Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scotland

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം

മാ​ഞ്ച​സ്റ്റ​ർ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്.

സ്കോ​ട്‌​ല​ൻ‌​ഡ് ഉ​യ​ർ​ത്തി​യ 152 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക ഒ​രു പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. 33 റ​ൺ‌​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പ​ത്തു​വി​ന്‍റെ​യും 27 റ​ൺ​സെ​ടു​ത്ത ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ​യു​ടെ​യും 23 റ​ൺ​സെ​ടു​ത്ത ഹ​സി​നി പെ​രേ​ര​യു​ടെ​യും 21 റ​ൺ‌​സെ​ടു​ത്ത നി​ലാ​ക്ഷി​ക സി​ൽ​വ​യു​ടെ​യും മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

സ്കോ​ട്‌​ല​ൻ​ഡി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ കാ​ത​റി​ൻ ബ്രൈ​സും റാ​ഷെ​ൽ സ്ലാ​റ്റ​റും കാ​ത​റി​ൻ ഫ്രെ​യ്സ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കി​ർ​സ്റ്റി ഗോ​ർ​ഡ​ൻ ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 151 റ​ൺ​സെ​ടു​ത്ത​ത്. 47 റ​ൺ​സെ​ടു​ത്ത സാ​റാ ബ്രൈ​സി​ന്‍റെ​യും 34 റ​ൺ​സെ​ടു​ത്ത ഡാ​ർ​സി കാ​ർ​ട്ട​റു​ടെ​യും 26 റ​ൺ​സെ​ടു​ത്ത എ​യ്ൽ​സ ലി​സ്റ്റ​റു​ടെ​യും 23 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ കാ​ത​റി​ൻ ബ്രൈ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ‌​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി മി​താ​ലി അ​യോ​ധ്യ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. സു​ഗ​ന്ധി​ക കു​മാ​രി​യും ക​വി​ഷ ദി​ൽ​ഹ​രി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റാ​യ ശ്രീ​ല​ങ്ക സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. ഗ്രൂ​പ്പ് ബി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ശ്രീ​ല​ങ്ക.

NRI

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് എ​ക്സി​റ്റ​ർ മ​ല​യാ​ളി​ക​ളു​ടെ "അ​ജി​ത് അ​ണ്ണ​ൻ' നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു

എ​ക്സി​റ്റ​ർ: വ​ട​ക്ക​ൻ സ്കോ​ട്‌​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ അ​ജി​ത് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ നീ​ണ്ട 23 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തോ​ട് വി​ട പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. 2003ലാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​ജി​ത് സ്കോ​ട്‌​ല​ൻ​ഡി​ലെ​ത്തി​യ​ത്.

2008ൽ ​ഗ്ലാ​സ്കോ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബ​യോ​കെ​മി​സ്ട്രി​യി​ൽ അ​ദ്ദേ​ഹം ഡോ​ക്‌‌​ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ല​ണ്ട​നി​ൽ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ റി​സേ​ർ​ച്ച് ഫെ​ലോ​യാ​യി ജോ​ലി ചെ​യ്തു.

2014 മു​ത​ൽ മൂ​ന്ന് വ​ർ​ഷം എ​ക്സി​റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. തു​ട‌​ർ​ന്ന് ഗ്ലാ​സ്ക്കോ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ആ​റു മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും എ​ക്സി​റ്റ​റി​ലെ സു​ഹൃ​ത്തു​ക​ളെ കാ​ണാ​ൻ അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട "അ​ജി​ത് അ​ണ്ണ​ൻ' എ​ത്തു​മാ​യി​രു​ന്നു.

സ്കോ‌​ട്‌​ല​ൻ​ഡ് സ​ന്ദ​ർ​ശ​ത്തി​ന് എ​ത്തു​ന്ന എ​ക്സി​റ്റ​റു​കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ അ​ദ്ദേ​ഹ​മെ​ന്നും മു​ന്‍​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു.

NRI

കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​ന​ങ്ങ​ൾ അ​ബ​ർ​ഡീ​നി​ലും ല​ണ്ട​നി​ലും ഓ​ഗ​സ്റ്റി​ൽ

ല​ണ്ട​ൻ: ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും വി​ശ്വാ​സ അ​നു​ഭ​വ​ത്തി​നും മാ​തൃ മ​ധ്യ​സ്ഥ​ത്തി​നും അ​നു​ഗ്ര​ഹീ​ത സ​ന്നി​ധി​യാ​യ "കൃ​പാ​സ​നം മ​രി​യ​ൻ സെ​ന്‍റ​ർ' ഈ ​വ​ർ​ഷ​വും യു​കെ​യി​ൽ കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്ത​പ്പെ​ട്ട മ​രി​യ​ൻ കൃ​പാ​സ​ന ഉ​ട​മ്പ​ടി ധ്യാ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ച്ച പ്രാ​ർ​ഥ​നാ സാ​ഫ​ല്യ​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി സൂ​ച​ക​മാ​യും പ​ങ്കു​ചേ​രു​വാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ​ക്കു​ള്ള അ​വ​സ​ര​ത്തി​നു​മാ​യും, മാ​തൃ​ഭ​ക്ത​രു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ്‌ യു​കെ​യി​ൽ കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം ഈ ​വ​ർ​ഷ​വും ഒ​രു​ക്കു​ന്ന​ത്.

കാ​ലി​ക്ക​റ്റ് റോ​മ​ൻ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ മെ​ട്രോ​പൊ​ളി​റ്റ​ൻ ആ​ർ​ച്ച്ബി​ഷ​പ് വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഡോ. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രി​ക​ളു​ടെ സ്‌​പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റും സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ന്‍റെ സ​ബ് ഡീ​നു​മാ​യ ഫാ. ​ജാ​ക്‌​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ക​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ ബ്ര​ദ​ർ തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​രാ​വും പ്ര​ധാ​ന​മാ​യും കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ക.

യു​കെ​യി​ൽ ഓ​ഗ​സ്റ്റ്‌ 25, 26, 27 തീ​യ​തി​ക​ളി​ലാ​യി സ്കോ​ട്ട്ല​ൻ​ഡി​ലെ അ​ബ​ർ​ഡീ​ൻ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ വെ​ച്ച് ന​ട​ത്തു​ന്ന ത്രി​ദി​ന ധ്യാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന കൃ​പാ​സ​നം ഉ​ട​മ്പ​ടി ത്രി​ദി​ന ധ്യാ​നം തു​ട​ർ​ന്ന് 29,30,31 തീ​യ​തി​ക​ളി​ലാ​യി ല​ണ്ട​നി​ലെ ബൈ​റോ​ൺ ഹാ​ളി​ലു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

റ​വ. ഡോ. ​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും, ബ്ര.​തോ​മ​സ് ജോ​ർ​ജ് (കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ്) ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തു​മാ​യി​രി​ക്കും.

പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തോ​ടു​ള്ള പ്രാ​ർ​ഥ​നാ നി​റ​വി​ൽ വെ​ളി​പ്പെ​ട്ട, അ​മ്മ​യു​ടെ ഹി​തം മ​ന​സ്സി​ലാ​ക്കി ആ​രം​ഭി​ച്ച "കൃ​പാ​സ​നം മ​രി​യ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ' പ​രി​ശു​ദ്ധ അ​മ്മ​യു​മാ​യി ചേ​ർ​ന്ന് എ​ടു​ക്കു​ന്ന ഉ​ട​മ്പ​ടി​യി​ലൂ​ടെ ജീ​വി​തം ക്ര​മീ​ക​രി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന അ​ത്ഭു​താ​നു​ഭ​വ​ങ്ങ​ൾ​ക്കും രോ​ഗ​ശാ​ന്തി​ക​ൾ​ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും നി​ത്യേ​ന ല​ഭി​ക്കു​ന്ന അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്.

രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്ര​തി​ദി​ന ശു​ശ്രൂ​ഷ​ക​ളി​ൽ തു​ട​ർ​ന്ന് ആ​രാ​ധ​ന, സ്തു​തി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന ശു​ശ്രൂ​ഷ, അ​നു​ര​ഞ്ജ​ന ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ പ്ര​തി​ദി​ന ധ്യാ​ന ശു​ശ്രു​ഷ​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സ​മാ​പി​ക്കു​ന്ന​താ​ണ്.

കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​വാ​നും, അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കി​ട്ടു​ന്ന തി​രു​വ​ച​ന ശു​ശ്രൂ​ഷ​യി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​രു​വാ​നും കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സ് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​റാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
London - https://www.tickettailor.com/events/kadoshmarianministries/2076878

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07770 730769, 07459 873176.

Sports

ടി20 ​ലോ​ക​ക​പ്പ്: നേ​പ്പാ​ളി​ന് ടോ​സ്; സ്കോ​ട്‌​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

മും​ബൈ: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ നേ​പ്പാ​ൾ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ് മു​ത​ൽ മും​ബൈ​യി​ലാ​ണ് മ​ത്സ​രം.

ടീം ​നേ​പ്പാ​ൾ: കു​ശാ​ൽ ഭ​ർ​ട്ട​ൽ‌, ആ​സി​ഫ് ഷെ​യ്ഖ് (വി​ക്ക​റ്റ് കീ​പ്പ​ർ), രോ​ഹി​ത് പൗ​ഡ​ൽ ( ക്യാ​പ്റ്റ​ൻ), ദീ​പേ​ന്ദ്ര സിം​ഗ് ഐ​റി, ആ​രി​ഫ് ഷെ​യ്ഖ്, ലോ​കേ​ഷ് ബാം, ​സു​ന്ദീ​പ് ജോ​റ, ഗു​ൽ​ശ​ൻ ജാ, ​സോം​പാ​ൽ കാ​മി, ന​ന്ദ​ൻ യാ​ദ​വ്, സ​ന്ദീ​പ് ലാ​മി​ച്ചാ​നെ.

ടീം ​സ്കോ​ട്‌​ല​ൻ​ഡ്: ജോ​ർ​ജ് മു​ൻ​സെ, മൈ​ക്ക​ൽ ജോ​ൺ​സ്, ബ്രാ​ണ്ട​ൻ മ​ക്മ​ല്ല​ൻ, റി​ച്ച് ബെ​റിം​ഗ്ട​ൺ(​ക്യാ​പ്റ്റ​ൻ), ടോം ​ബ്രൂ​സ്, മൈ​ക്ക​ൽ ലീ​സ്ക്ക്, മാ​ത്യൂ ക്രോ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​ർ​ക്ക് വാ​ട്ട്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, ബ്രാ​ഡ് വി​യേ​ൽ, ബ്രാ​ഡ് ക​റി.

Sports

ടി20 ലോകകപ്പ്: സ്കോട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം

കോ​ൽ​ക്ക​ത്ത: ഐ​സി​സി ടി20 ​ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

സ്കോ​ട്‌​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് പ​ത്ത് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ടോം ​ബാ​ന്‍റ​ണി​ന്‍റെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ടോം ​ബാ​ന്‍റ​ൺ 63 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ജേ​ക്ക​ബ് ബേ​ത​ൽ 32 റ​ൺ​സും സാം ​ക​ര​ൺ 28 റ​ൺ‌​സും സ്കോ​ർ ചെ​യ്തു. സ്കോ​ട്‌​ല​ൻ​ഡി​ന് വേ​ണ്ടി ബ്രാ​ണ്ട​ൻ മ​ക്മ​ല്ല​ൻ, ബ്രാ​ഡ് ക്യൂ​റി, ബ്രാ​ഡ് വീ​ൽ, മൈ​ക്ക​ൽ ലീ​സ്ക്ക്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 19.4 ഓ​വ​റി​ൽ 152 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ റി​ച്ചി ബെ​റിം​ഗ്ട​ണി​ന്‍റെ​യും മൈ​ക്ക​ൽ ജോ​ൺ​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 32 പ​ന്തി​ൽ 49 റ​ൺ​സാ​ണ് ബെ​റിം​ഗ്ട​ൺ എ​ടു​ത്ത​ത്.

മൈ​ക്ക​ൽ ജോ​ൺ​സ് 33 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ടോം ​ബ്രൂ​സ് 24 റ​ൺ​സും ഒ​ലി​വ​ർ ഡേ​വി​ഡ്ൺ 20 റ​ൺ​സും എ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ദി​ൽ റ​ഷീ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജാ​മി ഓ​വ​ർ​ട​ണും സാം ​ക​റ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​നെ​തി​രെ സ്കോ​ട്‌​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

കോ​ൽ​ക്ക​ത്ത: ഐ​സി​സി ടി20 ​ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ സ്കോ​ട്‌​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 19.4 ഓ​വ​റി​ൽ 152 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി.

ക്യാ​പ്റ്റ​ൻ റി​ച്ചി ബെ​റിം​ഗ്ട​ണി​ന്‍റെ​യും മൈ​ക്ക​ൽ ജോ​ൺ​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 32 പ​ന്തി​ൽ 49 റ​ൺ​സാ​ണ് ബെ​റിം​ഗ്ട​ൺ എ​ടു​ത്ത​ത്.

മൈ​ക്ക​ൽ ജോ​ൺ​സ് 33 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ടോം ​ബ്രൂ​സ് 24 റ​ൺ​സും ഒ​ലി​വ​ർ ഡേ​വി​ഡ്ൺ 20 റ​ൺ​സും എ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ദി​ൽ റ​ഷീ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജാ​മി ഓ​വ​ർ​ട​ണും സാം ​ക​റ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​ന് ടോ​സ്; സ്കോ​ട്‌​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

കോ​ൽ​ക്ക​ത്ത: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ലി​പ് സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്‌​ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബേ​ത​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), സാം ​ക​ര​ൺ, വി​ൽ ജാ​ക്ക്സ്, ലി​യാം ഡോ​വ്സ​ൺ, ജാ​മി ഓ​വ​ർ​ട​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്.

ടീം ​സ്കോ​ട്‌​ല​ൻ​ഡ്: ജോ​ർ​ജ് മു​ൻ​സെ, മൈ​ക്ക​ൽ ജോ​ൺ​സ്, ബ്രാ​ണ്ട​ൻ മ​ക്മു​ല്ല​ൻ, റി​ച്ചി ബെ​റിം​ഗ്ട​ൺ (ക്യാ​പ്റ്റ​ൻ), ടോം ​ബ്രൂ​സ്, മൈ​ക്ക​ൽ ലീ​സ്ക്ക്, മാ​ത്യൂ ക്രോ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​ർ​ക്ക് വാ​ട്ട്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, ബ്രാ​ഡ് ക്യൂ​റി, ബ്രാ​ഡ് വീ​ൽ.

Sports

2026 ഫിഫ ലോ​​ക​​ക​​പ്പി​​ന് ബാ​​ങ്ക് അ​​വ​​ധി

എ​​ഡി​​ന്‍​ബ​​ര്‍​ഗ്: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നാ​​യി ബാ​​ങ്ക് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച് സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ്.

28 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഫി​​ഫ ലോ​​ക​​ക​​പ്പ് ക​​ളി​​ക്കു​​ന്ന​​തി​​ന്‍റെ സ​​ന്തോ​​ഷ സൂ​​ച​​ക​​മാ​​യാ​​ണ് ഈ ​​അ​​വ​​ധി പ്ര​​ഖ്യാ​​പ​​നം. യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഡെ​​ന്മാ​​ര്‍​ക്കി​​നെ 2-4നു ​​കീ​​ഴ​​ട​​ക്കി സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ് ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

1998 എ​​ഡി​​ഷ​​നി​​ലാ​​ണ് സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡ് ഇ​​തി​​നു മു​​മ്പ് ലോ​​ക​​ക​​പ്പ് ഫുട്ബോൾ വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്.

ഗ്രൂ​​പ്പ് സി​​യി​​ല്‍ ബ്ര​​സീ​​ല്‍, മൊ​​റോ​​ക്കൊ, ഹെ​​യ്തി ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡ്. ജൂ​​ണ്‍ 15ന് (​​ഇ​​ന്ത്യ​​ന്‍ സ​​മ​​യം ജൂ​​ണ്‍ 14 രാ​​വി​​ലെ 6.30) ഹെ​​യ്തി​​ക്കെ​​തി​​രേ​​യാ​​ണ് ലോ​​ക​​ക​​പ്പി​​ല്‍ സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Sports

സ​ന്നാ​ഹ മ​ത്സ​രം: സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ജ​യം

ബം​ഗ​ളൂ​രു: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ ത​ക​ർ​ത്ത് അ​ഫ്ഗാ​നി​സ്ഥാ​ൻ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 61 റ​ൺ​സി​നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ജ​യി​ച്ച​ത്.

അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 185 റ​ൺ​സ് വി​ജ‍​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ്കോ​ട്‌​ല​ൻ​ഡ് 123 റ​ൺ‌​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക‍​യാ​യി​രു​ന്നു. സ്കോ​ട്‌​ല​ൻ​ഡി​ന് വേ​ണ്ടി മൈ​ക്ക​ൽ ജോ​ൺ​സും മാ​ത്യൂ ക്രോ​സും 21 റ​ൺ​സ് വീ​തം നേ​ടി. ബ്രാ​ണ്ട​ൻ മ​ക്ക്മു​ല്ല​ൻ 20 റ​ൺ​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും പി​ടി​ച്ച് നി​ൽ​ക്കാ​നാ​യി​ല്ല.

അ​ഫ്ഗാ​നി​സ്ഥാ​ന് വേ​ണ്ടി അ​സ​മ​ത്തു​ള്ള ഒ​മ​ർ​സാ​യ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. സി​യൗ​ർ റ​ഹ്മാ​ൻ ഷെ​രി​ഫി​യും മു​ഹ​മ്മ​ദ് ന​ബി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മൂ​ജീ​ബ് ഉ​ർ റ​ഹ്മാ​നും റാ​ഷി​ദ് ഖാ​നും ഗു​ൽ​ബാ​ദി​ൻ നാ​യ്‌​ബും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ‌ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 184 റ​ൺ​സ് എ​ടു​ത്ത​ത്. ദ​ർ​വി​ഷ് റ​സൂ​ലി​യു​ടെ​യും മു​ഹ​മ്മ​ദ് ന​ബി​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും ഇ​ബ്രാ​ഹിം സ​ദ്രാ​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​ഫ്ഗാ​ൻ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ദ​ർ​വി​ഷ് റ​സൂ​ലി 84 റ​ൺ​സാ​ണെ​ടു​ത്ത​ത്. 46 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദ​ർ​വി​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ബ്രാ​ഹിം സ​ദ്രാ​ൻ 36 റ​ൺ​സും ന​ബി 34 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്.

സ്കോ​ട്‌​ല​ൻ‌​ഡി​ന് വേ​ണ്ടി ജാ​ക്ക് ജ​ർ​വി​സും മാ​ർ​ക്ക് വാ​ട്ടും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബ്രാ​ഡ് ക​റി ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

Sports

ടി20 ​ലോ​ക​ക​പ്പി​ല്‍ നി​ന്ന് ബം​ഗ്ലാ​ദേ​ശ് പു​റ​ത്ത്; പ​ക​രം സ്കോ​ട്ല​ൻ​ഡ് ക​ളി​ക്കും

ദു​ബാ​യി: ടി20 ​ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേശി​ന് പ​ക​രം സ്കോ​ട്​ല​ൻ​ഡ് ക​ളി​ക്കു​മെ​ന്ന് ഐ​സി​സി. ടി20 ​ലോ​ക​ക​പ്പി​ല്‍ നി​ന്ന് ബം​ഗ്ലാ​ദേ​ശ് പി​ന്‍​മാ​റി​യ​താ​യി ഐ​സി​സി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രീ​ച്ചു.

ബം​ഗ്ലാ​ദേ​ശി​ന് പ​ക​രം സ്കോ​ട്‌​ല​ന്‍​ഡി​നെ ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി ഐ​സി​സി ക​ത്തി​ലൂ​ടെ ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നെ അ​റി​യി​ച്ചു. ഇ​ന്ന​ലെ ദു​ബാ​യി​യി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജ​യ് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ പി​ന്‍​മാ​റ്റം ഐ​സി​സി സ്ഥി​രീ​ക​രി​ച്ച​ത്.

ബം​ഗ്ലാ​ദേ​ശ് പി​ന്മാ​റി​യ​തോ​ടെ, ഗ്രൂ​പ്പ് സി​യി​ൽ അ​വ​ർ​ക്ക് പ​ക​ര​ക്കാ​രാ​യി സ്‌​കോ​ട്​ല​ൻ​ഡി​നെ ഉ​ള്‍​പ്പെ​ടു​ത്തി. യൂ​റോ​പ്യ​ൻ ക്വാ​ളി​ഫ​യ​റി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സ്, ഇ​റ്റ​ലി എ​ന്നീ ടീ​മു​ക​ൾ​ക്ക് പി​ന്നി​ലാ​യി​പ്പോ​യ​തി​നാ​ൽ 2026-ലെ ​ടി20 ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​ൻ സ്‌​കോ​ട്ട്‌​ല​ൻ​ഡി​ന് നേ​ര​ത്തെ സാ​ധി​ച്ചി​രു​ന്നി​ല്ല.

ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പു​ക​ളും ടീ​മു​ക​ളും

ഗ്രൂ​പ്പ് എ: ​ഇ​ന്ത്യ, യു.​എ​സ്.​എ, നെ​ത​ർ​ല​ൻ​ഡ്‌​സ്, ന​മീ​ബി​യ, പാ​ക്കി​സ്ഥാ​ൻ.

ഗ്രൂ​പ്പ് ബി: ​ശ്രീ​ല​ങ്ക, ഓ​സ്‌​ട്രേ​ലി​യ, സിം​ബാ​ബ്‌​വെ, ഒ​മാ​ൻ, അ​യ​ർ​ല​ൻ​ഡ്.

ഗ്രൂ​പ്പ് സി: ​ഇം​ഗ്ല​ണ്ട്, വെ​സ്റ്റ് ഇ​ൻ​ഡീ​സ്, സ്കോ​ട്​ല​ൻ​ഡ്, ഇ​റ്റ​ലി, നേ​പ്പാ​ൾ.

ഗ്രൂ​പ്പ് ഡി: ​അ​ഫ്ഗാ​നി​സ്ഥാ​ൻ, ന്യൂ​സി​ല​ൻ​ഡ്, സൗ​ത്ത് ആ​ഫ്രി​ക്ക, കാ​ന​ഡ, യു.​എ.​ഇ

 

Sports

ബം​​ഗ്ലാ​​ദേ​​ശി​​നു പ​​ക​​രം ടീം..?

​​ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നാ​​യി ബം​​ഗ്ലാ​​ദേ​​ശ് എ​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ പ​​ക​​രം ടീ​​മി​​നെ പ​​ങ്കെ​​ടു​​പ്പി​​ക്കാ​​ന്‍ നീ​​ക്കം.

ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫെ​​ബ്രു​​വ​​രി ഏ​​ഴി​​നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. രാ​​ഷ്‌ട്രീ​​യ അ​​ക​​ല്‍​ച്ച​​യെ​​ത്തു​​ട​​ര്‍​ന്ന് ലോ​​ക​​ക​​പ്പി​​നാ​​യി ഇ​​ന്ത്യ​​യി​​ലേ​​ക്ക് ടീ​​മി​​നെ അ​​യ​​യ്ക്കി​​ല്ലെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) അ​​റി​​യി​​ച്ചി​​രു​​ന്നു.

ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​വേ​​ദി മാ​​റ്റ​​ണ​​മെ​​ന്നും ബി​​സി​​ബി ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന ഐ​​സി​​സി യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​വ​​ശ്യം ത​​ള്ളി. മു​​ന്‍​നി​​ശ്ച​​യി​​ച്ച​​തു​​പോ​​ലെ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഇ​​ന്ത്യ​​യി​​ല്‍​ത്ത​​ന്നെ ന​​ട​​ക്കു​​മെ​​ന്നും ഐ​​സി​​സി ബോ​​ര്‍​ഡ് യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി.

പ​​ക​​രം സ്‌​​കോ​​ട്ട്‌​ല​​ന്‍​ഡ്

ബം​​ഗ്ലാ​​ദേ​​ശ് എ​​ത്തി​​യി​​ല്ലെ​​ങ്കി​​ല്‍ പ​​ക​​രം മ​​റ്റൊ​​രു ടീ​​മി​​നെ ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​പ്പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ഐ​​സി​​സി യോ​​ഗം ച​​ര്‍​ച്ച ചെ​​യ്ത​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്. റാ​​ങ്കിം​​ഗ് അ​​നു​​സ​​രി​​ച്ച് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ പ​​ക​​ര​​ക്കാ​​രാ​​യി സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​നെ ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​പ്പി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള ഔ​​ദ്യോ​​ഗി​​ക വി​​വ​​ര​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി) മാ​​ത്ര​​മാ​​ണ് ഐ​​സി​​സി യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​നെ പി​​ന്തു​​ണ​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന.

NRI

സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്തു; മ​ല​യാ​ളി മെ​യി​ൽ ന​ഴ്സി​ന് സ്കോ​ട്‌​ല​ൻ​ഡി​ൽ ത​ട​വു​ശി​ക്ഷ

ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ കെ​യ​ർ​ഹോ​മി​ൽ​വ​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്ത മ​ല​യാ​ളി മെ​യി​ൽ ന​ഴ്സി​ന് ഏ​ഴു വ​ർ​ഷ​വും ഒ​ന്പ​തു മാ​സ​വും ത​ട​വു​ശി​ക്ഷ വി​ധി​ച്ച് ഗ്ലാ​സ്കോ കോ​ട​തി. നൈ​ജി​ൽ പോ​ളി​നെ (47)യാ​ണു ശി​ക്ഷി​ച്ച​ത്. ജ​യി​ൽ​മോ​ചി​ത​നാ​യ​ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​വും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​ഴു വ​ർ​ഷം മുമ്പ് നോ​ർ​ത്ത് ല​നാ​ർ​ക് ഷ​യ​റി​ലെ കെ​യ​ർ​ഹോ​മി​ലാ​യി​രു​ന്നു സം​ഭ​വം. നൈ​ജി​ൽ ഇ​വി​ടെ മാ​നേ​ജ​രാ​യി​രു​ന്നു. ജോ​ലി​യി​ലെ ഹാ​ജ​ർ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി ഇ​യാ​ൾ 26 വ​യ​സു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ഓ​ഫീ​സ് മു​റി​യി​ൽ പൂ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. മ​റ്റു ര​ണ്ട് യു​വ​തി​ക​ളോ​ടും ഇ​യാ​ൾ പ​ല​ത​വ​ണ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി കോ​ട​തി​യി​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

2018ൽ ​ഇ​യാ​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി. 2019 ഡി​സം​ബ​റി​ൽ വി​ചാ​ര​ണ തു​ട​ങ്ങും​മു​ന്പ് നൈ​ജി​ൽ കൊ​ച്ചി​യി​ലേ​ക്കു ക​ട​ന്നു. രോ​ഗി​യാ​യ പി​താ​വി​നെ പ​രി​ച​രി​ക്കാ​നെ​ന്ന പേ​രി​ലാ​യി​രു​ന്നു നാ​ട്ടി​ലേ​ക്കു മു​ങ്ങി​യ​ത്. ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം നൈ​ജി​ലി​നെ ബ്രി​ട്ട​നി​ലെ​ത്തി​ച്ച് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്.

ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള​യാ​ളാ​ണ് നൈ​ജി​ൽ പോ​ൾ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ന്‍റ​ര്‍​പോ​ള്‍ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി​യി​ൽ​വ​ച്ച് നൈ​ജി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.


ജൂ​ൺ ഒ​മ്പ​തി​നാ​ണ് നൈ​ജി​ലി​നെ തി​രി​കെ ബ്രി​ട്ട​നി​ൽ എ​ത്തി​ക്കാ​ൻ ബ്രി​ട്ട​ൻ ഡ​ൽ​ഹി കോ​ട​തി​യി​ലൂ​ടെ അ​നു​മ​തി വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ഗ്ലാ​സ്കോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up