂ​​ർ, വോ​​ട്ട​​ർ പ​​ട്ടി​​ക​​ക​​ളെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക്രി​​യ​​യെ​​യും കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളു​​ടെ നി​​ഷ്പ​​ക്ഷ​​ത​​യെ​​യും വി​​ശ്വാ​​സ്യ​​ത​​യെ​​യും സം​​ബ​​ന്ധി​​ച്ച് ചോ​​ദ്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി.

വ​​ലി​​യ​തോ​​തി​​ൽ വോ​​ട്ട​​ർ​​മാ​​രു​​ടെ പേ​​രു​​ക​​ൾ നീ​​ക്കം ചെ​​യ്ത​​ത് പൗ​​ന്മാ​​ർ​​ക്കി​​ട​​യി​​ൽ ആ​​ശ​​ങ്ക സൃ​​ഷ്‌​ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കാ​​രി​​ക​​ളി​​ൽ​നി​​ന്നു വി​​ശ​​ദീ​​ക​​ര​​ണ​​വും ബാ​​ധ്യ​​സ്ഥ​​ത​​യും തേ​​ട​​ണ​​മെ​​ന്നും ത​​രൂ​​ർ പ​​റ​​ഞ്ഞു.

National

'ഗ്യാ​നേ​ഷ് കു​മാ​ർ പ്ര​തി​ക്കൂ​ട്ടി​ൽ'; ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ഇ​ന്ന് പ​ര​സ്യ വി​ചാ​ര​ണ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തീ​കാ​ത്മ​ക പ​ര​സ്യ വി​ചാ​ര​ണ​യു​മാ​യി ഇ​ന്ത്യാ സ​ഖ്യം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. മു​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ മീ​രാ കു​മാ​ർ പ്ര​തീ​കാ​ത്മ​ക സ്പീ​ക്ക​റാ​കു​ന്ന വി​ചാ​ര​ണ​യി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. ഗ്യാ​നേ​ഷ് കു​മാ​റി​നെ ഇം​പീ​ച്ച് ചെ​യ്യാ​നു​ള്ള നീ​ക്കം പാ​ർ​ല​മെ​ന്‍റി​ൽ ഒ​രു​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടാ​മ​ത് ന​ൽ​കി​യ നോ​ട്ടീ​സി​ലും രാ​ജ്യ​സ​ഭ​യി​ൽ ഇ​തു​വ​രെ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് പ്ര​തീ​കാ​ത്മ​ക വി​ചാ​ര​ണ​യി​ലൂ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച​ത്.

അ​ശോ​ക ഹോ​ട്ട​ൽ, ത​ൽ​ക്ക​ത്തോ​റ സ്റ്റേ​ഡി​യം, രാം​ലീ​ല മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഖാ​ർ​ഗെ​യു​ടെ വ​സ​തി വി​ചാ​ര​ണ​യ്ക്കു​ള്ള വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മീ​രാ കു​മാ​ർ സ്പീ​ക്ക​റാ​കു​ന്ന പ്ര​തീ​കാ​ത്മ​ക പാ​ർ​ല​മെ​ന്‍റി​ൽ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് എം​പി​മാ​രും വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളും സം​സാ​രി​ക്കും.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തെ തു​ട​ർ​ന്ന് വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​വ​രെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​വ​രെ​യും വേ​ദി​യി​ലെ​ത്തി​ച്ച് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​പ്പി​ക്കും. പൗ​രാ​വ​കാ​ശ സം​ഘ​ട​നാ നേ​താ​ക്ക​ളും വി​ചാ​ര​ണ​യി​ൽ സം​സാ​രി​ക്കും. ഒ​ടു​വി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. പി​ന്നാ​ലെ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കി​യ​താ​യി മീ​രാ കു​മാ​ർ പ്ര​തീ​കാ​ത്മ​ക വി​ധി പ്ര​ഖ്യാ​പി​ക്കും.

അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത ഘ​ട്ട പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ഷ്ട്രീ​യ​ഭേ​ദ​മ​ന്യേ ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. പ​ത്ത് ല​ക്ഷം പേ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്റെ അ​വ​കാ​ശ​വാ​ദം. ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​രു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. പൊ​ലി​സി​നെ​യോ ലാ​ത്തി​ച്ചാ​ർ​ജി​നെ​യോ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും രാം​ലീ​ല മൈ​താ​ന​ത്തെ പ്ര​തി​ഷേ​ധം ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ മാ​ത്രം പ​രി​പാ​ടി​യ​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

National

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​തീ​കാ​ത്മ​ക പ​ര​സ്യ വി​ചാ​ര​ണ നാ​ളെ 

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ മു​ന്ന​ണി. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ നാ​ളെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ വെ​ച്ച് പ്ര​തീ​കാ​ത്മ​ക പ​ര​സ്യ വി​ചാ​ര​ണ ന​ട​ത്തും. മു​ൻ ലോ​ക്സ​ഭാ സ്പീ​ക്ക​ർ മീ​രാ കു​മാ​ർ പ്ര​തീ​കാ​ത്മ​ക സ്പീ​ക്ക​റാ​കു​ന്ന ച​ട​ങ്ങി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​റു​പ​ടി​ക്ക് ശേ​ഷം ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കി​യ​താ​യി സ്പീ​ക്ക​ർ പ്ര​തീ​കാ​ത്മ​ക വി​ധി പ്ര​ഖ്യാ​പ​നം ന​ട​ത്തും. 

അ​തി​നി​ടെ, ന​വം​ബ​ർ ഒ​ന്നി​ന് രാം​ലീ​ല മൈ​താ​നി​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മ​ഹാ​റാ​ലി ദീ​പാ​വ​ലി സീ​സ​ൺ പ്ര​മാ​ണി​ച്ച് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ വ്യാ​പാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ​ക്ക് ക​ത്ത​യ​ച്ചു. വ്യാ​പാ​രം ത​ട​സ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ റാ​ലി മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എ​ന്നാ​ൽ റാ​ലി മാ​റ്റാ​നാ​കി​ല്ലെ​ന്നും പ​ത്ത് ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഗ്യാ​നേ​ഷി​നെ പു​റ​ത്താ​ക്കു​ന്ന​ത് വ​രെ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ. 

National

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ‘മോ​ക്ക് ഇം​പീ​ച്ച്മെ​ന്‍റ്’ നാ​ളെ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​ പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യി കു​​​​റ്റ​​​​വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ മോ​​​​ക്ക് ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ത്തും.

ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി രാ​​​​ജാ​​​​ജി മാ​​​​ർ​​​​ഗി​​​​ലെ പ​​​​ത്താം ന​​​​മ്പ​​​​ർ വ​​​​സ​​​​തി​​​​യി​​​​ൽ നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30 മു​​​​ത​​​​ലാ​​​​ണ് പൊ​​​​തു ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശ് അ​​​​റി​​​​യി​​​​ച്ചു.

രാം​​​​ലീ​​​​ല മൈ​​​​താ​​​​നി​​​​യി​​​​ലും അ​​​​ശോ​​​​ക് ഹോ​​​​ട്ട​​​​ലി​​​​ലും മോ​​​​ക്ക് ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് പൊ​​​​ലി​​​​സ് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.
ന

​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ഇ​​​​ന്ത്യ സ​​​​ഖ്യം രാം​​​​ലീ​​​​ല മൈ​​​​താ​​​​നി​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള ബ​​​​ഹു​​​​ജ​​​​ന​​​​റാ​​​​ലി​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ മോ​​​​ക്ക് ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

സ​​​​ഖ്യ​​​നേ​​​​താ​​​​ക്ക​​​​ൾ, പൗ​​​​ര​​​​സ​​​​മൂ​​​​ഹ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​രെ​​​​യെ​​​​ല്ലാം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ കു​​​​റ്റ​​​​വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നാ​​​​ണ് മോ​​​​ക്ക് ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റി​​​​ലൂ​​​​ടെ പ്ര​​​​തി​​​​പ​​​​ക്ഷം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

National

'എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കും'; ഗ്യാ​​​​നേ​​​​ഷി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​രു​​​​ന്ന ആ​​​​രോ​​​​പ​​​ണ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ല്ലാ വ​​​​ശ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി. കേ​​​​സി​​​​ൽ ക​​​​മ്മി​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ എ​​​​തി​​​​ർ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ പ​​​​ത്തു ദി​​​​വ​​​​സം സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

എ​​​​സ്ഐ​​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി കൈ​​​​ക്കൊ​​​​ണ്ട​​​​തു ചോ​​​​ദ്യം ചെ​​​​യ്ത് ഇ​​​​ന്ത്യ സ​​​​ഖ്യം നേ​​​​താ​​​​ക്ക​​​​ൾ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ദീ​​​​പാ​​​​വ​​​​ലി അ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം ന​​​​വം​​​​ബ​​​​ർ 17ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​മ്മി​​​​ഷ​​​​ന്‍റെ എ​​​​ല്ലാ രേ​​​​ഖ​​​​ക​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നോ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നോ ഉ​​​​ത്ത​​​​ര​​​​വി​​​​ട​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ന​​​​ല​​​​ത്തെ ഹ്ര​​​​സ്വ​​​​വാ​​​​ദ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യാ​​​​ണോ അ​​​​തോ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യാ​​​​ണോ എ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഈ ​​​​രേ​​​​ഖ​​​​ക​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ല്ല. മ​​​​റി​​​​ച്ച് എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

എ​​​​സ്ഐ​​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും ക​​​​മ്മി​​​​ഷ​​​​ൻ ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യാ​​​​ണു കൈ​​​​ക്കൊ​​​​ണ്ട​​​​തെ​​​​ന്നാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ത്തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും ക​​​​മ്മി​​​​ഷ​​​​ൻ നി​​​​ഷേ​​​​ധി​​​​ച്ചു. വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫോം ​​​​ആ​​​​റി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ക​​​​മ്മി​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ വാ​​​​ദ​​​​ങ്ങ​​​​ളെ ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി ഡോ​​​​ല സെ​​​​ന്നി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ഡോ. ​​​​മേ​​​​ന​​​​ക ഗു​​​​രു​​​​സ്വാ​​​​മി ഇ​​​​ന്ന​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫോം ​​​​ആ​​​​റി​​​​ൽ ക​​​​മ്മി​​​​ഷ​​​​ൻ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട് പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പ് ഇ​​​​റ​​​​ക്കി​​​​യെ​​​​ന്നും അ​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, ക​​​​മ്മി​​​​ഷ​​​​ൻ ഈ ​​​​വാ​​​​ദ​​​​ങ്ങ​​​​ളെ​​​​ല്ലാം ത​​​​ള്ളി. ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​ൾ​​​​പ്പ​​​​ടെ എ​​​​തി​​​​ർ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം സു​​​​പ്രീം​​​​കോ​​​​ട​​​​തി വാ​​​​ദം കേ​​​​ൾ​​​​ക്കും.

 

 

അ​​​​തേ​​​​സ​​​​മ​​​​യം ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു പ്ര​​​​തി​​​​പ​​​​ക്ഷ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ചി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യെ ത​​​​ള്ളി​​​​യി​​​​ട്ടെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കെ​​​​തി​​​​രേ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ കോ​​​​ട​​​​തി നോ​​​​ട്ടി​​​​സ് അ​​​​യ​​​​ച്ചു.

National

മോ​ദി​യോ​ട് ഗ്യാ​നേ​ഷ് കു​മാ​റി​നെ നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടൂ; 30 സെ​ക്ക​ൻ​ഡി​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വ്യാ​പാ​രി​ക​ളോ​ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കി​യാ​ൽ എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ 30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. "വോ​ട്ട് ചോ​രി' വ്യാ​പാ​ര​ത്തി​നും സ​മ്പാ​ദ്യ​ത്തി​നും കു​ട്ടി​ക​ളു​ടെ ഭാ​വി​ക്കും ഭീ​ഷ​ണി​യാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ മെ​ട്രോ സ​ർ​വീ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യും റോ​ഡു​ക​ൾ അ​ട​ച്ചും ത​ല​സ്ഥാ​ന​ത്തെ വ്യാ​പാ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന​വം​ബ​ർ ഒ​ന്നി​ന് രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന റാ​ലി ന​വം​ബ​ർ 10 വ​രെ മാ​റ്റി​വ​യ്ക്കാ​ൻ ചേം​ബ​ർ ഓ​ഫ് ട്രേ​ഡ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഇ​ന്ത്യ സ​ഖ്യ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

 

 

 

 

 

 

National

ഗ്യാ​നേ​ഷി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്ഐ​​​​ആ​​​​ർ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷം ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു.

ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് ഡ​​​​ൽ​​​​ഹി രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തു സം​​​​ഘ​​​​ടി​​​പ്പി​​​​ക്കു​​​​ന്ന മ​​​​ഹാ​​​​റാ​​​​ലി​​​​യി​​​​ൽ പ​​​​ത്തു ല​​​​ക്ഷ​​​​ത്തോ​​​​ളം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​ണി​​​​നി​​​​ര​​​​ത്തി പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ടു​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ നീ​​​​ക്കം. ഗ്യാ​​​​നേ​​​​ഷി​​​​നെ​​​​തി​​​​രേ തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​ണെ​​​​ന്ന സൂ​​​​ച​​​​ന ന​​​​ൽ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ എ​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ളെ​​​​യും റാ​​​​ലി​​​​യി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ത്തും.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ഐ​​​​സി​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്തു സം​​​​ഘ​​​​ട​​​​നാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന് ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തി. യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​വി​​​​ധ മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. നേ​​​​ര​​​​ത്തേ കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി വ​​​​ദ്ര​​​​യും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ​​​​യും ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ​​​​യും പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നീ​​​​ക്കം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ആ​​​​സ്ഥാ​​​​നം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന​​​​നി​​​​ല വി​​​​ല​​​​യി​​​​രു​​​​ത്തി. അ​​​​തേ​​​​സ​​​​മ​​​​യം, ദീ​​​​പാ​​​​വ​​​​ലി ഷോ​​​​പ്പിം​​​​ഗ് സീ​​​​സ​​​​ണി​​​​ലെ ക​​​​ച്ച​​​​വ​​​​ട​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ റാ​​​​ലി​​​​ക്കെ​​​​തി​​​​രേ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ റാ​​​​ലി ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഏ​​​​ക​​​​ദേ​​​​ശം 10,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ്യാ​​​​പാ​​​​ര​​​​ന​​​​ഷ്‌​​​​ടം വ​​​​രു​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് ചേം​​​​ബ​​​​ർ ഓ​​​​ഫ് ട്രേ​​​​ഡ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി (സി​​​​ടി​​​​ഐ) ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​ത്. ചാ​​​​ന്ദ്‌​​​​നി ചൗ​​​​ക്ക്, സ​​​​ദ​​​​ർ ബ​​​​സാ​​​​ർ തു​​​​ട​​​​ങ്ങി രാം​​​​ലീ​​​​ലാ മൈ​​​​താ​​​​ന​​​​ത്തി​​​​നു ചു​​​​റ്റു​​​​മു​​​​ള്ള 20ഓ​​​​ളം പ്ര​​​​ധാ​​​​ന മൊ​​​​ത്ത​​​​വ്യാ​​​​പാ​​​​ര-​​​​ചി​​​​ല്ല​​​​റവ്യാ​​​​പാ​​​​ര മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളെ റാ​​​​ലി പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വ്യാ​​​​പാ​​​​രി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്ക് വ്യാ​​​​പാ​​​​രി​​​​ക​​​​ൾ ക​​​​ത്തെ​​​​ഴു​​​​തി. ഈ​​​​ മാ​​​​സ​​​​ത്തെ വി​​​​വി​​​​ധ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന​​​​കം 3,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്‌​​​​ടം വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഉ​​​​ത്സ​​​​വ സീ​​​​സ​​​​ൺ ക​​​​ഴി​​​​ഞ്ഞു​​​​ള്ള തി​​​​യ​​​​തി​​​​യി​​​​ലേ​​​​ക്ക് റാ​​​​ലി മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം.

National

ഗ്യാനേഷ് കുമാറിന്‍റെ കോലം കത്തിച്ച് രാവണദഹനത്തിന് ശ്രമം

ന്യൂ​ഡ​ല്‍ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ച്ച് "രാ​വ​ണ ദ​ഹ​നം' ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങി​യ എ​എ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍ത്ത​ക​രെ ഡ​ൽ​ഹി പൊ​ലി​സ് ത​ട​ഞ്ഞു.

ഐ​ടി​ഒ​യി​ലെ സി​പി​ഐ ആ​സ്ഥാ​ന​മാ​യ അ​ജോ​യ് ഭ​വ​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​ക​ര്‍ ഗ്യാ​നേ​ഷി​ന്‍റെ കോ​ലം ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഐ​ടി​ഒ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം രാ​വ​ണ ദ​ഹ​നം ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​തി​ഷേ​ധ മാ​ര്‍ച്ച് സി​പി​ഐ ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍വ​ച്ചു​ത​ന്നെ പൊ​ലി​സ് ത​ട​ഞ്ഞു.

ഇ​തോ​ടെ പ്ര​വ​ര്‍ത്ത​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് കോ​ലം ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പൊ​ലി​സ് അ​തും ത​ട​ഞ്ഞു. പി​ന്നാ​ലെ പ്ര​വ​ര്‍ത്ത​ക​ര്‍ ചെ​രു​പ്പൂ​രി ഗ്യാ​നേ​ഷി​ന്‍റെ കോ​ല​ത്തി​ല്‍ ത​ല്ലു​ക​യും വോ​ട്ടു​ക​ള്ളാ ക​സേ​ര (സിം​ഹാ​സ​നം) വി​ടൂ (വോ​ട്ട് ചോ​ര്‍, ഗ​ദ്ദി ഛോഡ്) ​എ​ന്നു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കു​ക​യും ചെ​യ്തു.

ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ശ്രീ​ന​ഗ​റി​ലും ഹ​രി​യാ​ന​യി​ലും ഗ്യാ​നേ​ഷി​ന്‍റെ കോ​ലം ക​ത്തി​ച്ചി​രു​ന്നു.

പാ​റ്റ​ക​ളു​ടെ കോ​ലം ക​ത്തി​ക്കാ​ൻ ബി​ജെ​പി അ​നു​കൂ​ല സം​ഘ​ട​ന​ക​ളും ശ്ര​മി​ക്കു​ന്നു​ണ്ട്.

International

ലണ്ടനിലും ഗ്യാനേഷിനെതിരേ പ്രതിഷേധം

ല​​​​​ണ്ട​​​​​ൻ: മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നും വോ​​​ട്ടു​​​കൊ​​​ള്ള​​​യ്ക്കു​​​മെ​​​തി​​​രേ ല​​​​​ണ്ട​​​​​നി​​​​​ൽ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു. കോ​​​​​ൺ​​​​​ഗ്ര​​​​​സും ഇ​​​​​ന്ത്യ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി ഗ്രൂ​​​​​പ്പു​​​​​ക​​​​​ളു​​​​​മാ​​​​​ണ് പ്ര​​​​​തി​​​​​ഷേ​​​​​ധം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ്ക്വ​​​​​യ​​​​​റി​​​​​ലെ മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി പ്ര​​​​​തി​​​​​മ​​​​​യ്ക്കു​​​മു​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു "സ്റ്റോ​​​​​പ്പ് വോ​​​​​ട്ട് ചോ​​​​​രി' പ്ര​​​​​തി​​​​​ഷേ​​​​​ധം. ആ​​​ക്‌​​​ടി​​​​​വി​​​​​സ്റ്റും യു​​​ട്യൂ​​​ബ​​​റു​​​മാ​​​യ ധ്രു​​​​​വ് റാ​​​​​ത്തി മു​​​​​ഖ്യ​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി. ഇ​​​​​തി​​​​​നി​​​​​ടെ "മോ​​​​​ദി, മോ​​​​​ദി' വി​​​​​ളി​​​​​ക​​​​​ളു​​​​​മാ​​​​​യി ചെ​​​​​റു​​​സം​​​​​ഘം പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മു​​​​​യ​​​​​ർ​​​​​ത്തി. ഇ​​​​​വ​​​​​രെ പൊ​​​ലി​​​സ് നീ​​​​​ക്കി.

National

നിൽക്കക്കള്ളിയില്ല, പിടിച്ചുനിൽക്കാൻ തിരുത്തുകളുമായി ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: രണ്ടു വർഷത്തോളമായി പുകഞ്ഞുനിൽക്കുന്ന വോട്ടുചോരി ആരോപണം ജനകീയ പ്രക്ഷോഭമായി കത്തിപ്പടർന്നതോടെ പിടിച്ചുനിൽക്കാൻ തിരക്കിട്ട തിരുത്തലുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. വോട്ടുനഷ്ടപ്പെട്ടെന്നോ വെട്ടിനീക്കിയെന്നോ ഉള്ള പരാതികൾക്ക് യാതൊരു പരിഗണനയും കൊടുക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയിരുന്നു കമ്മീഷനാണ് ഇപ്പോൾ ജനരോഷം എതിരാണെന്നു കണ്ടതോടെ തിരുത്തലുകൾക്ക് തയാറായിരിക്കുന്നത്.

ഇതോടൊപ്പം, ഗ്യാനേഷ്കുമാറിന്‍റെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നീക്കങ്ങൾക്ക് മറ്റ് രണ്ടു കമ്മീഷണർമാരുടെ പിന്തുണയില്ലായിരുന്നു എന്ന റിപ്പോർട്ടുകൾകൂടി പുറത്തുവന്ന സാഹചര്യത്തിലാണ് പിടിച്ചുനിൽക്കാൻ ഗ്യാനേഷ്കുമാർ അവസാന ശ്രമങ്ങൾ നടത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭരണകൂടത്തിന്‍റെ അകമഴിഞ്ഞ പിന്തുണയുണ്ടെങ്കിലും തെരുവിൽ ശക്തിപ്പെടുന്ന പ്രക്ഷോഭം കാര്യങ്ങൾ വഷളാക്കുമെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് തിരുത്തൽ നടപടികൾക്ക് കമ്മീഷൻ തയാറായിരിക്കുന്നത്. നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്ന കാര്യങ്ങൾക്ക് കൂട്ടുനിന്നാൽ തങ്ങളും കുഴപ്പത്തിലാകുമെന്നു തിരിച്ചറിഞ്ഞാണ് മറ്റ് രണ്ടു കമ്മീഷർമാർ വിയോജനക്കുറിപ്പുകൾ എഴുതിയതെന്നു വിലയിരുത്തപ്പെടുന്നു. അടുത്ത ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ധൃതി പിടിച്ച് പല തീരുമാനങ്ങളുമെടുത്തുവരികയാണ്. അവ ഏതൊക്കെയെന്നു നോക്കാം.

ഫോം 6 മാറ്റി

പുതുതായി വോട്ടർമാരെ ചേർക്കാനുള്ള ഫോം 6 ൽ വരുത്തിയ മാറ്റങ്ങൾ നീക്കി. പുതുതായി വോട്ടു ചേർക്കുന്നവർ സത്യപ്രസ്താവന നൽകണമെന്ന വ്യവസ്ഥ വെബ്സൈറ്റിൽനിന്നു നീക്കി. എസ്ഐആർ നടക്കുന്നിടത്തു മാത്രമേ ഫോം 6ന് ഒപ്പം സത്യപ്രസ്താവന നൽകേണ്ടതുള്ളൂ. ഫോം 6ന് സുപ്രിം കോടതിയുടെ അനുമതിയുണ്ടെന്ന അവകാശവാദം കോടതി തള്ളിക്കളഞ്ഞത് കമ്മീഷനു വലിയ അടിയായി മാറിയിരുന്നു.

തിരികെ ചേർക്കും

വീടുകൾ സന്ദർശിച്ച് എസ്ഐആറിൽ പുറത്തായവരെ തിരിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എസ്ഐആർ കരട് പ്രകാരം അർഹതയുണ്ടായിരുന്ന 9.5 കോടി പേർ പട്ടികയ്ക്കു പുറത്തായിരുന്നു. ആകെ പുറത്തായത് 13.3 കോടി പേർ ആയിരുന്നു.
ഇതിൽ 2.08 കോടി മരിച്ചുപോയവരും 1.08 കോടി ഇരട്ടവോട്ടിന്‍റെ പേരിൽ നീക്കം ചെയ്യപ്പെട്ടവരുമായിരുന്നു.
ജനകീയ പ്രക്ഷോഭം കനത്തതോടെയാണ് അർഹതയുണ്ടായിട്ടും പുറത്തായ 9.5 കോടി പേരെ വീടു സന്ദർശനങ്ങളിലൂടെ കണ്ടെത്തി തിരിച്ചെടുക്കാൻ ഇപ്പോൾ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഇതിനായി ബിഎൽഒമാരോടു വീടുകയറാനാണ് നിർദേശം.

ഡൽഹിയിലെ തിരുത്തൽ

ഡൽഹിയിലെ എസ്ഐആറിൽ വന്ന അബദ്ധങ്ങളും വീഴ്ചകളും തിരുത്താനുള്ള നെട്ടോട്ടം തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷർ തന്നെയായ സുഖ്ബിർ സിംഗ് സന്ധുവിനും എൽ.കെ. ആഡ്വാനിക്കും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും അരവിന്ദ് കേജരിവാളിനും അടക്കം 33 ലക്ഷം പേർക്ക് ഹിയറിംഗ് നോട്ടീസ് അയച്ചതോടെ വിവാദത്തിൽ കുരുങ്ങിയ എസ്ഐആർ പരാതികൾ പരിഹരിക്കാൻ തീവ്രശ്രമം തുടങ്ങി.

വിഐപി വോട്ടർമാരുടെ വോട്ടുകൾ രേഖകൾ പരിശോധിക്കാതെ തന്നെ പുനഃസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചാന്ദിനി ചൗക്കിലെ ബൂത്തിൽ വെട്ടു കഴിഞ്ഞപ്പോൾ ഒരു വോട്ടർ മാത്രമാണ് അവശേഷിച്ചത്. ഇതും ഉടൻ പരിഹരിക്കാനാണ് നിർദേശം.

ഫോം 7 ദുരുപയോഗം

ഫോം 7 ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിനീക്കുന്ന പരിപാടിക്കും തടയിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം തുടങ്ങി. അനർഹമായി കടന്നുകൂടുന്നവരെ മറ്റൊരാൾക്ക് ചൂണ്ടിക്കാണിച്ച് പുറത്താക്കുന്നതിനു വിനയോഗിക്കാവുന്നതാണ് ഫോം 7. എന്നാൽ, ഫോം 7 ദുരുപയോഗം ചെയ്ത് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിനീക്കിയതായുള്ള പരാതി പലേടത്തുംനിന്നും വന്നിരുന്നു. അതുകൊണ്ട് ഇതിന്‍റെ ഉപയോഗം പരിമിതപ്പെടുത്താനാണ് നിർദേശം. ഒരാൾക്ക് 10 ഫോം7 മാത്രം നൽകാൻ കഴിയുന്ന രീതിയിലാണ് നിയന്ത്രണം വരുന്നത്.

അതായത് എസ്ഐആർ സമയത്ത് ഒരാൾക്കു പരമാവധി പത്തു പേർക്കെതിരേ ഫോം 7 നൽകാനേ ഇനി കഴിയൂ. ഫോം 7 നൽകുന്നയാളുടെ യഥാർഥ ഒപ്പ് ആണെങ്കിലേ ഇനി ഫോം സ്വീകരിക്കൂ. നേരത്തെ സീൽ പതിപ്പ് ഫോം സമർപ്പിക്കാമായിരുന്നു. കർണാടക, തെലുങ്കാന, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാർ ഫോം 7 നൽകി നിരവധി പേരുടെ വോട്ടു വെട്ടിയെന്ന ആരോപണം കോൺഗ്രസ് നേരത്തെ ഉന്നയിച്ചിരുന്നു.

മലക്കം മറിഞ്ഞ് കമ്മീഷൻ

വോട്ടുചോരി ആരോപണം ആദ്യം ഉന്നയിച്ച സമയത്ത് രാഹുൽ ഗാന്ധിയും വിവിധ രാഷ്‌ട്രീയ പാർട്ടികളും വോട്ടർ പട്ടികയുടെ മെഷീൻ റീഡ് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ രൂപം ആവശ്യപ്പെട്ടിരുന്നു. പട്ടിക പരിശോധിക്കാനുള്ള എളുപ്പത്തിനായിരുന്നു ഇത്. എന്നാൽ, അതു സ്വകാര്യതയെ ബാധിക്കുമെന്ന വിചിത്ര വാദം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ അതു നിഷേധിച്ചു. തുടർന്ന് രാഹുൽ കെട്ടുകണക്കിനു പ്രിന്‍റ് ചെയ്ത വോട്ടർ പട്ടിക പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെഷീൻ റീഡ് മോഡിൽ പിഡിഎഫ് ആയി വോട്ടർ പട്ടിക നൽകാനാണ് ഇപ്പോൾ പ്രക്ഷോഭം കനത്തതോടെ കമ്മീഷൻ തയാറായിരിക്കുന്നത്.

ഐടി വിഭാഗം പ്രതിക്കൂട്ടിൽ

വോട്ടർ പട്ടികയുടെ അടക്കം നിയന്ത്രണം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ മറികടന്ന് ഡോ. സീമ ഖന്നയുടെ നേതൃത്വത്തിലുള്ള ഐടി വിഭാഗം കൈയാളിയത് വൻ വിവാദമായി മാറിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിംഗ് സന്ധുവും ഇക്കാര്യത്തിലുള്ള വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്താൻ നിയമപരമായി അവകാശമുള്ള ഉദ്യോഗസ്ഥർക്കു പോലും അതിനുള്ള അക്സസ് അനുവദിക്കാതെയാണ് ഡിജിറ്റൽ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നത്.

എസ്ഐആറിൽ പുറത്തായവരിൽ യഥാർഥ വോട്ടർമാരെന്നു കണ്ടെത്തിയവരെ കൂട്ടിച്ചേർക്കാനുള്ള ഒാപ്ഷൻ പോലും ഐടിവിഭാഗം ലഭ്യമാക്കിയിരുന്നില്ല. ഗോവയിലും ബംഗാളിലുമൊക്കെ ഈ പ്രശ്നം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗനിച്ചില്ല. എന്നാൽ, ജനരോഷം കനത്തതോടെ ഇതിനുള്ള അവസരം ഇപ്പോൾ തുറന്നു നൽകിയിരിക്കുകയാണ് കമ്മീഷൻ.

വീണ്ടും എസ്എസ്ആർ

വീണ്ടും എസ്എസ്ആർ (വാർഷിക വോട്ടർ പട്ടിക പരിഷ്കരണം) നടത്താനും കമ്മീഷൻ തയാറായിരിക്കുന്നു. എല്ലാ വർഷവും വോട്ടർ പട്ടികയിലേക്ക് പുതിയ ആളുകളെ ചേർക്കുന്ന ഡ്രൈവ് ആണ് എസ്എസ്ആർ. എസ്ഐആർ തുടങ്ങിയതോടെ ഇതു നിർത്തിവച്ചിരിക്കുകയായിരുന്നു. പരാതി ശക്തമായതോടെയാണ് എസ്എസ്ആർ വീണ്ടും തുടങ്ങിയിരിക്കുന്നത്.

ഇത്തരം നടപടികളിലൂടെയൊക്കെ ജനങ്ങളുടെ പരാതികളും പ്രതിഷേധങ്ങളും തണുപ്പിച്ച് എങ്ങനെയും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് ഗ്യാനേഷ് കുമാർ നടത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ഇത്തരം മിനുക്കുപണികൾക്കൊണ്ട് ഗ്യാനേഷ്കുമാറിനെതിരേയുള്ള പ്രതിഷേധം പ്രതിപക്ഷം അവസാനിപ്പിക്കാൻ സാധ്യതയില്ല. ഗ്യാനേഷ് കുമാർ അവിടെ തുടരുന്നിടത്തോളം കാലം ഇനിയും സുതാര്യമല്ലാത്ത പലതും നടക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

അതുകൊണ്ട് പ്രക്ഷോഭത്തിൽനിന്ന് അവർ പിന്നോട്ടുപോകാൻ സാധ്യതയില്ല. ജനരോഷം പേടിച്ച് ഗ്യാനേഷ്കുമാർ ഇപ്പോൾ പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. അദ്ദേഹം പങ്കെടുക്കേണ്ട പല പരിപാടികളും മാറ്റിവച്ചിരിക്കുകയാണ് കമ്മീഷൻ. സീമ ഖന്നയും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഇവർ ഡെറാഡൂണിൽ ഒളിവിലാണെന്ന തരത്തിൽ പ്രതിപക്ഷകേന്ദ്രങ്ങൾ പരിഹാസം ഉയർത്തുന്നുണ്ട്.

National

ഗ്യാനേഷിനു കോട്ട കെട്ടി കേന്ദ്രമന്ത്രിമാർ

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ക​രു​ത്താ​ർ​ജി​ച്ച​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ ബി​ജെ​പി, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് വ​ട്ടം കൂ​ട്ടു​ന്നു.

രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്‌​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നി​ൽ അ​നൈ​ക്യം ഇ​ല്ലെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യും പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചും വി​മ​ർ​ശി​ച്ചും കേ​ന്ദ്ര​മ​ന്ത്രി​മാ​രും പ്ര​ധാ​ന നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​ത്തു​ട​ങ്ങി.

ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​ന​ട​ത്തി​യ വെ​ല്ലു​വി​ളി​ക്കു പി​ന്നാ​ലെ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും രം​ഗ​ത്തെ​ത്തി. ബം​ഗ്ലാ​ദേ​ശ് മോ​ഡ​ൽ ഭ​ര​ണ​മാ​റ്റം പ്ര​തി​പ​ക്ഷം ആ​ഗ്ര​ഹി​ക്കു​വെ​ന്നും യു​വാ​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്നു​മാ​ണ് രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞ​ത്. സ​മാ​ന വി​മ​ർ​ശ​നം ബി​ജ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം.

2029ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ തോ​ൽ​വി​ക്ക് ത​യാ​റാ​യി​ക്കൊ​ള്ളാ​ൻ ആ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തോ​ടു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വെ​ല്ലു​വി​ളി. ദി​മാ​ഗി ന​ക്സ​ലു​ക​ളും (ബു​ദ്ധി​ജീ​വി​ക​ളാ​യ ന​ക്സ​ലു​ക​ൾ) ദേ​ശ​സ്നേ​ഹി​ക​ളാ​യ ഇ​ന്ത്യ​ക്കാ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്രമ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ ഭാഷ്യം.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും രം​ഗ​ത്തി​റ​ക്കു​ന്നു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത വി​ശ്വ ശ​ർ​മ​യും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യും ഇ​തി​നോ​ട​കം രം​ഗ​ത്തെ​ത്തി. ക​മ്മി​ഷ​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്‌​ടി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന വാ​ദം. ബി​ജെ​പി എം​പി​മാ​രും രം​ഗ​ത്തു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മാ​ത്രം ഭ​ര​ണ​മാ​റ്റം ന​ട​ത്താ​നാ​ണ് പ്ര​തി​പ​ക്ഷം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ചു. ത​ങ്ങ​ൾ വോ​ട്ട് ചോ​ർ ഗ​ഡ്ഡി ചോ​ഡ് (വോ​ട്ടു​ക​ള്ളാ, ക​സേ​ര വി​ട്ടി​റ​ങ്ങൂ) എ​ന്നൊ​രു ക്യാ​മ്പ​യി​ൻ ന​ട​ത്തു​ന്നു​ണ്ടെ​ന്നും രാ​ജ്യം മു​ഴു​വ​ൻ ഇ​ത് പ​ര​സ്യ​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ പ​വ​ൻ ഖേ​ര പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഈ ​വ്യ​വ​സ്ഥി​തി മാ​റ്റ​ണ​മെ​ന്നു​മാ​ണ് ത​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നി​ൽ ഐ​ക്യ​മി​ല്ലെ​ന്ന​ത് മാ​ധ്യ​മ​സൃ​ഷ്‌​ടി​യാ​ണെ​ന്ന് വ​രു​ത്തി ത്തീർ​ക്കാ​നും ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​മ്മി​ഷ​ണ​ർ​മാ​രെ ഒ​ന്നി​ച്ചി​രു​ത്തി​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. സ​ഹ ക​മ്മി​ഷ​ണ​ർ​മാ​രെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ സൂ​ച​ന​യാ​ണ് ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി മു​ട​ങ്ങി​ക്കി​ട​ന്ന പ്ര​ത്യേ​ക വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ (എ​സ്എ​സ്ആ​ർ) പ്ര​ഖ്യാ​പി​ച്ച​ത്.

National

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​വാ​ദ പ്ര​തി​ഷേ​ധം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ കോ​ലം ക​ത്തി​ച്ച് ചാ​രം ടോ​യ്‌​ല​റ്റി​ൽ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ വി​ചി​ത്ര​വും വി​വാ​ദ​പ​ര​വു​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പാ​ല​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​ണ് ഈ ​പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി ശ​വ​മ​ഞ്ചം വ​ഹി​ച്ചു​കൊ​ണ്ടു​വ​ന്ന പ്ര​വ​ർ​ത്ത​ക​ർ, അ​വി​ടെ വെ​ച്ച് ചി​ത​യൊ​രു​ക്കി. മാ​ല​യി​ട്ട ഫോ​ട്ടോ​യും വെ​ച്ച് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മു​ള്ള സം​സ്കാ​ര ച​ട​ങ്ങു​ക​ൾ അ​നു​ക​രി​ച്ച ശേ​ഷ​മാ​ണ് ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. ചി​ത ക​ത്തി​ച്ച ശേ​ഷം ചാ​രം ശേ​ഖ​രി​ച്ച പ്ര​വ​ർ​ത്ത​ക​ർ അ​ത് ഒ​രു ടോ​യ്‌​ല​റ്റി​ൽ കൊ​ണ്ടു​പോ​യി ത​ള്ളു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​വ​ർ ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. മു​ൻ​പ് സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച ഇ‌​ട​ത് സം​ഘ​ട​ന​ക​ളെ വി​മ​ർ​ശി​ച്ച​വ​രാ​ണ് ഇ​ന്ന് ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും ശ​ക്ത​മാ​ണ്.

National

സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കി​ല്ലെ​ന്നും കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജ്നാ​ഥ് സിം​ഗ് കോ​ൺ​ഗ്ര​സി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ബ​ലി​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​രാ​ജ​ക രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ക​രു​ക്ക​ളാ​ക്കി മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും, ബം​ഗ്ലാ​ദേ​ശി​ൽ ക​ണ്ട​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വി​ടെ​യും ഭ​ര​ണ​മാ​റ്റ​ത്തി​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്നതെന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​പ്പോ​ലെ​യു​ള്ള ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം. രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സും അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ മാ​നി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​യ്യാ​റാ​ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ധി​ക്കാ​ര​പൂ​ർ​വം ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​ർ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ച്ച് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഗാ​ന്ധി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ക്കാ​നു​ള്ള എ​ല്ലാ ധാ​ർ​മി​ക അ​വ​കാ​ശ​ങ്ങ​ളും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞ​താ​യും പ്ര​തി​രോ​ധ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സി​ജെ​പി​യു​ടെ തി​രം​ഗ മാ​ർ​ച്ച് ഇ​ന്ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​​ജെ​​​​പി) ഇ​​​​ന്ന് ഡ​​​​ൽ​​​​ഹി കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ൽ തി​​​​രം​​​​ഗ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തും. എ​​​​ന്നാ​​​​ൽ, ഇ​​​തി​​​ന് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ്, പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തി​​​​യാ​​​​ൽ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ൻ ദേ​​​​ശ​​​​സ്നേ​​​​ഹി​​​​ക​​​​ളാ​​​​യ എ​​​​ല്ലാ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ഭി​​​​ജീ​​​​ത് ദീ​​​​പ്‌​​​​കെ വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ഷേ​​​​ധ​​​​സ്ഥ​​​​ല​​​​മ​​​​ല്ലാ​​​​ത്ത ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു ദേ​​​​ശീ​​​​യ പ​​​​താ​​​​ക വീ​​​​ശി എ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത സി​​​​ജെ​​​​പി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ സൗ​​​​ര​​​​വ് ദാ​​​​സ്, അ​​​​ശു​​​​തോ​​​​ഷ് റാ​​​​ങ്ക എ​​​​ന്നി​​​​വ​​​​രെ ഉ​​​​ട​​​​ന​​​​ടി മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട ദീ​​​​പ്കെ, ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​ക വീ​​​​ശു​​​​ന്ന​​​​ത് കു​​​​റ്റ​​​​കൃ​​​​ത്യ​​​​മ​​​​ല്ലെ​​​​ന്ന സ​​​​ന്ദേ​​​​ശം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ന​​​​ൽ​​​​കാ​​​​നാ​​​​ണ് ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​മെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

ഗ്യാനേഷിനെതിരേ നിയമപോരാട്ടം കടുക്കുന്നു; പ്രതിപക്ഷത്തിന്‍റെ ഹർജിയിൽ പ്രതികരണം തേടി

ന്യൂ​ഡ​ൽ​ഹി: വോ​ട്ടുകൊ​ള്ള​യി​ൽ തെ​രു​വി​ൽ തു​ട​രു​ന്ന പോ​രാ​ട്ട​ത്തി​നൊ​പ്പം സു​പ്രീം​കോ​ട​തി​യി​ൽ നി​യ​മപോ​രാ​ട്ട​വും ക​ടു​ക്കു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് സ​മ​രം പൊ​ളി​ക്കാ​ൻ ഏ​ർ​പ്പ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ, എ​സ്ഐ​ആ​റി​ൽ രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി, സ​മ​ര​ക്കാ​ർ​ക്കെ​തി​രേ പൊ​ലി​സ് ന​ട​ത്തി​യ അ​തി​ക്ര​മം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ പൊ​ലി​സ് ന​ട​പ​ടി​ക​ൾ, ജ​ന്ത​ർ മ​ന്ത​ർ പൂ​ട്ടി​യ​ത് തു​ട​ങ്ങി 46 ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന് മു​ന്നി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യ​ത്.

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ ഇ​ന്ത്യ മു​ന്ന​ണി സ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ഹ​ർ​ജി​ക്കാ​രി​ൽ ഒ​രാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ടു​ത്ത വാ​ദംകേ​ൾ​ക്ക​ലി​ൽ പ്ര​തി​ക​ര​ണം തേ​ടു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​രെ​പ്പ​റ്റി​യാ​ണ് പ​രാ​മ​ർ​ശി​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ല്ല.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ട​യാ​ൻ ഡ​ൽ​ഹി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സു​പ്രീം​കോ​ട​തി​ക്ക് മു​ന്നി​ൽ മാ​പ്പ​പേ​ക്ഷി​ച്ചു. എ​ല്ലാ ഹ​ർ​ജി​ക​ളി​ലും ക​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണം ല​ഭി​ച്ച​ശേ​ഷം സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സ് നേ​രി​ട്ട പൊ​ലി​സ് അ​തി​ക്ര​മം അ​ദ്ദേ​ഹം നേ​രി​ട്ടെ​ത്തി ബെ​ഞ്ചി​നെ അ​റി​യി​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ വാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.

അ​ഭി​ഭാ​ഷ​ക​ർ​ക്കും വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡ​ൽ​ഹി പൊ​ലി​സി​ൽ​നി​ന്ന് ക്രൂ​ര​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്ന​താ​യും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റ് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ൽ അ​തൃ​പ്തി

ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും കോ​ട​തി ര​ജി​സ്ട്രി​യി​ൽ പ്ര​വേ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി.

കോ​ട​തി പ​രി​സ​ര​ത്തു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലൂ​ടെ കോ​ട​തി​യെ ആ​ർ​ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

National

തമിഴ്നാട്ടിലും ഗ്യാനേഷിനെതിരേ പ്രതിഷേധം; ഇ​​ന്ത്യാ മു​​ന്ന​​ണി​​ക്കൊ​​പ്പം വി​​ജ​​യ് സ​​മ​​ര​​മു​​ഖ​​ത്ത്

ചെ​​​ന്നൈ: മു​​​ഖ്യ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ലെ ക​​ക്ഷി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ ടി​​വി​​കെ നേ​​താ​​വും മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ സി.​​​ജോ​​​സ​​​ഫ് വി​​​ജ​​​യ്‌യും.

ത​​​മി​​​ഴ്നാ​​​ട് സി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നും എം​​പി​​യു​​മാ​​യ ബി.​​​ മാ​​​ണി​​​ക്യ​​​മാ​​ണു പ്ര​​തി​​ഷേ​​ധ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. ഒ​​​ക്‌ടോബ​​​ർ മൂ​​​ന്നി​​​നാ​​ണ് ടി​​വി​​കെ​​യ്ക്ക് ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ൽ സ്ഥാ​​നം​​ല​​ഭി​​ച്ച​​ത്.

ഇ​​തി​​നു​​ശേ​​ഷം മു​​ന്ന​​ണി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ശ്ര​​ദ്ധേ​​യ പ​​രി​​പാ​​ടി​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്. ടി​​വി​​കെ ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ലെ​​ത്തി​​യ​​തോ​​ടെ മു​​ഖ്യ​​പ്ര​​തി​​പ​​ക്ഷ​​മാ​​യ ഡി​​എം​​കെ കൂ​​ട്ടാ​​യ്മ​​യി​​ൽനി​​ന്ന് അ​​ക​​ലു​​ക​​യും ചെ​​യ്തു.

ചെ​​​ന്നൈ എ​​​ഗ്‌​​​മോ​​​റി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നി​​​വേ​​​ദി​​​ത് ആ​​​ൽ​​​വ, വി​​​സി​​​കെ സ്ഥാ​​​പ​​​ക​​​നും എം​​​പി​​​യു​​​മാ​​​യ തോ​​​ൽ തി​​​രു​​​മാ​​​വ​​​ള​​​വ​​​ൻ, ഐ​​​യു​​​എം​​​എ​​​ൽ നേ​​​താ​​​വ് ഖാ​​​ദ​​​ർ മൊ​​​യ്തീ​​​ൻ, എം​​​ഡി​​​എം​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വൈ​​​കോ, സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​ വീ​​​ര​​​പാ​​​ണ്ഡ്യ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി പി.​​​ ഷ​​​ൺ​​​മു​​​ഖം തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

National

എ​ല്ലാം ഗ്യാ​നേ​ഷ് കു​മാ​റി​ന് വേ​ണ്ടി, സി​ജെ​പി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്‌​കെ 

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​ജെ​പി. "ഡ​ൽ​ഹി​യെ നി​ശ്ച​ല​മാ​ക്കു​ക​യും റെ​യി​ൽ​വേ​യും മെ​ട്രോ​യും അ​ട​ച്ചു​പൂ​ട്ടി ഡ​ൽ​ഹി​യെ ഒ​രു ഇ​ന്ത്യാ-​പാ​കി​സ്താ​ൻ അ​തി​ർ​ത്തി പോ​ലെ​യാ​ക്കി മാ​റ്റു​ക​യും ചെ​യ്തി​രി​ക്കു​ന്നു.  

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും തെ​രു​വു​ക​ളി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ഇ​തെ​ല്ലാം കേ​വ​ലം ഒ​രു ഗ്യാ​നേ​ഷ് കു​മാ​റി​ന് വേ​ണ്ടി​യാ​ണോ? ഗ്യാ​നേ​ഷ് കു​മാ​ർ ന​രേ​ന്ദ്ര മോ​ദി​ക്ക് എ​ന്താ​ണ് ഇ​ത്ര​യ​ധി​കം പ്ര​ധാ​ന​പ്പെ​ട്ട ആ​ളാ​കു​ന്ന​ത്?" എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.   

ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ ഇടത് വിദ്യാർഥി സംഘടന നേതാവ് നേഹ ബോറ, ചലച്ചിത്രതാരവും ഇടത് സഹയാത്രികനുമായ പ്രകാശ് രാജ് തുടങ്ങിയവരും പങ്കെടുത്തു. 

National

സമരജ്വാല അണയ്ക്കാതെ പ്രതിഷേധക്കാർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേയും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രാ​യ പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേയും ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ഭൂ​മി​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ ഡി​വൈ​എ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ യൂ​ത്ത് കോ​ൺ​​ഗ്ര​സ് പൊ​ലി​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ര​ണ്ട് മാ​ർ​ച്ചു​ക​ളും പൊ​ലി​സ് ത​ട​യാ​ൻ ശ്ര​മി​ച്ചു. പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന നൂ​റോ​ളം പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി.

ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ മാ​ർ​ച്ച് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു മു​മ്പേ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ളി​ട്ടു ത​ട​ഞ്ഞു. എം​പി​മാ​രാ​യ എ.​എ. ​റ​ഹിം, വി.​ ശി​വ​ദാ​സ​ൻ, യു​വ​ജ​ന​നേ​താ​ക്ക​ളാ​യ ആ​ദ​ർ​ശ് എം. ​സ​ജി, ജെ​യ്ക് സി.​ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കാ​ൻ ചി​ല പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​വ​രോ​ട് പൊ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​ലേ​റെ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ നേ​താ​ക്ക​ളെ​യും വ​നി​താ പ്ര​വ​ർ​ത്ത​ക​രെ​യു​മ​ട​ക്കം വ​ലി​ച്ചി​ഴ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച്

ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​വേ​ദി​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​ നേ​രേ​യു​ള്ള പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കെതിരേയും യൂ​ത്ത് കോ​ൺ​​ഗ്ര​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്രവർത്തകർ മാ​ർ​ച്ച് ന​ട​ത്തി.

ത്രി​വ​ർ​ണ​പ​താ​ക​ക​ളേ​ന്തി​യു​ള്ള മാ​ർ​ച്ചി​നി​ടെ പ​ട്ടേ​ൽ ചൗ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം ഇ​വ​ർ അ​ൽ​പ​സ​മ​യം കു​ത്തി​യി​രു​ന്നും പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രു​മാ​യി പാ​ർ​ല​മെ​ന്‍റ് സ്ടീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ ഇ​വ​ർ അ​വി​ടെ​ നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

Kerala

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ എട്ട്‌ വി​ജി​ല​ൻ​സ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ​​​​​തി​​​​​രേ നേ​​​​​ര​​​​​ത്തേയുണ്ടാ​​​​​യി​​​​​രു​​​​​ന്ന എട്ട്‌ വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് കേ​​​​​സു​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്ന് ആ​​​​​ഭ്യ​​​​​ന്ത​​​​​രമ​​​​​ന്ത്രി ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

വി​​​​​ജി​​​​​ല​​​​​ൻ​​​​​സി​​​​​ന്‍റെ അ​​​​​ന്വേ​​​​​ഷ​​​​​ണം നി​​​​​ഷ്പ​​​​​ക്ഷ​​​​​വും നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ​​​​​ക​​​​​വു​​​​​മാ​​​​​യി​​​​​രി​​​​​ക്കും. വ​​​​​സ്തു​​​​​ത​​​​​ക​​​​​ളും ഫ​​​​​യ​​​​​ലു​​​​​ക​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച ശേ​​​​​ഷം സ​​​​​ർ​​​​​ക്കാ​​​​​ർ തു​​​​​ട​​​​​ർന​​​​​ട​​​​​പ​​​​​ടി എ​​​​​ടു​​​​​ക്കും.

കെ​​​​​എ​​​​​സ്ടി​​​​​പി പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലെ ക​​​​​രാ​​​​​ർ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് എ​​​​​സ്റ്റി​​​​​മേ​​​​​റ്റ് തു​​​​​ക​​​​​യേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ തു​​​​​ക​​​​​യി​​​​​ൽ ക​​​​​രാ​​​​​റു​​​​​ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തി​​​​​ലൂ​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് 700 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ന​​​​​ഷ് ട​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യെ​​​​​ന്നും ഭൂ​​​​​മി ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ലി​​​​​നും പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തി​​​​​നും എ​​​​​സ്റ്റി​​​​​മേ​​​​​റ്റ് 187 കോ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും 323 കോ​​​​​ടി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചെ​​​​​ന്നു​​​​​മു​​​​​ള്ള പ​​​​​രാ​​​​​തി​​​​​യി​​​​​ൽ ഗ്യാ​​​​​നേ​​​​​ഷി​​​​​നെ​​​​​തി​​​​​രേ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

അതേസമയം വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം വേ​​​​​ണ്ട രീ​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന പു​​​​​തി​​​​​യ പ​​​​​രാ​​​​​തി​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ വി​​​​​ജി​​​​​ല​​​​​ൻ​​​​​സി​​​​​ന് കൈ​​​​​മാ​​​​​റി​​​​​യ​​​​​തെ​​​​​ന്നും എ.​​​​​കെ.​​​​​എം അ​​​​​ഷ​​​​​റ​​​​​ഫി​​​​​ന്‍റെ സ​​​​​ബ്മി​​​​​ഷ​​​​​ന് മ​​​​​ന്ത്രി മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി.

കെ​​​​​എ​​​​​സ്ടി​​​​​പി റോ​​​​​ഡ് വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര അ​​​​​ഴി​​​​​മ​​​​​തി ആ​​​​​രോ​​​​​പ​​​​​ണ​​​​​മാ​​​​​ണ് അ​​​​​ന്ന് മ​​​​​രാ​​​​​മ​​​​​ത്ത് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ​​​​​തിരേ ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​ഷ​​​​​റ​​​​​ഫ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

National

ഡൽഹിയിലെ സമരക്കാർക്കുവേണ്ടി ലണ്ടനിലും പ്രതിഷേധം

ല​​ണ്ട​​ൻ: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച് ല​ണ്ട​നി​ലും പ്ര​തി​ഷേ​ധം.

ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ൻ ഓ​ഫീ​സി​നു പു​റ​ത്താ​യി​രു​ന്നു സൗ​ത്ത് ഏ​ഷ്യ സോ​ളി​ഡാ​രി​റ്റി ഗ്രൂ​പ്പ്, ഹി​ന്ദു​ത്വ​ത്തി​നെ​തി​രേ​യു​ള്ള കേം​ബ്രി​ജ് സൗ​ത്ത് ഏ​ഷ്യ​ൻ കൂ​ട്ടാ​യ്മ, ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, അം​ബേ​ദ്ക​ർ സൊ​സൈ​റ്റി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം.

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും, പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു​മു​ള്ള പ്ലാ​ക്കാ​ർ​ഡു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​യ​ർ​ത്തി.

National

'വി​ളി​പ്പു​റ​ത്ത് ഉ​ണ്ടാ​ക​ണം'; മി​ന്ന​ൽ സ​മ​ര​ങ്ങ​ൾ​ക്ക് ത​യ്യാ​റാ​യി​രി​ക്കാ​ൻ ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ളോ​ട് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മി​ന്ന​ൽ സ​മ​ര​ങ്ങ​ൾ​ക്ക് ത​യ്യാ​റാ​യി​രി​ക്കാ​ൻ എം​പി​മാ​രോ​ട് രാ​ഹു​ൽ ഗാ​ന്ധി. സ​മ​രം തീ​രു​മാ​നി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ആ​ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യാ​സ​ഖ്യ നേ​താ​ക്ക​ളോ​ട് രാ​ഹു​ൽ ഗാ​ന്ധി അ​റി​യി​ച്ച​ത്. ജ​ന്ത​ര്‍​മ​ന്ത​റി​നെ ഔ​ദ്യോ​ഗി​ക പ്ര​തി​ഷേ​ധ വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ നീ​ങ്ങാ​നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​ഹ്വാ​നം. ജ​ന്ത​ര്‍​മ​ന്ത​ര്‍ തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് അ​ടു​ത്ത പോ​രാ​ട്ട​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ല്‍ കു​റി​ച്ചി​രു​ന്നു. മി​ന്ന​ല്‍ സ​മ​ര​ങ്ങ​ള്‍​ക്ക് ത​യ്യാ​റാ​യി​രി​ക്കാ​നും ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ള്‍​ക്ക് രാ​ഹു​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. 

National

ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടു​ന്നു, യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ​എ​സ്‌​യു മാ​ർ​ച്ചി​ലും സം​ഘ​ർ​ഷം 

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി  ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ണ​പൊ​ട്ടു​ന്നു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ വി.​കെ. ശി​വ​ദാ​സ​ൻ, എ.​എ. റ​ഹീം, ജോ​ൺ​ബ്രി​ട്ടാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന‌​ട​ന്ന ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് യു​വ​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ​എ​സ്‌​യു മാ​ർ​ച്ചും സം​ഘ​ർ​ഷ ഭ​രി​തം. ഡ​ൽ​ഹി​യി​ലെ  പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ർ‌​ച്ച്. വ​ൻ പൊ​ലി​സ് സ​ന്നാ​ഹ​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ വ​ലി​യ തോ​തി​ലാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. മു​ൻ ഡ​ൽ​ഹി പി​സി​സി അ​ധ്യ​ക്ഷ​ൻ ഉ​ദ​യ്ബാ​നു ചി​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.  

NRI

ഗ്യാ​നേ​ഷ് കു​മാ​റി​നെ നീ​ക്ക​ണ​മെ​ന്ന കേ​ര​ള നി​യ​മ​സ​ഭാ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ

മ​നാ​മ: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭാ പ്ര​മേ​യം പാ​സാ​ക്കി​യത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്തെ നീ​തി​പൂ​ർ​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​ഷ്പ​ക്ഷ​മാ​യും സ്വ​ത​ന്ത്ര​മാ​യും പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

വോ​ട്ട​ർ​പ​ട്ടി​ക ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​യും പൗ​ര​ന്മാ​രു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് ക​ന​ത്ത ഭീ​ഷ​ണി​യാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സാ​ധി​ക്ക​ണം.

ക​മ്മീ​ഷ​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വ​യം​ഭ​ര​ണാ​ധി​കാ​രം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ര​ള നി​യ​മ​സ​ഭാ ഉ​യ​ർ​ത്തി​യ ഈ ​ശ​ബ്ദം കേ​ന്ദ്ര സ​ർ​ക്കാ​രും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളും ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി: ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ചെ​ന്നൈ യോ​ഗ​ത്തി​ൽ വി​ജ​യ്‍​യു​ടെ ടി​വി​കെ​യും പ​ങ്കാ​ളി​യാ​കും

ചെ​ന്നൈ: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ സ​ഖ്യം ചെ​ന്നൈ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ പൊ​തു​യോ​ഗ​ത്തി​ൽ ന​ട​ൻ വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വും പ​ങ്കെ​ടു​ക്കും. നാ​ളെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ന്‍റെ പ്രാ​സം​ഗി​ക​രു​ടെ പ​ട്ടി​ക​യി​ൽ ടി​വി​കെ നേ​താ​വ് രാ​ജ്‌​മോ​ഹ​നും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലെ സി​ജെ​പി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ നി​ന്ന് ടി​വി​കെ വി​ട്ടു​നി​ന്ന​തി​നെ തു​ട​ർ​ന്ന്, വി​ജ​യ് ബി​ജെ​പി​യു​ടെ 'ബി-​ടീ​മും' അ​പ്ര​ഖ്യാ​പി​ത അ​ടി​മ​യു​മാ​ണെ​ന്ന് ഡി​എം​കെ​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ക​ട​ന്നാ​ക്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യും വി​ജ​യ്‍​യും ഒ​ന്നി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. 

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ചെ​ന്നൈ​യി​ൽ എ​സ്‌​എ​ഫ്ഐ, എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 140 പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു

National

ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡ് ഷോ ​ജ​ന​ശ​ബ്ദ​മാ​കി​ല്ല; രാ​ഹു​ലി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹം ക​ട​ന്നാ​ക്ര​മി​ച്ചു. ജ​ന​ങ്ങ​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. 

രാ​ജ്യ​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ബി​ജെ​പി​യു​ടെ വി​ജ​യം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ വി​വി​ധ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചു​നി​ന്ന് ശ്ര​മി​ച്ചി​ട്ടും 8,000 പേ​രെ മാ​ത്ര​മാ​ണ് എ​ത്തി​ക്കാ​നാ​യ​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം നീ​ളു​ന്ന റോ​ഡ് ഷോ​ക​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പൊ​തു​ശ​ബ്ദ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​മി​ത് ഷാ ​ആ​രോ​പി​ച്ചു. 2029ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സി​നെ ജ​ന​ങ്ങ​ൾ നി​രാ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചു.

ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന സ​ഖ്യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ത്ര​യൊ​ക്കെ ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്തും സ​മ​ര​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി​യാ​ലും ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. 

Kerala

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ സ​മ​രം; ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ ഡ​ൽ​ഹി​യി​ലേ​ക്ക്.

എ.​പി. അ​നി​ല്‍​കു​മാ​ർ, പി.​സി. വി​ഷ്ണു​നാ​ഥ്, ടി. ​സി​ദ്ദി​ഖ്, റോ​ജി എം. ​ജോ​ണ്‍ എ​ന്നി​വ​രും നാ​ളെ​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കെ​പി​സി​സി ഓ​ൺ​ലൈ​ൻ‌ യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് പ​ര​മാ​വ​ധി നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

നാ​ളെ ജി​ല്ല​ക​ളി​ൽ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​ദ​സു​ക​ള്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​സ്ഐ​ആ​ര്‍ സ​മ​ര​മ​ല്ലാ​തെ മ​റ്റു വി​ഷ​യ​ങ്ങ​ളൊ​ന്നും ച​ര്‍​ച്ച ചെ​യ്യേ​ണ്ടെ​ന്ന് നേ​തൃ​ത്വം യോ​ഗ​ത്തി​ൽ നി​ര്‍​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം.

National

വോ​ട്ട് ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ 'ച​ലോ ദി​ല്ലി' മാ​ർ​ച്ച് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട് ചോ​ർ​ച്ച ആ​രോ​പി​ച്ചും പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച 'ച​ലോ ദി​ല്ലി' സു​പ്രീം​കോ​ട​തി മാ​ർ​ച്ച് ആ​രം​ഭി​ച്ചു. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖ​ർ​ഗെ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, പ്രി​യ​ങ്ക ഗാ​ന്ധി, നേ​ഹ ബോ​റ, യോ​ഗേ​ന്ദ്ര യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​സു​ക​ളി​ൽ നേ​താ​ക്ക​ളും എം​പി​മാ​രും സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്തേ​ക്ക് തി​രി​ഞ്ഞ​ത്. 

പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യു​ന്ന ഇ​ട​ങ്ങ​ളി​ൽ വെ​ച്ച് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​രാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നാ​യി രാ​ഷ്ട്രീ​യ-​ജാ​തി-​മ​ത ഭേ​ദ​മ​ന്യേ ജ​ന​ങ്ങ​ൾ തെ​രു​വി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​ഹ്വാ​നം ചെ​യ്തു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ​ക്ക് നേ​രെ ന​ട​ന്ന പൊ​ലി​സ് അ​തി​ക്ര​മ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച നേ​താ​ക്ക​ൾ, ചീ​ഫ് ജ​സ്റ്റി​സി​നെ നേ​രി​ൽ ക​ണ്ട് പ​രാ​തി ന​ൽ​കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. വ​ൻ ജ​ന​പ്ര​വാ​ഹം എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Movies

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; പി​ന്തു​ണ​യു​മാ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ജ​യ് വ​ർ​മ​യും ഹു​മ ഖു​റേ​ഷി​യും

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ജ​യ് വ​ർ​മ​യും ഹു​മ ഖു​റേ​ഷി​യും രം​ഗ​ത്ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഹു​മ ഖു​റേ​ഷി ന​ട​ത്തി​യ​ത്.

'സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖം' എ​ന്ന കു​റി​പ്പോ​ടെ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് വി​ജ​യ് വ​ർ​മ പ​രി​ഹാ​സ​രൂ​പേ​ണ പ്ര​തി​ക​രി​ച്ച​ത്. സ്റ്റീ​വ​ൻ സ്പി​ൽ​ബ​ർ​ഗി​ന്‍റെ ക്ലാ​സി​ക് ഹോ​ളി​വു​ഡ് ചി​ത്രം 'സേ​വിം​ഗ് പ്രൈ​വ​റ്റ് റ​യാ​ൻ' ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് 'സേ​വിം​ഗ് പ്രൈ​വ​റ്റ് ഗ്യാ​ൻ' എ​ന്ന ടാ​ഗ്‌ലൈനും അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചു. 'ന​മ്മു​ടെ ദേ​ശീ​യ നാ​യ​ക​നെ ര​ക്ഷി​ക്കാ​ൻ സേ​ന​ക​ൾ ഒ​ന്നി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം, എ​ന്തു​വി​ല​കൊ​ടു​ത്തും അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്ക​ണം' എ​ന്നും താ​രം കു​റി​ച്ചു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും ഊ​ന്നി​പ്പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു ഹു​മ ഖു​റേ​ഷി​യു​ടെ ശ​ക്ത​മാ​യ കു​റി​പ്പ്. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം കു​റ്റ​മ​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രോ​ട് ഉ​ത്ത​ര​വാ​ദി​ത്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ങ്ങ​നെ​യാ​ണ് തെ​റ്റാ​കു​ക​യെ​ന്നും താ​രം ചോ​ദി​ച്ചു.

'ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള അ​വ​കാ​ശം അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന ഔ​ദാ​ര്യ​മ​ല്ല. ശ​ബ്ദ​മു​യ​ർ​ത്തി​യാ​ൽ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും തൊ​ഴി​ൽ​പ​ര​മാ​യ തി​രി​ച്ച​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​റി​യാം. എ​ങ്കി​ലും എ​നി​ക്ക് മൗ​നം പാ​ലി​ക്കാ​ൻ ക​ഴി​യി​ല്ല. ദേ​ശ​സ്നേ​ഹം എ​ന്ന​ത് അ​ന്ധ​മാ​യ മൗ​ന​മ​ല്ല, ജ​നാ​ധി​പ​ത്യം എ​ന്ന​ത് അ​ന്ധ​മാ​യ അ​നു​സ​ര​ണ​യ​ല്ല, വി​യോ​ജി​പ്പ് രാ​ജ്യ​വി​രു​ദ്ധ​വു​മ​ല്ല' - ഹു​മ ഖു​റേ​ഷി വ്യ​ക്ത​മാ​ക്കി.

 

National

പൊ​ലി​സി​ന്‍റെ അ​തി​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് രാ​ഹു​ൽ ഗാ​ന്ധി; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം 

ന്യൂ​ഡ​ൽ​ഹി: വോ‌​ട്ട​ർ പ‌​ട്ടി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കും 'വോ​ട്ട് ചോ​രി' ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ സ​മ​രം ചെ​യ്യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ഡ​ൽ​ഹി പൊ​ലി​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും മ​ർ​ദ​ന​ങ്ങ​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പു​റ​ത്തു​വി​ട്ട് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് പൊ​ലി​സി​ന്‍റെ ന​ര​നാ​യാ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 

 

National

ഡ​ൽ​ഹി​യെ കോ​ട്ട​യാ​ക്കി മാ​റ്റി: സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ന് മു​ന്നേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: 'വോ​ട്ട് ചോ​രി' ആ​രോ​പ​ണ​ങ്ങ​ളും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും ഇ​ന്ത്യ മു​ന്ന​ണി ഇ​ന്ന് ന​ട​ത്തു​ന്ന സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഡ​ൽ​ഹി​യെ ഒ​രു 'കോ​ട്ട' പോ​ലെ​യാ​ക്കി മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്നും, ഗ്യാ​നേ​ഷ് കു​മാ​റി​നെ മോ​ദി സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്ന് 200-ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​വ​ർ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​വ​കാ​ശ​പ്പെ​ട്ടു.

'ച​ലോ ഡ​ൽ​ഹി - മാ​ർ​ച്ച് ഫോ​ർ ഡെ​മോ​ക്ര​സി' എ​ന്ന നാ​മ​ക​ര​ണ​ത്തി​ൽ ഉ​ച്ച​യ്ക്ക് 1:30-ന് ​കൊ​ണാ​ട്ട് പ്ലേ​സ്-​ബ​രാ​ഖം​ബ റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​രം​ഭി​ക്കു​ന്ന​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ​ട്ടേ​ൽ ചൗ​ക്ക്, ജ​ൻ​പ​ഥ്, രാ​ജീ​വ് ചൗ​ക്ക്, മ​ണ്ഡി ഹൗ​സ്, സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്, ബ​രാ​ഖം​ബ റോ​ഡ് എ​ന്നീ ആ​റ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ ക​വാ​ട​ങ്ങ​ൾ ഉ​ച്ച​യ്ക്ക് നാ​ല് മ​ണി വ​രെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 

National

പൊ​ലി​സ് ക​സ്റ്റ​ഡി ആ​യി​രു​ന്നി​ല്ല, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ; രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്ന് ധ്രു​വ് റാ​ഠി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നും പൊ​ലി​സി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഇ​ൻ​ഫ്ലു​വ​ൻ​സ​ര്‍ ധ്രു​വ് റാ​ഠി രം​ഗ​ത്ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ധ്രു​വ് റാ​ഠി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്ത് നി​ല​വി​ൽ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ത​ന്‍റെ ആ​ദ്യ വാ​ർ​ത്താ​സ​മ്മേ​ള​ന​മാ​ണി​തെ​ന്ന് പ​റ​ഞ്ഞ ധ്രു​വ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ഒ​രു വാ​ർ​ത്താ​സ​മ്മേ​ള​നം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ത​ന്‍റേ​ത് കേ​വ​ലം പൊ​ലി​സ് ക​സ്റ്റ​ഡി ആ​യി​രു​ന്നി​ല്ലെ​ന്നും പൊ​ലി​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ധ്രു​വ് റാ​ഠി പ​റ​ഞ്ഞു. ഇ​രു​പ​തോ​ളം പൊ​ലി​സു​കാ​ർ വീ​ട്ടി​ൽ ഇ​ര​ച്ചു​ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ർ​ക്കും യൂ​ണി​ഫോം പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ച്ഛ​നും അ​മ്മ​യും വീ​ട്ടി​ലു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഈ ​അ​തി​ക്ര​മം. ഒ​രു ഗു​ണ്ട​യോ​ടെ​ന്ന പോ​ലെ​യാ​ണ് പൊ​ലി​സ് പെ​രു​മാ​റി​യ​ത്. ചെ​രു​പ്പി​ടാ​നോ വെ​ള്ളം കു​ടി​ക്കാ​നോ പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു; രാ​ത്രി​യി​ലും സ​മ​ര​വു​മാ​യി വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. രാ​ത്രി​യി​ലും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ സ​മ​രം തു​ട​രു​ക​യാ​ണ്. കൊ​ണാ​ട്ട്പ്ലേ​സി​ലേ​ക്ക് വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ചു​മാ​യെ​ത്തി.

എ​സ്എ​ഫ്ഐ വ​നി​ത​ക​ളു​ടെ തി​രം​ഗ മാ​ർ​ച്ചു​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്. എ​സ്എ​ഫ്ഐ നേ​താ​വ് ഐ​ഷി ഘോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം സം​ഘ​ടി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലി​സ് ബ​സി​ന് മു​ക​ളി​ൽ ക​യ​റി നി​ന്നും പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്.

 

 

Kerala

ഗ്യാനേഷ്കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് അപമാനം: പി.ജെ. ജോസഫ്

കോ​​​​ട്ട​​​​യം: വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ വോ​​​​ട്ട​​​​വ​​​​കാ​​​​ശം റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ത്ത മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ്കു​​​​മാ​​​​ർ ഇ​​​​ന്ത്യ​​​​ൻ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് അ​​​​പ​​​​മാ​​​​ന​​​​മാ​​​​ണ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​ജെ. ജോ​​​​സ​​​​ഫ്.

കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന്മ​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​നം കോ​​​​ട്ട​​​​യ​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളും ഇ​​​​എ​​​​സ്എ​​​​യി​​​​ൽ നി​​​​ന്നും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തു വ​​​​രെ അ​​​​വി​​​​ടു​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി വി​​​​ശ്ര​​​​മ​​​​മി​​​​ല്ലാ​​​​തെ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും പി.​​​​ജെ. ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

വ​​​​ർ​​​​ക്കിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​സി.​​​​ തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.​​​ ഗ​​​​വ​​​​ൺ​​​​മെ​ന്‍റ് ചീ​​​​ഫ് വി​​​​പ്പ് അ​​​​പു ജോ​​​​ൺ ജോ​​​​സ​​​​ഫ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ​​​​സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ജോ​​​​യി ഏ​​​​ബ്ര​​​​ഹാം, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ വ​​​​ർ​​​​ഗീ​​​​സ് മാ​​​​മ്മ​​​​ൻ, റ​​​​ജി ചെ​​​​റി​​​​യാ​​​​ൻ, വി​​​​നു ജോ​​​​ബ്, നേ​​​​താ​​​​ക്ക​​​​ളാ​​​​യ​​​ഏ​​​​ബ്ര​​​​ഹാം ക​​​​ല​​​​മ​​​​ണ്ണി​​​​ൽ, എം.​​​​പി.​​​​ പോ​​​​ളി, ഡി.​​​​കെ. ജോ​​​​ൺ, ഇ.​​​​ജെ. ആ​​​​ഗ​​​​സ്തി, ജോ​​​​ൺ കെ. ​​​​മാ​​​​ത്യൂ​​​​സ്, അ​​​​ഹ​​​​മ്മ​​​​ദ് തോ​​​​ട്ട​​​​ത്തി​​​​ൽ, വി.​​​​ജെ. ലാ​​​​ലി, ഗ്രേ​​​​സ​​​​മ്മ മാ​​​​ത്യു, കു​​​​ര്യാ​​​​ക്കോ​​​​സ് പ​​​​ട​​​​വ​​​​ൻ തുടങ്ങിയവര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

National

ഗ്യാ​നേ​ഷി​നെ​തി​രേ എ​ൻഡിഎ സ​ഖ്യ​ക​ക്ഷി​ക​ളി​ലും അ​മ​ർ​ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്ഐ​​​​ആ​​​​റി​​​​ൽ അ​​​​ട്ടി​​​​മ​​​​റി ആ​​​​രോ​​​​പി​​​​ച്ച് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ​ പ്ര​​​​തി​​​​ഷേ​​​​ധം രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ എ​​​ൻ​​​ഡി​​​എ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​മ​​​​ർ​​​​ഷം ​പു​​​ക​​​യു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ബി​​​ജെ​​​പി മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ രം​​​​ഗ​​​​ത്തു​​​​ വ​​​​ന്ന​​​​ത് എ​​​​ന്ന​​​​തും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​രും ക​​​​മ്മി​​​​ഷ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ചി​​​​ട്ടി​​​​ല്ല എ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രേ പ​​​​ര​​​​സ്യ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു മു​​​​തി​​​​ർ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും എ​​​​ൻ​​​ഡി​​​എ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ ജെ​​​ഡി​​​യു ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. എ​​​​സ്‌​​​ഐ​​​ആ​​​​റി​​​​ലൂ​​​​ടെ ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത വോ​​​​ട്ടു​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി വെ​​​​ട്ടി​​​​മാ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന ച​​​​ർ​​​​ച്ച പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ്. ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണു പ​​​​ദ​​​​വി ബി​​​ജെ​​​പി​​​​ക്കു കൈ​​​​മാ​​​​റി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ദേ​​​​ശീ​​​​യ-​​​​സം​​​​സ്ഥാ​​​​ന രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ അ​​​​ർ​​​​ഹ​​​​മാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​ലെ നി​​​​രാ​​​​ശ​​​​യും ജെ​​​ഡി​​​യു​​​​വി​​​​നു​​​​ണ്ട്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ധാ​​​​ന ബി​​​​ല്ലു​​​​ക​​​​ളി​​​​ല​​​​ട​​​​ക്കം ബി​​​ജെ​​​പി​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​റു​​​​ള്ള ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ബി​​​​ജെ​​​ഡി തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ​​​ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ​​​​ത് ബി​​​ജെ​​​പി​​​​ക്കു വ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മ​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​മ്പോ​​​​ഴും, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യാ സ​​​​ഖ്യ​​​​ത്തി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കാ​​​​നാ​​​​ണു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം. എ​​​​സ്‌​​​ഐ​​​ആ​​​​ർ വ​​​​ഴി വോ​​​​ട്ട് വെ​​​​ട്ടി​​​​യ​​​തു പ​​​​ല പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ജ​​​​നകീയാ​​​​ടി​​​​ത്ത​​​​റ​​​​യെ ബാ​​​​ധി​​​​ച്ച​​​​തി​​​​നാ​​​​ൽ, ക​​​​ക്ഷി​​​​രാ​​​​ഷ്‌​​​ട്രീ​​​​യം മ​​​​റ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ എ​​​​ൽ​​​ജെ​​​പി, ആ​​​​ന്ധ്രപ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ തെ​​​​ലു​​​​ങ്കു​​​​ദേ​​​​ശം പാ​​​​ർ​​​​ട്ടി (ടി​​​ഡി​​​പി), ഉ​​​​പേ​​​​ന്ദ്ര കു​​​​ശ്വാ​​​​ഹ​​​​യു​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​​യ ലോ​​​​ക് മോ​​​​ർ​​​​ച്ച തു​​​​ട​​​​ങ്ങി​​​​യ എ​​​​ൻ​​​ഡി​​​എ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​തി​​​​നോ​​​​ട​​​​കം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സം​​​​ശ​​​​യം ഉ​​​​ട​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​ര​​​​സ്യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഈ ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം.

National

ഗ്യാനേഷിന്‍റെ രാജി: ഇന്ത്യ സഖ്യം പ്രതിഷേധം രാജ്ഘട്ടിൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ​ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ​ദി​ന​വും​ ഇ​ന്ത്യാ സ​ഖ്യം എം​പി​മാ​രു​ടെ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കാ​യി​രു​ന്നെ​ങ്കി​ൽ ഗാ​ന്ധി​സ​മാ​ധി​യാ​യ രാ​ജ്ഘ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ്ര​തി​ഷേ​ധം.

ത​ലേ​ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് രാ​ജ്ഘ​ട്ടി​ലെ പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ മ​ട​ങ്ങി. എ​ന്നാ​ൽ, വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ തൊ​ട്ട​റി​ഞ്ഞ് രാ​ജ്ഘ​ട്ടി​ലേ​ക്ക്

മൂ​ന്നാം ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ലെ ന​യ​ത​ന്ത്ര​വും ബു​ധ​നാ​ഴ്ച​ത്തെ​പ്പോ​ലെ​യാ​യി​രു​ന്നു. സാ​​ഗ​ർ ര​ത്ന ഹോ​ട്ട​ലി​ന് അ​ടു​ത്തുത​ന്നെ​യു​ള്ള മോ​യെ​റ്റ്സ് ഹോ​ട്ട​ലി​ൽ കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​​ഗെ ഇ​ന്ന​ലെ എം​പി​മാ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യ​പ്പോ​ൾ​ത്ത​ന്നെ പൊ​ലി​സ് ക​ഴി​ഞ്ഞ ദി​വ​സ​ത്തി​ന്‍റെ ആ​വ​ർ​ത്ത​നം മ​ണ​ത്തു.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​തെ​ങ്കി​ൽ അ​ഹിം​സാ​പ​ര​മാ​യ സ​മ​ര​ത്തി​ന്‍റെ സ​ന്ദേ​ശം ന​ൽ​കി രാ​ജ്ഘ​ട്ടി​ലേ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി പ്ര​തി​ഷേ​ധ​ത്തി​നാ​യി തി​രി​ച്ച​ത്. കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള രാ​ജ്ഘ​ട്ടി​ലേ​ക്ക് എം​പി​മാ​ർ ബ​സി​ൽ പോ​കു​മ്പോ​ൾ നൂ​റോ​ളം സു​ര​ക്ഷാ ഉ​ദ്യോ​​ഗ​സ്ഥ​രും മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രും ബ​സു​ക​ൾ​ക്ക് അ​ക​മ്പ​ടി​യേകി.

ത്രി​വ​ർ​ണം ചൂ​ടി നി​ൽ​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ഐ​തി​ഹാ​സി​ക റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജാ​യ മി​ന്‍റോ റോ​ഡി​നു താ​ഴെ​ക്കൂ​ടി​യും കൂ​റ്റ​ൻ കെ​ട്ടി​ട​മാ​യ ഡോ.​എ​സ്.​പി മു​ഖ​ർ​ജി സി​വി​ക് സെ​ന്‍റ​റി​നു സ​മീ​പ​ത്തു​കൂ​ടി​യും രാം​ലീ​ല മൈ​താ​ന​ത്തി​നും തു​ർ​ക്ക്മാ​ൻ ​ഗേ​റ്റി​നു​മി​ട​യി​ലൂ​ടെ​യു​ള്ള ചേ​രി​ക​ളി​ലൂ​ടെ​യും ബ​സ് ക​ട​ന്നു​പോ​യ​പ്പോ​ൾ "യ​ഥാ​ർ​ഥ' ഇ​ന്ത്യ​യി​ലൂ​ടെ​യു​ള്ള ബ​സ് യാ​ത്ര കൂ​ടി​യാ​യി എം​പി​മാ​ർ​ക്ക്. ജ​ന​ങ്ങ​ളു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും അ​ഭി​വാ​ദ്യം ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ യാ​ത്ര.

ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട ബ​സ് യാ​ത്ര​യ്ക്കു​ശേ​ഷം രാ​ജ്ഘ​ട്ടി​ലെ​ത്തി എം​പി​മാ​ർ ഓ​രോ​രു​ത്ത​രാ​യി ​ഗാ​ന്ധി​ജി​യു​ടെ സ്മാ​ര​ക​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. കോ​ൺ​​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​​ഗ്ര​സി​ന്‍റെ​യും എ​ൻ​എ​സ്‌​യു​വി​ന്‍റെ​യും മു​ന്നൂ​റി​ലേ​റെ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ രാ​ജ്ഘ​ട്ട് പ​രി​സ​രം പ്ര​തി​ഷേ​ധ​ധ്വ​നി​ക​ളി​ൽ മു​ങ്ങി.

എ​ന്നാ​ൽ നേ​താ​ക്ക​ൾ ഗാ​ന്ധി​സ​മാ​ധി​യി​ൽ പ്രാ​ർ​ഥ​ന​ക​ൾ മാ​ത്രം ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

National

ഗ്യാനേഷിന്‍റെ രാജി: ബംഗളൂരുവിൽ സിജെപി വ​​​​​​​ൻ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​നു തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ടു

ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു: മു​​​​​​​ഖ്യ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​ണ​​​​​​​ർ ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​റി​​​​​​​ന്‍റെ രാ​​​​​​​ജി​​​​​​​യാ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു​​​​​​​വി​​​​​​​ൽ വ​​​​​​​ൻ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​നു തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ട് കോ​​​​​​​ക്രോ​​​​​​​ച്ച് ജ​​​​​​​ന​​​​​​​താ പാ​​​​​​​ർ​​​​​​​ട്ടി.

ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു​​​​​​​വി​​​​​​​ലെ ഫ്രീ​​​​​​​ഡം പാ​​​​​​​ർ​​​​​​​ക്കി​​​​​​​ലാ​​​​​​​ണ് "പീ​​​​​​​പ്പി​​​​​​​ൾ​​​​​​​സ് ട്രൈ​​​​​​​ബ്യൂ​​​​​​​ണ​​​​​​​ൽ​​​’എ​​​​​​​ന്ന പേ​​​​​​​രി​​​​​​​ൽ സി​​​​​​​ജെ​​​​​​​പി പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ പ​​​​​​​രി​​​​​​​പാ​​​​​​​ടി സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​പ​​​​​​​ക​​​​​​​ൻ അ​​​​​​​ഭി​​​​​​​ജീത് ദീപ്കെ, ന​​​​​​​ട​​​​​​​ൻ പ്ര​​​​​​​കാ​​​​​​​ശ് രാ​​​​​​​ജ്, കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ നി​​​​​​​ശി​​​​​​​ത​​​​​ വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​നാ​​​​​​​യ യു​​​​​​​ട്യൂ​​​​​​​ബ​​​​​​​ർ ധ്രു​​​​​​​വ് റാ​​​​​​​ഠി തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

വോ​​​​​​​ട്ട​​​​​​​ർ​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലെ പേ​​​​​​​രു​​​​​​​ക​​​​​​​ൾ വെ​​​​​​​ട്ടി​​​​​​​മാ​​​​​​​റ്റു​​​​​​​ന്ന​​​​​​​ത് ബി​​​​​​​ജെ​​​​​​​പി​​​​​​​യെ എ​​​​​​​തി​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ട്ടാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​ഭി​​​​​​​ജി​​​​​​​ത് ദി​​​​​​​പ്കെ ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു. ""പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​മോ​​​​​​​ദി​​​​​​​യും തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​നും രാ​​​​​​​ജ്യ​​​​​​​ത്തെ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യം ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​ണ്. വോ​​​​ട്ട് വെ​​​​ട്ടി​​​​യും വോ​​​​ട്ടുകൊ​​​​ള്ള ന​​​​ട​​​​ത്തി​​​​യു​​​​മാ​​​​ണു ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത്''. -ദീപ്കെ പ​​​​റ​​​​ഞ്ഞു.

ഡോ. ​​​​ബി.​​​​ആ​​​​ർ. അം​​​​ബേ​​​​ദ്ക​​​​റു​​​​ടെ​​​​യോ പെ​​​​രി​​​​യാ​​​​ർ ഇ.​​​​വി. രാ​​​​മ​​​​സ്വാ​​​​മി​​​​യു​​​​ടെ​​​​യോ ത​​​​ത്ത്വ​​​​ശാ​​​​സ്ത്ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ് വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നി​​​​ല്ല. മ​​​​ഹാ​​​​ത്മ​​​​ാ ഗാ​​​​ന്ധി ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ത്മാ​​​​വാ​​​​ണ്. അം​​​​ബേ​​​​ദ്ക​​​​ർ അ​​​​തി​​​​ന്‍റെ ന​​​​ട്ടെ​​​​ല്ലും ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു മ​​​​ന​​​​സു​​​​മാ​​​​ണ്.

മോ​​​​​​​ദി, അ​​​​​​​മി​​​​​​​ത് ഷാ ​​​​​​​എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ടെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​പ്ര​​​​​​​കാ​​​​​​​രം മു​​​​​​​ഖ്യ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​ണ​​​​​​​ർ ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ അ​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ നീ​​​​​​​ക്കം ചെ​​​​​​​യ്യു​​​​​​​ക​​​​​​​യാ​​​​​​​ണ്. രാ​​​​​​​ജ്യ​​​​​​​ത്താ​​​​​​​കെ 13 കോ​​​​​​​ടി വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രെ​​​​​​​യും ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ൽ ഒ​​​​​​​രു ​കോ‌​​​​​​​ടി വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ​​​​​​​യും പേ​​​​​​​രു​​​​​​​ക​​​​​​​ൾ ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ നീ​​​​​​​ക്കം ചെ​​​​​​​യ്തു. -ദീപ്കെ ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു.

മോ​​​​​​​ദി​​​​​​​യും അ​​​​​​​മി​​​​​​​ത് ഷാ​​​​​​​യും പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചാ​​​​​​​ണ് ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്ത ന​​​​​​​ട​​​​​​​ൻ പ്ര​​​​​​​കാ​​​​​​​ശ്‌​​​​​​രാ​​​​​​​ജ് ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു. എ​​​​​​​സ്ഐ​​​​​​​ആ​​​​​​​ർ ന​​​​​​​ട​​​​​​​പ​​​​​​​ടി വെ​​​​​​​റും വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ വെ​​​​​​​ട്ടി​​​​​​​മാ​​​​​​​റ്റ​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച് , പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രു​​​​​​​ടെ അ​​​​​​​ന്ത​​​​​​​സി​​​​​​നും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും നേ​​​​​​​രേ​​​​​​​യു​​​​​​​ള്ള ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റ്റ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം ചൂണ്ടിക്കാട്ടി.

ഗ്യാ​​​​​​​നേ​​​​​​​ഷ് കു​​​​​​​മാ​​​​​​​ർ വ​​​​​​​ഞ്ച​​​​​​​ക​​​​​​​നാ​​​​​​​ണെ​​​​​​​ന്നും എ​​​​​​​സ്ഐ​​​​​​​ആ​​​​​​​റി​​​​​​​ൽ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് യാ​​​​​​​തൊ​​​​​​​രു സു​​​​​​​താ​​​​​​​ര്യ​​​​​​​ത​​​​​​​യും ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​​വു​​​​​​​മി​​​​​​​ല്ലെ​​​​​​​ന്നു കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ നി​​​​​​​ശി​​​​​​​ത​​ വി​​​​​​​മ​​​​​​​ർ​​​​​​​ശ​​​​​​​ക​​​​​​​നാ​​​​​​​യ യു​​​​​​​ട്യൂ​​​​​​​ബ​​​​​​​ർ ധ്രു​​​​​​​വ് റാ​​​​​​​ഠി കുറ്റപ്പെടുത്തി.

വോ‌‌​​​​​​​ട്ട​​​​​​​ർ​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലെ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ൾ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ച്ചു സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​ൽ വോ​​​​​​​ട്ട​​​​​​​ർ​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​നി​​​​​​​ന്നു പേ​​​​​​​രു വെ​​​​​​​ട്ടി​​​​​​​മാ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ട നി​​​​​​​ര​​​​​​​വ​​​​​​​ധി സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​വ​​​​​​​രും പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്തു.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ സ​മ​രം തു​ട​രും രാ​ജ്ഘ​ട്ടി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി മ​ട​ങ്ങി നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധം ഡ​ൽ​ഹി​യി​ൽ മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് നേ​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മ​രം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ഒ​രു​ക്കി​യ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി രാ​ജ്ഘ​ട്ടി​ലെ​ത്തി​യ​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് എ​ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​മ​ത ബാ​ന​ർ​ജി, ഉ​ദ്ധ​വ് താ​ക്ക​റെ, തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

National

'ആ​രെ​ത്ര ബ​ഹ​ളം വ​ച്ചാ​ലും എ​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രും'; പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​രെ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും താ​ൻ രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്ക് ഒ​രി​ക്ക​ലും ത​ന്നെ സ്നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന് അ​റി​യാ​മെ​ന്നും, വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ത​ന്നെ ത​ള​ർ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ സ​മ​ര​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​സ്താ​വ​ന.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ രാ​ജ്ഘ​ട്ടി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​ത്യാ​ഗ്ര​ഹ സ​മ​ര​വും പ്ര​ക്ഷോ​ഭ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മ്പോ​ൾ, എ​തി​ർ​പ്പു​ക​ളെ വ​ക​വെ​യ്ക്കാ​തെ സ​ർ​ക്കാ​ർ സ്വ​ന്തം നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up