x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: വി​ജ​യം തു​ട​ർ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡ്

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 10:10 AM IST | Updated: September 30, 2026 10:10 AM IST

സ്കോട്ട്ലൻഡിനെ പരാജയപ്പെടുത്തിയ സ്വിറ്റ്സർലൻഡ് താരങ്ങളുടെ ആഘോഷം

ഗ്ലാ​സ്ഗോ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ വി​ജ​യം തു​ട​ർ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഇ ​മ​ത്സ​ര​ത്തി​ൽ‌ സ്കോ​ട്ട്ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

സ്വി​റ്റ്സ​ർ​ഡ​ൻ​ഡി​ന് വേ​ണ്ടി റി​ക്കാ​ർ​ഡോ റോ​ഡ്രി​ഗ​സും നി​ക്കോ എ​ൽ​വേ​ഡി​യും സെ​കി അം​ദൗ​നി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ഡ്രി​ഗ​സ് 12-ാം മി​നി​റ്റി​ലും എ​ൽ​വേ​ഡി 55-ാം മി​നി​റ്റി​ലും അം​ദൗ​നി 82-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്വി​റ്റ​സ​ർ​ല​ൻ​ഡി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഇ​യി​ൽ ഒ​ന്നാ​മ​താ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

Tags : UEFA Nations League football Switzerland beats Scotland

Recent News

Corehub Up