x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്‍ നിനോ പ്രതിരോധം: ഏഴിന പദ്ധതികളുമായി ഇന്‍ഫാം

വെബ്ഡെസ്ക്
Published: October 11, 2026 04:44 AM IST | Updated: October 11, 2026 04:44 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ല്‍ നി​നോ പ്ര​തി​രോ​ധ​ത്തി​ന് സം​ഘ​ട​നാം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​ഴ് ഇ​ന പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ഇ​ന്‍​ഫാം ജി​ല്ലാ അ​സം​ബ്ലി.

എ​ല്‍ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഫ​ല​മാ​യി വ​ര​ള്‍​ച്ച, ജ​ല​ക്ഷാ​മം, ഉ​യ​ര്‍​ന്ന താ​പ​നി​ല, മ​ണ്‍​സൂ​ണ്‍ മ​ഴ​യി​ലെ വ്യ​തി​യാ​നം, ഭ​ക്ഷ്യ​ക്ഷാ​മം എ​ന്നി​വ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഘ​ട​നാം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​​തെ​ന്ന് ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ര്‍​ഹി​ക ക​മ്പോ​സ്റ്റ് നി​ര്‍​മാ​ണം, ജീ​വാ​ണു വ​ള​ങ്ങ​ളു​ടെ​യും ജൈ​വ വ​ള​ങ്ങ​ളു​ടെ​യും വി​ത​ര​ണം, ഭ​ക്ഷ്യ ക്ഷാ​മം നേ​രി​ടു​ന്ന​തി​ന് പ​ത്താ​യം നി​റ​യ്ക്ക​ല്‍ പ​ദ്ധ​തി, അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​യോ​ടൊ​പ്പം മൂ​ന്നു സെ​ന്‍റി​ല്‍ ഏ​ത്ത​വാ​ഴ കൃ​ഷി, ഊ​ഷ്മാ​വ് ല​ഘൂ​ക​ര​ണ​ത്തി​നും മ​ണ്ണി​ന്‍റെ ഈ​ര്‍​പ്പസം​ര​ക്ഷ​ണ​ത്തി​നു​മാ​യി ത​ണ​ല്‍ ക്ര​മീ​ക​ര​ണ പ​ദ്ധ​തി, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം, കൃ​ഷി​യി​ട​ങ്ങ​ളി​ലെ ജ​ല സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം കാ​ര്‍​ഷി​ക മേ​ഖ​ലാ സ​മി​തി​ക​ളു​ടെ​യും, ന​ട​ത്തി​പ്പ് കാ​ര്‍​ഷി​ക താ​ലൂ​ക്കു സ​മ​തി​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Deepika DeepikaNewspaper BreakingNews INFAM Launches Seven-Point Plan

Recent News

Corehub Up