തുക്കാറാം മുണ്ടെ
മുംബൈ: ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര എഫ്ഡിഎ കമ്മിഷണർ തുക്കാറാം മുണ്ടെ. ബേബി ഫോർമുല ഉത്പന്നങ്ങളിൽ അമ്മയുടെയും കുട്ടിയുടെയും ചിത്രം ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
ഇതുകൂടാതെ മുലപ്പാൽ ആണ് ഉത്തമം എന്ന് എന്നെഴുതണമെന്നും എഫ്ഡിഎ നിർദേശം നൽകിയിട്ടുണ്ട്. നവജാത ശിശുക്കൾക്കായുള്ള ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുകയോ സൗജന്യമായി വിതരണം ചെയ്യാനോ പാടില്ലെന്നും എഫ്ഡിഎ അറിയിച്ചിട്ടുണ്ട്.
മുലപ്പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനാണ് നടപടിയെന്നും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്നത് കുറഞ്ഞുവരുന്നതായി പഠനങ്ങളുണ്ടെന്നും തുക്കാറാം മുണ്ടെ വ്യക്തമാക്കി.
Tags : Maharashtra FDA NewsUpdate Headlines Deepika