x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യയിൽനിന്ന് അമേരിക്കയിലേക്ക് ഡീസൽ: ഇടപാട് പ്രഖ്യാപിച്ച് ട്രംപ്

വെബ്ഡെസ്ക്
Published: October 11, 2026 04:03 AM IST | Updated: October 11, 2026 04:03 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ: റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഡീ​​​സ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ധാ​​​ര​​​ണ. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​പാ​​​ണ് ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ ഇ​​​തി​​​നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു. ട്രം​​​പി​​​ന്‍റെ നീ​​​ക്കം പു​​​ടി​​​നു​​​ള്ള സ​​​മ്മാ​​​ന​​​മാ​​​ണെ​​​ന്ന് റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്നി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ്ര​​​തി​​​ക​​​രി​​​ച്ചു.

ഇ​​​റാ​​​ൻ യു​​​ദ്ധം മൂ​​​ലം ഇ​​​ന്ധ​​​ന​​​വി​​​ല ഉ​​​യ​​​ർ​​​ന്ന​​​ത് ന​​​വം​​​ബ​​​റി​​​ലെ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ര​​​ണ​​​ണ​​​ക​​​ക്ഷി​​​യാ​​​യ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണ് റ​​​ഷ്യ​​​യു​​​മാ​​​യി ഈ ​​​അ​​​സാ​​​ധാ​​​ര​​​ണ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​ൻ ട്രം​​​പി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കും ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്കും റ​​​ഷ്യ ഉ​​​ട​​​ൻ​​​ത​​​ന്നെ മൂ​​​ന്നു ല​​​ക്ഷം ട​​​ൺ ഡീ​​​സ​​​ൽ ന​​​ല്കു​​​മെ​​​ന്നാ​​​ണ് ട്രം​​​പ് അ​​​റി​​​യി​​​ച്ച​​​ത്. ന​​​വം​​​ബ​​​റി​​​ൽ അ​​​ഞ്ചു ല​​​ക്ഷം ട​​​ണ്ണും അ​​​തി​​​നു​​​ശേ​​​ഷം പ​​​ത്തു ല​​​ക്ഷം ട​​​ണ്ണും ഇ​​​തു​​​പോ​​​ലെ റ​​​ഷ്യ ന​​​ല്കും.

ഇ​​​തി​​​നു​​​പ​​​ക​​​ര​​​മാ​​​യി യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ റ​​​ഷ്യ​​​ൻ ഡീ​​​സ​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​മേ​​​ൽ ചു​​​മ​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഏ​​​പ്രി​​​ൽ ഏ​​​ഴു​​​വ​​​രെ അ​​​മേ​​​രി​​​ക്ക മ​​​ര​​​വി​​​പ്പി​​​ക്കും. റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ മ​​​റ്റ് ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ തു​​​ട​​​രും. അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കും ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്കും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ റ​​​ഷ്യ ത​​​യാ​​​റാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും അ​​​റി​​​യി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ ഇ​​​തി​​​ന്‍റെ അ​​​ള​​​വ് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ത്ര​​​യും ഡീ​​​സ​​​ൽ ന​​​ല്കാ​​​നു​​​ള്ള ശേ​​​ഷി റ​​​ഷ്യ​​​ക്കു നി​​​ല​​​വി​​​ലു​​​ണ്ടോ എ​​​ന്നും ഇ​​​ത്ര​​​യും ഡീ​​​സ​​​ൽ​​​കൊ​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ന്ധ​​​ന​​​വി​​​ല പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​കു​​​മോ എ​​​ന്നും സം​​​ശ​​​യം ഉ​​​യ​​​ർ​​​ന്നു. മൂ​​​ന്നു ല​​​ക്ഷം ട​​​ൺ ഡീസ​​​ൽ എ​​​ന്ന​​​ത് ഏ​​​താ​​​ണ്ട് 22 ല​​​ക്ഷം വീ​​​പ്പ വ​​​രും. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​തി​​​ദി​​​ന ഡീ​​​സ​​​ൽ ഉ​​​പ​​​യോ​​​ഗം 38 ല​​​ക്ഷം വീ​​​പ്പ​​​യാ​​​ണെ​​​ന്ന് ചി​​​ല വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​ഞ്ഞു.

യു​​​ക്രെ​​​യ്ൻ സേ​​​ന നി​​​ര​​​ന്ത​​​രം എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തു കാ​​​ര​​​ണം റ​​​ഷ്യ​​​യി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് വ​​​ലി​​​യ ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ൽ റ​​​ഷ്യ ഡീ​​​സ​​​ൽ ക​​​യ​​​റ്റു​​​മ​​​തി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. റ​​​ഷ്യ​​​യു​​​ടെ ഡീ​​​സ​​​ൽ ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി 30 ശ​​​ത​​​മാ​​​ന​​​മാ​​​യി ചു​​​രു​​​ങ്ങി​.

ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ിഡ്ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​റാ​​​ൻ യു​​​ദ്ധം ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി ഇ​​​ടി​​​ച്ചു. ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ​​​ക്ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത് അ​​​മേ​​​രി​​​ക്ക​​​ൻ വി​​​പ​​​ണി​​​യി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​താ​​​ണ് കാ​​​ര​​​ണം.
അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ഡീ​​​സ​​​ൽ ഇ​​​ട​​​പാ​​​ടി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് റ​​​ഷ്യ കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി ഭീ​​​ക​​​ര​​​ത വി​​​ത​​​യ്ക്കു​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Diesel from Russia to the US

Recent News

Corehub Up