x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി സ​മ​രം; റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത് 245 ട്രെ​യി​നു​ക​ൾ

വെബ് ഡെസ്ക്
Published: October 10, 2026 10:22 PM IST | Updated: October 10, 2026 10:22 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സി​ജെ​പി സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ത്രം റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത് 245 ട്രെ​യി​നു​ക​ൾ. 75 മെ​യി​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും 170 പാ​സ​ഞ്ച​ർ ട്രെ​യി​നു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് കൂ​ടു​ത​ലും റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്.

രാ​ജ​ധാ​നി എ​ക്സ്പ്ര​സ്, ശ​താ​ബ്ദി എ​ക്സ്പ്ര​സ്, തേ​ജ​സ് എ​ക്സ്പ്ര​സ്, ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​യും തീ​രു​മാ​നം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ബീ​ഹാ​റി​ൽ നി​ന്നു​ള്ള മ​ഗ​ധ് എ​ക്സ്പ്ര​സ്, സ​മ്പൂ​ർ​ണ ക്രാ​ന്തി എ​ക്സ്പ്ര​സ്, അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ്, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കാ​ൺ​പൂ​ർ-​ന്യൂ​ഡ​ൽ​ഹി ശ​താ​ബ്ദി, പ്ര​യാ​ഗ്രാ​ജ് എ​ക്സ്പ്ര​സ്, ശ്രം​ശ​ക്തി എ​ക്സ്പ്ര​സ് തു​ട​ങ്ങി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ധാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചു.

എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട കേ​ര​ള എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്ക​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, മും​ബൈ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ തേ​ജ​സ് രാ​ജ​ധാ​നി അ​ട​ക്ക​മു​ള്ള ചി​ല ട്രെ​യി​നു​ക​ൾ സ​മ​യ​മാ​റ്റം വ​രു​ത്തു​ക​യും മ​റ്റു ചി​ല​ത് യാ​ത്ര ചു​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : CJP protest Railways cancelled 245 trains Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up