x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ക്ക​ട്ടി​ലി​ൽ ആ​ക്രി ലോ​റി​ക്ക് തീ​പി​ടി​ച്ചു; ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

വെബ് ഡെസ്‌ക്
Published: September 30, 2026 10:59 AM IST | Updated: September 30, 2026 10:59 AM IST

കക്കട്ടിലിൽ ലോറിക്ക് തീപിടിച്ചപ്പോൾ

കോ​ഴി​ക്കോ​ട്: ക​ക്ക​ട്ടി​ലി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആ​ക്രി ലോ​റി​ക്ക് തീ​പി​ടി​ച്ചു. കൈ​വേ​ലി​യി​ൽ​നി​ന്ന് ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് ആ​ക്രി സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

കൈ​വേ​ലി റോ​ഡി​ൽ​നി​ന്ന് ക​ക്ക​ട്ടി​ൽ ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ ത​ട്ടി​യാ​ണ് ആ​ക്രി സാ​ധ​ന​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​ർ​ന്ന​ത്. അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ ഡ്രൈ​വ​ർ ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി താ​ഴെ ഇ​റ​ങ്ങി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

തീ​പ്പി​ടി​ച്ച​തി​ന് പി​ന്നാ​ലെ വാ​ഹ​ന​ത്തി​ന്‍റെ എ​യ​ർ ടാ​ങ്ക് പൊ​ട്ടി വാ​ഹ​നം നി​ര​ങ്ങി നീ​ങ്ങി​യ​ത് പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ലോ​റി​യി​ൽ​നി​ന്ന് പൊ​ട്ടി​ത്തെ​റി​ച്ചു വീ​ണ വ​സ്തു​വി​ൽ​നി​ന്ന് റോ​ഡി​ന് സ​മീ​പം ഹ​രി​ത ക​ർ​മ്മ​സേ​ന ശേ​ഖ​രി​ച്ചു വെ​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കും തീ​പ്പി​ടി​ച്ചു. അ​ഗ്നി​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

നാ​ദാ​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ലൈ​ജു ഐ​സ​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് യൂ​ണി​റ്റ് സേ​ന 30 മി​നി​റ്റ് കൊ​ണ്ടാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.

Tags : lorry catches fire running kakkattil

Recent News

Corehub Up