ധ്രുവ് റാഠി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും പൊലിസിനുമെതിരെ രൂക്ഷവിമർശനവുമായി ഇൻഫ്ലുവൻസര്‍ ധ്രുവ് റാഠി രംഗത്ത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വിഷയത്തിൽ പ്രതികരണവുമായി ധ്രുവ് റാഠി രംഗത്തെത്തിയത്.
രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ആദ്യ വാർത്താസമ്മേളനമാണിതെന്ന് പറഞ്ഞ ധ്രുവ് കഴിഞ്ഞ 10 വർഷമായി നമ്മുടെ പ്രധാനമന്ത്രി ഒരു വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
തന്റേത് കേവലം പൊലിസ് കസ്റ്റഡി ആയിരുന്നില്ലെന്നും പൊലിസ് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ധ്രുവ് റാഠി പറഞ്ഞു. ഇരുപതോളം പൊലിസുകാർ വീട്ടിൽ ഇരച്ചുകയറി ഉപദ്രവിക്കുകയായിരുന്നു. പലർക്കും യൂണിഫോം പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ഛനും അമ്മയും വീട്ടിലുള്ളപ്പോഴായിരുന്നു ഈ അതിക്രമം. ഒരു ഗുണ്ടയോടെന്ന പോലെയാണ് പൊലിസ് പെരുമാറിയത്. ചെരുപ്പിടാനോ വെള്ളം കുടിക്കാനോ പോലും അനുവദിച്ചില്ലെന്നും ഫോൺ പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : DhruvRathee Delhi GyaneshKumar NarendraModi DelhiPolice