എമിൽഡ
തൃശൂർ: യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി പരിയാരം സ്വദേശി എമിൽഡ (22) മരിച്ച സംഭവത്തിലാണ് പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറിനാണ് എമിൽഡയെ ഭർതൃഗൃഹത്തിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Tags : Suspicious Death Husband Police Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash