x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന കേ​സ്: ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 10, 2026 03:55 PM IST | Updated: October 10, 2026 03:55 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന കേ​സി​ൽ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​യ​ട​ക്കം ര​ണ്ട് പേ​ർ പി​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ണാ​ർ​മ​ല പ​ച്ചീ​രി സ്വ​ദേ​ശി റാ​വു​ത്ത​ർ വീ​ട്ടി​ൽ ജാ​സി​ർ അ​ർ​ഷാ​ദ് (20), അ​ങ്ങാ​ടി​പ്പു​റം ജൂ​ബി​ലി റോ​ഡ് അ​മ്പ​ല​ക്കു​ത്ത് വീ​ട്ടി​ൽ ഷ​ഹാ​ന മി​ധ (20) എ​ന്നി​വ​രെ​യാ​ണ് 11.63 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ല​പ്പു​റം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ അ​ൻ​വ​ർ സാ​ദി​ഖും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന.

പി​ടി​യി​ലാ​യ​വ​ർ ല​ഹ​രി​മ​രു​ന്ന് എ​വി​ടെ​നി​ന്നാ​ണ് എ​ത്തി​ച്ച​തെ​ന്നും ആ​ർ​ക്കൊ​ക്കെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ലോ​ഡ്ജി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഇ​ട​പാ​ടി​ൽ പ​ങ്കു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ലോ​ഡ്ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും, ല​ഹ​രി ഇ​ട​പാ​ടു​ക​ൾ​ക്ക് വാ​ഹ​ന​മോ സാ​മ്പ​ത്തി​ക സ​ഹാ​യ​മോ ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : MDMA sales lodge case persons arrested

Recent News

Corehub Up