നോർത്ത് മസഡോണിയയെ പരാജയപ്പെടുത്തിയ സ്ലൊവേനിയൻ താരങ്ങളുടെ ആഘോഷം
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്ലൊവേനിയയ്ക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തിൽ നോർത്ത് മസഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സാൻഡി ലോവ്റിക്കും അൽജോസ മാറ്റ്കോയും ആണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലോവ്റിക്ക് 55-ാം മിനിറ്റിലും മാറ്റ്കോ 82-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ സ്ലൊവേനിയയ്ക്ക് നാല് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ഇയിൽ രണ്ടാമതാണ് സ്ലൊവേനിയ.
Tags : UEFA Nations League Football Slovenia beats North Macedonia