x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നാ​വൂ​ർ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​വെ​ച്ച സം​ഭ​വം: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: September 30, 2026 02:14 PM IST | Updated: September 30, 2026 02:14 PM IST

ആ​നാ​വൂ​ർ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​വെ​ച്ചപ്പോൾ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര ആ​നാ​വൂ​ർ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​വെ​ച്ച സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ആ​നാ​വൂ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ചൊ​വ്വാ​ഴ്ച മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു. കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​നാ​വൂ​രി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ക​ത്തി​ച്ച​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് പ​ക​രം ചോ​ദി​ച്ചു​ള്ള യു​വ​മോ​ര്‍​ച്ച​യു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സ് - ബി​ജെ​പി ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ആ​നാ​വൂ​രി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഓ​ഫീ​സ് ക​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചി​രു​ന്നു. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം യു​വ​മോ​ര്‍​ച്ച തു​ട​രു​മെ​ന്ന​തി​നാ​ൽ മ​ന്ത്രി​മാ​രു​ടെ സു​ര​ക്ഷ പൊ​ലീ​സ് കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

Tags : Anavoor Congress office arson case BJP arrested

Recent News

Corehub Up