x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യു​ള്ള പ്ര​തി​ഷേ​ധം; പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ന്ന പി​ണ​റാ​യി​ക്കാ​യി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: October 10, 2026 05:06 PM IST | Updated: October 10, 2026 05:06 PM IST

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്ഥി​തി​ഗ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. റ​സി​ഡ​ൻ​സ് ക​മ്മീ​ഷ​ണ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ഇ​ട​പെ​ടാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ പി​ണ​റാ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലി​സ് മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വാ​ഹ​ന​ത്തി​ൽ വ​ട്ടം​ക​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. പി​ണ​റാ​യി​ക്കൊ​പ്പ​മു​ള്ള ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

പ്രാ​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ ഭ​ക്ഷ​ണ​വും കൃ​ത്യ​സ​മ​യ​ത്തെ മ​രു​ന്നും നി​ഷേ​ധി​ച്ചാ​യി​രു​ന്നു പൊ​ലി​സി​ന്‍റെ ന​ട​പ​ടി​യെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞി​രു​ന്നു. ഉ​ന്ന​ത നി​ർ​ദേ​ശ​മി​ല്ലാ​തെ വി​ട്ട​യ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലി​സ് തു​ട​രു​ന്ന​തെ​ന്നും പി​ണ​റാ​യി​ക്കൊ​പ്പ​മു​ള്ള ബ്രി​ട്ടാ​സ് വി​വ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും വൈ​കാ​തെ വി​ട്ട​യ​ക്കു​മെ​ന്നു​മാ​ണ് പൊ​ലി​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Tags : Protest Gyanesh Kumar resignation Chief Minister Pinarayi police custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up