x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കവേ മ​ക​ൻ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 11, 2026 04:01 AM IST | Updated: October 11, 2026 04:01 AM IST

ന​​​ന്ദ​​​ന​​​ൻ

മേ​​​ലൂ​​​ർ: പി​​​താ​​​വി​​​നെ വെ​​​ട്ടി കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച മ​​​ക​​​ൻ കൈവശം ക​​​രു​​​തി​​​യി​​​രു​​​ന്ന സ്ഫോ​​​ട​​​ക​​​വ​​​സ്തു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മ​​​രി​​​ച്ചു. അ​​​ടി​​​ച്ചി​​​ലി തൈ​​​വ​​​ള​​​പ്പി​​​ൽ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ ന​​​ന്ദ​​​ന​​​ൻ (58) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ക​​​ഴു​​​ത്തി​​​നു വെ​​​ട്ടേ​​​റ്റ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ചാ​​​ല​​​ക്കു​​​ടി സെ​​​ന്‍റ് ജെ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​ണ്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്വ​​​ന്തം പ​​​റ​​​മ്പി​​​ൽ കൃ​​​ഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​യ രാ​​​മ​​​കൃ​​​ഷ്ണ​​​നു​​​മാ​​​യി മക​​​ൻ വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തിലാവു​​​ക​​​യും തു​​​ട​​​ർ​​​ന്ന് വെ​​​ട്ടു​​​ക​​​ത്തികൊണ്ട് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ബ​​​ഹ​​​ളം​​​ കേ​​​ട്ടെ​​​ത്തി​​​യ അ​​​യ​​​ൽ​​​വാ​​​സി രാ​​​ജ​​​ൻ ഇ​​​രു​​​വ​​​രെ​​​യും അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല. ഇ​​​തി​​​നി​​​ടെയാണ് ന​​​ന്ദ​​​ന​​​ന്‍ ശ​​​രീ​​​ര​​​ത്തി​​​ൽ കെട്ടിവച്ച സ്ഫോ​​​ട​​​ക​​​വ​​​സ്തു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചത്. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ രാ​​​ജ​​​നെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ചാ​​​ല​​​ക്കു​​​ടി സി​​​ഐ കെ.​​​സി. ര​​​തീ​​​ഷി​​​ന്‍റെ​​​യും കൊ​​​ര​​​ട്ടി എ​​​സ്എ​​​ച്ച്ഒ വി​​​ഷ്ണു രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൊ​​​ലി​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.
ഡോ​​​ഗ് സ്ക്വാ​​​ഡ്, ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗം, വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ ന​​​ന്ദ​​​ന​​​നും പി​​​താ​​​വും ത​​​മ്മി​​​ൽ ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി ശ​​​ത്രു​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം. പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews son died after an explosive device

Recent News

Corehub Up