Kerala
കാസർഗോഡ്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്.
ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം വിട്ടുനൽകി. ആർസി ഓണറുടെ അപേക്ഷ പരിഗണിച്ചാണ് കോടതി വാഹനം വിട്ടുനൽകിയത്.
കാറിൽ 139 ഗ്രാം എംഡിഎംഎയുമായി കാലിക്കടവിൽ നിന്ന് പിടിയിലായത് പെരുമ്പാവൂർ സ്വദേശികളായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ദുൽ സലാം, പി.എ. അബ്ബാസ്, ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ സൈനുൽ ആബിദ് എന്നിവരാണ്. പിന്നാലെ രണ്ട് പ്രതികൾ കൂടി പിടിയിലായി.
കേസിന് പിന്നാലെ പ്രതികളായവരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ കാസർഗോഡ് മണ്ഡലം പ്രസിഡന്റാണ് പ്രതികൾക്ക് വേണ്ടി നേരത്തെ കോടതിയിൽ ഹാജരായത്. പ്രതികളുമായി ഒരു ബന്ധവും ഇല്ലെന്നും വക്കാലത്തെടുത്ത അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു ദിവസം മാത്രം ഹാജരായതാണെന്നുമാണ് അഡ്വ ഷാജിദ് കമ്മാടത്ത് വിശദീകരിച്ചത്.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില് പ്രതി സുഹൈല് സജീവിനെതിരെ എക്സൈസും കേസ് എടുത്തു. പ്രായപൂര്ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്സൈസ് കേസ് എടുത്തത്.
രണ്ടു വര്ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലിസിന്റെയും തീരുമാനം.
19 വയസുകാരനായ സുഹൈലിന് മദ്യം നല്കിയ എറണാകുളത്തെ മൂന്ന് ബാറുകള്ക്കെതിരേ തിങ്കളാഴ്ച എക്സൈസ് കേസ് എടുത്തിരുന്നു. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്ക്ക് മദ്യം നല്കാന് പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരമാണ് ബാറുകള്ക്കെതിരെ കേസ് എടുത്തത്. ബാറുകള്ക്കെതിരെ പിഴ ചുമത്തും.
അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല് പ്രതി മദ്യലഹരിയിലായിരുന്നു. ശനിയാഴ്ച ഉച്ച മുതല് മദ്യ ലഹരിയിലാണ് പ്രതി വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് കടവന്ത്രയിലെ ബാറിലും വൈകിട്ടോടെ പാലാരിവട്ടത്തെ ബാര് ഹോട്ടലിലും വച്ച് പ്രതി മദ്യപിച്ചു.
പിന്നീട് രാത്രിയില് നെടുമ്പാശേരിയിലെ ബാര് ഹോട്ടലില് നിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്റെയും മദ്യപിച്ചതിന്റെയും സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചാണ് തുടരന്വേഷണം നടക്കുന്നത്.
അതേസമയം, സുഹൈലിനെ കസ്റ്റഡിയില് വേണമെന്ന് ആവശ്യപ്പെട്ട് പൊലിസ് ഇന്ന് അപേക്ഷ സമര്പ്പിക്കും. കസ്റ്റഡിയില് ലഭിച്ച ശേഷം കൂടുതല് തെളിവെടുപ്പ് നടത്താനാണ് പൊലിസിന്റെ നീക്കം. സുഹൈലിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്. കാക്കനാട് ബോസ്റ്റല് സ്കൂളിലാണ് നിലവില് സുഹൈല്.
പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച സുഹൈലിന് മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. സംഭവത്തില് സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഇഡി കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയും മരുമകൻ മുഹമ്മദ് റിയാസ് എംഎൽഎയുമടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ സിഎംആർഎൽ കമ്പനിയക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നുമാണ് വാദം.
അപ്പീൽ നിൽക്കില്ലെന്നാണ് വിജിലൻസിന്റെ ഭാഗം. നിലവിൽ പിണറായി അടക്കമുള്ളവർക്കെതിരെ കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. റിയാസിന്റെ സുഹൃത്തുകളായ വാരിഷ്, ഷൈജൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളാണ് നടന്നതെന്നാണ് എഫ്ഐആറിലെ വിവരങ്ങൾ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ മുഖ്യമന്ത്രി ഈ ആയിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഫ്ഐആറിൽ പറയുന്നു.
പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
District News
അടൂർ: സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ കാറിന്റെ ചില്ല് തകർത്ത യൂത്ത് കോൺഗ്രസ് നേതാക്കളുടെ കടകൾ തകർക്കുമെന്ന് സൂചിപ്പിച്ചുള്ള ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റ് പങ്കുവച്ചയാൾക്കെതിരേ അടൂർ പൊലിസ് കേസെടുത്തു. അനന്ദു വിജയനെതിരേയാണ് കേസ്.
രാഷ്ട്രീയ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചെന്നാണ് പൊലിസ് എഫ്ഐആറിൽ പറയുന്നത്.
സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ കാറിന്റെ ചില്ലുതകർത്ത സംഭവത്തിന് പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബിൻ ശിവദാസിന്റെ മൈക്രോ ലാബ്, സംസ്ഥാന സെക്രട്ടറി റെനോ പി. രാജന്റെ ബ്യൂട്ടി പാർലർ, കെഎസ്യു സംസ്ഥാന കമ്മിറ്റിയംഗം ഫെന്നി നൈനാന്റെ ട്രോഫിക്കട, രാഹുൽ മാങ്കൂട്ടത്തിലിന്റെ കളിപ്പാട്ടക്കട എന്നിവയുടെ പേരുകൾ പരാമർശിച്ചായിരുന്നു പോസ്റ്റ്.
ഇത്രയും കടകൾക്കും നല്ല ഗ്ലാസാണ്. ഒന്നിന് ഒമ്പതാണ് ശീലം, പറഞ്ഞിട്ടേ ചെയ്യൂ എന്നിങ്ങനെയുള്ള പരാമർശങ്ങളും പോസ്റ്റിലുണ്ടായിരുന്നു.
Kerala
കൊച്ചി: സിഎംആര്എല്- എക്സാലോജിക് കേസില് ഹൈക്കോടതിയില് അപ്പീല് നല്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാസപ്പടി കേസില് വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന സിംഗിള് ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം.
പിണറായി വിജയന് അടക്കമുള്ളവര്ക്ക് അപ്പീല് നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നല്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും. ഇഡി റിപ്പോര്ട്ടില് നേരിട്ട് എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നത് തെറ്റാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ അപ്പീല്.
പിണറായി വിജയന് വേണ്ടി മുന് അഡ്വക്കേറ്റ് ജനറല് ഗോപാലകൃഷ്ണ കുറുപ്പ് ഹാജരാകും. മകൾ വീണയ്ക്ക് വേണ്ടി മുന് ഡിജിപി ടി.എ. ഷാജിയും, ഭര്ത്താവും മുന്മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിനു വേണ്ടി എസ്. ശ്രീകുമാറും ഹാജരാകും.
അതേസമയം, ഹവാല കള്ളപ്പണ ഇടപാട് കേസില് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്ക്ക് വേണ്ടി അഡ്വ. ബി. രാമന്പിള്ളയും ഹാജരാകും.
രണ്ട് എഫ്ഐആറുകളാണ് വിജിലന്സ് രജിസ്റ്റര് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തേത് കുഴല്പ്പണ കേസാണ്. രണ്ട് കേസിലും പിണറായി വിജയന്റെ മകള് ടി. വീണ പ്രതിയാണ്. മാസപ്പടി കേസില് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കല് കേസില് മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.
Kerala
കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച പരാതിയിൽ എഴുപത്തഞ്ചുകാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് വനിതാ പൊലിസ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ സമീപിച്ചത്. ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച പ്രതി, അഭിനയിപ്പിക്കുന്നതിന്റെ മുൻകൂറായി പെൺകുട്ടിയിൽ നിന്ന് പതിനായിരം രൂപയും കൈപ്പറ്റിയിരുന്നു. എന്നാൽ ഏറെ നാളായിട്ടും സിനിമയുടെ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് പെൺകുട്ടി നൽകിയ പണം തിരികെ ആവശ്യപ്പെട്ടു.
തുടർന്ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് രണ്ടാംകുറ്റി ജംക്ഷനിൽ എത്താൻ നാസിം പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇവിടെയെത്തി കാത്തുനിന്ന വിദ്യാർഥിനിയെ കാറിലെത്തിയ പ്രതി പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവസമയത്ത് പെൺകുട്ടി സമയോചിതമായി സുഹൃത്തിന്റെ സഹായം തേടുകയും മൊബൈൽ വഴി സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചുകൊടുക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ സുഹൃത്താണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി വനിതാ പൊലിസിൽ പരാതി നൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: പയറുംമൂട് ബൈപ്പാസിന് സമീപത്തുനിന്ന് കഴിഞ്ഞ മാസം 50 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യ കണ്ണി അറസ്റ്റിൽ. കോട്ടയം ഓണംതുരുത്ത് വാസ്കോ ജംഗ്ഷന് സമീപം പാറ്റിയാൽ വീട്ടിൽ ജിബിൻ പി. ചാക്കോ (35) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ പൊലിസ് എത്തിയതറിഞ്ഞ് വീടിന്റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റു.
പ്രതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലിസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ കോട്ടയത്ത് 14 ഓളം കേസുണ്ടെന്നും പിടിയിലാകുന്നത് ആദ്യമാണെന്നും പൊലിസ് പറയുന്നു. മുമ്പ് പിടിയിലായ പ്രതികൾക്ക് ലഹരി എത്തിച്ചു നൽകുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് വിഴിഞ്ഞം പൊലിസ് പറഞ്ഞു.
കേസിൽ ആനയറ സ്വദേശി വിജയകുമാർ, കഴിഞ്ഞ 29ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി പൂന്തുറ മാണിക്യം വിളാകം സ്വദേശി മുജീബ് റഹ്മാൻ (32), വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശി സഹദ് (27) എന്നിവരെ കോവളം കാരോട് ബൈപ്പാസിന്റെ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുവെച്ച് സിറ്റി ഡാൻസാഫ് സംഘം പിടികൂടി വിഴിഞ്ഞം പൊലിസിന് കൈമാറിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് ജിബിനുമായുള്ള ബന്ധം പുറത്തായത്.
Kerala
കണ്ണൂർ: ന്യൂമാഹിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തലശേരി സ്വദേശി റുബൈദയും സുഹൃത്ത് അജ്മലും ആണ് അറസ്റ്റിലായത്
16.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. റുബൈദ മുൻപും ലഹരി വിൽപന കേസിലെ പ്രതിയായിരുന്നു.
Kerala
മലപ്പുറം: പെരിന്തൽമണ്ണയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവന്ന കേസിൽ നഴ്സിംഗ് വിദ്യാർഥിയടക്കം രണ്ട് പേർ പിടിയിൽ. പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് 11.63 ഗ്രാം എംഡിഎംഎയുമായി പൊലിസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ എസ്ഐ അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
പിടിയിലായവർ ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും പൊലിസ് അന്വേഷിച്ചുവരികയാണ്. ലോഡ്ജിൽ കൂടുതൽ ആളുകൾക്ക് ഇടപാടിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കർശനമാക്കുമെന്നും, ലഹരി ഇടപാടുകൾക്ക് വാഹനമോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: എറണാകുളത്ത് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ തലശേരി സ്വദേശി അറസ്റ്റിൽ. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ സി.ടി. മിറാഷ് (41) ആണ് അറസ്റ്റിലായത്.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷ്ണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘാണ് ഇയാള പിടികൂടിയത്. സിസിടിവിയിൽ പതിഞ്ഞ ഒരു കടയുടെ കവറിലെ തീരെ ചെറിയ എംബ്ലം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വലുതാക്കിയതാണ് കേസിൽ പ്രതിയെ പിടികൂടാൻ പൊലിസിനെ സഹായിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് എറണാകുളത്തു നിന്നും എളമക്കരയിലെ വീട്ടിലേക്ക് മടങ്ങാനായി ബസ്സിൽ കയറിയ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടിയുടെ പുറകിൽ നിന്ന പ്രതി വളരെ മോശമായി പെരുമാറുകയായിരുന്നു.
കുട്ടി പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പ്രതി ശല്യം തുടർന്നു. കൂടെയുണ്ടായിരുന്ന സഹപാഠിയും ഈ സംഭവത്തിന് സാക്ഷിയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും തുടർന്ന് എളമക്കര പോലിസിൽ പരാതി നൽകുകയും ചെയ്തു.
സംഭവം നടന്നത് എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം നോർത്ത് പൊലിസിന് കൈമാറി. ബസ് നിർത്തിയ വിവിധ സ്റ്റോപ്പുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലിസ് എളമക്കര പുതിയ റോഡ് ഭാഗത്ത് പ്രതി ഇറങ്ങിയതായി കണ്ടെത്തി. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, പുതിയ റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഒരു തുണിക്കടയുടെ കവറുമായി നിൽക്കുന്നത് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. ദൃശ്യങ്ങളിൽ വളരെ ചെറുതായി മാത്രം കാണപ്പെട്ടിരുന്ന കടയുടെ എംബ്ലം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തമാക്കിയാണ് അത് ഏത് വസ്ത്രസ്ഥാപനമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.
Kerala
കൊച്ചി: ഇഡി റിപ്പോര്ട്ടില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടക്കമുള്ളവര്ക്കെതിരെ അഴിമതി തടയല് നിയമപ്രകാരം എഫ്ഐആര് രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുന് എംപി അഡ്വ. സെബാസ്റ്റ്യന് പോള്. കേസില് ഉഴപ്പിക്കളയാനുള്ള നീക്കം സര്ക്കാരിനുണ്ടോ എന്ന് സംശയിക്കണമെന്ന് സെബാസ്റ്റ്യന് പോള് ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.
സാമ്പത്തിക ഇടപാടില് ആരോപിക്കപ്പെടുന്ന പ്രതികള്ക്കുള്ള ഉത്തരവാദിത്തത്തില് ഒരു അന്വേഷണ ഏജന്സി അന്വേഷണം നത്തിക്കഴിഞ്ഞു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അവര്ക്ക് ലഭ്യമായ എല്ലാ വിവരങ്ങളും ചേര്ന്ന ഒരു കത്ത് അവര് പൊലിസ് മേധാവിക്ക് നല്കിയത്.
അതില് വീണ്ടും അന്വേഷണം നടത്തേണ്ടതായ അവ്യക്തത അക്കാര്യത്തില് ഇല്ല. വളരെ വാര്ത്താ പ്രധാന്യം നേടിയ സംഭവം എന്ന നിലയ്ക്ക് എഫഐആര് ഇട്ട് മുന്നോട്ട് പോവുകയായിരുന്നു പൊലിസ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതെ ഉഴപ്പിക്കളയാനുള്ള നീക്കം കേരളത്തിന്റെ ഇപ്പോഴത്തെ സര്ക്കാരിന് ഉണ്ടോ എന്ന് സംശയിക്കണം.
കാരണം അവരില് പലരുടെയും, മന്ത്രിസഭയില് ഉള്പ്പെടെയുള്ളവരുടെ പേരുകള് പരാമര്ശിക്കുന്ന ഒരു ഡയറിയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് ഈ ഘട്ടത്തില് എത്തി നില്ക്കുന്നത്. അന്വേഷണം നടക്കട്ടെ എന്നും സെബാസ്റ്റ്യന് പോള് വ്യക്തമാക്കി.
Kerala
കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലന്സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന് എംഎല്എ പി.വി. അന്വർ നൽകിയ ഹർജി വീണ്ടും തള്ളി ഹൈക്കോടതി. ഇത് രണ്ടാം തവണയാണ് ആവശ്യം ഹൈക്കോടതി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.
വായ്പ ക്രമക്കേടിൽ 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ വിജിലൻസ് കേസിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകളും ഹാജരാക്കി.
ഇതോടെയാണ് ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിന്റെ അഭിഭാഷകൻ അറിയിക്കുകയും ഹൈക്കോടതി ഹർജി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാര്ച്ചിലും സമാന ആവശ്യവുമായി അൻവർ എത്തിയെങ്കിലും കേസ് ഹൈക്കോടതി തള്ളിയിരുന്നു.
Kerala
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില് വനിതാ കമ്മിഷന് സ്വമേധയാ കേസ് എടുത്തു. വനിത കമ്മിഷന് അധ്യക്ഷ യുവതിയെ ആശുപത്രിയിലെത്തി സന്ദര്ശിച്ചു. പിന്നാലെയാണ് കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചത്.
ഒക്ടോബര് രണ്ടിനാണ് വിവാഹിതയായ യുവതിയെ പ്രതികള് സ്പായില് ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിപ്പിച്ച് മദ്യലഹരിയില് ബലാത്സംഗത്തിനിരയാക്കിയത്. എംഡിഎംഎ ഉള്പ്പെടെയുള്ള ലഹരിവസ്തുക്കള് വായിലൂടെ നിര്ബന്ധിച്ച് കഴിപ്പിച്ചുവെന്നും വെള്ളത്തില് കലക്കി കുടിപ്പിച്ചുവെന്നും ഭര്ത്താവ് പ്രതികരിച്ചിരുന്നു. യുവതിയുടെ വിശദമായ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കേസില് ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി ശ്രീരാജ്, നാലാം പ്രതി ജിത്ത് മാര്ട്ടിന് എന്നിവരെ ഇന്ന് കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. രണ്ടാം പ്രതി ശരണ്യ എന്ന അമ്മു, മൂന്നാം പ്രതി സഞ്ജു സഞ്ജയ് എന്നിവരെ പൊലിസ് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യും.
Kerala
കൊച്ചി: എറണാകുളത്ത് കാറിലിരുന്ന് മുഖത്ത് തുപ്പിയത് ചോദ്യംചെയ്ത സ്കൂട്ടർ യാത്രികനെ കാറിലെത്തിയ സംഘം മർദിച്ചു. കലൂർ- കടവന്ത്ര റോഡിലാണ് സംഭവം.
പരാതിക്കാരനായ റിജോ ജോയ് (42) സ്കൂട്ടറിൽ യാത്രചെയ്യവേ കാറിൽ യാത്ര ചെയ്തിരുന്ന ഒരാൾ റിജോയുടെ മുഖത്ത് തുപ്പുകയായിരുന്നു. ഇത് ചോദ്യംചെയ്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മറ്റൊരാൾ വായിൽ വെള്ളം നിറച്ച് തുപ്പുകയും തടഞ്ഞുനിർത്തി റിജോയുടെ ഹെൽമെറ്റ് ബലമായി ഊരിയെടുത്ത് തലയുടെ പിൻഭാഗത്ത് അടിക്കുകയുമായിരുന്നു.
തുടർന്ന് ഹെൽമെറ്റ് റോഡിലിട്ട് അടിച്ചുതകർത്തു. സംഭവത്തിൽ കടവന്ത്ര പൊലിസ് കണ്ടാലറിയാവുന്ന പ്രതികളുടെ പേരിൽ കേസെടുത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വിവി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലിസ്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സിപിഎം നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലിസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
International
കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ ഭാര്യ ശിറാന്തി രജപക്സെ അറസ്റ്റിൽ. ഇവർ നടത്തുന്ന ജീവകാരുണ്യ സംഘടനയ്ക്കു സംഭാവന ലഭിച്ച പണം ദുരുപയോഗിച്ചു എന്ന കേസിൽ ഇന്നലെ കൊളംബോയിലെ വസതിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ചികിത്സയ്ക്കായി സിംഗപ്പുരിലായിരുന്ന ശിറാന്തി തിങ്കളാഴ്ചയാണു മടങ്ങിയെത്തിയത്. അറസ്റ്റ് തടയാൻ കോടതിൽ ഹർജി നല്കിയെങ്കിലും വിചാരണ തിങ്കളാഴ്ചത്തേക്കാണു നിശ്ചയിച്ചിരിക്കുന്നത്.
കൊളംബോയിലെ കുട്ടികളുടെ ആശുപത്രിയിൽ സ്കാനർ സ്ഥാപിക്കാനായി സിറിലയ സാവിയ എന്ന ജീവകാരുണ്യ സംഘടന ഒരു കോടി ശ്രീലങ്കൻ രൂപ സമാഹരിച്ചതാണു കേസിനാധാരം.
ആശുപത്രിക്ക് ചൈനീസ് സർക്കാർ നേത്തേതന്നെ ഒരു സ്കാനർ സംഭാവന നല്കിയിരുന്നു. പണം സംഘടനയുടെ അക്കൗണ്ടിൽത്തന്നെയുണ്ടെന്നും തട്ടിപ്പു നടന്നിട്ടില്ലെന്നും മഹിന്ദ രജപക്സെയുടെ വക്താവ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന നിയമവകുപ്പ് ചുമത്തിയും കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്.
ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. അഴിമതി നിരോധന നിയമവകുപ്പ് ചുമത്തി കേസെടുത്താലും അതിന്റെ അന്വേഷണം നിലവിലെ എസ്ഐടി സംഘം നടത്തിയാൽ മതിയാകുമെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
മുൻ മന്ത്രി അബ്ദുറഹ്മാൻ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നും എസ്ഐടി നേരത്തേ മൊഴിയെടുത്തിരുന്നു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനാണ് നിലവിൽ കേസിലെ പ്രധാന പ്രതി.
കായികവകുപ്പിലെ ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്പോൾ കുടുതൽ പേർ പ്രതികളാകും.
National
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അമ്മ രൂപി സോറനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംഎൽഎ സത്യേന്ദ്ര നാഥ് തിവാരിക്കെതിരേ കേസെടുത്തു.
രൂപി സോറനെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ശ്രാവൺ സിംഗ് കാർവാർ എന്നയാൾ പൊലിസിൽ പരാതിപ്പെടുകയായിരുന്നു.
പട്ടികജാതി/പട്ടികവർഗ നിയമം ഉൾപ്പടെ ചേർത്താണ് എംഎൽഎക്കെതിരേ കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു.
Kerala
ആലപ്പുഴ: യുവാവ് ഷാപ്പിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കായംകുളം എരുവ സ്വദേശി വിശാഖ് ആണ് മരിച്ചത്.
എരുവ - ഭഗവതിപ്പടി റോഡിൽ പ്രവർത്തിക്കുന്ന ശ്യാമിന്റെ ലൈസൻസിയിലുള്ള ഷാപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാപ്പിന്റെ വാതിൽ തകർത്ത നിലയിലായിരുന്നു. കായംകുളം പൊലിസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. വെഞ്ഞാറമൂട് ജംഗ്ഷനിൽ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന തൈക്കാട് സ്വദേശിയായ ബിജു(52) വിനെയാണ് വെഞ്ഞാറമൂട് പൊലിസ് അറസ്റ്റ് ചെയ്തത്.
അമ്പലംമുക്ക് സ്വദേശിയയ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ സ്വർണം പണയംവെച്ചതിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നേരത്തെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബിജുവിനെതിരെ വെഞ്ഞാറമൂട് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Kerala
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിടുതൽ ഹർജിയുമായി സിപിഎം നേതാക്കൾ. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി എ.സി. മൊയ്തീനും എം.എം. വർഗീസും കെ. രാധാകൃഷ്ണനുമാണ് ഹർജി നൽകിയത്. ഹർജി ഈമാസം 24ന് പിഎംഎൽഎ കോടതി പരിഗണിക്കും.
കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദമുയർത്തിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഹർജിയെ എതിർക്കാനാണ് ഇഡി നിശ്ചയിച്ചിരിക്കുന്നത്. ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചെന്ന് അന്വേഷണ സംഘം കുറ്റപ്പെടുത്തുന്നു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ 83 പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്ടിയാൽ തെളിവുണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി കണ്ടെത്തിയിരുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ജില്ലാ സെക്രട്ടറിമാരും കേസിലെ പ്രതികളുമായ എ.സി. മൊയ്ദീൻ, എം.എം. വർഗീസ്, കെ. രാധകൃഷ്ണൻ അടക്കമുള്ളവർ കോടതിയെ സമീപിച്ചത്.
കള്ളപ്പണ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം. മാത്രമല്ല പാർട്ടിയെ കള്ളപ്പണ കേസിൽ പ്രതിയാക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ 64-ാം പ്രതിയാണ് സിപിഎം പാർട്ടി.
Kerala
തിരുവനന്തപുരം: അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ മുൻമന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. അവർക്ക് അന്വേഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. അതിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങൾ മുന്നോട്ടു പോകട്ടെയെന്നും ജനീഷ് പറഞ്ഞു.
കേസിൽ മുൻ മന്ത്രി അബ്ദുറഹ്മാനെയും സ്റ്റാഫ് അംഗങ്ങളെയും പ്രതികളാക്കിയേക്കും. വിദേശയാത്രയിൽ അടക്കം മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഴിമതി തടയൽ നിയമം ഉൾപ്പെടുത്തി നിലവിലുള്ള കേസ് വിപുലീകരിക്കണമെന്ന ശിപാർശയും പ്രത്യേക സംഘം ഡിജിപിയ്ക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമെന്നണ് സൂചന.
കായിക വകുപ്പിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തലാണ് കഴിഞ്ഞ ദിവസം മുൻ മന്ത്രി വി അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തത്. വകുകളെയും ഉദ്യോഗസ്ഥരെയും ഇരുട്ടിൽ നിർത്തി അബ്ദുറഹിമാൻ സ്വകാര്യ സ്പോൺസർക്കായി നീക്കങ്ങൾ നടത്തിയെന്നായിരുന്നു മൊഴി.
സർക്കാർ പരിപാടി എന്ന നിലയിലുള്ള ഇടപെടൽ മാത്രമാണ് നടത്തിയതെന്നും എല്ലാറ്റിനും കൃത്യമായ രേഖയുണ്ടെന്നുമാണ് അബ്ദുറഹിമാൻ മൊഴി നൽകിയത്. മാഡ്രിഡിലേക്ക് മന്ത്രി നടത്തിയ വിദേശ യാത്രയെക്കുറിച്ച് കൃത്യമായ മറുപടി നൽകിയില്ല.
കേരളത്തിന്റെ കായിക വികസനവുമായി ബന്ധപ്പെട്ട പരിപാടികൾക്കാണ് പോയതെന്നാണ് മുൻ മന്ത്രി വിശദീകരിച്ചത്. ഈ യാത്രയ്ക്ക് 13 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് പൊതു പ്രവർത്തകൻ അധികാരം തെറ്റായി ഉപയോഗിച്ചതിന്റെ ഭാഗമെന്ന വിലയിരുത്തലിലാണ് എസ്ഐടി.
Kerala
കൊല്ലം: മുട്ടിൽ മരം മുറിക്കേസിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോൺ. ദുരൂഹത വർധിക്കുന്നുവെന്നും ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിന്റെ മറവിൽ കൊള്ള നടന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഗൂഢാലോചന അന്വേഷിക്കണം. ജയതിലകിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 75 ദിവസം കൊണ്ടാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. നിയമലംഘനമാണ് ഉണ്ടായത്. മരം കൊള്ളയ്ക്ക് അപ്പുറം പാവപ്പെട്ടവരെ പറ്റിക്കുക കൂടിയാണ് ചെയ്തത്.
എന്തൊക്കെ വനത്തിൽ നിന്ന് പോയെന്ന് ഇപ്പോഴും അറിയില്ലെന്നും അന്ന് അന്വേഷിക്കാൻ തീരുമാനിച്ച കമ്മിറ്റിയുടെ ഫയൽ അഞ്ച് വർഷത്തിന് ശേഷം ഇപ്പോഴാണ് തന്റെ മുന്നിൽ എത്തിയതെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
Kerala
കൊച്ചി: കരുവന്നൂര് സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില് വിടുതല് ഹര്ജി നല്കി. കേസില് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികളായ എ.സി. മൊയ്തീന് എംഎല്എ, കെ. രാധാകൃഷ്ണന് എംപി, എം.എം. വര്ഗീസ് എന്നിവരും സിപിഐഎമ്മും പിഎംഎല്എ കോടതിയില് വിടുതല് ഹര്ജി നല്കിയിരിക്കുന്നത്.
കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസുമായി ഒരു ബന്ധവുമില്ല. തങ്ങള് കള്ളപ്പണ ഇടപാടിന്റെ ഭാഗമല്ലെന്നും വിചാരണ ചെയ്യാന് മതിയായ തെളിവുകളില്ലെന്നുമാണ് പ്രതികളുടെ വാദം. വിചാരണയ്ക്ക് മുമ്പ് തന്നെ തങ്ങളെ പ്രതിപട്ടികയില് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ നേതൃത്വവും മൂന്ന് നേതാക്കളും വിടുതല് ഹര്ജി നല്കിയത്.
നേരത്തെ നേതാക്കള്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള് ഉണ്ടെന്ന് വിലയിരുത്തിയ കോടതി വിചാരണ നേരിടാന് നിര്ദേശം നല്കിയിരുന്നു. കേസില് ഇഡി സമര്പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി 83 പ്രതികള് ആണുള്ളത്. 28 പ്രതികളുടെ അനുബന്ധ കുറ്റപത്രം ഇഡി കോടതിയില് സമര്പ്പിച്ചിരുന്നു.
അടുത്ത 23ന് കുറ്റപത്രം വായിച്ചു കേള്പ്പിക്കുന്ന നടപടിയിലേക്ക് കടക്കാനിരിക്കവെയാണ് പ്രതികള് വിടുതല് ഹര്ജി നല്കിയിരിക്കുന്നത്. ഒക്ടോബര് 24ന് ഈ ഹര്ജി കലൂര് പിഎംഎല്എ കോടതി പരിഗണിക്കും.
കരുവന്നൂര് തട്ടിപ്പില് 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു. പ്രതികളുടെ വിടുതല് ഹര്ജിയെ കോടതിയില് ഇഡി എതിര്ക്കും. കേസില് എ.സി. മൊയ്തീന് 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം.എം. വര്ഗീസ് 69-ാം പ്രതിയും കെ. രാധാകൃഷ്ണന് 70-ാം പ്രതിയുമാണ്. പ്രതികള് തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇഡി കുറ്റപത്രത്തില് പറയുന്നത്.
National
തിരുച്ചിറപ്പള്ളി: ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന്റെ കോടികള് വിലമതിക്കുന്ന ഭൂമി വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ കേസില് ഡിഎംകെ നേതാവ് അറസ്റ്റില്.
ഡിഎംകെ ശ്രീരംഗം ഏരിയ സെക്രട്ടറി എം. രാംകുമാറിനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
ക്ഷേത്ര ജോയിന്റ് കമ്മിഷണര് എസ്. ശിവരാംകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാംകുമാര് ഉള്പ്പടെ ആറു പേര്ക്കെതിരേ കേസെടുത്തത്.
ക്ഷേത്രത്തിനു കീഴിലുള്ള 50 കോടി രൂപ വിലമതിക്കുന്ന 7,515 ചതുരശ്ര അടി ഭൂമി 2022ല് വ്യാജരേഖകള് ഉപയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കളമശേരി പൊലിസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില് റിപ്പോര്ട്ടര് ചാനല് ഉടമ ആന്റോ അഗസ്റ്റിന്റെ ഹര്ജി.
അപകീര്ത്തി മാത്രം വിഷയമായ കേസില് മറ്റു വകുപ്പുകള് ചുമത്തി തനിക്കെതിരേ കേസെടുത്തത് നിയമപരമല്ലെന്നും പ്രഥമദൃഷ്ട്യാ തെളിവുകളില്ലാതെയാണ് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല് വകുപ്പുകള് ചുമത്തി കേസെടുത്തിരിക്കുന്നതെന്നും ആരോപിച്ചാണു ഹര്ജി.
കോണ്ഗ്രസ് വക്താവ് രാജു പി. നായര് നല്കിയ പരാതിയിലാണ് കേസ്. ഹര്ജി തീര്പ്പാകുംവരെ കേസിലെ തുടര്നടപടികള് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Kerala
തൃശൂർ: തലസ്ഥാനത്തുണ്ടായ സംഘർഷത്തിന് നേതൃത്വംനൽകിയ മന്ത്രിക്കും എംപിക്കുമെതിരേ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
ജനശ്രദ്ധ തിരിച്ചുവിടാൻ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണ് ആക്രമണങ്ങൾക്കു പിന്നിൽ. പവർകട്ട്, ആശുപത്രികളിലെ രൂക്ഷമായ മരുന്നുക്ഷാമം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പോൺസേഡ് യാത്രകൾ എന്നിവ സർക്കാരിന്റെ പ്രതിച്ഛായ തകർത്തിട്ടുണ്ട്.
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതും സർക്കാരിനു മുഖംനഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ വീഴ്ചകളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ ആസൂത്രിതമായി ഗൂഢാലോചന നടത്തിയാണ് അക്രമം ഉണ്ടാക്കിയത്.
യൂത്ത് കോൺഗ്രസിന്റെ ഗുണ്ടാപ്പടയായി പൊലിസ് പ്രവർത്തിക്കണമെന്ന നിലപാട് ഗൗരവമായി ആലോചിക്കേണ്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Kerala
പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കെതിരെ പൊലിസ് കേസെടുത്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
സ്കൂളിലെ അധ്യാപികമാരുടെ അപകീർത്തികരമായ ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിദ്യാർഥികളാണ് വിവരം ആദ്യം സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികാരികൾ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ജൂണിൽ ചിത്രങ്ങൾ വിവിധ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികാരികളും അധ്യാപകരും ചേർന്ന് പേരാമ്പ്ര പൊലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ്, പ്രതികളായ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുണ്ട്. വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെ ദൃശ്യമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില് എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലിസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി നല്കിയ പരാതിയിലാണ് നടപടി.
പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര് എടുത്തിരിക്കുന്നത്.
ബുധനാഴ്ച ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിന്കര ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആനാവൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.
നെയ്യാറ്റിൻകരയിൽ ചൊവ്വാഴ്ച മന്ത്രി ഒ.ജെ. ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാര് കോണ്ഗ്രസുകാര് തടഞ്ഞിരുന്നു. കൈയാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്.
ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്ഗ്രസ് - ബിജെപി ഏറ്റുമുട്ടലിനിടെയാണ് നെയ്യാറ്റിന്കര ആനാവൂരിൽ കോണ്ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചത്.
സംഭവത്തിൽ നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി പ്രവര്ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം യുവമോര്ച്ച തുടരുമെന്നതിനാൽ മന്ത്രിമാരുടെ സുരക്ഷ പൊലീസ് കൂട്ടിയിരിക്കുകയാണ്.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ വീണാ ജോർജിന്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. വീണാ ജോർജിന്റെ ഗൺമാന്റെ മൊഴിയും എസ്ഐടി എടുക്കും.
കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും എസ്ഐടി പരിശോധിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി എസ്ഐടി സംഘം ചൊവ്വാഴ്ച പരിശോധിച്ചിരുന്നു.
ഫെബ്രുവരി 25നുണ്ടായ കെഎസ്യു പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നു. സാക്ഷികളുടെ മൊഴിയും എസ്ഐടി സംഘം രേഖപ്പെടുത്തും. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടോയെന്നും എസ്ഐടി അന്വേഷിക്കും.
സ്പീക്കറായിരുന്ന എ.എൻ. ഷംസീറിനെ കണ്ട ശേഷമാണ് കഴുത്തിന് വേദനയെന്ന് പറഞ്ഞ് വീണാ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കേസിൽ വീണാ ജോർജിന്റെയും ഗൺമാന്റേയും മൊഴി വൈകാതെ എടുക്കും. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘത്തിന്റെ നീക്കം.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകി പൊലിസ്. കളമശേരി പൊലിസാണ് നോട്ടീസ് നൽകിയത്.
വ്യാഴാഴ്ച സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ വേണ്ടിയാണ് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നൽകിയത്.
എന്നാൽ ഇത്രയും ദിവസം നൽകാനാവില്ലെന്നാണ് പൊലിസ് നൽകിയ മറുപടി. റിപ്പോർട്ടർ ചാനൽ ലേഖകനെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.
Kerala
ന്യൂഡൽഹി: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളി സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. നേരത്തെ മറ്റൊരു കേസിൽ ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.
ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്. സുനില് കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല് കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്. സുനില് കുമാര്.
Kerala
വൈപ്പിൻ : അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. നായരമ്പലം മാനാട്ടുപറമ്പ് ചിരട്ടപ്പുരക്കൽ ശിവൻ (66) നാണ് പരിക്കേറ്റത്.
മുഖത്തും മുൻനിരയിലെ പല്ലുകൾക്കും പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ സംസ്ഥാനപാതയിൽ മാനാട്ടുപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. ഞാറക്കൽ പൊലിസ് കേസ് എടുത്തിട്ടുണ്ട്.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലിസ്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെടും.
തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി. മുഖ്യമന്ത്രിയെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതിനാണ് കേസെടുത്തത്. കളമശേരി പൊലിസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു.
ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിപ്പോര്ട്ടര് ചാനൽ ലേഖകനോടും സ്റ്റേഷനില് ഹാജരാകാൻ പൊലിസ് നിര്ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്ശം നടത്തിയത്.
ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്.
കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള് തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിന്റെ ഉടമ ആന്റോ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകള് കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള് നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറിയണമെന്നും രേഖകള് പിടിച്ചെടുക്കണമെന്നും രാജു പി. നായർ നൽകിയ പരാതിയിൽ പറയുന്നു.
Kerala
കൊച്ചി: യുവതിയെ ലൈവ് സ്ട്രീമിംഗിലൂടെ അപകീര്ത്തിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ "തൊപ്പി'യെന്ന മുഹമ്മദ് നിഹാദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര് എടപ്പഗത്താണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പരാതിക്കാരിക്കെതിരെ നേരിട്ട് അശ്ലീല പരാമർശങ്ങൾ നടത്തിയതായി കാണുന്നില്ലെന്നും ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
അനുമതിയില്ലാതെ പരാതിക്കാരിയുടെ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു കേസ്. മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുത്. വിചാരണ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ടുപോകാനും പാടില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 10ന് നടത്തിയ ലൈവ് സ്ട്രീമിംഗുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി മഞ്ചേരി പൊലിസാണ് നിഹാദിനെതിരെ കേസെടുത്തിരുന്നത്.
Kerala
കൊച്ചി: സ്റ്റേറ്റ് പ്ലാനിംഗ് ബോര്ഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്ക്കാര് ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്ജി പരിഗണിച്ചു തീര്പ്പാക്കാന് ഹൈക്കോടതി സിംഗിള് ബെഞ്ചിനു ഡിവിഷന് ബെഞ്ചിന്റെ നിര്ദേശം.
എഫ്ഐആര് റദ്ദാക്കാനായി റിട്ട് പെറ്റീഷന് ഫയല് ചെയ്യാനാകില്ലെന്ന രജിസ്ട്രിയുടെ എതിര്പ്പ് അംഗീകരിച്ചു ഹര്ജി പരിഗണിക്കാതിരുന്ന സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ജസ്റ്റീസുമാരായ കെ.നടരാജന്, ജോണ്സണ് ജോണ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പിഎസ്സി നല്കിയ അപ്പീല് തീര്പ്പാക്കി.
പിഎസ്സി അംഗങ്ങള്ക്കും ജീവനക്കാര്ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവിടാന് സര്ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്സി നല്കിയ ഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
നിയമനവുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങളുടെ മൂല്യനിര്ണയം നടത്താതെ പോയത് മനഃപൂര്വമല്ലെന്നാണു ഹര്ജിയിലെ വാദം. ഈ വീഴ്ച പിഎസ്സിതന്നെ പരിഹരിച്ചിട്ടുമുണ്ട്.
ക്രൈംബ്രാഞ്ച് രജിസ്റ്റര് ചെയ്ത എഫ്ഐആറില് കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള് വ്യക്തമാക്കിയിട്ടില്ലെന്നും ഹര്ജിയില് പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്ക്കാര് ഉത്തരവിനെത്തുടര്ന്നാണ് കേസെടുത്തത്. ഇതിനു പിന്നാലെ അംഗങ്ങളടക്കമുള്ളവര്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന് നോട്ടീസും നല്കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് യാതൊരുവിധ എതിർപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികൾ സ്വീകരിക്കുന്നത്. വിഷയത്തിൽ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സർക്കാരിന് നടപ്പാക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു.
ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോവുക. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ഇഡി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മുന് മുഖ്യമന്ത്രി പിണറായി വിജയനെതിരേയടക്കം എഫ്ഐആര് ഇട്ട് അന്വേഷണം വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച നിയമപ്രശ്നം ഹൈക്കോടതി വിശദ വാദത്തിലൂടെ പരിശോധിക്കും.
എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം വേണമെന്ന് ഇഡിയും എങ്ങനെ വേണമെന്നതു സര്ക്കാരിന്റെ വിവേചനാധികാരമാണെന്ന് അഡ്വക്കറ്റ് ജനറലും വാദിച്ച സാഹചര്യത്തിലാണു നിയമപ്രശ്നം പരിശോധനാവിധേയമാക്കുന്നത്.
ഇതിന്റെ ഭാഗമായി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു കൈമാറിയ റിപ്പോര്ട്ടിന്റെ പകര്പ്പ് മുദ്രവച്ച കവറില് ഹാജരാക്കാന് ഇഡിക്കു നിര്ദേശം നല്കിയ ജസ്റ്റീസ് എ. ബദറുദ്ദീന് നിയമപ്രശ്നത്തില് വിശദ വാദം കേള്ക്കാനായി ഹര്ജി 29ലേക്കു മാറ്റി.
ഇഡി റിപ്പോര്ട്ടിലെ നിര്ദേശപ്രകാരം പിണറായി വിജയന്, മകള് ടി.വീണ, മരുമകനും മുന് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരേ അഴിമതിതടയല് നിയമപ്രകാരം (പിഎംഎല്എ) എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തതു ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാനാണ് ഹര്ജി നല്കിയിരിക്കുന്നത്.
എസ്എഫ്ഐഒ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഇഡി നടത്തിയ അന്വേഷണത്തില് അഴിമതി തടയല് നിയമപ്രകാരം കേസെടുക്കാനുള്ള വസ്തുതകളുണ്ടെന്നും പിഎംഎല്എയിലെ 66(2) വകുപ്പ് പ്രകാരം സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് നിര്ബന്ധമായും എഫ്ഐആര് രജിസ്റ്റര് ചെയ്യേണ്ടതുണ്ടെന്ന നിലപാടാണു കോടതിയില് ഇഡി സ്വീകരിച്ചത്.
2025ല്ത്തന്നെ ഇക്കാര്യത്തില് പൊലിസിന് കത്ത് നല്കിയിരുന്നു. ഇപ്പോള് വീണ്ടും കത്ത് നല്കുകയാണു ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് സര്ക്കാരിനു ബാധ്യതയുണ്ടെന്നും 2025ലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇഡി വാദിച്ചു.
എന്നാല്, ഇക്കാര്യത്തില് തീരുമാനമെടുക്കാന് സര്ക്കാരിനു വിവേചനാധികാരമുണ്ടെന്നും ഹര്ജി നിലനില്ക്കില്ലെന്നും പൊതുതാത്പര്യ ഹർജിയായി വേണം സമര്പ്പിക്കാനെന്നും അഡ്വക്കറ്റ് ജനറല് വാദിച്ചു. അല്ലാത്തപക്ഷം ഇഡിയാണ് ഇക്കാര്യത്തില് കോടതിയെ സമീപിക്കേണ്ടത്.
ഇഡി റിപ്പോര്ട്ടിന്റെയും അതിന്മേലുള്ള നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് തീരുമാനമെടുത്തതെന്നും എജി വ്യക്തമാക്കി. മതിയായ തെളിവുണ്ടെങ്കില് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്നല്ലേ സുപ്രീം കോടതി ഉത്തരവുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.
Kerala
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയെ റിമാൻഡ് ചെയ്തു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്. പാർവതിയുടെ ജാമ്യപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പറയും.
വിദേശ ജോലി സ്വപ്നം കാണുന്നവരെയും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ഉൾപെടെ കുടിയേറി പാർക്കാൻ താല്പര്യമുള്ളവരെയും ലക്ഷ്യംവച്ചായിരുന്നു 2023 മുതൽ പാർവതിയുടെയും സംഘത്തിന്റെയും തട്ടിപ്പ്. അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
തട്ടിയെടുക്കുന്ന പണം വിദേശത്തേക്ക് കടത്തുന്നതാണ് പതിവ്. ദുബായില് ക്രിപ്റ്റോ കറന്സി ഇടപാടിലൂടെയും പാര്വതി വന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. പ്രതി അറസ്റ്റിലായതോടെ പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ പരാതി പ്രളയമാണ്.
തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത് വെള്ളിയാഴ്ച രാത്രി എറണാകുളത്ത് മജിട്രേറ്റിന് മുന്നില് ഹാജരാക്കിയ പാര്വതിക്ക് രാവിലെ 11 മണിവരെ ഇടക്കാല ജാമ്യം നല്കിയിരുന്നു. 11 മണിക്ക് വീണ്ടും കോടതിയില് എത്തിയതോടെയാണ് ഒരു ദിവസത്തെ കസ്റ്റഡിയില് വിട്ടത്.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസ് പ്രതിക്ക് പൊലിസ് സ്റ്റേഷന് മുന്നിൽവച്ച് കുത്തേറ്റു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കീർത്തനയ്ക്കാണ് പങ്കാളി വിനീഷിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഹൈക്കോടതി നിർദ്ദേശപ്രകാരം വടകര പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് തൊട്ടുമുന്നിൽവച്ച് ഇവർക്ക് നേരെ വിനീഷ് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ പ്രതി വിനീഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: മാസപ്പടി കേസില് ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില് എഫ്ഐആര് ഇടാന് വൈകുന്നതിനെതിരായ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകന് കെ.എം ഷാജഹാന് നല്കിയ ഹര്ജി ജസ്റ്റിസ് എ. ബദറുദീന് പരിഗണിക്കും. ബാങ്ക് രേകകള് ഉള്പ്പെടെയുള്ള തെളിവുകള് നല്കിയിട്ടും എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തത് ഒത്തുകളിയാണ് എന്നാണ് ഹര്ജിയിലെ ആരോപണം.
പിണറായി വിജയന്, ടി.വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശുപാര്ശ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കാമെന്നാണ് സര്ക്കാറിന്റെ തീരുമാനം. ഇതിനായി നിയമപദേശവും സര്ക്കാര് തേടിയിരുന്നു.
എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സര്ക്കാര് തീരുമാനം നിയമവിരുദ്ധമാണെന്നും ഹര്ജിയില് ആരോപിക്കുന്നു. ഇതിന് പിന്നില് ഒത്തുകളിയുണ്ട്. ബന്ധപ്പെട്ട ഫയലുകളും രേഖകളും ആഭ്യന്തര വകുപ്പില് നിന്ന് വിളിച്ചു വരുത്തണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: ഉറക്കം തൂങ്ങിയ വിദ്യാര്ഥിനിയെ ഉണര്ത്താന് ക്ലാസെടുക്കുന്നതിനിടെ കൈവെള്ളയില് അടിച്ച അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
തൃശൂര് സ്കൂള് ഓഫ് ഡ്രാമയിലെ വിസിറ്റിംഗ് ഫാക്കല്റ്റിയായ തിരുവനന്തപുരം സ്വദേശി രാജ വാര്യര്ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല് വകുപ്പടക്കം ചേര്ത്ത് തൃശൂര് വെസ്റ്റ് പൊലിസ് രജിസ്റ്റര് ചെയ്ത കേസാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന് റദ്ദാക്കിയത്.
കുട്ടിയെ ഉണര്ത്താനാണ് അധ്യാപകന് അങ്ങനെ ചെയ്തതെന്നും മറ്റു വിദ്യാര്ഥികളുടെ സാന്നിധ്യത്തില് 2021 നവംബറില് നടന്ന സംഭവത്തില് ദുരുദ്ദേശ്യം ആരോപിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ഉത്തരവ്.
പരാതി പറയാന് ഫോണ് ചെയ്ത പരാതിക്കാരിയായ വിദ്യാര്ഥിനിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വകുപ്പ് മേധാവിയെ രണ്ടാം പ്രതിയാക്കിയിരുന്നെങ്കിലും കോടതി ഇടപെട്ട് ഒഴിവാക്കിയിരുന്നു.
പൊലിസ് എഫ്ഐആറും തൃശൂര് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്നടപടികളുമാണ് കോടതി റദ്ദാക്കിയത്.
National
ചെന്നൈ: തമിഴ്നാട്ടിലെ ഗ്രാനൈറ്റ് വ്യവസായി ആർ.വീരമണിക്കെതിരേയുള്ള പോക് സോ കേസിന്റെ അന്വേഷണം നാല് വനിതാ ഓഫീസർമാർ അടങ്ങുന്ന പ്രത്യേകസംഘത്തിനു കൈമാറി സംസ്ഥാന സർക്കാർ ഉത്തരവ്.
ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മിഷണർ പി.സി. തേൻമൊഴി, പൊലിസ് ജോയിന്റ് കമ്മിഷണർ ദിശ മിത്തൽ, എസ്പി ജെ. മുത്തരസി, ഡെപ്യൂട്ടി കമ്മിഷണർ വി.വി. ഗീതാജ്ഞലി എന്നിവരാണു സംഘത്തിലെന്ന് ഡിജിപി മഹേഷ് കുമാറിന്റെ ഉത്തരവിൽ പറയുന്നു.
പ്രത്യേകസംഘത്തിന്റെ മേൽനോട്ടചുമതല ചെന്നൈ പൊലിസ് കമ്മിഷണർ എ. അമൽരാജിനാണ്.
Kerala
കോഴിക്കോട്: മദ്യലഹരിയില് എത്തിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. ബാലുശേരിക്ക് സമീപം കാക്കൂര് പാവണ്ടൂരിലാണ് സംഭവം നടന്നത്. പാവണ്ടൂര് സ്കൂളിന് സമീപം പാടിമലയില് രാമദാസിന്റെ വീടിനാണ് മകന് അനുവിന്ദ് തീയിട്ടത്. ഇന്ന് പുലര്ച്ചെ ഒന്നോടെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടര്ന്ന് നരിക്കുനിയില് നിന്ന് എത്തിയ അഗ്നിരക്ഷാസേന തീ പൂര്ണമായും അണച്ചു. വീട്ടില് ഉണ്ടായിരുന്നവര് പരിക്കേല്ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട് ഭാഗികമായി കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ വീട്ടുപകരണങ്ങള് നശിച്ചതായി രാമദാസ് പറഞ്ഞു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ഇയാള് സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും പൊലുസ് പറഞ്ഞു. പതിവുപോലെ മദ്യപിച്ചെത്തിയ അനുവിന്ദ് പിതാവുമായി വാക്കുതര്ക്കത്തില് ഏര്പ്പെടുകയും കൈയില് കരുതിയ പെട്രോള് ഒഴിച്ച് വീടിന് തീയിടുകയുമായിരുന്നു. കാക്കൂര് പൊലിസ് അനുവിന്ദിനെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കിഴക്കമ്പലം പഴങ്ങനാട് വാടക വീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദ്
(45) ആണ് അറസ്റ്റിലായത്.
ആലുവ പൊലിസാണ് മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് മാസം 19ന് 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും ആലുവ പൊലിസ് തോട്ടയ്ക്കാട്ടുകരയിൽ വച്ച് പിടികൂടിയിരുന്നു.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് അങ്കമാലിയിൽ എത്തിച്ച് അങ്കമാലിയിൽ നിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ വിൽക്കാനായി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ആണ് ആലുവ പൊലിസ് കഞ്ചാവ് പിടികൂടിയത്.
നാലുപേരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പൊലിസ് പരിശോധന ഉണ്ടോ എന്ന് അറിയിക്കാൻ പ്രതികൾ സഞ്ചരിച്ച് വന്നിരുന്ന ഓട്ടോറിക്ഷയ്ക്ക് പൈലറ്റ് പോയിരുന്നതും കഞ്ചാവ് കൊണ്ടുവരാൻ പണം അയച്ചു കൊടുത്തിരുന്നതും ആസാദ് ആയിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
District News
ആലക്കോട്: ചൈനയിൽനിന്ന് ഇലക്ട്രിക് കെറ്റിലുകൾ ഇറക്കുമതി ചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 5.50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. തേർത്തല്ലി പനംകുറ്റിയിലെ വെള്ളറ അഖിൽ ജോസഫിന്റെ (30) പരാതിയിലാണ് കേസ്. ചൈനയിലെ സോങ്ഷാൻ ബോയ ഇലക്ട്രിക് അപ്ലയൻസസ് കമ്പനി ഹെഡ് റേച്ചൽ, അമീർ റാഷിദ് ഇന്താവ്, പ്രിയാൻഷു ഉപാധ്യായ എന്നിവർക്കെതിരെയാണ് കേസ്.
ആമസോൺ മുഖേന ഓൺലൈനായി ഇലക്ട്രിക് കെറ്റിലുകളുടെ വ്യാപാരം നടത്തുന്ന അഖിൽ 500 കെറ്റിലുകൾക്കാണ് ചൈനീസ് കമ്പനിയിൽ ഓർഡർ നൽകിയത്. കമ്പനി ഹെഡ് റേച്ചലുമായി വാട്സാപ് മുഖേന ബന്ധപ്പെട്ട അഖിലിനോട് കെറ്റിലുകളുടെ തുക ഇന്ത്യൻ അക്കൗണ്ടിലൂടെ അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അമീർ റാഷിദിന്റെ അക്കൗണ്ട് നമ്പർ നൽകിയതിനെത്തുടർന്ന് സെപ്റ്റംബർ 20 ന് 3.50 ലക്ഷം രൂപയും 21ന് രണ്ട് ലക്ഷം രൂപയും നെറ്റ് ബാങ്കിംഗ് വഴി അയച്ചതായി പരാതിയിൽ പറയുന്നു.
ഇതിൽ 50,000 രൂപ 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്ന് അറിയിച്ച് പ്രിയാൻഷു ഉപാധ്യായുടെ അക്കൗണ്ട് വിവരങ്ങളും നൽകിയിരുന്നു. എന്നാൽ പണം അയച്ചിട്ടും കെറ്റിലുകൾ ലഭിക്കാത്തതിനെത്തുടർന്ന് ഇടപാടിന്റെ സ്ക്രീൻഷോട്ട് സഹിതം കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ പണം ലഭിച്ചിട്ടില്ലെന്നും വാട്സാപ് നമ്പർ ഹാക്ക് ചെയ്യപ്പെട്ടതായും അറിയിച്ചതായി പരാതിയിൽ പറയുന്നു.
റേച്ചൽ ഉൾപ്പെട്ട സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തതായാണ് അഖിലിന്റെ ആരോപണം. തുടർന്ന് എൻസിആർടി പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തശേഷം ആലക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചു.
NRI
ഹൂസ്റ്റൺ: ടെക്സസിൽ 2005ൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെർസാൻ ഒലജുവ റാമെയ്ക്ക് (41) വധശിക്ഷ നടപ്പാക്കി. ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷാംശം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
ഇതോടെ ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആറാമത്തെ വ്യക്തിയായി റാമി മാറി. ഈ വർഷം ഇതുവരെ അമേരിക്കയിലുടനീളം 28 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
2005 ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കെയ്ൻ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് എഡ്നയിലെ വീട്ടിൽ മൂന്നു പേരെ വെടിവച്ചുകൊന്നത്. ടിഫാനി പീക്കോക്ക് (18), സാമുവൽ റോബർട്ട്സ് (24), സെൽസോ ലോപ്പസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുറ്റകൃത്യം നടക്കുമ്പോൾ റാമെയ്ക്ക് 20 വയസായിരുന്നു പ്രായം. 19 വർഷത്തിലേറെയായി അദ്ദേഹം ഡെത്ത് റോയിലായിരുന്നു. ഈ കേസിൽ കൂട്ടുപ്രതിയായിരുന്ന ലെജെയിംസ് നോർമാനെ കഴിഞ്ഞ ആഴ്ചയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ (പോക്സോ) വിചാരണ നേരിടുന്ന അച്ഛന് കുട്ടികളുടെ കസ്റ്റഡി അവകാശം നൽകാനാകില്ലെന്നു സുപ്രീംകോടതി.
ഇത്തരം കേസുകളിൽ പ്രതിയായ അച്ഛനു സംരക്ഷണം നൽകുന്നത് കേസിന്റെ അന്വേഷണത്തെയും കുട്ടിയുടെ മൊഴിയെയും ദോഷകരമായി ബാധിക്കുമെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നേരത്തേ കുടുംബക്കോടതിയും തുടർന്ന് ഹൈക്കോടതിയും അച്ഛന് കുട്ടിയുടെ കസ്റ്റഡി അവകാശം അനുവദിച്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനുശേഷമാണ് കുട്ടി അച്ഛന്റെ പീഡനത്തിനിരയായി എന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് കുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അമ്മയുടെ ഹർജി പരിഗണിച്ചാണ് കുട്ടിയെ അമ്മയ്ക്കു വിട്ടുനൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
പോക്സോ നിയമ ദുരുപയോഗ മുന്നറിയിപ്പ്
അതേസമയം മാതാപിതാക്കളുടെ വിവാഹമോചന തർക്കങ്ങളിലും കസ്റ്റഡി കേസുകളിലും പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ച് രംഗത്തുവന്നു. ജസ്റ്റീസുമാരായ ജെ.ബി പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വേറൊരു കേസിൽ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
വിവാഹമോചന കേസുകളിലും കസ്റ്റഡി തർക്കങ്ങളിലും മാതാപിതാക്കൾ പരസ്പരം പോക്സോ ഉൾപ്പടെ കള്ളക്കേസുകൾ നൽകുന്ന പ്രവണത വർധിച്ചുവരുന്നതായി നിരീക്ഷിച്ച കോടതി, പോക്സോ പരാതി ലഭിച്ചാൽ ഉടൻതന്നെ പൊലിസ് അറസ്റ്റിലേക്ക് കടക്കരുതെന്നും, കേസിൽ കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ധരുടെ ഉൾപ്പടെ സഹായം തേടണമെന്നും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുന് മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്എയ്ക്കുമെതിരായ അന്വേഷണം ആരെയെങ്കിലും വേട്ടയാടാനല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആരുടെയും പിറകെ നടന്നു പ്രതികാരബുദ്ധിയോടുകൂടി പ്രവര്ത്തിക്കാനുള്ളതല്ല സര്ക്കാര്. നിയമം നിയമത്തിന്റെ വഴിക്കു പോകും. അന്വേഷണം നടക്കുമ്പോള് അവര്ക്ക് പറയാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകും.
മോദി -ഇഡി- വിഡി കൂട്ടുകെട്ട് എന്നൊക്കെ കേള്ക്കാന് നല്ല രസമാണ്. പക്ഷേ ഈ കാര്യങ്ങളൊക്കെ ചെയ്യുമ്പോള് അതില് നമ്മളാരുമില്ലല്ലോ. ചട്ടം 66(2) പ്രകാരം ഇഡി പൊലിസിനു കത്തു നല്കിയാല് നിര്ബന്ധമായും അന്വേഷണം നടത്തിയേ മതിയാകൂ എന്നാണ് സുപ്രീംകോടതി ഉത്തരവുള്ളത്.
ലളിതകുമാരി കേസിലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഴിമതി അടക്കമുള്ളവയ്ക്ക് എഫ്ഐആര് രജിസ്റ്റര് ചെയ്യുംമുമ്പ് പ്രാഥമിക അന്വേഷണം നടത്തണം. അതിനാലാണ് കേസെടുക്കും മുമ്പ് പ്രാഥമികാന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
കരിമണൽ കന്പനിയിൽനിന്നുള്ള മാസപ്പടിയും ദുബായിലേക്കുള്ള ഹവാല ഇടപാടുമെല്ലാം അന്വേഷിക്കും. തെളിവുണ്ടെങ്കിൽ കേസെടുക്കും. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിൽ അഴിമതിക്കു തെളിവു കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണവുമുണ്ടാകും.
മാസപ്പടിക്കേസിലെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായിക്കും റിയാസിനുമെതിരേ കേസെടുക്കണമെന്ന് ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാസപ്പടി ആരോപണത്തിൽ വിജിലൻസും ഹവാല ഇടപാടിൽ ക്രൈംബ്രാഞ്ചിനും പ്രാഥമികാന്വേഷണം നടത്താമെന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ ജാജുബാബുവിന്റെ നിയമോപദേശം.
ഇഡിയുടെ കത്തിൽ അഴിമതിനിരോധന നിയമം, ബിഎൻഎസ്എസ്, ബിഎൻഎസ് അടക്കം ചുമത്തി കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുണ്ട്. വിജിലൻസിന് വിട്ടാൽ മറ്റു കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാകില്ലെന്നും എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി നിലപാടെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷം ക്രിമിനൽ, അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യാനുമാകും. ഇതോടെയാണ് അന്വേഷണത്തിന് പൊലിസ് മേധാവിയെ ചുമതലപ്പെടുത്താൻ തീരുമാനമായത്.
സിഎംആർഎല്ലുമായി 2017 മാർച്ച് നാലിനും 2019 മേയ് 18നുമിടയിൽ വീണ നടത്തിയ 3.28 കോടിയുടെ പണമിടപാടുകളിൽ പിണറായിയെ ബന്ധിപ്പിക്കാനുള്ള തെളിവുകളുണ്ടെന്ന് ഇഡി കത്തിൽ ഡിജിപി അറിയിച്ചത്.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില് മുന്പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കുറ്റകൃത്യത്തില് പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ ഹൈക്കോടതിയില് ഉയര്ത്തിയ വാദം. 58 ദിവസമായി ജയിലില് കഴിയുകയാണ് എന്നും കാവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് എം.പി. പ്രിയേഷ് കുമാര് ഹൈക്കോടതിയെ അറിയിച്ചു.
കുറിച്ചുണ്ട് ചേര്ക്കാട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബിആര്സിയിലെ അധ്യാപികയായിരുന്നു. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്ത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്കിയിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരായ കേസിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം കത്തായി ഇന്ന് ഡിജിപിക്ക് കൈമാറും. തുടർന്ന് എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും.
എസ്ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.
മൂന്ന് വർഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാസപ്പടി വിവാദത്തിലാണ് സംസ്ഥാന പൊലിസ് അന്വേഷണം. പിണറായിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.
അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. പിണറായി വിജയനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാമെന്നായിരുന്നു എജിയുടെയും ഡിജിപിയുടെയും നിയമോപദേശം. എന്നാൽ ഹവാല ഇടപാട് വിജിലിൻസിന് അന്വേഷിക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ആഭ്യന്തരവകുപ്പ് വിശദീകരണം. നേരിട്ട് എഫ്ഐആർ എടുത്താൽ പ്രതികൾ കോടതിയെ സമീപിച്ചാൽ ഉണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്താണ് എസ്ഐടി അന്വേഷണമെന്ന തീരുമാനത്തിലേക്കെത്തിയതെന്നാണ് സർക്കാർ വിശദീകരണം.
Movies
സഹോദരി രാധ നല്കിയ ചെക്ക് തട്ടിപ്പ് പരാതി തള്ളി നടി അംബിക. രാധയുടേത് കള്ളക്കരച്ചിൽ ആണെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു.
പഴയ ചെക്കുകള് തട്ടിയെടുത്ത് 46 കോടി രൂപ പിന്വലിച്ച് തട്ടിപ്പ് നടത്താന് അംബിക ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. ചെക്ക് മടങ്ങിയതിന് രാധക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അംബിക പത്രക്കുറിപ്പില് അറിയിച്ചു.
മൂവർക്കുമായുള്ള ചെന്നൈയിലെ എആർഎസ് ഗാർഡൻസിന്റെ പേരിൽ സ്വത്തുതർക്കമുണ്ടായിരുന്നെന്നും സ്വര്ണവും വട്ടിയൂർക്കാവിലുള്ള രണ്ട് സെന്റ് വസ്തുവും ചെന്നൈയിലുള്ള 47 സെന്റും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തതിന് സഹോദരന് മല്ലികാര്ജുന്റെ പരാതിയില് വട്ടിയൂർക്കാവ് സ്റ്റേഷനില് രാധയ്ക്കെതിരെ കേസുണ്ടെന്നും അംബിക അറിയിച്ചു.
വസ്തുതകള് മറച്ചുവച്ച് രാധ കള്ളക്കരച്ചില് കരയുകയാണെന്നും അംബിക വാര്ത്തക്കുറിപ്പില് പറഞ്ഞു. രാധയുടെ പരാതിയില് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വീട്ടില് ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകള് തട്ടിയെടുത്ത് 46 കോടി രൂപ തട്ടാന് ശ്രമിച്ചെന്നാണ് അംബികയ്ക്കും സഹോദരന് മല്ലികാര്ജുനുമെതിരെയുള്ള രാധയുടെ പരാതി.
രാവിലെ ചെന്നൈ പൊലിസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണ് രാധ പരാതി നല്കിയത്. വല്സരവാക്കത്തെ വീട്ടില് ഓഫിസ് ആവശ്യങ്ങള്ക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന പഴയ അഞ്ച് ചെക്കുകളാണ് തട്ടിയെടുത്തതെന്നും രാധ പരാതിയില് പറയുന്നുണ്ട്.
ആര്ആര് ഗാര്ഡന് സ്റ്റുഡിയോ എന്ന് പേര് മാറ്റിയത് അറിയാതെ എആര്എസ് ഗാര്ഡന് സ്റ്റുഡിയോ എന്ന പേരിലെ പഴയ ചെക്കുകളാണ് തട്ടിയെടുത്തതെന്നും ഈ ചെക്കുകള് ഉപയോഗിച്ച് അംബികയും മല്ലികാര്ജുനും ബാങ്കില്നിന്ന് പണം പിന്വലിക്കാന് ശ്രമിച്ചെന്നും രാധ പറയുന്നു.
ബാങ്കില്നിന്ന് അറിയിച്ചപ്പോഴാണ് പണം തട്ടാന് ശ്രമിച്ച വിവരം താന് മനസിലാക്കിയതെന്നും രാധ പറഞ്ഞു.എന്നാല് സ്വത്ത് തര്ക്ക കേസ് ഒത്തുതീര്പ്പാക്കാന് സഹോദരി രാധയാണ് തനിക്ക് ചെക്കുകള് തന്നതെന്നാണ് അംബിക പറയുന്നത്.
ചെന്നൈയിലെ എ.ആർ.സ്ട്രീറ്റിലെ വീട്ടിൽ രണ്ടുനിലകളിലായിട്ടാണ് സഹോദരങ്ങൾ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 5 ചെക്കുകൾ താൻ മുറിയിൽ ഒപ്പിട്ടു വച്ചിരുന്നെന്ന് രാധയുടെ പരാതിൽ പറയുന്നു.
ബിസിനസ് ആവശ്യങ്ങൾക്കും വ്യക്തിപരമായ കാരണങ്ങൾ മൂലവും കേരളം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താൻ. ഇത്തരത്തിൽ യാത്രയിലായിരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.
‘എആർഎസ് ഗാർഡൻ സ്റ്റുഡിയോ’ എന്ന പേരിൽ നടത്തിയിരുന്ന ബിസിനസിന്റെ ആവശ്യങ്ങൾക്കായി സ്വകാര്യ ബാങ്കിൽ കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നു.
യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ ചെലവുകൾക്കായി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ താൻ മുറിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് 2025 ജനുവരിയിൽ സ്റ്റുഡിയോയുടെ പേര് ‘ആർആർ ഗാർഡൻസ്’ എന്നാക്കി മാറ്റിയ ശേഷം ബാങ്കിൽനിന്ന് പുതിയ ചെക്ക് ബുക്ക് വാങ്ങി.
പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 17ന് ബാങ്കിൽനിന്ന് ഒരു ഇമെയിൽ ലഭിച്ചു. പഴയ ചെക്ക് ബുക്കിലെ അഞ്ചു ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു മെയിൽ. ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും ചെക്കുകൾ അംബികയ്ക്ക് നൽകിയിട്ടില്ലെന്നും ചെക്കുകളുടെ പണമിടപാട് ഉടൻ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
Kerala
ന്യൂഡൽഹി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം.
കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ സമാനമായ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന വാദമാണ് ഹൈക്കോടതി നിരസിച്ചത്. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ വിചാരണ പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
വയനാട് മേപ്പാടി റേഞ്ചിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ചുകടത്തിയ തടികൾ വനംവകുപ്പിന്റെ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നതാണ് അമ്പലമേട് പൊലിസ് രജിസ്റ്റർ ചെയ്ത ഈ വഞ്ചനാ കേസ്. നിലവിൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീംകോടതിയിൽ നിന്ന് അടിയന്തര ആശ്വാസം തേടുന്നത്.
Kerala
കൊച്ചി: സഹോദരനോടുള്ള വൈരാഗ്യം തീര്ക്കാന് 15കാരിയായ പെണ്കുട്ടിയെ വഴിയില് തടഞ്ഞുനിര്ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സിഗരറ്റ് വലിച്ചു പുക മുഖത്തേക്ക് ഊതി അലോസരപ്പെടുത്തിയതായും പരാതിയില് പറയുന്നുണ്ട്.
ഓച്ചന്തുരുത്ത് സ്വദേശിയായ പെണ്കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പുതുവൈപ്പ് സാന്താക്രോസ് സ്കൂളിന് സമീപം വച്ചായിരുന്നു സംഭവം. കണ്ടാല് അറിയാവുന്ന രണ്ടുപേരാണ് ഭീഷണിപ്പെടുത്തിയത്. ഞാറക്കല് പൊലിസില് നല്കിയ പരാതിയില് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
District News
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ധനകാര്യ സ്ഥാപനമായ കണ്ണാട്ട് നിധി ലിമിറ്റഡിൽ 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരായ രജിനി അനിൽകുമാർ, ഷമീറ എന്നിവർക്കെതിരേ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
2026 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 17 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ സ്വർണം പണയം വച്ച ഉപഭോക്താക്കളുടെ പണയ വായ്പാ കരാറുകളിൽ യഥാർഥ തുകയേക്കാൾ ഉയർന്ന തുക എഴുതിച്ചേർത്തും റെസീപ്റ്റ് ആൻഡ് പേയ്മെന്റ് രേഖകളിൽ കൃത്രിമം കാണിച്ചുമാണ് പ്രതികൾ തുക തട്ടിയത്.
സ്ഥാപന ഉടമ സുബിൻ കെ. തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ കുറ്റകരമായ വിശ്വാസവഞ്ചന (സെക്ഷൻ 306), വ്യാജരേഖ ചമയ്ക്കൽ (സെക്ഷൻ 336 (3)), ഒത്തുചേർന്നുള്ള കുറ്റകൃത്യം (സെക്ഷൻ 3 (5) എന്നീ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ സബ് ഇൻസ്പെക്ടർ രാകേഷ് പണിക്കരുടെ നേതൃത്വത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
District News
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ധനകാര്യ സ്ഥാപനമായ കണ്ണാട്ട് നിധി ലിമിറ്റഡിൽ 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരായ രജിനി അനിൽകുമാർ, ഷമീറ എന്നിവർക്കെതിരേ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
2026 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 17 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ സ്വർണം പണയം വച്ച ഉപഭോക്താക്കളുടെ പണയ വായ്പാ കരാറുകളിൽ യഥാർഥ തുകയേക്കാൾ ഉയർന്ന തുക എഴുതിച്ചേർത്തും റെസീപ്റ്റ് ആൻഡ് പേയ്മെന്റ് രേഖകളിൽ കൃത്രിമം കാണിച്ചുമാണ് പ്രതികൾ തുക തട്ടിയത്.
സ്ഥാപന ഉടമ സുബിൻ കെ. തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ കുറ്റകരമായ വിശ്വാസവഞ്ചന (സെക്ഷൻ 306), വ്യാജരേഖ ചമയ്ക്കൽ (സെക്ഷൻ 336 (3)), ഒത്തുചേർന്നുള്ള കുറ്റകൃത്യം (സെക്ഷൻ 3 (5) എന്നീ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ സബ് ഇൻസ്പെക്ടർ രാകേഷ് പണിക്കരുടെ നേതൃത്വത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണിനെതിരെ പൊലിസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയെത്തുടർന്ന് നൂറനാട് പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ.
2014-2015 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭവിഹിതം നൽകാം എന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ചു തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ടെന്ന് നൂറനാട് പൊലിസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും, കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കും ശേഷമേ വിഷയത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂ എന്നും പൊലിസ് അറിയിച്ചു. .
Kerala
തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലിസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒയും കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ജി.ബി. ബിജുവിനെയാണ് (53) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിലാണ് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണ വേളയിൽ പരിക്കേറ്റയാളെ ബിജു ഫോണിൽ നിരന്തരം ബന്ധപ്പെടുകയും, ഇൻഷുറൻസ് ക്ലെയിം ലഭിക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്ന അഭിഭാഷകന് കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ ഇതിന് തയാറായിരുന്നില്ല. തുടർന്ന് പരാതിക്കാരൻ മറ്റൊരു അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിക്കുകയായിരുന്നു.
കേസ് രേഖകളുടെ പകർപ്പുകൾ നൽകുന്നതിനായി ബിജു പുതിയ അഭിഭാഷകനെ ഫോണിൽ വിളിച്ച് ഇരുപതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക കൈവശമില്ലെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന്, ഒരു ഫയലിന്റെ ആദ്യ ഗഡുവായി പതിനായിരം രൂപ വെള്ളിയാഴ്ച നൽകണമെന്ന് ബിജു നിർദ്ദേശിച്ചു.
ഇതുസംബന്ധിച്ച് അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ നെടുമങ്ങാട് പൊലിസ് സ്റ്റേഷന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി തുകയായ പതിനായിരം രൂപ വാങ്ങുന്നതിനിടയിലാണ് ബിജു വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.