പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: സൂര്യനിൽനിന്നുണ്ടായ രണ്ട് സ്ഫോടനങ്ങളുടെ ഫലമായി ഇന്നു ഭൂമിയിൽ മിതമായ രീതിയിലുള്ള സൗരക്കാറ്റിനു സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏഴ്, എട്ട് തീയതികളിൽ സൂര്യനിലുണ്ടായ രണ്ട് സൗരസ്ഫോടനങ്ങളെത്തുടർന്ന് പുറന്തള്ളപ്പെട്ട കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
തത്ഫലമായി സാറ്റലൈറ്റ് സംവിധാനങ്ങൾ, റേഡിയോ സിഗ്നലുകൾ, ഉയർന്ന അക്ഷാംശങ്ങളിലെ പവർ ഗ്രിഡുകൾ എന്നിവയിൽ ചെറിയതോതിലുള്ള തടസങ്ങൾ ഉണ്ടായേക്കാം. ധ്രുവപ്രദേശങ്ങളിൽ ‘അറോറ’(ഉത്തരധ്രുവ ദീപം) പ്രതിഭാസം സാധാരണയേക്കാൾ കൂടുതൽ പ്രദേശങ്ങളിൽ ദൃശ്യമാകാൻ സാധ്യതയുണ്ട്.
Tags : Possibility SolarWind Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash