എൻഐഎ അന്വേഷണം
ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് എൻഐഎ (ദേശീയ അന്വേഷണ ഏജന്‍സി). കേന്ദ്രസര്‍ക്കാരിന്റെ നിർദേശപ്രകാരമാണ് അന്വേഷണം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്മിത്ത് മച്ചാർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 30ന് 174 യാത്രക്കാരും ആറ് ജീവനക്കാരുമായി ദുബായില്‍നിന്ന് ടെൽ അവീവിലേക്ക് പോയ വിമാനമാണ് സഹപൈലറ്റ് ഒമാന്‍ സ്വദേശി ഹമാം അല്‍ ഹമ്മാമി (29) തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സഹപൈലറ്റിന്റെ ആക്രമണത്തില്‍ ഇന്ത്യക്കാരനായ സ്മിത്ത് മച്ചാറിന്റെ തലയിലും കൈകളിലും ആഴത്തില്‍ മുറിവേൽക്കുകയായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews NIA probe Flydubai incident