മോട്ടോര്‍ വാഹന വകുപ്പ്
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പോ പൊലിസോ ഗതാഗത നിയമലംഘനത്തിന് തയാറാക്കിയ ചെലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരം വീണ്ടും ഏര്‍പ്പെടുത്തിയതായി മോട്ടോര്‍ വാഹന വകുപ്പ്.
2026 മാർച്ച് 31ന് മുൻപ് തയാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെയുള്ള എല്ലാത്തരം ചെലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.
2026 നവംബർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമേ ഈ സൗകര്യം ലഭിക്കൂ.
ചെലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കും മറ്റ് സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
കോടതി നടപടികള്‍ക്കായി മാറ്റിയിട്ടുള്ള ചലാനുകള്‍ക്ക് ആര്‍ടി ഓഫീസുമായോ പൊലിസ് സ്റ്റേഷനുമായോ ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണെന്നും അറിയിച്ചു.അടച്ചില്ലെങ്കില്‍ സേവനങ്ങള്‍ മുടങ്ങും
Tags : Deepika DeepikaNewspaper BreakingNews Traffic Violations 50% Discount