x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ലി​പ്പ​ട്ടാ​ള​ത്തെ പോ​ലെ​യാ​ണ് പൊ​ലി​സി​ന്‍റെ പെ​രു​മാ​റ്റം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജോ​ൺ ബ്രി​ട്ടാ​സ്

വെബ് ഡെസ്ക്
Published: October 11, 2026 11:27 AM IST | Updated: October 11, 2026 11:54 AM IST

ജോ​ൺ ബ്രി​ട്ടാ​സ് എം​പി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള പൊ​ലി​സ് നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് ജോ​ൺ ബ്രി​ട്ടാ​സ് എം​പി. ഡ​ൽ​ഹി​യി​ൽ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പൊ​ലി​സും കേ​ന്ദ്ര​സേ​ന​യും അ​തി​ക്രൂ​ര​മാ​യാ​ണ് ഇ​ട​പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മാ​ധ്യ​മ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് ന്യൂ​ഡ​ൽ​ഹി മേ​ഖ​ല​യി​ൽ പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ന് മു​തി​രാ​ത്ത​ത്.

മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന ബി​ജെ​പി ആ​രോ​പ​ണ​ത്തെ​യും അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്തു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​നെ മു​ത്തം കൊ​ടു​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​രാ​ണോ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ബ്രി​ട്ടാ​സ് പ​രി​ഹ​സി​ച്ചു.

വി​മാ​ന​ത്തി​ൽ ക​യ​റി അ​ഭി​ജി​ത്തി​നെ​യും സം​ഘ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്ത​ത് സു​ര​ക്ഷാ പ്ര​ശ്ന​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. അ​വ​ർ വി​മാ​ന റാ​ഞ്ചി​ക​ള​ല്ല. പി​ന്നെ എ​ന്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ബ്രി​ട്ടാ​സ് ചോ​ദി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ത് സം​ഘ​ട​ന​ക​ൾ ശ​നി​യാ​ഴ്ച ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Tags : John Brittas Delhi Police Police Action Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up