x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി; ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം

വെബ് ഡെസ്‌ക്
Published: September 30, 2026 11:17 AM IST | Updated: September 30, 2026 11:17 AM IST

ഇടുക്കി മെഡിക്കൽ കൊളജ്

ഇ​ടു​ക്കി: 21 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യെ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം. ജൂ​ണി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.

ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സൂ​പ്ര​ണ്ട് ഫാ​ര്‍​മ​സി അ​ധി​കൃ​ത​രോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. ഭൂ​മി​യാം​കു​ളം സ്വ​ദേ​ശി സോ​ബി​ന്‍ സ​ണ്ണി​യു​ടെ കു​ഞ്ഞി​നാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യ​ത്.

ജ​ല​ദോ​ഷ​വും സ്‌​കി​ന്‍ ഇ​ന്‍​ഫെ​ക്ഷ​നു​മാ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്ന് സോ​ബി​ന്‍ പ​റ​ഞ്ഞു. ചെ​റി​യ പ്ര​ശ്‌​ന​മേ​യു​ള്ളു ഓ​യി​ന്‍​മെ​ന്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി എ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. ഭാ​ര്യ​യാ​ണ് പോ​യി വാ​ങ്ങി​യ​ത്. തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം വെ​റു​തെ ഓ​യി​ന്‍​മെ​ന്‍റ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് അ​പാ​ക​ത ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

2024 ജൂ​ണി​ലാ​ണ് ഇ​തി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​തു​ക​ഴി​ഞ്ഞ് ര​ണ്ട് വ​ര്‍​ഷം വ​രെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ക​വ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​താ​യ​ത് ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സ​മാ​യി​രി​ക്കു​ന്നു. ഇ​ത്ര​യും വ​ലി​യ ഒ​രു അ​നാ​സ്ഥ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Tags : Expired medicine infant Serious allegation Idukki Medical College

Recent News

Corehub Up