Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Special News

പരദൂഷണം വ്യക്തിഹത്യയാകുമ്പോൾ!

അടുത്തിടെ, ഒരു സംഘടനയിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, പാരയും പരദൂഷണവും അപവാദ പ്രചാരണങ്ങളും കൊണ്ടുള്ള ഉപദ്രവങ്ങളെ പറ്റി കേട്ടപ്പോൾ പെട്ടെന്ന് മനസിൽ വന്നത്, ഗോസിപ്പ് അഥവാ പരദൂഷണത്തെപ്പറ്റി ‘സാപ്പിയൻസി’ൽ യൂവാൽ ഹരാരി കുറിച്ചതാണ്.

മനുഷ്യന്‍റെ ഇന്നത്തെ ജീവിതത്തിലേക്കുള്ള പരിണാമത്തിലും മറ്റു ജീവിവർഗങ്ങളെ പിൻതള്ളി ലോകം അടക്കി വാണതിലും പരദൂഷണത്തിനു വലിയ പങ്കുണ്ടായിട്ടുണ്ട്. പഴയ കാലത്തെ മനുഷ്യരെ തമ്മിൽ ചേർത്തു നിർത്തിയിരുന്നതും എന്തിനേറെ പറയുന്നു, നമ്മുടെ ഭാഷകൾ ഉരുത്തിരിഞ്ഞു വന്നത് പോലും, മറ്റുള്ളവരെ കുറിച്ച് ഗോസിപ്പ് പറയാൻ വേണ്ടിയാണെന്നു ഹരാരി പറയുമ്പോൾ ചിരി വന്നേക്കാം.

എന്നാൽ, നിർദോഷമായ കുശുമ്പും കുന്നായ്മയും പറയുന്നതിനപ്പുറം വ്യക്തിഹത്യയിലേക്കും കൂട്ടം ചേർന്നുള്ള ബുള്ളിയിംഗിലേക്കും (bullying) കടക്കുമ്പോൾ ഗോസിപ്പിംഗ് ഒരു സാമൂഹിക വൈകല്യമാകുന്നു. ചിന്തകൾക്കും വികാരങ്ങൾക്കും സഹാനുഭൂതിക്കും കാര്യമായ പരിണാമം ഉണ്ടാകാതെ ശിലായുഗത്തിൽ ജീവിക്കുന്ന കുറെയേറെ മനുഷ്യർ, അവരുമായി ഇടപെടുന്ന മറ്റു മനുഷ്യരെ പറ്റി അപവാദം മെനഞ്ഞുണ്ടാക്കി ഇന്നത്തെ കാലത്തും പഴയ വേട്ടയാടൽ ജീവിതം തുടരുന്നത് ചുറ്റും കാണാം.

ഇത്തരം ഉപദ്രവത്തിൽ മനസ് തകർന്ന് ഒരാൾക്കു ഡിപ്രഷൻ വരുമ്പോൾ, മറ്റൊരാളുടെ കുടുംബബന്ധം തകരുമ്പോൾ, വേറൊരാൾ ആത്മഹത്യ ചെയ്യുമ്പോൾ അതൊരു നേരം പോക്കോ സ്വഭാവരീതിയോ മാത്രമായി നിസാരവത്കരിക്കാനാകില്ല. മറ്റൊരാളുടെ ജീവിതത്തിന്‍റെ ബൗണ്ടറികൾ ഭേദിച്ചു കൊണ്ട് നടത്തുന്ന എന്ത് തരം ഇടപെടലുകളും തെറ്റാണ്. വ്യക്തിഹത്യ ക്രിമിനൽ കുറ്റമാണ്!

വർക്ക് പ്ലേസ് ഗോസിപ്പ്

ചുറ്റുമുള്ള അന്തരീക്ഷത്തെ ഏറ്റവും മലിനമാക്കാൻ ഗോസിപ്പിംഗിനു കഴിയും. ഒരാൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജോലി സ്ഥലത്തായതു കൊണ്ടും ജോലി ചെയ്യുന്നവർക്കിടയിൽ എപ്പോഴും അദൃശ്യമായ ഒരു കോമ്പറ്റിഷൻ നടക്കുന്നതു കൊണ്ടും ഒരു പക്ഷേ ഏറ്റവുമധികം ‘ഗോസിപ്പ് പൊളിറ്റിക്സ്’ അനുഭവിക്കേണ്ടി വരുന്നത് അവിടെയാവാം. ഒരു പ്രശ്നത്തെ ചൂണ്ടിക്കാട്ടിയതിന്, പരാതി പറഞ്ഞതിന്, തെറ്റിനു കൂട്ട് നില്കാത്തതിന്, ആരോടും അധികം അടുപ്പത്തിനു പോകാതെ സ്വന്തം ജോലി ചെയ്തു പോകുന്നതിന്, എന്തിനു സൗന്ദര്യമോ കഴിവോ മികവോ ഉള്ളതു കൊണ്ട് പോലും പരദൂഷണത്തിനിരയായേക്കാം.

അതിൽത്തന്നെ അവിവാഹിതരും വിവാഹമോചിതരുമാണ് ഏറ്റവുമധികം ടാർഗെറ്റെഡ് ആകുന്നത്. അപവാദ പ്രചാരണം നടത്തുന്ന ആളുകളെ സംബന്ധിച്ച്, മറ്റൊരാളുടെ സ്വകാര്യജീവിതത്തോടുള്ള അമിതമായ താത്പര്യത്തേക്കാൾ ഒരു തരം ബുള്ളിയിംഗ് മെന്‍റാലിറ്റിയും തനിക്ക് അസൂയയോ ഇഷ്ടക്കേടോ ഉള്ള ഒരാൾ വേദനിച്ചു കാണാനുള്ള സാഡിസ്റ്റ് മെന്‍റാലിറ്റിയും കൂടുതലാവാം. സ്വന്തം ജീവിതത്തിലെ പോരായ്മകളെ മറക്കാനുള്ള ഒരുപാധി കൂടിയാകാം മറ്റു മനുഷ്യരെ അവമതിക്കാനുള്ള താത്പര്യം.

എന്തു ചെയ്യാം?

വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കാവുന്നതാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 അനുസരിച്ച് ഒരു വ്യക്തിയുടെ സൽപ്പേരിനു കളങ്കം വരുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒപ്പം നഷ്ടപരിഹാരവും ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, എല്ലാ അവസരങ്ങളിലും ഈ പ്രതിവിധി പ്രായോഗികമല്ല. പ്രത്യേകിച്ചു സമയം, ചെലവ്, കോടതി പരിഗണിക്കുന്ന തെളിവുകൾ എന്നിവ കൈയിലില്ലാത്തപ്പോൾ. പുറമെയുള്ള പ്രതിവിധികൾക്കൊപ്പമോ അല്ലാതെയോ ഇത്തരം അപവാദ പ്രചാരണങ്ങളെ മാനസികമായി നേരിടാനും നമ്മൾ പ്രാപ്തി നേടേണ്ടതുണ്ട്. അതുകൊണ്ട് അവിടെനിന്നു തുടങ്ങാം.
പ്രകോപിതരാകാതിരിക്കുക

ഗോസിപ്പ് ഉപജ്ഞാതാവിന്‍റെ താത്പര്യങ്ങളെന്താണ്? അവർ പറയുന്നത് മറ്റുള്ളവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന വാലിഡേഷൻ, ഇരയുടെ പ്രതികരണം, സോഴ്സ് ആയ താൻ മറഞ്ഞിരിക്കുന്നതിന്‍റെ ഗൂഢസന്തോഷം തുടങ്ങിയവ ഇതിൽപ്പെടും.

ഗോസിപ്പിംഗിന് ഇരയാകുന്ന വ്യക്തിക്കു സമാധാനം നഷ്ടമാകും. സ്വാഭാവികമായി സങ്കടവും ദേഷ്യവും അപമാനവുമെല്ലാം അനുഭവപ്പെടും. എന്നാൽ, പ്രകോപിതരാകരുത് എന്നു സ്വയം തീരുമാനിക്കണം. പെട്ടെന്നുള്ള റിയാക്‌ഷനുകൾ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നമ്മുടെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്നില്ല. നായകൾ കുരയ്ക്കുന്നതു കേട്ട് ഓടിക്കൊണ്ടിരിക്കുന്ന കാർ നിർത്തേണ്ടതില്ലല്ലോ. നിങ്ങൾ നിങ്ങളുടെ സാധാരണ ജോലികളിൽ മുഴുകുക. ഗോസിപ്പിനെ പറ്റി ചിന്തിച്ചും പ്രതികരിച്ചും നഷ്ടപ്പെടുന്ന സമയത്തെ പ്രൊഡക്ടീവ് ആയി വിനിയോഗിക്കുക.

ഡോണ്ട് ടേക്ക് ഇറ്റ് പേഴ്‌സണലി

ഗോസിപ്പുകളെ വ്യക്തിപരമായി ഉള്ളിലേക്കെടുക്കാതിരിക്കുക. അവർ പറയുന്ന ആദ്യത്തേയോ അവസാനത്തേയോ ഗോസിപ്പല്ല ഇത്. ഇന്നു നിങ്ങളെങ്കിൽ ഇന്നലെ മറ്റൊരാൾ. ഇനി നാളെ വേറൊരാൾ. ഇന്ന് അവരാർക്കൊപ്പമാണോ ഒരു ഗോസിപ്പ് പങ്കുവയ്ക്കുന്നത്, നാളെ ചിലപ്പോൾ ഗോസിപ്പ് അവരെ കുറിച്ചായിരിക്കും.

നിങ്ങളോടാണ് മറ്റൊരാൾ വന്നു ഗോസിപ്പ് പറയുന്നതെങ്കിൽ അതിൽ താത്പര്യം പ്രകടിപ്പിക്കാതിരിക്കുക. ഗോസിപ്പിംഗിനു വരുന്നവരെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം, അവർ ആരെ കുറിച്ചാണോ പറഞ്ഞു കൊണ്ടിരിക്കുന്നത്, ‘ഇപ്പോൾ തന്നെ അയാളെ വിളിച്ചു ഇത് ശരിയാണോ എന്ന് ചോദിക്കാം’ എന്ന് പറയുക. കഥ പറയാൻ വന്നവർക്കു നിങ്ങളിലുള്ള താത്പര്യം അപ്പോൾത്തന്നെ നഷ്ടപ്പെടും.

നിലത്തുനിന്നുയരുക

ചുറ്റുമുള്ള കൂടുതൽ പേരും ഇത്തരം ചെളിവാരിയെറിയലുകളിലും പരദൂഷണങ്ങളിലും മുഴുകിയിരിക്കുന്നതായി തോന്നുമ്പോൾ അതിൽനിന്നു മാറി നിൽക്കാനാഗ്രഹിക്കുന്നവർക്ക് ഒറ്റപ്പെടൽ തോന്നും. ‘ഈ ലോകമെന്താ ഇങ്ങനെ!’ എന്ന് നിരാശ അനുഭവപ്പെടും. അപ്പോൾ നിങ്ങൾ അവിടെ നിന്നും ഉയർന്നു പറക്കുന്നതായി സങ്കൽപ്പിച്ചു നോക്കുക.

എന്നിട്ട് താഴേക്ക് നോക്കുമ്പോൾ, അവിടെയുള്ളവരെല്ലാം ചേർന്ന് ഒരൊറ്റ മാലിന്യക്കൂമ്പാരമായി നില്കുന്നത് കാണാനാവും. അതിനു പേരില്ല, വ്യക്തിത്വമില്ല, ദുർഗന്ധം മാത്രമേയുള്ളൂ! അതിൽനിന്ന് അക്ഷരാർഥത്തിൽ ഉയർന്നു പറക്കാനാവണം നിങ്ങളുടെ ശ്രമം. വളർച്ചയില്ലാതെ, ജീവനില്ലാതെ കെട്ടിക്കിടക്കുന്ന എന്തിൽനിന്നും “ഔട്ട്-ഗ്രോ” ചെയ്യേണ്ടതുണ്ട്. ഇത്തരം മാലിന്യ സംസ്കരണത്തിനുള്ള മികച്ച വഴി അവയെ നിങ്ങളുടെ വളർച്ചയ്ക്കു വളമാക്കുക എന്നുള്ളതാണ്; മോശം സാഹചര്യങ്ങളെ അതിജീവനത്തിനുള്ള പ്രചോദനമാക്കുക എന്നതാണ്.

Special News

കാക്കിയും കഴകവും കലയും; രാജീവ് നമ്പീശൻ ഒരു സംഭവമാണ്!

തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്‍റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.

മൃദംഗത്തിൽ തുടക്കം

ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്‍റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്‍റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്‍റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.

ഗുരുവായൂരപ്പനു മുന്നിൽ

സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.

പൂരത്തിനു സ്പെഷൽ ഡ്യൂട്ടി

വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്‍റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്‍റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്‍റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്‍റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.

ഇനി മദ്ദളം

കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്‍റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.

Special News

ക​ഥ​ക​ളി​യു​ടെ ആ​ട്ട വി​ള​ക്ക​ണ​യാ​ത്ത 61 വ​ർ​ഷ​ങ്ങ​ൾ

ക​ഥ​ക​ളി കാ​ണാ​നൊ​ക്കെ ഇ​ക്കാ​ല​ത്ത് ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച സു​ഹൃ​ത്തി​നെ​യും കൊ​ണ്ട് തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല​യി​ൽ ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​ക്ക് എ​ത്തു​മ്പോ​ൾ ഇ​രി​ക്കാ​ൻ സീ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ര​ങ്ങി​ൽ ആ​ട്ട വി​ള​ക്ക് തെ​ളി​യും മു​മ്പേ സ​ദ​സ് നി​റ​ഞ്ഞു​തു​ളു​മ്പി​യി​രു​ന്നു.

അ​തു​ക​ണ്ട് സു​ഹൃ​ത്ത് പ​റ​ഞ്ഞു - എ​ന്‍റെ ചോ​ദ്യം ഞാ​ൻ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്നു. ഇ​നി ഒ​രി​ക്ക​ലും ഈ ​ചോ​ദ്യം ഞാ​ൻ ഒ​രാ​ളോ​ടും ചോ​ദി​ക്കി​ല്ല. അ​താ​യി​രു​ന്നു ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ മ​ഹാ​ത്മ്യം. ക​ഥ​ക​ളി​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ ക​ഴി​ഞ്ഞ 61 വ​ർ​ഷ​മാ​യി ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റ​വും ഭം​ഗി​യാ​യി നി​റ​വേ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മാ​സാ​മാ​സം ക​ഥ​ക​ളി കാ​ണാ​നു​ള്ള ഭാ​ഗ്യം തൃ​ശൂ​ർ​ക്കാ​ർ​ക്ക് ഉ​ണ്ട്. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ ഒ​രു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ഥ​ക​ളി സം​ഘ​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​തു കാ​ണാ​ൻ സ​മ്പ​ന്ന​മാ​യ ഒ​രു സ​ദ​സ് മു​ന്നി​ലു​ണ്ട് എ​ന്ന​ത് ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ പ്രോ​ത്സാ​ഹ​ന​വും ആ​വേ​ശ​വും സ​മ്മാ​നി​ക്കു​ന്നു​ണ്ട്.

കാ​ര​ണം മ​ൺ​മ​റ​യ​പ്പെ​ട്ടു പോ​കു​ന്ന ഒ​രു ക​ലാ​രൂ​പം എ​ന്ന് പ​ല​രും ആ​ശ​ങ്ക​പ്പെ​ടു​ന്ന ക​ഥ​ക​ളി കാ​ണാ​ൻ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ൽ ഇ​ത്ര​യും വ​ലി​യ ജ​ന​സ​ഞ്ച​യം എ​ത്തു​മ്പോ​ൾ ക​ഥ​ക​ളി അ​ര​ങ്ങി​ലെ ആ​ട്ട​വി​ള​ക്ക് ഒ​രി​ക്ക​ലും അ​ണ​യി​ല്ല എ​ന്ന് ഓ​രോ ക​ഥ​ക​ളി ക​ലാ​കാ​ര​നും ആ​ശ്വാ​സ​ത്തോ​ടെ തി​രി​ച്ച​റി​യു​ന്നു.

കേ​ളി....

ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​നെ കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ ആ​രം​ഭം 1965 ജ​നു​വ​രി​യി​ൽ. നാ​ട്ടി​ൽ സ്പോ​ർ​ട്സ് ക്ല​ബു​ക​ളും ക​ലാ​സാം​സ്കാ​രി​ക ക്ല​ബു​ക​ളും വേ​ണ്ട​ത്ര ആ​യ​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ ക​ഥ​ക​ളി​ക്ക് വേ​ണ്ടി ഒ​രു ക്ല​ബ് രൂ​പീ​ക​രി​ച്ച മ​ഹാ​ര​ഥ​ന്മാ​രെ തൊ​ഴാ​തെ വ​യ്യ!!

പ്ര​ശ​സ്ത ക​ഥ​ക​ളി പ്രേ​മി​ക​ളും സാം​സ്കാ​രി​ക ദ​ർ​ശ​ക​രു​മാ​യ ഡോ. ​കെ. എ​ൻ. പി​ഷാ​രോ​ടി, ചി​റ്റൂ​ർ കു​ഞ്ഞ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ, പി.​എം.​സി. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ഡോ. ​വി. ആ​ർ. മേ​നോ​ൻ, പി. ​ആ​ർ. ജ​യ​കു​മാ​ർ, ഡി. ​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​രാ​ൽ സ്ഥാ​പി​ത​മാ​യ​താ​ണ് ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ. 68 ലാ​ണ് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്.

 

Special News

ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ചാ​ൽ മ​രി​ക്കു​മോ? മും​ബൈ​യി​ലെ കു​ടും​ബ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​തെ​ന്ത്?

മും​ബൈ: ബി​രി​യാ​ണി​യും പി​ന്നാ​ലെ ത​ണ്ണി​മ​ത്ത​നും ക​ഴി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​ര​ണ​പ്പെ​ട്ട സം​ഭ​വം രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ണ്ണി​മ​ത്ത​ൻ എ​ങ്ങ​നെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ത് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​മോ എ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ന്യൂ​ട്രീ​ഷ്യ​നി​സ്റ്റു​ക​ളു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ത​ണ്ണി​മ​ത്ത​ൻ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കാ​മെ​ന്നും ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ത് മ​ര​ണ​ത്തി​ലേ​ക്ക് വ​രെ ന​യി​ക്കാ​മെ​ന്നും പ​റ​യു​ന്നു. ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

ബാ​ക്ടീ​രി​യ​യു​ടെ വ​ള​ർ​ച്ച: ത​ണ്ണി​മ​ത്ത​നി​ലെ ഉ​യ​ർ​ന്ന ജ​ലാം​ശ​വും പ്ര​കൃ​തി​ദ​ത്ത പ​ഞ്ച​സാ​ര​യും ബാ​ക്ടീ​രി​യ​ക​ൾ​ക്ക് അ​തി​വേ​ഗം വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു.

കൃ​ത്രി​മ മ​ധു​രം: ത​ണ്ണി​മ​ത്ത​ൻ ചു​വ​പ്പി​ക്കാ​നും മ​ധു​രം കൂ​ട്ടാ​നു​മാ​യി ഗ്ലൂ​ക്കോ​സ് വെ​ള്ള​മോ പ​ഞ്ച​സാ​ര ലാ​യ​നി​യോ വ​ഴി ചേ​ർ​ക്കാ​റു​ണ്ട്. ഇ​ത് ബാ​ക്ടീ​രി​യ​ക​ളു​ടെ അ​ള​വ് വ​ർ​ദ്ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കും.

രോ​ഗ​കാ​രി​ക​ൾ: സാ​ൽ​മൊ​ണ​ല്ല, ലി​സ്റ്റീ​രി​യ, ഇ-​കോ​ളി തു​ട​ങ്ങി​യ ബാ​ക്ടീ​രി​യ​ക​ൾ ത​ണ്ണി​മ​ത്ത​നി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ത് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നും അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന സെ​പ്സി​സ് എ​ന്ന അ​വ​സ്ഥ​യ്ക്കും കാ​ര​ണ​മാ​കും.

ത​ണ്ണി​മ​ത്ത​ൻ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ​മ​യം ഏ​ത്?

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് ത​ണ്ണി​മ​ത്ത​ൻ ക​ഴി​ക്കു​ന്ന സ​മ​യം നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ങ്കി​ലും, രാ​ത്രി വൈ​കി ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

രാ​ത്രി 8 മ​ണി​ക്ക് ശേ​ഷം: ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ദ​ഹ​ന​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​ത് കൊ​ണ്ട് രാ​ത്രി 8 മ​ണി​ക്ക് ശേ​ഷം ത​ണ്ണി​മ​ത്ത​ൻ പോ​ലു​ള്ള പ​ഴ​ങ്ങ​ളോ ക​ന​ത്ത ആ​ഹാ​ര​മോ ഒ​ഴി​വാ​ക്ക​ണം.

ഏ​റ്റ​വും ന​ല്ല സ​മ​യം: രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ഇ​ട​യി​ലു​ള്ള സ​മ​യ​ത്തോ അ​ല്ലെ​ങ്കി​ൽ പ​ക​ലി​ലെ ല​ഘു​ഭ​ക്ഷ​ണ​മാ​യോ ത​ണ്ണി​മ​ത്ത​ൻ ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

മും​ബൈ​യി​ലെ കേ​സി​ൽ ബി​രി​യാ​ണി ആ​ണോ ത​ണ്ണി​മ​ത്ത​ൻ ആ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് വ​ന്നാ​ലേ വ്യ​ക്ത​മാ​കൂ. എ​ങ്കി​ലും വേ​ന​ൽ​ക്കാ​ല​ത്ത് പ​ഴ​ങ്ങ​ൾ മു​റി​ച്ചു​വെ​ച്ച് ദീ​ർ​ഘ​നേ​രം ക​ഴി​ഞ്ഞ് ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ശു​ചി​ത്വ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മാ​ത്രം പ​ഴ​ങ്ങ​ൾ വാ​ങ്ങ​ണ​മെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Special News

മാറി ചിന്തിക്കാം... സുരക്ഷ മുഖ്യം

ആ​കാ​ശം വ​ർ​ണ​ങ്ങ​ളാ​ൽ പൂ​ത്തു​ല​യു​മ്പോ​ൾ, അ​തേ ആ​കാ​ശം ത​ന്നെ പ്ര​തി​ധ്വ​നി​ക്കു​ന്ന മു​ഴ​ക്കം കാ​തു​ക​ളി​ൽ നി​റ​യു​മ്പോ​ൾ കേ​ര​ളീ​യ​ന് അ​ത് വെ​റു​മൊ​രു കാ​ഴ്ച​യ​ല്ല, അ​ത് ഒ​രു വി​കാ​ര​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വെ​ടി​ക്കെ​ട്ട് കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ഒ​രു പാ​ര​മ്പ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

വെ​ടി​ക്കെ​ട്ട് രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഒ​ന്നാ​ണ്. ക​രി, പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ്, സ​ൾ​ഫ​ർ എ​ന്നി​വ ചേ​ർ​ന്ന ബ്ലോക്ക് പൗഡർ അ​ടി​സ്ഥാ​ന​മാ​ക്കി​യ ഒ​രു exothermic redox reaction ആ​ണ് അ​തി​ന്റെ കാ​ത​ൽ. എ​ന്നാ​ൽ ആ ​പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ന​ട​ക്ക​ണ​മെ​ങ്കി​ൽ ഘ​ട​ന അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

Shell, Stars, Fuse, Lift Charge എ​ന്നി​വ ചേ​ർ​ന്ന​താ​ണ് ഒ​രു വെ​ടി​ക്കെ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ന. വി​വി​ധ ലോ​ഹ സം​യു​ക്ത​ങ്ങ​ൾ ക​ത്തു​മ്പോ​ൾ electrons excited ആ​കു​ന്നു എ​ന്നാ​ൽ ത​ണു​ക്കു​മ്പോ​ൾ പ്ര​കാ​ശം പു​റ​ത്തു​വ​രു​ന്നു, അ​താ​ണ് നി​റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

അ​ലു​മി​നി​യം പൊ​ടി​യും പൊ​ട്ടാ​സ്യം പെ​ർ​ക്ലോ​റേ​റ്റും ഒ​തു​ക്കി​യ സ്ഥ​ല​ത്ത് ക​ത്തു​മ്പോ​ഴാ​ണ് ശ​ബ്ദം ഉ​ണ്ടാ​കു​ന്ന​ത്. ഘ​ട​ന​യി​ലെ വ്യ​ത്യാ​സ​മ​നു​സ​രി​ച്ച് വെ​ടി​ക്കെ​ട്ടി​ന്‍റെ ത​ര​ങ്ങ​ളും മാ​റു​ന്നു, ഒ​റ്റ shell-ൽ ​പൊ​ട്ടി​ത്തെ​റി​ക്കു​ന്ന Aerial Shells, ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി തീ ​ഉ​തി​ർ​ക്കു​ന്ന Roman Candles, ഭൂ​മി​യോ​ടു ചേ​ർ​ന്ന് ക​റ​ങ്ങു​ന്ന Catherine Wheels അ​ങ്ങ​നെ ഓ​രോ​ന്നും വ്യ​ത്യ​സ്ത ഘ​ട​ന​യു​ടെ ഫ​ല​മാ​ണ്.

ഇ​ത്ര​യും സ​ങ്കീ​ർ​ണ​മാ​യ ഒ​രു രാ​സ​പ്ര​വ​ർ​ത്ത​നം, വി​വി​ധ ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ലോ​ക​മെ​മ്പാ​ടും ന​ട​ന്ന വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ങ്ങ​ൾ ഇ​തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത എ​ത്ര​മാ​ത്രം ഗു​രു​ത​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

2000-ൽ ​നെ​ത​ർ​ല​ൻ​ഡ്സി​ലെ Enschede-ൽ ​നി​യ​മ​വി​രു​ദ്ധ​മാ​യി സൂ​ക്ഷി​ച്ച വെ​ടി​ക്കെ​ട്ട് 23 ജീ​വ​നു​ക​ൾ അ​പ​ഹ​രി​ച്ചു. 2009-ൽ ​ഫി​ലി​പ്പൈ​ൻ​സി​ൽ ന​ട​ന്ന വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ 6 പേ​ര് മ​ര​ണ​മ​ട​ഞ്ഞു. 2017-ൽ ​മെ​ക്സി​ക്കോ​യി​ലെ വെ​ടി​ക്കെ​ട്ട് ക​ട​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 24 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.

2023 ജൂ​ലൈ​യി​ൽ താ​യ്‌​ല​ൻ​ഡി​ൽ 12 പേ​ർ മ​രി​ക്കു​ക​യും 100-ല​ധി​കം പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 2024 ജ​നു​വ​രി​യി​ൽ താ​യ്‌​ല​ൻ​ഡി​ൽ വീ​ണ്ടും 23 തൊ​ഴി​ലാ​ളി​ക​ൾ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഇ​ന്നി​പ്പോ​ൾ ആ ​ദു​ര​ന്ത​ങ്ങ​ളു​ടെ നീ​ണ്ട നി​ര 2026-ൽ ​തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട്ടും എ​ത്തി നി​ൽ​ക്കു​ന്നു.

ദു​ര​ന്ത​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ൾ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി. ഫി​ൻ​ല​ൻ​ഡും നെ​ത​ർ​ല​ൻ​ഡ്സും സ്വ​കാ​ര്യ വെ​ടി​ക്കെ​ട്ടി​ന്‍റെ സ​മ​യം നി​യ​ന്ത്രി​ച്ചും safety glasses നി​ർ​ബ​ന്ധ​മാ​ക്കി​യും വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യ്‌​നു​ക​ൾ ന​ട​ത്തി​യും അ​പ​ക​ട​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ച്ചു.

ചൈ​ന ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ട് നി​രോ​ധി​ക്കു​ക​യും ലം​ഘ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന ശി​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഓ​സ്‌​ട്രേ​ലി​യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലും ലൈ​സ​ൻ​സു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് മാ​ത്രം പൊ​തു പ്ര​ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന നി​യ​മം നി​ല​വി​ൽ വ​ന്നു.

എ​ന്നാ​ൽ ചി​ല രാ​ജ്യ​ങ്ങ​ൾ വെ​ടി​ക്കെ​ട്ടി​നെ നി​യ​ന്ത്രി​ക്കു​ക മാ​ത്ര​മ​ല്ല, അ​തി​ന് ബ​ദ​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വെ​ടി​ക്ക​ട്ട് മൂ​ലം ഉ​ണ്ടാ​ക്കു​ന്ന മ​ലി​നീ​ക​ര​ണം, വ​ന്യ​ജീ​വി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ശ​ല്യം, അ​മി​ത ശ​ബ്ദം മൂ​ലം PTSD രോ​ഗി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​വ​യാ​ലെ​ല്ലാം ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഗ​ര​ങ്ങ​ൾ വെ​ടി​ക്കെ​ട്ടി​ൽ നി​ന്ന് ഡ്രോ​ൺ ലൈ​റ്റ് ഷോ​സി​ലേ​ക്ക് മാ​റു​വാ​ൻ കാ​ര​ണ​മാ​യി.

ഇ​തു വെ​ടി​ക്കെ​ട്ടി​നെ അ​പേ​ക്ഷിച്ച് പു​ക​യി​ല്ലാ​ത്ത, തീ​ജ്വാ​ല​യി​ല്ലാ​ത്ത, പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഒ​ന്നാ​ണ്,ന്യൂ ​യോ​ർ​ക്കി​ൽ 2024 New Year’s Eve-ൽ ​വെ​ടി​കെ​ട്ട് ഒ​ഴി​വാ​ക്കി 500 ഡ്രോ​ൺ​സ് ഉ​പ​യോ​ഗി​ച്ചു. 2024-ൽ ​ലോ​ക​മെ​മ്പാ​ടും 1500-ല​ധി​കം ഡ്രോ​ൺ ലൈ​റ്റ് ഷോ​സ് ന​ട​ന്നു.

സീ​റോ എ​മി​ഷ​ൻ, കു​റ​ഞ്ഞ തീ​പി​ടു​ത്ത അ​പ​ക​ട​ങ്ങ​ൾ, കു​റ​ഞ്ഞ ശ​ബ്ദ മ​ലി​നീ​ക​ര​ണം എ​ന്നി​വ കാ​ര​ണം ന​ഗ​ര​ങ്ങ​ളി​ൽ ഈ ​മാ​റ്റം വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​തു കൂ​ടാ​തെ ആ​ളു​ക​ൾ എ​ക്കോ ഫ്രെ​ണ്ട്ലീ ഫ​യ​ർ​വ​ർ​ക്സി​ലേ​ക്ക് മാ​റു​വാ​ൻ തു​ട​ങ്ങി.​

പ​ര​മ്പ​രാ​ഗ​ത​വ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 15 - 65 ശതമാനം കു​റ​ഞ്ഞ particulate matter മാ​ത്ര​മേ ഇ​വ പു​റ​ത്തി​ടു​ന്നു​ള്ളു.

Special News

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന ശാ​സ്ത്ര​ജ്ഞ​രു​ടെ തി​രോ​ധാ​നം, ഉ​ന്ന​ത അ​ന്വേ​ഷ​ണ​ത്തി​ന് അ​മേ​രി​ക്ക

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​യും അ​ജ്ഞാ​ത ആ​കാ​ശ​പ്ര​തി​ഭാ​സ​ങ്ങ​ളെ​യും കു​റി​ച്ചു ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​രെ​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും കാ​ണാ​താ​കു​ന്ന സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പ​തി​നൊ​ന്നോ​ളം പ്ര​മു​ഖ ഗ​വേ​ഷ​ക​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യോ കാ​ണാ​താ​വു​ക​യോ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് വാ​ഷിം​ഗ്ട​ൺ ഉ​ത്ത​ര​വി​ട്ട​ത്.

അ​തി​പ്ര​ധാ​ന​മാ​യ എ​യ്‌​റോ​സ്‌​പേ​സ്, ഡി​ഫ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളി​ലും യു​എ​ഫ്ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തീ​വ ര​ഹ​സ്യ​പ​ദ്ധ​തി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശാ​സ്ത്ര​ജ്ഞ​രാ​ണ് അ​പ്ര​ത്യ​ക്ഷ​രാ​യ​വ​രി​ലേ​റെ​യും.

ഇ​തി​ൽ യാ​ദൃ​ച്ഛി​ക​ത​യേ​ക്കാ​ൾ ഉ​പ​രി​യാ​യി ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ചൈ​ന, റ​ഷ്യ, ഇ​റാ​ൻ പോ​ലു​ള്ള വി​ദേ​ശ ശ​ക്തി​ക​ൾ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടാ​കാ​മെ​ന്നും ചി​ല​ർ സം​ശ​യി​ക്കു​ന്നു.

യു​എ​സ് എ​യ​ർ​ഫോ​ഴ്സി​ൽ​നി​ന്നു വി​ര​മി​ച്ച മേ​ജ​ർ ജ​ന​റ​ൽ വി​ല്യം നീ​ൽ മ​ക് കാ​സ്ലാ​ൻ​ഡി​ന്‍റെ തി​രോ​ധാ​നം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​മാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കാ​ണു​ന്നു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന്യൂമെ​ക്സി​ക്കോ​യി​ലെ വ​സ​തി​യി​ൽ​നി​ന്നാ​ണ് മേ​ജ​റി​നെ കാ​ണാ​താ​യ​ത്.

യു​എ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി എ​റി​ക് ബ​ർ​ലി​സ​ൺ വെ​ളി​പ്പെ​ടു​ത്തി. കാ​ണാ​താ​കു​ന്ന​തി​നു മു​ൻ​പ് ഇ​ദ്ദേ​ഹ​ത്തി​ന് ഓ​ർ​മ​ക്കു​റ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം, മേ​ജ​റി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ആ​ന്‍റി ഗ്രാ​വി​റ്റി സാ​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ചും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​ക്കു​റി​ച്ചും പ​ഠ​നം ന​ട​ത്തി​യി​രു​ന്ന ആ​മി എ​സ്ക്രി​ഡ്ജ് (34) എ​ന്ന ഗ​വേ​ഷ​ക​യെ 2022-ൽ ​അ​ല​ബാ​മ​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും ത​നി​ക്കു​നേ​രെ ഭീ​ഷ​ണി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ഗ​വേ​ഷ​ക മു​ൻ​പ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​ൻ ബ്രി​ട്ടീ​ഷ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ്യോ​ഗ​സ്ഥ​നാ​യ ഫ്രാ​ങ്ക് മി​ൽ​ബേ​ൺ ന​ട​ത്തി​യ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ൽ ആ​മി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്ന ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ട​റി, ലോ​സ് അ​ലാ​മോ​സ് നാ​ഷ​ണ​ൽ ല​ബോ​റ​ട്ട​റി, എം​ഐ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രും പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും എ​യ്‌​റോ​സ്‌​പേ​സ് ഗ​വേ​ഷ​ണ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് ഇ​വ​ർ. നി​ല​വി​ൽ ഈ ​കേ​സു​ക​ൾ ത​മ്മി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ബ​ന്ധ​മൊ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ഫ്ബി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​നെ ത​ട​യാ​ൻ ഏ​തെ​ങ്കി​ലും സം​ഘ​ടി​ത ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Special News

വെള്ളത്തിലെ ഒച്ച്; വിഷം കലക്കൻ, ഫുൾ കലിപ്പ്!

സാധാരണ നമ്മുടെ നാട്ടിൻപുറത്ത് ധാരാളം ഒച്ചുകളെ കണ്ടെത്താറുണ്ട്. ഇവയൊന്നും അത്ര വലിയ പ്രശ്നക്കാരല്ല. എങ്കിലും ഇവയെ കൂട്ടത്തോടെ വന്നാൽ നമുക്ക് അസ്വസ്ഥതയും ശല്യവുമായി മാറാറുണ്ട്. പ്രത്യേകിച്ച് ആഫ്രിക്കൻ ഒച്ചുകളുടെ കാര്യത്തിൽ. മെനഞ്ചൈറ്റിസ് പോലെയുള്ള ചില രോഗങ്ങൾക്ക് ഇവ കാരണമാകാറുണ്ടെന്നും ചില പഠനങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ ജനജീവിതത്തെ ബാധിക്കുന്നുവെന്ന തരത്തിൽ പത്രവാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ കടലിൽ ഒരു വിഭാഗം ഒച്ചുകളുണ്ട്. അവർ പക്ഷേ, കരയിലെ ഒച്ചുകളെപ്പോലെ അത്ര പാവങ്ങളല്ല. പ്രത്യേകിച്ച് ഇന്തോ-പസഫിക് സമുദ്രത്തിലാണ് ഇവറ്റകളെ കാണുന്നത്. കോൺ ഒച്ചുകൾ എന്നാണ് ഇവയുടെ വിളിപ്പേര്.

എല്ലാ കോൺ ഒച്ചുകളും വിഷമുള്ളതാണ്. മനുഷ്യനെ കുത്താൻ കഴിവുള്ളവരുമാണ്. അതുകൊണ്ടു തന്നെ ഇവയെ കൈകളിൽ എടുക്കാനോ കൗതുകത്തോടെ നോക്കാനോ പാടില്ല. കാരണം ഇവ അപകടകാരിയാണെന്ന് അത്ര പെട്ടെന്ന് നമുക്കു മനസിലാകണമെന്നില്ല. മനുഷ്യർക്ക് ഏറ്റവും അപകടകാരി ആവുന്നതു വലിയ ഇനം കോൺ ഒച്ചുകളാണ്.

ഇവ സമുദ്രത്തിന്‍റെ അടിയിൽ വസിക്കുന്നു. ചെറിയ മത്സ്യങ്ങളെ ഇരയാക്കുന്നു. എന്നാൽ, ചെറിയ ഇനം കോൺ ഒച്ചുകൾ കൂടുതലും സമുദ്രത്തിലെ പുഴുക്കളെ ഭക്ഷിക്കുന്നു. ഇരയെ ആക്രമിക്കാനും തളർത്താനും കോൺ ഒച്ചുകൾ അതിന്‍റെ പല്ലും വിഷം ഗ്രന്ഥിയും ഉപയോഗിക്കുന്നു.

900 ഇനം

കോൺ ഒച്ചുകളുടെ വിഷം പ്രധാനമായും പെപ്റ്റൈഡുകളാണ്. ഇതോടൊപ്പം പലതരം വിഷങ്ങളുടെ ഇവയുടെ ശരീരത്തിലുണ്ട്. ചില കോൺ ഒച്ചുകൾ അങ്ങേയറ്റം വിഷാംശം ഉള്ളവയാണ്. ചെറിയ ഒച്ചുകളുടെ കുത്ത് ഒരു തേനീച്ചയുടെ കുത്ത് പോലെ അനുഭവപ്പെടും.
വലിയ കോൺ ഒച്ചുകളുടെ കുത്തേൽക്കുന്നത് മനുഷ്യർക്കു പോലും മാരകമാണ്.

900 വ്യത്യസ്ത ഇനം കോൺ ഒച്ചുകൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മണലിലോ പാറകളിലോ പവിഴപ്പുറ്റുകളിലോ ഇവ വസിക്കുന്നു. മണലിൽ വസിക്കുമ്പോൾ ഇവ സ്വയം കുഴിയുണ്ടാക്കി അതിൽ പാർക്കും. സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗത്തും ആഴം കൂടിയ ഭാഗത്തുമൊക്കെ ഇവയെ കണ്ടെത്താറുണ്ട്.

പാറ്റേൺ ഷെൽ

വലിയ ഇനം കോൺ ഒച്ചുകൾക്ക് 23 സെന്‍റിമീറ്റർ (9.1 ഇഞ്ച്) വരെ നീളത്തിൽ വളരും. കോൺ ഒച്ചുകളുടെ ഷെല്ലുകൾ പലപ്പോഴും കടും നിറമുള്ളതും രസകരമായ പാറ്റേണുകളുമാണ്.
കോൺ ഒച്ചുകൾ മാംസഭോജികളും കൊള്ളയടിക്കുന്നവയുമാണ്. കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ, മോളസ്കുകൾ, മറ്റ് കോൺ ഒച്ചുകൾ എന്നിവപോലുള്ള ഇരകളെ അവർ വേട്ടയാടുകയും തിന്നുകയും ചെയ്യുന്നു.

കോൺ ഒച്ചുകൾ മന്ദഗതിയിൽ നീങ്ങുന്നതിനാൽ, മത്സ്യം പോലുള്ള വേഗത്തിൽ നീങ്ങുന്ന ഇരയെ പിടിക്കാൻ അവർ വിഷമുള്ള ഹാർപൂൺ (ടോക്സോഗ്ലോസൻ റഡൂല എന്ന് വിളിക്കുന്നു) ഉപയോഗിക്കുന്നു. ഇവയുടെ പല്ല് പൊള്ളയായതും മുള്ളുള്ളതുമാണ്.

Special News

മ​രു​ന്നു​ക​ളെ തോ​ല്പി​ക്കും ബാ​ക്‌​ടീ​രി​യ

മ​രു​ന്നു​ക​ളെ തോ​ല്പി​ക്കും ബാ​ക്‌​ടീ​രി​യ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​ദ്ഭു​ത​മാ​കു​ന്നു. അ​തി​ജീ​വ​ന​ത്തി​നാ​യി വി​ചി​ത്ര​ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റു​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യ​തോ, ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഗു​ഹാ​ന്ത​ര​ങ്ങ​ളി​ൽ!

ആ​ധു​നി​ക മ​രു​ന്നു​ക​ളെ​പ്പോ​ലും പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള അ​തി​പു​രാ​ത​ന ബാ​ക്‌​ടീ​രി​യ​ക​ൾ തെ​ക്ക​ന്‍ ന്യൂ ​മെ​ക്‌​സി​ക്കോ​യി​ലെ ചി​ഹു​വാ​ഹു​വ​ന്‍ മ​രു​ഭൂ​മി​ക്ക് 1,604 അ​ടി താ​ഴെ​യു​ള്ള ലെ​ചു​ഗി​ല്ല ഗു​ഹ​യി​ലാ​ണു​ള്ള​ത്. മ​നു​ഷ്യ​വാ​സ​മോ, സൂ​ര്യ​പ്ര​കാ​ശ​മോ ഇ​ല്ലാ​ത്ത ഇ​രു​ണ്ട ലോ​ക​ത്ത് അ​തി​ജീ​വ​ന​ത്തി​നാ​യി പ​ര​സ്പ​രം കൊ​ന്നും തി​ന്നും ന​ട​ത്തു​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ൾ പു​തി​യ ത​രം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കു പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണ്.

അ​തി​ജീ​വ​നം വി​ചി​ത്രം

ബാ​ക്‌​ടീ​രി​യ​ക​ള്‍ അ​തി​വി​ചി​ത്ര​മാ​യ രീ​തി​ക​ളാ​ണ് അ​തി​ജീ​വ​ന​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന​ത്. ചി​ല​ത്, പാ​റ​ക​ളി​ല്‍​നി​ന്ന് ഊ​ര്‍​ജം ക​ണ്ടെ​ത്തു​മ്പോ​ള്‍ മ​റ്റു ചി​ല​ത്, സ​ഹ​ജീ​വി​ക​ളെ വേ​ട്ട​യാ​ടി തി​ന്നു​ന്ന രീ​തി​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ടു​ക​ളി​ലെ വേ​ട്ട​ക്കാ​രെ​പ്പോ​ലെ മ​റ്റു സൂ​ക്ഷ്മ​ജീ​വി​ക​ളെ പി​ടി​കൂ​ടി കു​ത്തി​ക്കൊ​ല്ലു​ന്ന ത​രം ബാ​ക്ടീ​രി​യ​ക​ളെ ഇ​വി​ടെ കാ​ണാം - അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ സ​ര്‍​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​ര്‍ ഹാ​സ​ല്‍ ബാ​ര്‍​ട്ട​ന്‍ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ടു​ത്ത മ​ത്സ​ര​മാ​ണ് ഇ​വ​യെ അ​ത്ഭു​ത​ക​ര​മാ​യ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​വ​രാ​ക്കി മാ​റ്റു​ന്ന​ത്.

മ​രു​ന്നു​ക​ൾ തോ​ല്ക്കു​ന്നു

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം ഇ​ന്നു നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് അ​ഥ​വാ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി മ​നു​ഷ്യ​നി​ര്‍​മി​ത​മ​ല്ലെ​ന്ന് ഈ ​പ​ഠ​നം തെ​ളി​യി​ക്കു​ന്ന​താ​യി ഒ​രു​കൂ​ട്ടം ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷം മു​മ്പേ, ബാ​ക്ടീ​രി​യ​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ജ​നി​ത​ക​ശേ​ഷി ആ​ര്‍​ജി​ച്ചി​രു​ന്നു. ഗു​ഹ​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ പേ​നി​ബാ​സി​ല​സ് എ​ന്ന​യി​നം ബാ​ക്‌​ടീ​രി​യ​ക​ൾ, നാ​ല്പ​ത് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളി​ല്‍ ഇ​രു​പ​ത്തി​യ​റ് എ​ണ്ണ​ത്തെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ല്‍ മാ​ര​ക​മാ​യ എം​ആ​ര്‍​എ​സ്എ ബാ​ക്ടീ​രി​യ​ക​ള്‍​ക്കെ​തി​രേ അ​വ​സാ​ന​വ​ട്ട മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡാ​പ്‌​റ്റോ​മൈ​സി​ന്‍ പോ​ലെ​യു​ള്ള ശ​ക്ത​മാ​യ മ​രു​ന്നു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

പു​തി​യ മ​രു​ന്നു​ക​ൾ

മ​നു​ഷ്യ​സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത ഗു​ഹ​ക​ളി​ല്‍ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ജീ​നു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത് ശാ​സ്ത്ര​ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ക്‌​ടീ​രി​യ​ക​ള്‍ ആ​ര്‍​ജി​ച്ച പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തു​വ​ഴി, ഭാ​വി​യി​ല്‍ സൂ​പ്പ​ര്‍ ബ​ഗു​ക​ളെ നേ​രി​ടാ​ന്‍ പു​തി​യ ത​രം ഔ​ഷ​ധ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ഗ​വേ​ഷ​ക​ര്‍.

Special News

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലി​രി​ക്കെ തോ​ൽ​വി; ച​രി​ത്ര​മാ​യി ആ​ർ. ശ​ങ്ക​റി​ന്‍റെ ആ​റ്റി​ങ്ങ​ൽ പോ​രാ​ട്ടം

കേ​ര​ള രാ​ഷ്‌ട്രീ​യ ച​രി​ത്ര​ത്തി​ൽ അ​ധി​കം ആ​വ​ർ​ത്തി​ക്കാ​ത്ത അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നാ​യി​രു​ന്നു 1965-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

അ​തി​ൽ പ്ര​ധാ​ന​കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ വ​ന്ന​തി​നാ​ൽ നി​യ​മ​സ​ഭാ ത​ന്നെ പി​രി​ച്ചു​വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി എ​ന്ന​താ​ണ്.

മ​റ്റൊ​ന്ന് കേ​ര​ള​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ആ​ർ. ശ​ങ്ക​ർ, പ​ദ​വി​യി​ലി​രി​ക്കെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് കേ​ര​ള രാ​ഷ്‌ട്രീ​യ​ത്തി​ലെ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു.

ഭ​ര​ണ​പ്ര​തി​സ​ന്ധി​യും സ​ർ​ക്കാ​രി​ന്‍റെ പ​ത​ന​വും

1962-ൽ ​അ​ധി​കാ​ര​മേ​റ്റ ആ​ർ. ശ​ങ്ക​ർ സ​ർ​ക്കാ​രി​നെ​തി​രേ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന പി.​ടി. ചാ​ക്കോ​യു​ടെ രാ​ജി​യും തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ച്ചു.

ഒ​ടു​വി​ൽ 1964 സെ​പ്റ്റം​ബ​റി​ൽ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം എംഎ​ൽഎ​മാ​ർ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​വു​ക​യും ചെ​യ്ത​തോ​ടെ ശ​ങ്ക​ർ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​യി.

Special News

ലോ​ക​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ 10 വി​ഷ​ങ്ങ​ൾ; നിമിഷങ്ങൾക്കുള്ളിൽ മരണം

വി​ഷം എ​ന്നു കേ​ൾ​ക്കുമ്പോ​ൾ​ത്ത​ന്നെ മ​നു​ഷ്യ​ർ​ക്കു ചെ​റി​യൊ​രു പേ​ടി തോ​ന്നും. കാ​ര​ണം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും നി​ല​നി​ൽ​പ്പി​നും വ​രെ ഭീ​ഷ​ണി​യു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് വി​ഷ‍​ങ്ങ​ൾ. ഒ​രു നി​മി​ഷം​കൊ​ണ്ട് മ​നു​ഷ്യ​ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​വ​യും ഇ​ഞ്ചി​ഞ്ചാ​യി കൊ​ല്ലു​ന്ന​വ​യു​മ​ട​ക്കം നി​ര​വ​ധി വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ലോ​ക​ത്തു​ണ്ട്.

പ​ല മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്കു പി​ന്നി​ലും വി​ഷ​വ​സ്തു​ക്ക​ളു​ടെ സ്വാ​ധീ​ന​മു​ണ്ട്. മ​നു​ഷ്യ​ർ​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും​ത​ന്നെ വി​ഷ‍​ങ്ങ​ൾ ഹാ​നി​ക​ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​യി​ൽ​നി​ന്ന് അ​ക​ന്നു നി​ൽ​ക്കാ​ൻ ജീ​വ​ജാ​ല​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നു.​അ​തേ​സ​മ​യം, മ​രു​ന്നു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നും മ​റ്റും വി​ഷ‍​ങ്ങ​ളു​ടെ ഘ​ട​ക​ങ്ങ​ളെ ശാ​സ്ത്ര​ലോ​കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​റു​മു​ണ്ട്. പ​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും സ്വ​യ​ര​ക്ഷ​യ്ക്കു​ള്ള മാ​ർ​ഗം​കൂ​ടി​യാ​ണ് എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ഷ​പ്ര​യോ​ഗം.

മ​നു​ഷ്യ​ന് അ​റി​വാ​യി​ട്ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ 10 വി​ഷ‍​ങ്ങ​ൾ ഏ​തെ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണി​വി​ടെ. ഒ​രു വ​സ്തു ശ​രീ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ലോ അ​തു ശ്വ​സി​ച്ചാ​ലോ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ടാ​ലോ മ​ര​ണം അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ വി​ഷം എ​ന്നു വി​ശേ​ഷി​പ്പി​ക്കാം. വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ പോ​ലും ജീ​വ​നെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ഷ​ങ്ങ​ളാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.

1. റൈ​സി​ൻ (Ricin)

ആ​വ​ണ​ക്കി​ൻ കു​രു​വി​ൽ​നി​ന്നാ​ണ് ഈ ​മാ​ര​ക വി​ഷം എ​ടു​ക്കു​ന്ന​ത്. ഒ​രു മ​ണ​ൽ​ത്ത​രി​യോ​ളം പോ​രു​ന്ന അ​ള​വ് മ​തി ഒ​രു മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ. ഇ​തു കോ​ശ​ങ്ങ​ളി​ലെ പ്രോ​ട്ടീ​ൻ ഉ​ത്പാ​ദ​നം ത​ട​യു​ന്ന​തു മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ഇ​തി​നു നി​ല​വി​ൽ മ​റു​മ​രു​ന്നി​ല്ല. 1978ൽ ​ബ​ൾ​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജി മാ​ർ​ക്കോ​വി​നെ വ​ധി​ക്കാ​ൻ ഈ ​വി​ഷം ഉ​പ​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

2. ബൊ​ട്ടു​ലി​നം ടോ​ക്സി​ൻ (Botulinum Toxin / Botox)

"ക്ലോ​സ്ട്രി​ഡി​യം ബൊ​ട്ടു​ലി​നം' എ​ന്ന ബാ​ക്ടീ​രി​യ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഈ ​ന്യൂ​റോ​ടോ​ക്സി​ൻ ശ്വ​സ​ന​പേ​ശി​ക​ളെ ത​ള​ർ​ത്തും. അ​തു​വ​ഴി മ​ര​ണം സം​ഭ​വി​ക്കും. ശ​രി​യാ​യി സീ​ൽ ചെ​യ്യാ​ത്ത കാ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യോ കേ​ടാ​യ ഇ​റ​ച്ചി​യി​ലൂ​ടെ​യോ ഇ​തു ശ​രീ​ര​ത്തി​ലെ​ത്താം. അ​തേ​സ​മ​യം ര​സ​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം, ഇ​തേ വി​ഷം ചു​ളി​വു​ക​ൾ മാ​റ്റാ​നു​ള്ള 'ബോ​ട്ടോ​ക്സ്' (Botox) ചി​കി​ത്സ​യി​ൽ വ​ള​രെ ചെ​റി​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ്.

3. ടെ​ട്രാ​ഡോ​ടോ​ക്സി​ൻ (Tetradotoxin - TTX)

ജാ​പ്പ​നീ​സ് വി​ഭ​വ​മാ​യ 'ഫു​ഗു' (Fugu) ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഫ​ർ മ​ത്സ്യ​ങ്ങ​ളി​ലാ​ണ് (Puffer fish) ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്ന​ത്. ത​ല​ച്ചോ​റും ശ​രീ​ര​വും ത​മ്മി​ലു​ള്ള നാ​ഡീ​ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ ഇ​തി​നു ശേ​ഷി​യു​ണ്ട്. ക​ഴി​ച്ചു ക​ഴി​ഞ്ഞാ​ൽ ഏ​ക​ദേ​ശം ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു മ​ര​ണം സം​ഭ​വി​ക്കും. നീ​രാ​ളി​ക​ൾ, ചി​ല ത​രം ത​വ​ള​ക​ൾ എ​ന്നി​വ​യി​ലും ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

4. ബാ​ട്രാ​ക്കോ​ടോ​ക്സി​ൻ (Batrachotoxin)

കൊ​ളം​ബി​യ​യി​ലെ 'ഗോ​ൾ​ഡ​ൻ പോ​യി​സ​ൺ' എ​ന്ന ഇ​നം ത​വ​ള​ക​ളു​ടെ തൊ​ലി​പ്പു​റ​ത്താ​ണ് ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്ന​ത്. ത​വ​ള​ക​ൾ ക​ഴി​ക്കു​ന്ന വ​ണ്ടു​ക​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് ഈ ​വി​ഷം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഒ​രു ത​വ​ള​യു​ടെ ശ​രീ​ര​ത്തി​ലു​ള്ള വി​ഷം ഏ​താ​ണ്ട് ര​ണ്ട് ഡ​സ​ൻ ആ​ളു​ക​ളെ കൊ​ല്ലാ​ൻ പ​ര്യാ​പ്ത​മാ​ണ്. ഇ​തി​നും മ​റു​മ​രു​ന്നി​ല്ല.

5. അ​മാ​ടോ​ക്സി​ൻ (Amatoxin)

'അ​മാ​നി​റ്റ' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൂ​ണു​ക​ളി​ലാ​ണ് ഈ ​വി​ഷമുള്ളത്. കാ​ട്ടു കൂ​ണു​ക​ൾ പ​റി​ച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ ​വി​ഷം പ്ര​ധാ​ന​മാ​യും വൃ​ക്ക​ക​ളെ​യും ക​ര​ളി​നെ​യു​മാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീ​ർ​ഘ​നേ​ര​ത്തെ വേ​ദ​ന​യ്ക്കും കോ​മ​ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.

6. സ​യ​നൈ​ഡ് (Cyanide)

ര​ക്ത​ത്തി​ലെ ഇ​രു​മ്പു​മാ​യി ചേ​ർ​ന്നു കോ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ പ്ര​വാ​ഹം ത​ട​യു​ന്ന മാരക വി​ഷ​മാ​ണി​ത്. ഉള്ളിൽച്ചെന്നാൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കും. ആ​പ്പി​ൾ, ചെ​റി തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളു​ടെ കു​രു​ക്ക​ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യി ചെ​റി​യ അ​ള​വി​ൽ സ​യ​നൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈ​ഡ്ര​ജ​ൻ സ​യ​നൈ​ഡ് ഒ​രു രാ​സാ​യു​ധ​മായും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​തി​നു ക​യ്പ്പു​ള്ള ബ​ദാ​മി​ന്‍റെ ഗ​ന്ധ​മാ​ണെന്നു പ​റ​യ​പ്പെ​ടു​ന്നു.

7. നേ​ർ​വ് ഗ്യാ​സ് (Nerve Gas)

സാ​രി​ൻ (Sarin), VX തു​ട​ങ്ങി​യ രാ​സ​സം​യു​ക്ത​ങ്ങ​ൾ ഹൈ​ഡ്ര​ജ​ൻ സ​യ​നൈ​ഡി​നേ​ക്കാ​ൾ 500 ഇ​ര​ട്ടി മാ​ര​ക​മാ​ണ്. ഇ​തു ശ്വ​സി​ക്കു​ക​യോ ച​ർ​മത്തി​ലൂ​ടെ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്യാം. നാ​ഡീ​വ്യൂ​ഹ​ത്തെ ത​ള​ർ​ത്തു​ന്ന ഈ ​വി​ഷം പേ​ശി​ക​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലു​ക​യും ചെ​യ്യു​ന്നു.

8. ബ്രോ​ഡി​ഫാ​കം (Brodifacoum)

ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നതു ത​ട​യു​ന്ന (Anticoagulant) അ​തി​ശ​ക്ത​മാ​യ വി​ഷ​മാ​ണി​ത്. എ​ലി​ക​ളെ കൊ​ല്ലാ​നു​ള്ള മ​രു​ന്നു​ക​ളി​ൽ ഇതുണ്ട്. ഇ​തു ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​കും. ഈ വിഷാംശം ഏറെ നാൾ ശ​രീ​ര​ത്തി​ൽ നി​ല​നി​ൽ​ക്കും.

9. സ്ട്രി​ക്നി​ൻ (Strychnine)

കാ​ഞ്ഞി​ര​ക്കു​രു​വി​ൽ (Strychnos nux-vomica)നി​ന്നു ല​ഭി​ക്കു​ന്ന ഈ ​വി​ഷം നാ​ഡീ​വ്യൂ​ഹ​ത്തെ​യാ​ണ് കടന്നാക്രമിക്കുന്നത്. ഇ​തു ബാ​ധി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ശ​ക്ത​മാ​യ പേ​ശീ​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടും. എ​ലി​ക​ളെ​യും മ​റ്റും ന​ശി​പ്പി​ക്കാ​ൻ ഇ​തു കീ​ട​നാ​ശി​നി​യാ​യി ഉ​പ​യോ​ഗി​ക്കാറുണ്ട്.

10. പൊ​ളോ​ണി​യം (Polonium)

ഈ ​പ​ട്ടി​ക​യി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ വിഷവ​സ്തു​വാ​ണി​ത്. ഇ​തൊ​രു റേ​ഡി​യോ ആ​ക്ടീ​വ് മൂ​ല​ക​മാ​ണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്‍റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇ​തു ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ​യും ക​ല​ക​ളെ​യും റേ​ഡി​യോ ആ​ക്റ്റി​വി​റ്റി​യി​ലൂ​ടെ ന​ശി​പ്പി​ക്കു​ന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.

ശ്രദ്ധിക്കാൻ: മി​ക്ക​വാ​റും എ​ല്ലാ മാ​ര​ക വി​ഷ​ങ്ങ​ളും നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന​വ​യാ​ണ് (Neurotoxins). പേ​ശി​ക​ൾ ത​ള​രു​ന്നതു മൂ​ലം ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് പ​ല​പ്പോ​ഴും മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ശ​രി​യാ​യ സ​മ​യ​ത്തു വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ചാ​ൽ ചി​ല​തി​ൽനി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കും.

Special News

പെ​സ​ഹാ വ്യാ​ഴം അ​വ​ധി ന​ൽ​കി; 16 ദി​ന മ​ന്ത്രി​ജീ​വി​ത​ത്തി​നി​ട​യി​ലെ ച​രി​ത്ര​മു​ദ്ര

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്ന പെ​സ​ഹാ വ്യാ​ഴം പൊ​തു​അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നി​ൽ 16 ദി​വ​സം മാ​ത്രം മ​ന്ത്രി​പ​ദ​ത്തി​ലി​രു​ന്ന കെ.​ജെ. ചാ​ക്കോ​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ.

സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് പി​ന്നാ​ലെ ത​നി​ക്ക് ല​ഭി​ച്ച ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ദീ​ർ​ഘ​കാ​ല​മാ​യി താ​ൻ വാ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു വ​ലി​യ കാ​ര്യ​ത്തി​നാ​യി അ​ദ്ദേ​ഹം സ​മ​യം വി​നി​യോ​ഗി​ച്ച​തി​ന്‍റെ ക​ഥ​യാ​ണി​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മ​ന്ത്രി​സ്ഥാ​നം

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് കെ.​ജെ. ചാ​ക്കോ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഒ​രു മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ സാ​ക്ഷി​മൊ​ഴി ന​ൽ​കി ക്ഷീ​ണി​ത​നാ​യി മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ തേ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് മ​ന്ത്രി​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​യെ​ത്തു​ന്ന​ത്.

മു​സ്‌​ലിം ലീ​ഗ് നേ​താ​വ് യു.​എ. ബീ​രാ​നാ​ണ് ഈ ​വാ​ർ​ത്ത അ​ദ്ദേ​ഹ​ത്തെ ആ​ദ്യം അ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ ജ്യോ​തി വെ​ങ്കി​ടാ​ച​ല​ത്തി​ന് മു​ന്നി​ൽ 1979 ന​വം​ബ​ർ 16ന് ​അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

Special News

ഗോ​ട്ടാ​ർ​ഡ് ബേ​സ് ട​ണ​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ ട്രെ​യി​ൻ തു​ര​ങ്കം

യൂ​റോ​പ്പി​ലെ പ​ർ​വ​ത​നി​ര​ക​ൾ​ക്ക് താ​ഴെ, ആ​ളു​ക​ളു​ടെ യാ​ത്രാ​രീ​തി​യെ മ​നോ​ഹ​ര​മാ​ക്കു​ന്ന അ​ദ്ഭു​ത​ക​ര​മാ​യ ഒ​രു തു​ര​ങ്ക​മു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ ട്രെ​യി​ൻ തു​ര​ങ്കം. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഗോ​ട്ടാ​ർ​ഡ് ബേ​സ് ട​ണ​ൽ ആ​ധു​നി​ക എ​ഞ്ചി​നീ​യ​റിം​ഗ് മാ​തൃ​ക​യ്ക്ക് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്.

ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് അ​ടി​യി​ലൂ​ടെ ഏ​ക​ദേ​ശം 57 കി​ലോ​മീ​റ്റ​ർ നീ​ള​വും, ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 2.3 കി​ലോ​മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ലു​മാ​ണ് ഈ ​തു​ര​ങ്കം സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ർ​സ്റ്റ്ഫെ​ൽ​ഡ്, ബോ​ഡി​യോ എ​ന്നീ പ​ട്ട​ണ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ​ർ​വ​ത​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള യാ​ത്ര വേ​ഗ​മേ​റി​യ​തും എ​ളു​പ്പ​വു​മാ​ക്കു​ന്നു.

അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഠി​ന​മാ​യ പാ​റ​ക്കെ​ട്ടു​ക​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​പ​ക​ലോ​ളം പ്ര​യ​ത്നി​ച്ച​ത്. ഇ​ത് നി​ർ​മി​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളും സൂ​ക്ഷ്മ​മാ​യ ആ​സൂ​ത്ര​ണ​വും അ​തൊ​ടൊ​പ്പം, ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും എ​ഞ്ചി​നീ​യ​ർ​മാ​രും പ്ര​വ​ർ​ത്തി​ച്ചു.

1947ല്‍ ​സ്വി​സ് എ​ന്‍​ജി​നീ​യ​റാ​യ കോ​ള്‍ എ​ഡ്ഗാ​ര്‍​ഡ് ഗ്ര​ണ്ണ​റാ​ണ് റെ​യി​ല്‍​വേ ട​ണ​ലി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ഭ​ര​ണ​പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ 1999ലാ​ണ് ട​ണ​ലി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

തു​ര​ങ്ക​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഡി​സൈ​ന്‍ ത​യാ​റാ​ക്കി ഏ​ഴ് ദ​ശാ​ബ്ദ​ത്തി​ന് ശേ​ഷ​മാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. 11 ബി​ല്യ​ണ്‍ യൂ​റോ​യാ​ണ് തു​ര​ങ്ക​ത്തി​ന്‍റെ നി​ര്‍​മാ​ണ ചെ​ല​വ്.

2016ൽ ​തു​റ​ന്ന 57.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഗോ​ത്താ​ർ​ഡ് ബേ​സ് ട​ണ​ൽ സ്വി​സ് ആ​ൽ​പ്‌​സ് പ​ർ​വ​ത​നി​ര​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ​യാ​ണ് റെ​യി​ൽ തു​ര​ങ്കം ക​ട​ന്നു​പോ​കു​ന്ന​ത്. വ​ട​ക്ക് -തെ​ക്ക് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഒ​രു പാ​ത​യാ​യി​ട്ടാ​ണ് ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്.

17 വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​ണ് തു​ര​ങ്ക​പാ​ത പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. യൂ​റോ​പ്പി​ലു​ട​നീ​ള​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ച​ര​ക്ക് ഗ​താ​ഗ​ത​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് ഈ ​തു​ര​ങ്കം നി​ർ​മി​ച്ച​ത്.

യാ​ത്രാ​സ​മ​യം കു​റ​യ്ക്കു​ക​യും വ​ട​ക്ക​ൻ-​തെ​ക്ക​ൻ യൂ​റോ​പ്പു​ക​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര വ​ള​ർ​ച്ച​യ്ക്ക് സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ൽ 250 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഈ ​തു​ര​ങ്ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കും.

ഈ ​തു​ര​ങ്കം സൂ​റി​ച്ച്, മി​ലാ​ൻ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ദൂ​രം കു​റ​യ്ക്കു​ക​യും യാ​ത്ര കൂ​ടു​ത​ൽ സു​ഖ​ക​ര​മാ​ക്കു​ക​യും ചെ​യ്തു.

 

Special News

പു​തി​യ ആ​സ്ഥാ​നം ല​ഭി​ച്ചി​ട്ടും പ​ഴ​യ ത​ട്ട​കം വി​ടാ​തെ കോ​ൺ​ഗ്ര​സ്; കാ​ര​ണ​മെ​ന്ത്?

ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് പ​തി​റ്റാ​ണ്ടു​കാ​ലം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച 24 അ​ക്ബ​ർ റോ​ഡി​ലെ ബം​ഗ്ലാ​വ് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്തി​മ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​ട്‌​ല റോ​ഡി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 'ഇ​ന്ദി​ര ഭ​വ​ൻ' എ​ന്ന പു​തി​യ ആ​സ്ഥാ​നം പ​ണി​തീ​ർ​ത്തി​ട്ടും പ​ഴ​യ ത​ട്ട​കം വി​ടാ​ൻ കോ​ൺ​ഗ്ര​സ് മ​ടി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

കേ​വ​ലം ഒ​രു കെ​ട്ടി​ടം എ​ന്ന​തി​ലു​പ​രി കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് 24 അ​ക്ബ​ർ റോ​ഡ്. ഇ​തി​ന് പി​ന്നി​ൽ പ്ര​ധാ​ന​മാ​യും നാ​ല് കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. 1978-ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ശേ​ഷ​മു​ള്ള ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ നി​ന്ന് ഇ​ന്ദി​രാ​ഗാ​ന്ധി പാ​ർ​ട്ടി​യെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ച്ച​ത് ഈ ​ഓ​ഫീ​സി​ൽ ഇ​രു​ന്നാ​ണ്. യു​പി​എ സ​ർ​ക്കാ​രു​ക​ളു​ടെ രൂ​പീ​ക​ര​ണ​വും സോ​ണി​യാ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​വു​മെ​ല്ലാം ന​ട​ന്ന​ത് ഇ​വി​ടെ​യാ​ണ്. അ​തി​നാ​ൽ ത​ന്നെ ഈ ​വി​ലാ​സം ഉ​പേ​ക്ഷി​ക്കു​ന്ന​ത് വൈ​കാ​രി​ക​മാ​യി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​യാ​സ​ക​ര​മാ​ണ്.

ബി​ജെ​പി ത​ങ്ങ​ളു​ടെ പു​തി​യ ആ​സ്ഥാ​ന​മാ​യ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലേ​ക്ക് മാ​റി​യി​ട്ടും പ​ഴ​യ ഓ​ഫീ​സാ​യ '11 അ​ശോ​ക റോ​ഡ്' ഇ​പ്പോ​ഴും കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭ​ര​ണ​ക​ക്ഷി​ക്ക് ന​ൽ​കാ​ത്ത ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന് മാ​ത്രം ബാ​ധ​ക​മാ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ വാ​ദം.

ലൂ​ട്യ​ൻ​സ് ഡ​ൽ​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ഈ ​ബം​ഗ്ലാ​വ് പാ​ർ​ല​മെ​ന്‍റി​നും മ​റ്റ് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും തൊ​ട്ട​ടു​ത്താ​ണ്. രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും നേ​താ​ക്ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കും ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​ണി​ത്. അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​യ​മ​സം​ഘം നോ​ട്ടീ​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ആ​സ്ഥാ​ന​മാ​യ 'ഇ​ന്ദി​ര ഭ​വ​ൻ' സ്ഥി​തി ചെ​യ്യു​ന്ന​ത് ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ്. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ ഈ '​അ​യ​ൽ​പ​ക്കം' ചി​ല പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ചേ​രി​ക​ളി​ൽ നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ ഓ​ഫീ​സു​ക​ൾ തൊ​ട്ട​ടു​ത്താ​കു​മ്പോ​ൾ നേ​താ​ക്ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വ​ര​വും പോ​ക്കും നി​രീ​ക്ഷി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ചോ​രു​മോ എ​ന്ന ആ​ശ​ങ്ക ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മു​ണ്ടാ​കാം.

പ്ര​തി​ഷേ​ധ​ങ്ങ​ളും മാ​ർ​ച്ചു​ക​ളും ന​ട​ക്കു​മ്പോ​ൾ ഇ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ഒ​രേ തെ​രു​വി​ൽ മു​ഖാ​മു​ഖം വ​രു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. നി​ല​വി​ൽ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഇ​വി​ടെ പോ​ലീ​സി​ന്‍റെ വ​ലി​യ സ​ന്നാ​ഹം ആ​വ​ശ്യ​മാ​യി വ​രും. കോ​ൺ​ഗ്ര​സ് പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റു​ന്ന​ത് ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും, നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ പ​ഴ​യ ത​ട്ട​ക​ത്തി​ൽ കു​റ​ച്ചു​കാ​ലം കൂ​ടി തു​ട​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. രാ​ഷ്ട്രീ​യ വൈ​ര​ങ്ങ​ൾ​ക്കി​ട​യി​ലും ഒ​രേ അ​യ​ൽ​പ​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ടി വ​രു​ന്ന​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ ര​സ​ക​ര​മാ​യ ഒ​രു പു​തി​യ അ​ധ്യാ​യ​മാ​യി മാ​റും.

 

Special News

ആ​ഴ​ക്ക​ട​ലി​ല്‍ വി​സ്മ​യ​മൊ​രു​ക്കി നാ​വി​ക​സേ​ന

ആ​ഴ​ക്ക​ട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു​പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി. പ്രാ​ണ​ര​ക്ഷാ​ര്‍​ഥം കേ​ഴു​ന്ന ഇ​യാ​ള്‍​ക്കു മു​ക​ളി​ല്‍, അ​റി​യി​പ്പ് കി​ട്ടി​യ​ത് അ​നു​സ​രി​ച്ച് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്ട​ര്‍ വ​ട്ട​മി​ട്ടു പ​റ​ന്നു.

നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ചേ​ത​കി​ന്‍റെ പൈ​ല​റ്റ് ല​ഫ്. ക​മാ​ന്‍​ഡ​ര്‍ ഹെ​ലി കോ​പ്ട​ര്‍ നി​യ​ന്ത്രി​ച്ച് നി​ര്‍​ത്തി. വ​ട​ത്തി​ല്‍ (വി​ന്‍​ച്ച്) തൂ​ങ്ങി താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന ഡൈ​വ​ര്‍. ആ ​വ​ട​ത്തി​ല്‍ (വി​ന്‍​ച്ച്) പി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ സു​ര​ക്ഷി​ത​മാ​യി മു​ക​ളി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​യാ​ളു​മാ​യി ഹെ​ലി​കോ​പ്ട​ര്‍ പ​റ​ന്നു​യ​ര്‍​ന്നു. ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ ഷി​പ്പ് (ഐ​ഒ​എ​സ്) സാ​ഗ​ര്‍' പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നാ​വി​ക​ര്‍ അ​റ​ബി​ക്ക​ട​ലി​ല്‍ എ​യ​ര്‍ ക്രൂ ​ഡൈ​വിം​ഗ് ന​ട​ത്തി​യ​ത്.

അ​റ​ബി​ക്ക​ട​ലി​ല്‍ 5.35 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ന​ട​ത്തി​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ നാ​വി​ക​സേ​ന​യു​ടെ ക​ട​ലി​ലെ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ക​രു​ത്തു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു.

കൊ​ച്ചി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം നാ​വി​ക​സേ​ന​യു​ടെ ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ല്‍ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ നേ​വ​ല്‍ ജെ​ട്ടി​യി​ല്‍ നി​ന്ന് ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ള്‍ ഇ​ത്ര​യ​ധി​കം വി​സ്മ​യം നാ​വി​ക​സേ​ന ഒ​രു​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല.

അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ കാ​ഴ്ച​ക്കാ​ര​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ന്ന​തു ത​ന്നെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ എ​യ​ര്‍ ക്രൂ ​ഡൈ​വിം​ഗ്. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​ട​ലി​ല്‍ ന​ട​ത്തു​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ണി​ത്.

ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ് പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഹെ​ലി​കോ​പ്റ്റ​റി​ല്‍ നി​ന്ന് റോ​പ്പ് മാ​ര്‍​ഗം ക​ട​ലി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഡെ​മോ​യാ​ണ് നാ​വി​ക​ര്‍ കാ​ഴ്ച​വ​ച്ച​ത്.

മി​ക​ച്ച നീ​ന്ത​ല്‍, ഡൈ​വിം​ഗ് പ​രി​ച​യം, അ​സാ​മാ​ന്യ​മാ​യ ധൈ​ര്യം, ശാ​രീ​രി​ക ശേ​ഷി, വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക​ഴി​വ്, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ശേ​ഷി ഇ​വ​യെ​ല്ലാം ക​ട​ലി​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന ഓ​രോ നാ​വി​ക​നെ​യും വ്യ​ത്യ​സ്ത​നാ​ക്കു​ന്നു.

തി​ര​മാ​ല​ക​ളെ പി​ന്നി​ലാ​ക്കി ഐ​എ​ന്‍​എ​സ് സു​ന​യ​ന​യു​ടെ ക്യാ​പ്ട​ന്‍ സി​ദ്ധാ​ര്‍​ഥ് ചൗ​ധ​രി സു​ഗ​മ​മാ​യ യാ​ത്ര​യൊ​രു​ക്കി​യ​പ്പോ​ള്‍ നീ​ല​യും പ​ച്ച​യു​മാ​യി നി​റം മാ​റു​ന്ന ക​ട​ലി​ല്‍ ചെ​റു​വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലാ​യി മീ​ന്‍​പി​ടി​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു.

ചെ​റു​ബോ​ട്ടു​ക​ള്‍ ക​ണ്ട​തോ​ടെ ക​പ്പ​ലി​ല്‍ നി​ന്ന് ശ​ബ്ദ​സ​ന്ദേ​ശ​മെ​ത്തി. ഉ​ട​ന്‍ ത​ന്നെ ക​പ്പ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള തോ​ക്കു​ക​ള്‍​ക്ക് അ​ടു​ത്തേ​ക്ക് നാ​വി​ക​രെ​ത്തി. മ​റ്റ് അ​പ​ക​ട​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ക​പ്പ​ല്‍ മു​ന്നോ​ട്ട് നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

മി​ക​വ് തെ​ളി​യി​ച്ച് നാ​വി​ക​രു​ടെ ജാ​ക്ക് സ്റ്റേ

​അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ഒ​രു ക​പ്പ​ലി​ല്‍ നി​ന്ന് മ​റ്റൊ​രു ക​പ്പ​ലി​ലേ​ക്ക് ആ​ളു​ക​ളെ​യോ ആ​യു​ധ​ങ്ങ​ളോ സാ​ധ​ന​ങ്ങ​ളോ കൈ​മാ​റു​ന്ന രീ​തി​യാ​ണു ജാ​ക്ക് സ്‌​റ്റേ. ഐ​എ​ന്‍​എ​സ് സു​ന​യ​ന മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ ഏ​റെ വൈ​കാ​തെ ത​ന്നെ ഇ​ട​തു​വ​ശ​ത്താ​യി ഐ​എ​ന്‍​എ​സ് തീ​റു​മെ​ത്തി.

മ​ല​യാ​ളി​യാ​യ ടി​ജോ ആ​യി​രു​ന്നു ഐ​എ​ന്‍​എ​സ് തീ​റി​ന്‍റെ ക്യാ​പ്ട​ന്‍. സ​മാ​ന്ത​ര​മാ​യി നീ​ങ്ങു​ന്ന ക​പ്പ​ലു​ക​ള്‍​ക്കി​ട​യി​ലെ ദൂ​രം 15 മീ​റ്റ​ര്‍ മാ​ത്രം. മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം സാ​ധ​ന​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്.

ഇ​തി​നു മു​ന്നോ​ടി​യാ​യി ഐ​എ​ന്‍​എ​സ് തീ​റി​ല്‍ നി​ന്ന് ഐ​എ​ന്‍​എ​സ് സു​ന​യ​ന​യി​ലേ​ക്ക് വെ​ടി​യു​തി​ര്‍​ത്ത ശേ​ഷം ക​യ​ര്‍ എ​റി​ഞ്ഞു കൊ​ടു​ത്തു. ക​യ​റു​ക​ള്‍ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച ശേ​ഷം ഭാ​ര​ക്ക​ട്ട​ക​ള്‍ കൊ​ണ്ട് ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തി തീ​റി​ല്‍ നി​ന്ന് ക​യ​ര്‍​മാ​ര്‍​ഗം സു​ന​യ​ന​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി.

Special News

2024 YR4 ഭൂ​മി​യി​ല്‍ ഇ​ടി​ക്കി​ല്ല; ച​ന്ദ്ര​നി​ലും

അ​ങ്ങ​നെ വ​ലി​യ ആ​ശ​ങ്ക ഒ​ഴി​ഞ്ഞു..! 2032ല്‍ ​ച​ന്ദ്ര​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക പ​ര​ത്തി​യ 2024 YR4 എ​ന്ന ഛിന്ന​ഗ്ര​ഹം ച​ന്ദ്ര​നെ തൊ​ടു​ക​പോ​ലും ചെ​യ്യി​ല്ലെ​ന്ന് നാ​സ അ​റി​യി​ച്ചു.

ജെ​യിം​സ് വെ​ബ് ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി (ജെ​ഡ​ബ്ല്യു​എ​സ്ടി) ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഭ്ര​മ​ണ​പ​ഥം നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച​ത്.

2024 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് നാ​സ ഈ ഛി​ന്ന​ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. 2032 ഡി​സം​ബ​ര്‍ 22ന് ​ഇ​തു ഭൂ​മി​യി​ല്‍ പ​തി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​സ​യി​ലെ ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. 2025 ഫെ​ബ്രു​വ​രി​യി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ ഈ ​അ​നു​മാ​നം വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി​യി​രു​ന്നു.

തു​ട​ര്‍​ന്ന്, വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട നാ​സ, ചി​ന്ന​ഗ്ര​ഹം ഭൂ​മി​ക്കു ഭീ​ഷ​ണി​യി​ല്ലെ​ന്നു വി​ല​യി​രു​ത്തി. ഭൂ​മി​യി​ല്‍ ഇ​ടി​ച്ചി​ല്ലെ​ങ്കി​ലും ചി​ന്ന​ഗ്ര​ഹം ച​ന്ദ്ര​നി​ല്‍ ഇ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു പി​ന്നീ​ട് നാ​സ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ഇ​തും വ​ലി​യ അ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. എ​ന്നാ​ല്‍, ജെ​യിം​സ് വെ​ബ് ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2024 YR4 ച​ന്ദ്ര​നും ഭീ​ഷ​ണി​യ​ല്ലെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു.

ജെ​യിം​സ് വെ​ബ് ടെ​ല​സ്‌​കോ​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ല്‍

ഭൂ​മി​യി​ല്‍​നി​ന്നും ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ല്‍​നി​ന്നും ദൃ​ശ്യ​മാ​കാ​ത്ത​ത്ര അ​ക​ലെ​യാ​യി​രു​ന്ന ഛിന്ന​ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്താ​ന്‍ ജെ​യിം​സ് വെ​ബ് ദൂ​ര​ദ​ര്‍​ശി​നി മാ​ത്ര​മാ​യി​രു​ന്നു ഏ​ക പോം​വ​ഴി. 280 ദ​ശ​ല​ക്ഷം മൈ​ല്‍ അ​ക​ലെ​വ​ച്ചാ​ണ് ഇ​തി​നെ നി​രീ​ക്ഷി​ച്ച​ത്.

ഇ​ത്ര​യും കു​റ​ഞ്ഞ വെ​ളി​ച്ച​മു​ള്ള ഒ​രു സൗ​ര​യൂ​ഥ വ​സ്തു​വി​നെ നി​രീ​ക്ഷി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍​ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സ് ലാ​ബി​ലെ പ്ലാ​ന​റ്റ​റി അ​സ്‌​ട്രോ​ണ​മ​ര്‍ ആ​ന്‍​ഡി റി​വ്കി​ന്‍ പ​റ​ഞ്ഞു.

ച​ന്ദ്ര​നി​ല്‍​നി​ന്ന് 13,200 മൈ​ല്‍ അ​ക​ല​ത്തി​ലൂ​ടെ

ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍, ഛിന്ന​ഗ്ര​ഹം ച​ന്ദ്ര​നി​ല്‍ ഇ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത പൂ​ര്‍​ണ​മാ​യും ഇ​ല്ലെന്ന് നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി സ്ഥി​രീ​ക​രി​ച്ചു.

ച​ന്ദ്ര​നി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 13,200 മൈ​ല്‍ അ​ക​ല​ത്തി​ലൂ​ടെ ഛിന്ന​ഗ്ര​ഹം ക​ട​ന്നു​പോ​കു​മെ​ന്നാ​ണ് നി​ല​വി​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. 174 മു​ത​ല്‍ 220 അ​ടി വ​രെ വ​ലി​പ്പ​മു​ള്ള ഈ ​ചി​ന്ന​ഗ്ര​ഹം ഭൂ​മി​ക്കും ച​ന്ദ്ര​നും ഭീ​ഷ​ണി​യ​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ശാ​സ്ത്ര​ജ്ഞ​ര്‍ ആ​ശ്വാ​സ​ത്തി​ലാ​ണ്.

15നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പം

2024 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ചി​ലി​യി​ലെ നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​സ്റ്റ​റോ​യി​ഡ് ടെ​റ​സ്ട്രി​യ​ല്‍-​ഇം​പാ​ക്റ്റ് ലാ​സ്റ്റ് അ​ല​ര്‍​ട്ട് സി​സ്റ്റം ആ​ണ് ചി​ന്ന​ഗ്ര​ഹ​ത്തെ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്.

ഏ​റ്റ​വും മ​ങ്ങി​യ സൗ​ര​യൂ​ഥ വ​സ്തു​ക്ക​ളെ​പ്പോ​ലും നി​രീ​ക്ഷി​ക്കാ​നു​ള്ള ശേ​ഷി ജെിം​സ് വെ​ബ് ടെ​ല​സ്‌​കോ​പ്പി​നു​ണ്ട്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തെ മു​റി​ച്ചു​ക​ട​ക്കു​ന്ന ചി​ന്ന​ഗ്ര​ഹ​ത്തി​ന് ഏ​ക​ദേ​ശം 174 മു​ത​ല്‍ 220 അ​ടി വ​രെ (53-67 മീ​റ്റ​ര്‍) വ്യാ​സ​മു​ണ്ട്. അ​താ​യ​ത്, ഒ​രു 15 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പം..!

Special News

ഫോ​ർ​മു​ല വ​ൺ വേ​ഗ​പ്പോ​രി​ന് തു​ട​ക്കം

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മോ​ട്ടോ​ർ​സ്പോ​ർ​ട്ട് ഇ​വ​ന്‍റു​ക​ളി​ൽ ഒ​ന്നാ​യ ഫോ​ർ​മു​ല വ​ൺ 2026 സീ​സ​ണി​ന് ഓ​സ്ട്രേ​ലി​യ​യി​ൽ തു​ട​ക്ക​മാ​കു​ക​യാ​ണ്. വേ​ഗ​ത​യും സ​യ​ൻ​സും റേ​സിം​ഗ് സ്കി​ല്ലും എ​ല്ലാം ചേ​ർ​ന്ന ഒ​രു റേ​സിം​ഗ് ഇ​വ​ന്‍റാ​ണ് ഫോ​ർ​മു​ല വ​ൺ. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​റോ​ട്ട ഡ്രൈ​വ​ർ​മാ​ർ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ൾ​ക്കാ​യി മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​മാ​ണ് എ​ഫ് വ​ൺ.

ടീ​മു​ക​ളും ഡ്രൈ​വ​ർ​മാ​രും 

22 ഡ്രൈ​വ​ർ​മാ​രു​മാ​യി 11 ടീ​മു​ക​ളാ​ണ് ഈ ​സീ​സ​ണി​ൽ ഫോ​ർ​മു​ല വ​ണ്ണി​ൽ ഉ​ള്ള​ത്. ഓ​ഡി​യും കാ​ഡി​ലാ​ക്കു​മാ​ണ് പു​തു​മു​ഖ ടീ​മു​ക​ൾ. റേ​സിം​ഗ് ബു​ൾ​സ് ടീ​മി​നാ​യി മ​ത്സ​രി​ക്കു​ന്ന അ​ർ​വി​ദ് ലി​ൻ​ഡ്ബ്ലാ​ഡ് ആ​ണ് ലൈ​ന​പ്പി​ലു​ള്ള ഏ​ക പു​തു​മു​ഖം.

പു​തു​മു​ഖ ടീ​മു​ക​ളാ​യ ഓ​ഡി​ക്കു​വേ​ണ്ടി നി​ക്കോ ഹ​ൾ​ക്ക​ൻ​ബ​ർ​ഗും ഗ​ബ്ലി​യേ​ൽ ബോ​ർ​ട്ട​ലെ​റ്റോ​യും, കാ​ഡി​ലാ​ക്കി​നു​വേ​ണ്ടി സെ​ർ​ഗി​യോ പെ​ര​സും വാ​ൾ​ട്ടേ​രി ബോ​ട്ടാ​സും മ​ത്സ​രി​ക്കു​മ്പോ​ൾ മ​റ്റു ടീ​മു​ക​ളാ​യ മ​ക്‌​ലാ​റ​ൻ ടീ​മി​നാ​യി ലോ​ക ചാ​മ്പ്യ​ൻ ലാ​ൻ​ഡോ നോ​റി​സും ഓ​സ്കാ​ർ പി​യാ​സ്ട്രി​യും റെ​ഡ്ബു​ൾ ടീ​മ​നാ​യി മു​ൻ ലോ​ക​ചാ​മ്പ്യ​ൻ മാ​ക്സ് വേ​ർ​സ്റ്റ​പ്പ​നും ഇ​സാ​ക്ക് ഹ​ഡ്ജാ​റും, മെ​ഴ്സി​ഡ​സി​നാ​യി ജോ​ർ​ജ് റ​സ​ലും കി​മി ആ​ന്‍റോ​ണ​ലി​യും ഫെ​റാ​റി​ക്കാ​യി ലൂ​യി ഹാ​മി​ൽ​ട്ട​ണും ചാ​ൾ​സ് ല​ക്ല​ർ​ക്കും ആ​സ്റ്റ​ൺ മാ​ർ​ട്ടി​നാ​യി ഫെ​ർ​ണാ​ന്‍റോ അ​ലോ​ൺ​സോ​യും ലാ​ൻ​സ് സ്ട്രോ​ളും ആ​ൾ​പൈ​നു​വേ​ണ്ടി പി​യ​റി ഗാ​സ്‌​ലി​യും ഫ്രാ​ങ്കോ കൊ​ളാ​പി​ന്‍റോ​യും ഹാ​സി​നു​വേ​ണ്ടി എ​സ്റ്റ​ബാ​ൻ ഓ​ക്കോ​ണും ഒ​ലി​വ​ർ ബെ​യ​ർ​മാ​നും വേ​ഗ​പ്പോ​രി​നി​റ​ങ്ങും.

മ​ത്സ​ര​ങ്ങ​ൾ എ​വി​ടെ​യെ​ല്ലാം ? 

ഞാ​യ​റാ​ഴ്ച (മാ​ർ​ച്ച് എ​ട്ട്) ഓ​സ്ട്രേ​ലി​യ​യി​ലെ റേ​സി​ൽ തു​ട​ങ്ങി ഡി​സം​ബ​ർ ആ​റി​ന് അ​വ​സാ​നി​ക്കു​ന്ന 24 വ്യ​ത്യ​സ്ത ട്രാ​ക്കു​ക​ളാ​ണ് ഇ​ത്ത​വ​ണ ഉ​ള്ള​ത്.

ഓ​സ്ട്രേ​ലി​യ, ചൈ​ന, ജ​പ്പാ​ൻ, ബ​ഹ​റി​ൻ, സൗ​ദി അ​റേ​ബ്യ, മി​യാ​മി, കാ​ന​ഡ, മൊ​ണാ​ക്കോ, സ്പെ​യി​ൻ, ഓ​സ്ട്രി​യ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ, ബെ​ൽ​ജി​യം, ഹം​ഗ​റി, നെ​ത​ർ​ലാ​ൻ​ഡ്, ഇ​റ്റ​ലി, സ്പെ​യി​ൻ, അ​സ​ർ​ബൈ​ജാ​ൻ, സിം​ഗ​പ്പൂ​ർ, യു​എ​സ്, മെ​ക്സി​ക്കോ, ബ്ര​സീ​ൽ, ലാ​സ്റ്റ് വേ​ഗാ​സ്, ഖ​ത്ത​ർ, അ​ബു​ദാ​ബി എ​ന്നി​വ​യാ​ണ് ഫോ​ർ​മു​ല വ​ൺ ക​ല​ണ്ട​റി​ൽ ഉ​ള്ള​ത്. ഇ​തി​ൽ സ്പെ​യി​നി​ലെ മ​ത്സ​ര​ങ്ങ​ൾ ബാ​ഴ്സ​ലോ​ണ​യി​ലും മാ​ഡ്രി​ഡി​ലു​മാ​യി ര​ണ്ട് വ്യ​ത്യ​സ്ത ട്രാ​ക്കു​ക​ളി​ലാ​ണ്.

ഈ ​സീ​സ​ണി​ലെ മാ​റ്റ​ങ്ങ​ൾ ? 

ഫോ​ർ​മു​ല വ​ണ്ണി​ൽ ഈ ​വ​ർ​ഷം മാ​റ്റ​ങ്ങ​ൾ ഏ​റെ​യാ​ണ്. കാ​റു​ക​ളു​ടെ എ​ൻ​ജി​ൻ, പ​വ​ർ യൂ​ണി​റ്റ്, ഡി​സൈ​ൻ എ​ന്നി​വ​യി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ട്. ആ​ക്റ്റീ​വ് എ​യ​റോ​ഡൈ​നാ​മി​ക്സ് മു​ത​ൽ ബൂ​സ്റ്റ് മോ​ഡ് വ​രെ ഇ​ത്ത​വ​ണ​യു​ണ്ട്. നി​യ​ന്ത്രി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള ഫ്ര​ണ്ട് റി​യ​ർ വി​ങ്ങു​ക​ൾ കോ​ർ​ണ​റി​ങ്ങു​ക​ളി​ലും ഓ​വ​ർ​ടൈ​റ്റി​ങ്ങു​ക​ളി​ലും ഡ്രൈ​വ​ർ​മാ​ർ​ക്ക് മേ​ൽ​ക്കൈ ന​ൽ​കും. റെ​ഡ്ബു​ൾ റേ​സിം​ഗ് ടീ​മി​ന്‍റെ എ​ൻ​ജി​ൻ സ​പ്ലൈ​യ​റാ​യി ഫോ​ർ​ഡി​ന്‍റെ തി​രി​ച്ചു​വ​ര​വും ഇ​ത്ത​വ​ണ​ത്തെ മാ​റ്റ​മാ​ണ്. ഹോ​ണ്ട എ​ൻ​ജി​ൻ ആ​സ്റ്റ​ൺ​മാ​ർ​ട്ടി​ൻ ടീ​മു​മാ​യി കൈ​കോ​ർ​ക്കു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി.

2026 സീ​സ​ണി​ൽ കി​രീ​ടം റെ​ഡ് ബു​ള്ളി​ന്‍റെ മാ​ക്സ് വെ​സ്റ്റ​പ്പ​ൻ വീ​ണ്ടെ​ടു​ക്കു​മോ? അ​തോ ക​ഴി​ഞ്ഞ സീ​സ​ണി​ലെ കി​രീ​ടം ലാ​ൻ​ഡോ നോ​റി​സ് നി​ല​നി​ർ​ത്തു​മോ? ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ എ​ട്ടാം ലോ​ക കി​രീ​ടം നേ​ടു​മോ? അ​തോ മ​റ്റാ​രെ​ങ്കി​ലും കി​രീ​ടം ചൂ​ടു​മോ? കാ​ത്തി​രു​ന്നു കാ​ണു​ക ത​ന്നെ...

Special News

ഓളപ്പരപ്പിൽ ആ​വേ​ശം നിറച്ച് സാ​വ​ന്‍ കൃ​ഷ്ണ

വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ വൈ​ക്കം ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റി​യ​പ്പോ​ള്‍ എ​ട്ടു വ​യ​സു​കാ​ര​ന്‍ കെ.​എ​സ്. സാ​വ​ന്‍ കൃ​ഷ്ണ നി​റ​ഞ്ഞ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. പെ​രി​യാ​റി​നു കു​റു​കെ വി​ജ​യ​ക​ര​മാ​യി നീ​ന്തി​ക്ക​ട​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു സാ​വ​ന്‍ കൃ​ഷ്ണ നീ​ന്താ​നി​റ​ങ്ങി​യ​ത്.

വേ​മ്പ​നാ​ട് കാ​യ​ലി​ല്‍ ചൂ​ര​ക്ക​ട​വ് നി​ന്ന് വൈ​ക്കം ബീ​ച്ചു​വ​രെ 3.1 കി​ലോ​മീ​റ്റ​റാ​ണ് സാ​വ​ന്‍ നീ​ന്തി​ക്ക​യ​റി​യ​ത്.

മ​ക​ന്‍റെ ഇ​ഷ്ടം അ​റി​ഞ്ഞ്....

എ​റ​ണാ​കു​ളം പ​ച്ചാ​ളം ക​രു​വേ​ലി​പ്പ​റ​മ്പി​ല്‍ കെ.​ആ​ര്‍. സ​ജി​ത് കു​മാ​ര്‍-​ശ്രു​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സാ​വ​ന്‍ കൃ​ഷ്ണ​യ്ക്ക് തീ​രെ കൊ​ച്ചു കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ പു​ഴ​യും ക​ട​ലു​മൊ​ക്കെ കാ​ണു​ന്ന​ത് ഇ​ഷ്ട​മാ​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ബീ​ച്ചി​ല്‍ പോ​കു​മ്പോ​ള്‍ കൊ​ച്ചു സാ​വ​ന്‍ അ​ച്ഛ​ന്‍റെ കൈ​പി​ടി​ച്ച് വെ​ള്ള​ത്തി​ലി​റ​ങ്ങും. കാ​ലി​ലേ​ക്ക് തി​ര അ​ടി​ച്ചു ക​യ​റു​മ്പോ​ഴെ​ല്ലാം വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ആ ​കു​ഞ്ഞ് കൈ​ക്കൊ​ട്ടി​ച്ചി​രി​ക്കു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ജി​ത്ത് ത​ന്നെ​യാ​ണ് മ​ക​നോ​ട് നീ​ന്ത​ല്‍ പ​ഠി​ക്കു​ന്ന കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. സ​മീ​പ​ത്തു​ള്ള കു​ട്ടി​ക​ള്‍ ആ​ലു​വ​യി​ല്‍ നീ​ന്ത​ല്‍ പ​ഠി​ക്കാ​ന്‍ പോ​കു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് സ​ജി വാ​ള​ശേ​രി​യു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ സാ​വ​ന്‍ നീ​ന്ത​ല്‍ പ​ഠി​ക്കാ​ന്‍ ചേ​ര്‍​ന്ന​ത്.

ആ​ദ്യ ദി​ന​ങ്ങ​ളി​ലൊ​ക്കെ ചെ​റി​യ പേ​ടി കാ​ണി​ച്ചെ​ങ്കി​ലും പേ​ടി മാ​റ്റാ​നാ​യി സ​ജി​ത്തും മ​ക​നൊ​പ്പം വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി. കു​റ​ഞ്ഞ സ​മ​യ​ത്തി​ന​കം ത​ന്നെ സാ​വ​ന്‍ നീ​ന്ത​ല്‍ പ​ഠി​ച്ചു തു​ട​ങ്ങി.

എ​ന്നും രാ​വി​ലെ അ​ഞ്ച​ര​യ്ക്ക് സ​ജി​ത്ത് മ​ക​നെ ആ​ലു​വ മ​ണ​പ്പു​റം ദേ​ശം ക​ട​വി​ലെ​ത്തി​ക്കും. വ്യാ​യാ​മ​ത്തി​നു​ശേ​ഷം ആ​റു മു​ത​ല്‍ എ​ട്ട​ര വ​രെ നീ​ന്ത​ല്‍ പ​രി​ശീ​ല​നം.

അ​തു​ക​ഴി​ഞ്ഞ് പ​ച്ചാ​ള​ത്തെ വീ​ട്ടി​ലെ​ത്തി സ്‌​കൂ​ളി​ലേ​ക്ക് പോ​കും. പൊ​റ്റ​ക്കു​ഴി തെ​രേ​സ സ്പി​നെ​ല്ലി‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് സാ​വ​ന്‍ കൃ​ഷ്ണ.

വാ​ള​ശേ​രി റി​വ​ര്‍ സ്വി​മ്മിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ മേ​യ് 17ന് ​ആ​ലു​വ പെ​രി​യാ​റി​നു കു​റു​കെ 780 മീ​റ്റ​ര്‍ സാ​വ​ന്‍ കൃ​ഷ്ണ വി​ജ​യ​ക​ര​മാ​യി നീ​ന്തി​ക്ക​ട​ന്നി​രു​ന്നു.

 

Special News

ചായക്കപ്പിന്‍റെ ശ്രീ കണ്ടോ!

ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും മനുഷ്യരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് ചായ അല്ലെങ്കിൽ കാപ്പി. സർവസാധാരണമെന്നു സൂചിപ്പിക്കാനാണല്ലോ നമ്മുടെ മുൻ മുഖ്യമന്ത്രി ഒരിക്കൽ ചായയെ കൂട്ടുപിടിച്ചു ഒരു പ്രസ്താവന തന്നെ നടത്തി വിവാദത്തിലായത്. നമ്മുടെ മുഖ്യമന്ത്രിയും നർമരസികനുമായിരുന്ന ഇ.കെ. നായനാരാണ് അമേരിക്കയിലൊക്കെ ബലാത്സംഗം ചായകുടി പോലെയാണെന്ന് അന്നു പരിഹസിച്ചത്.

ചായയും കാപ്പിയും ഒാരോ നാട്ടിലും സംസ്കാരത്തിലും അതിന്‍റേതായ തനിമകൾ കാത്തുസൂക്ഷിക്കുന്നുണ്ട്. സമ്മേളനങ്ങൾക്കൊടുവിൽ ഒരു ചായ കുടിക്കുക എന്നത് ഒഴിവാക്കാനാവില്ലല്ലോ. എന്തിന് ചാനൽ അവതാരകരുടെ കൈകളിൽ വരെ ഇപ്പോൾ ചായക്കപ്പുകൾ ഇടം പിടിച്ചുകഴിഞ്ഞു.

നമ്മുടെ നാട്ടിൽ ഏതു ഹോട്ടലിൽ ചെന്നാലും കടുപ്പം കൂടിയത്, മീഡിയം, ലൈറ്റ് എന്നിങ്ങനെ ചായയ്ക്കു വകഭേദം പലതാണല്ലോ. ചായയ്ക്കു വകഭേദം ഉള്ളതുപോലെ തന്നെ ഒാരോ നാട്ടിലും ചായക്കപ്പിനുമുണ്ട് പ്രത്യേകതകൾ.

ഒാരോ നാട്ടിലും നിലനിൽക്കുന്ന ആ​ചാ​ര​ങ്ങ​ൾ, വ​സ്തു​ക്ക​ൾ, സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ എ​ന്നി​വ ചാ​യ​ക്ക​പ്പു​ക​ളി​ൽ പ്രതിഫലിക്കുന്നുണ്ട്. സു​ഗ​ന്ധ​മു​ള്ള അ​തി​ലോ​ല​മാ​യ പോ​ർ​സ​ലൈ​ൻ മു​ത​ൽ തെ​രു​വ് വ​ശ​ങ്ങ​ളി​ലെ ല​ഘു​ഭ​ക്ഷ​ണ​ത്തി​നാ​യി ഉപയോഗിക്കുന്ന ക​ളി​മ​ൺ ക​പ്പു​ക​ൾ വ​രെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വിവിധ രാജ്യങ്ങളിലെ ചായക്കപ്പുകളുടെ പ്രത്യേകത നോക്കാം:

1. ഇ​ന്ത്യ

കു​ൽ​ഹാ​ർ (ക​ളി​മ​ണ്ണ് ക​പ്പു​ക​ൾ): ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ച് വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും (കോ​ൽ​ക്ക​ത്ത) കു​ൽ​ഹാ​ഡു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​റി​യ, മിനുക്കാത്ത ടെ​റാ​ക്കോ​ട്ട ക​പ്പു​ക​ളി​ലാ​ണ് ചൂ​ടു​ള്ള, മ​ധു​ര​മു​ള്ള, പാ​ൽ ചാ​യ വി​ള​മ്പു​ന്ന​ത്. മ​ണ്ണിന്‍റെ സു​ഗ​ന്ധം, പ​ര​മ്പ​രാ​ഗ​ത അ​നു​ഭ​വം എ​ന്നി​വ​ ചേരുന്പോൾ ഇതു ജനപ്രിയമായി മാറുന്നു.

ഗ്ലാ​സ് ക​പ്പു​ക​ൾ: ചെ​റി​യ, ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന ഗ്ലാ​സ് ടം​ബ്ല​റു​ക​ളി​ൽ ചായ കുടിക്കുന്നവരുണ്ട്, പ്ര​ത്യേ​കി​ച്ച് തി​ര​ക്കേ​റി​യ തെ​രു​വ് സ്റ്റാ​ളു​ക​ളി​ൽ ചാ​യ പലപ്പോഴും ഇങ്ങനെയാണ് നൽകുന്നത്.

ഭ​ക്ഷ്യക്കപ്പു​ക​ൾ: മ​ധു​ര പോ​ലു​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ, മാ​ലി​ന്യപ്രശ്നം ഒഴിവാക്കാനായി ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ, ബി​സ്ക​റ്റ് പോ​ലു​ള്ള ക​പ്പു​ക​ളി​ലാ​ണ് ചാ​യ വി​ള​മ്പു​ന്ന രീതിയുണ്ട്. ചായ കുടിച്ച ശേഷം കപ്പും തിന്നാം.

ആ​ധു​നി​ക സെ​റാ​മി​ക്/​ഗ്ലാ​സ്: വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ദൈ​നം​ദി​ന, ദീ​ർ​ഘ​കാ​ല ഉ​പ​ഭോ​ഗ​ത്തി​നാ​യി സ്റ്റാ​ൻ​ഡേ​ർ​ഡ് സെ​റാ​മി​ക് അ​ല്ലെ​ങ്കി​ൽ ബോ​റോ​സി​ലി​ക്കേ​റ്റ് ഗ്ലാ​സ് മ​ഗ്ഗു​ക​ൾ ഉ​പ​യോ​ഗി​ക്കാറുള്ളത്.

2. കി​ഴ​ക്ക​ൻ ഏ​ഷ്യ (ചൈ​ന​യും ജ​പ്പാ​നും)

ചെ​റി​യ, കൈ​പ്പി​ടി​യി​ല്ലാ​ത്ത ക​പ്പു​ക​ൾ: ചൈ​ന​യി​ലും ജ​പ്പാ​നി​ലും പ​ര​മ്പ​രാ​ഗ​ത​മാ​യി ചാ​യ കു​ടി​ക്കു​മ്പോ​ൾ ചെ​റി​യ ക​പ്പു​ക​ൾ (20-50 മി​ല്ലി) ഉ​പ​യോ​ഗി​ക്കുന്ന രീതിയുണ്ട്. ഇ​തു ചാ​യ​യു​ടെ രു​ചി​ക​ൾ ഏറ്റവും ഹൃദ്യമായി ആസ്വദിക്കാൻ അവസരം നൽകുന്നു.
സെ​റാ​മി​ക് & പോ​ർ​സ​ലൈ​ൻ: നേ​ർ​ത്ത, വെ​ളു​ത്ത, അ​ർ​ധ ​സു​താ​ര്യ​മാ​യ പോ​ർ​സ​ലൈ​ൻ ചായക്കപ്പുകളിൽ പ്രധാനിയാണ്. പ​ല​പ്പോ​ഴും യി​ക്സിം​ഗ് ടീ​പ്പോ​ട്ടു​ക​ൾ അ​ല്ലെ​ങ്കി​ൽ ഗൈ​വാ​ൻ (ഒ​രു മൂ​ടി​യു​ള്ള പാ​ത്രം) എ​ന്നി​വയ്ക്കൊപ്പമാണ് ഇവയും ഇടം പിടിക്കുന്നുണ്ട്..
മ​ൺ​പാ​ത്ര​ങ്ങ​ൾ: ജ​പ്പാ​നി​ൽ ചായക്കപ്പിനുമുണ്ട് തനിമ. ക​ടുപ്പമുള്ള ക​ല്ലു​കൊ​ണ്ടു​ള്ള ക​പ്പു​കളിൽ ചായ വിളന്പുന്നത് ചടങ്ങുകളുടെ ആഢ്യത്വമായി അവർ കരുതുന്നു.

Special News

മ​റ​ക്കി​ല്ലാ ആ ​മാ​തൃ​ഹൃ​ദ​യ തേ​ങ്ങ​ല്‍....

സ്വ​ന്തം കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ന​ടു​റോ​ഡി​ല്‍ പൊ​ലി​യു​ന്ന​ത് നെ​ഞ്ചു​പൊ​ട്ടി കാ​ണേ​ണ്ടി വ​ന്നൊ​രു അ​മ്മ, ലോ​റി ത​ട്ടി ന​ടു​റോ​ഡി​ല്‍ കി​ട​ന്ന കു​ഞ്ഞി​നെ വാ​രി​യെ​ടു​ത്ത് ര​ക്ഷി​ക്കാ​ന്‍ ആ​വ​ത് ശ്ര​മി​ച്ചൊ​രു മാ​തൃ​ഹൃ​ദ​യം.

കു​ഞ്ഞി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​വു​മാ​യി തെ​രു​വി​ല്‍ അ​ല​ഞ്ഞ​വ​ള്‍. അ​വ​ള്‍​ക്ക് പേ​രി​ല്ല, സ്‌​നേ​ഹ​ത്തി​ന്‍റെ​യും മാ​തൃ​ത്വ​ത്തി​ന്‍റെയും മ​ഹി​ത​മാ​യ മ​ന​സു​ള്ള​വ​രു​ടെ ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​യി​പ്പി​ച്ച അ​വ​ളൊ​രു മി​ണ്ടാ​പ്രാ​ണി തെ​രു​വുനാ​യ.

എ​ട​പ്പാ​ള്‍ - കു​റ്റി​പ്പു​റം റോ​ഡി​ല്‍ വി​ക്ട​റി ഐ​ടി​ക്ക് മു​ന്നി​ലാ​യി​രു​ന്നു ത​ന്‍റെ കു​ഞ്ഞി​നെ അ​പ​ക​ട​ത്തി​ല്‍ ന​ഷ്ട​മാ​യ തെ​രു​വുനാ​യ​യു​ടെ വേ​ദ​ന​യാ​ല്‍ നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ള്‍. ലോ​റി​യി​ടി​ച്ച് ജീ​വ​ന് വേ​ണ്ടി പി​ട​യു​ന്ന ത​ന്‍റെ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ മ​നു​ഷ്യ​രു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന വി​കാ​ര നി​ര്‍​ഭ​ര​രം​ഗ​ങ്ങ​ളാ​യി​രു​ന്നു അ​ത്.

 

Special News

ഹോ​മി ജെ. ​ഭാ​ഭ മ​രി​ച്ചി​ട്ടി​ല്ല...!

"ഭൗ​തി​ക​ശാ​സ്ത്ര​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം എ​ന്‍റെ​യു​ള്ളി​ൽ അ​ഗ്നി​ക​ണ​ക്കെ ആ​ളി ക്ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു​ദി​വ​സം അ​തെ​ന്നെ പൂ​ർ​ണ​മാ​യി വി​ഴു​ങ്ങും.

അ​താ​ണെ​ന്‍റെ സ്വ​പ്ന​വും ജീ​വി​ത ല​ക്ഷ്യ​വും. വി​ജ​യി​യാ​യ ഒ​രാ​ളാ​യി അ​റി​യ​പ്പെ​ടു​ക​യോ വ​ലി​യൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം എ​നി​ക്കി​ല്ല. അ​ത്ത​ര​മൊ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ബു​ദ്ധി​മാ​ന്മാ​ർ ഉ​ണ്ടെ​ങ്കി​ൽ അ​വ​ര​ത് ചെ​യ്യ​ട്ടെ.

സം​ഗീ​ത​ത്തി​ന്‍റെ ലോ​ക​ത്തി​ൽ മു​ഴു​കി​യ ബീ​ഥോ​വ​നോ​ട് "നീ ​ശാ​സ്ത്ര​ജ്ഞ​നാ​ക​ണം; അ​താ​ണ് മ​ഹ​ത്താ​യ​ത്' എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ​യോ സോ​ക്ര​ട്ടീ​സി​നോ​ട് "എ​ൻ​ജി​നി​യ​റാ​കൂ; അ​താ​ണ് ബു​ദ്ധി​മാന്‍റെ തൊ​ഴി​ൽ' എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ​യോ ആ​ണ​ത്. ജീ​വി​ത​ത്തി​ന്‍റെ സ്വ​ഭാ​വം അ​ങ്ങ​നെ നി​ർ​ബ​ന്ധി​പ്പി​ക്കാ​നാ​കു​ന്ന ഒ​ന്ന​ല്ല​ല്ലോ.

അ​തു​കൊ​ണ്ട്, എ​ന്‍റെ ഉ​ൾ​വി​ളി​ക്ക​നു​സ​രി​ച്ച് ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് പോ​കാ​ൻ എ​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് എ​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ അ​ഭ്യ​ർ​ഥ​ന'. കേം​ബ്രി​ഡ്ജി​ൽ നി​ന്ന് ഹോ​മി ജെ . ​ഭാ​ഭ പി​താ​വി​ന് എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ളാ​ണി​ത്.

1927-ൽ ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നാ​യി കേം​ബ്രി​ഡ്ജി​ലെ​ത്തി​യ ഹോ​മി ജ​ഹാം​ഗീ​ർ ഭാ​ഭ​യെ കേം​ബ്രി​ഡ്ജി​ലെ ശാ​സ്ത്ര പ​രി​സ​രം ശ​ക്ത​മാ​യി സ്വാ​ധീ​നി​ച്ചു. പ്ര​ത്യേ​കി​ച്ച് സി​ദ്ധാ​ന്ത ഭൗ​തി​ക ശാ​സ്ത്രം. 28ലാ​ണ് അ​ദ്ദേ​ഹം ഈ ​ക​ത്ത് എ​ഴു​തി​യ​ത്.

ഈ ​തീ​രു​മാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ ലോ​ക പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​നാ​ക്കി​യ​ത്. ഇ​ന്ത്യ​യു​ടെ ആ​ണ​വ ശാ​സ്ത്ര പ​ദ്ധ​തി​ക്കും ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച്ച് സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കും ഇ​ന്ത്യാ​രാ​ജ്യ​ത്തി​ന്‍റെ ശാ​സ്ത്ര പു​രോ​ഗ​തി​യി​ലേ​ക്കും വ​ഴി തെ​ളി​ച്ച​ത്.

Special News

ദൈവത്തിന്‍റെ ഇടം നിറയ്ക്കാം

ദൈ​വ​ത്തി​ന്‍റെ ഇ​ടം അ​ഥ​വാ ദൈ​വ​ത്തി​ന്‍റെ സ്പേ​സ് ന​മു​ക്കു നി​റ​യ്ക്കാ​ൻ ക​ഴി​യും, ഇത്‌ ​നോ​മ്പു​കാ​ല​ത്തു നാം ​തി​രി​ച്ച​റി​യേ​ണ്ട യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലൊ​ന്ന്. ദൈ​വ​ത്തി​ന്‍റെ ഇ​ടം ദൈ​വം പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഇ​ടം കൂ​ടി​യാ​ണ്. ദൈ​വ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​ നി​ന്നു​കൊ​ണ്ട് ന​മ്മ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ദൈ​വി​കദൗ​ത്യം നാം ​ഏ​റ്റെ​ടു​ത്ത​താ​യി ദൈ​വ​ത്തി​നു തോ​ന്നു​ന്ന​ത്.

» അതിജീവിക്കേണ്ടവർ

നോ​ന്പു​കാ​ല​ത്ത് ദൈ​വ​ത്തി​ൽ വ​ള​രാ​ൻ പ​റ്റു​ന്ന ഏ​റ്റ​വും ല​ളി​ത​മാ​യ ഒ​രു പ്ര​വ​ർ​ത്ത​നമാ​തൃ​ക​യാ​ണി​ത്. ഈ ​സൃ​ഷ്ട​പ്ര​പ​ഞ്ച​ത്തി​ൽ പ​ല​പ്പോ​ഴും പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ നി​ർ​ധാ​ര​ണം ന​ട​ക്കു​ന്ന​ത് ശ​രി​ക്കും വ​നനി​യ​മ​പ്ര​കാ​ര​മാ​ണ് എ​ന്നു തോ​ന്നി​പ്പോ​കും. ക​രു​ത്തു​ള്ള​വ​ൻ മാ​ത്രം കാ​ര്യ​ക്കാ​ര​ൻ. വേ​ട്ട​ക്കാ​രെ മാ​ത്രം പ​രി​പോ​ഷി​പ്പി​ക്കു​ക​യും ഇ​ര​ക​ൾ ച​ത്തൊ​ടു​ങ്ങാ​ൻവേ​ണ്ടി ജ​നി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വ്യ​വ​സ്ഥി​തി ഈ ​പ്ര​കൃ​തി​യി​ൽ​ത്ത​ന്നെ ക​ണ്ടി​ട്ടാ​വാം ഡാ​ർ​വി​നെ​പ്പോ​ലു​ള്ള​വ​ർ നാ​ച്വ​റ​ൽ സെ​ല​ക്്ഷ​ൻ എ​ന്നു പ​റ​ഞ്ഞ​ത്.

ഇ​തൊ​രു വ​ന്യ​മാ​യ നി​യ​മ​സം​ഹി​ത​യാ​ണ്. ഇ​തി​നെ​യാ​ണ് ഡാ​ർ​വി​ൻ സ​ർ​വൈ​വ​ൽ ഓ​ഫ് ദ ​ഫി​റ്റ​സ്റ്റ് എ​ന്നു പ​റ​യു​ന്ന​ത്. ഏ​റ്റ​വും ക​രു​ത്ത​ന്‍റെ അ​തി​ജീ​വ​നം. ക​രു​ത്തു​ള്ള​വ​ൻ മാ​ത്രം അ​തി​ജീ​വി​ക്കു​ന്നു. കൈ​ക്ക​രു​ത്തു​ള്ള​വ​ൻ കാ​ര്യ​ക്കാ​ര​ൻ എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ യു​ക്തി​യും ഇ​തു​ത​ന്നെ.

ഈ ​ത​ത്വ​ത്തി​നെ​തി​രേ നീ​ന്തു​ന്ന​താ​ണ് ബൈ​ബി​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്ന്. ക​ഴി​വി​ല്ലാ​ത്ത​വ​നും അ​തി​ജീ​വി​ക്ക​ണം എ​ന്ന​താ​ണ് ബൈ​ബി​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന നി​ല​പാ​ട്. ന​മ്മു​ടെ മ​ന​സി​നെ സം​സ്ക​രി​ക്കാ​ൻ ഉ​ത​കു​ന്ന പു​തി​യ സ​ന്ദേ​ശം. പ​ഴ​യ​നി​യ​മ​ത്തി​ൽ സെ​റു​ബാ​ബേ​ൽ എ​ന്നൊ​രു രാ​ജ​കു​മാ​ര​നു​ണ്ട്. സെ​റു​ബാ​ബേ​ൽ യൊ​വാ​ക്കിം രാ​ജാ​വി​ന്‍റെ വം​ശ​ത്തി​ൽ പി​റ​ന്ന രാ​ജ​കു​മാ​ര​നാ​ണ്. ബാ​ബി​ലോ​ണ്‍ വി​പ്ര​വാ​സ കാ​ല​ത്ത് ബാ​ബി​ലോ​ണി​ൽ ജ​നി​ച്ച യ​ഹൂ​ദ​ൻ. അ​ന്നു ബാ​ബി​ലോ​ണ്‍ വി​പ്ര​വാ​സം ക​ഴി​ഞ്ഞ​വ​രെ മോ​ചി​പ്പി​ക്കാ​ൻ ദൈ​വം തെ​ര​ഞ്ഞെ​ടു​ത്ത വ്യ​ക്തി.

സെ​റു​ബാ​ബേ​ൽ മോ​ചി​ത​രാ​യ പ്ര​വാ​സി​ക​ളെ​യുംകൊ​ണ്ട് ജ​റൂസ​ലെ​മിലേ​ക്ക് എത്തി. ദേ​വാ​ല​യം പു​നഃ​സ്ഥാ​പി​ച്ചു. സ​ർ​വ​വി​ധ അ​വ​കാ​ശ​ങ്ങ​ളോ​ടുംകൂ​ടി ദൈ​വ​ത്തി​ന്‍റെ ജ​നം വീ​ണ്ടും ഇ​സ്രയേ​ലി​ൽ പ​റി​ച്ചു ​ന​ട​പ്പെ​ടു​ക​യും ത​ഴ​ച്ചു വളരുകയും ചെ​യ്യു​ന്ന മ​നോ​ഹ​ര കാ​ഴ്ച. അ​ത് സെ​റു​ബാ​ബേ​ലി​നെക്കൊണ്ടാ​ണ് ദൈ​വം ചെ​യ്യി​ക്കു​ന്ന​ത്. സെ​റു​ബാ​ബേ​ലി​ന് അ​തി​നു​ള്ള ക​ഴി​വ് ഇ​ല്ലാ​യി​രു​ന്നു. എന്നാൽ, സെറുബാ​ബേ​ലി​ലൂ​ടെ എ​ന്താ​ണ് ദൈ​വം ചെ​യ്ത​തെ​ന്ന് സക്കറിയയിലൂടെ വെ​ളി​പ്പെ​ടു​ത്തു​ന്നുണ്ട്.

സൈന്യത്താലെയല്ല, ശക്തിയാലെയല്ല ക​ർ​ത്താ​വി​ന്‍റെ ആ​ത്മാ​വി​നാ​ല​ത്രെ എ​ന്ന്. സൈ​ന്യ​ത്താ​ലെ​യും ശ​ക്തി​യാ​ലെ​യുമാ​ണ് സെ​റു​ബാ​ബേ​ൽ വി​പ്ര​വാ​സി​ക​ളെ മോ​ചി​പ്പി​ച്ച​തെ​ന്നു പ​റ​ഞ്ഞാ​ൽ ദൈ​വ​ത്തി​ന്‍റെ സ്ഥാ​നം കാ​ര്യമ​റി​യാ​തെ കൈ​യേറു​ന്ന​തു​ പോ​ലെ​യാ​കും.

» കരുണ എന്ന ഇടം

ദൈ​വ​ത്തെ മാ​റ്റി​നി​ർ​ത്തു​ന്നതു ദൈ​വ​ത്തി​ന്‍റെ സ്പേ​സ് കൂ​ടി സ്വ​ന്ത​മാക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. എ​ല്ലാ​വ​രും ജീ​വി​ക്ക​ണം. ക​രു​ത്ത് കു​റ​ഞ്ഞ​വ​ൻ ക​ർ​ത്താ​വി​ന്‍റെ കൃ​പ​കൊ​ണ്ട് ജീ​വി​ക്ക​ണം. അ​താ​ണ് "നോ​ട്ട് ബൈ ​മെ​റി​റ്റ് ബ​ട്ട് ബൈ ​ഗ്രേ​സ്' എ​ന്ന പു​തി​യ നി​യ​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ ഒ​രാ​ൾ​ക്കു യോ​ഗ്യ​ത ഉ​ണ്ടാ​വി​ല്ല. അ​ങ്ങ​നെ​യു​ള്ള ആ​ൾ, മെ​റി​റ്റ് ഇ​ല്ലാ​ത്ത​വ​ൻ ജീ​വി​ക്കേ​ണ്ട​ന്നാ​ണ് ലോ​കം പ​റ​യു​ന്ന​ത്. ഒ​രു ക​ഴി​വു​മി​ല്ലാ​ത്ത​വ​ൻ ഇ​വി​ടെ ജീ​വി​ക്ക​രുതെ​ന്ന​താ​ണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈ​വ​ത്തി​ന്‍റെ ക​രു​ണ അ​വ​നും ജീ​വി​ക്കാ​ൻ ഇ​ടം കൊ​ടു​ക്കു​ന്ന​താ​ണ്. അ​താ​ണ് ക​രു​ണ കൈമാ​റു​ന്പോ​ൾ അ​തു ദൈ​വ​ത്തി​ന്‍റെ ഇ​ട​മാണെ​ന്നു പ​റ​യു​ന്ന​ത്. നോന്പുകാലത്ത് ജീ​വി​തപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ നമ്മൾ ചെ​യ്തുകൊ​ടു​ക്കു​ന്പോ​ൾ കൈ​മാ​റു​ന്ന​ത് ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യാണ്. ദൈ​വ​ത്തി​ന്‍റെ ക​രു​ണ എന്നതു ദൈ​വ​ത്തി​ന്‍റെ ഇ​ട​മാ​ണ്. ദൈ​വ​ത്തി​ന്‍റെ സ്പേ​സ് ദൈ​വ​ത്തി​നു​വേ​ണ്ടി ഏ​റ്റെ​ടു​ത്തു ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ ചെ​യ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോന്പുകാലം.

Special News

ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക

ദൈ​​​വ​​​സ​​​ന്നി​​​ധി​​​യി​​​ൽ സ​​​ന്പ​​​ന്ന​​​നാ​​​വു​​​ക, ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ മ​​​ഹാ​​​സു​​​വി​​​ശേ​​​ഷ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന വേ​​​ള​​​യാ​​​ണ് നോ​​​ന്പു​​​കാ​​​ലം. ലൂ​​​ക്കാ 12:21ലും ​​​സു​​​ഭാ​​​ഷി​​​തം 19:17ലു​​​മാ​​​ണ് ഈ ​​​വ​​​ച​​​ന​​​ങ്ങ​​​ൾ നാം ​​​വാ​​​യി​​​ക്കു​​​ക. ദ​​​രി​​​ദ്ര​​​നോ​​​ടു കാ​​​ണി​​​ക്കു​​​ന്ന ക​​​രു​​​ണ ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ് - സു​​​ഭാ​​​ഷി​​​ത​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന അ​​​തി​​​മ​​​നോ​​​ഹ​​​ര​​​ വെ​​​ളി​​​പാ​​​ട്. ഈ ​​​സു​​​ഭാ​​​ഷി​​​ത​​​ത്തി​​​നൊ​​​പ്പം ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ​കൂ​ടി ചേ​​​ർ​​​ത്തു​​​വ​​​ച്ചാ​​​ൽ ചേ​​​രും​​​പ​​​ടി ചേ​​​ർ​​​ത്ത​​​പോ​​​ലെ​​​യാ​​​കും.

►ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ◄

ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ൽ ക​​​ള്ള​​​ന്മാ​​​രാ​ൽ ക്രൂ​​​ര​​​മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് വ​​​ഴി​​​യ​​​രി​​​കി​​​ൽ മൃ​​​ത​​​പ്രാ​​​യ​​​നാ​​​യി കി​​​ട​​​ക്കു​​​ന്ന യ​​​ഹൂ​​​ദ​​​നെ ഒ​​​ടു​​​വി​​​ൽ സ​​​ഹാ​​​യി​​​ക്കുന്നത് ഒ​​​രു സ​​​മ​​​രി​​​യാ​​​ക്കാ​​​ര​​​നാ​​​ണ്. ശ​​​ത്രു എ​​​ന്നു യ​​​ഹൂ​​​ദ​​​ൻ ക​​​രു​​​തി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും അ​​​ക​​​റ്റ​​​പ്പെ​​​ട്ടി​​​രു​​​ന്ന സ​മ​രി​യാ​ക്കാ​ര​ൻ. ഈ​​​ശോ ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്തു എ​​​ന്നു വ​​​ച​​​ന​​​ത്തി​​​ലു​​​ണ്ട്. അ​​​വ​​​ന്‍റെ കു​​​രി​​​ശുമ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് അ​​​ങ്ങ​​​നെ പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ വ​​​ച​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ആ​​​രാ​​​ണ് ശ​​​ത്രു ആ​​​രാ​​​ണ് മി​​​ത്രം എ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ പ​​​റ്റാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​​ണ് ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. അപ്പോൾ ആ​​​ദ്യം പ​​​റ​​​ഞ്ഞ സു​​​ഭാ​​​ഷി​​​ത​​​ത്തി​​​ലെ വ​​​ച​​​ന​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​വു​​​ക​​​യാ​​​ണ് സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ.

മൃ​​​ത​​​പ്രാ​​​യ​​​നാ​​​യ യ​​​ഹൂ​​​ദ​​​നെ സ്വ​​​ന്തം ക​​​ഴു​​​ത​​​യു​​​ടെ പു​​​റ​​​ത്തു​​​ക​​​യ​​​റ്റി സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ സ​​​ത്ര​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി അ​​​യാ​​​ൾ പ​​​രി​​​ച​​​രി​​​ക്കു​​​ന്നു. സ്നേ​​​ഹം ശ​​​ത്രു​​​ത​​​യെ മ​​​റ​​​ക്കു​​​ന്ന​​​തും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കുവേ​​​ണ്ടി സ​​​ന്പ​​​ത്തും സ​​​മ​​​യ​​​വും ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. അ​​​താ​​​ണ് ഒ​​​രു മ​​​നു​​​ഷ്യ​​​നെ ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​ക്കു​​​ന്ന​​​ത്. നോ​​​ന്പ് ന​​​മ്മു​​​ടെ മ​​​നു​​​ഷ്യ​​​ത്വ​​​ത്തെ സു​​​വി​​​ശേ​​​ഷ വി​​​ഹി​​​ത​​​മാ​​​യി ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​മാ​​​ണ്. സ​​​ത്ര​​​ത്തി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ച ശേ​​​ഷം സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ പ​​​റ​​​യു​​​ന്ന ഒ​​​രു വാ​​​ക്കു​​​ണ്ട്, “ഇ​​​വ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണം. എ​​​ന്തെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഞാ​​​ൻ തി​​​രി​​​കെ വ​​​രു​​​ന്പോ​​​ൾ ത​​​ന്നു​​​കൊ​​​ള്ളാം''. ആ ​​​ക​​​ഥ​​​യി​​​ൽ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന ന​​​ല്ല സ​​​മരിയാക്കാര​​​ൻ യേ​​​ശു​​​വി​​​ന്‍റെ ര​​​ണ്ടാം വ​​​ര​​​വി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. താ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​തു​​​വ​​​രെ താ​​​ൻ ഏ​​​ൽ​​​പ്പി​​​ച്ചു പോ​​​യ അ​​​പ​​​ര​​​നോ​​​ടു ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് തി​​​രി​​​ച്ചു​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ക്രി​​​സ്തു​​​വാ​​​ണ്. ന​​​മ്മ​​​ളു​​​മാ​​​യി​​​ട്ട് എ​​​ന്തെ​​​ങ്കി​​​ലും ബ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്നാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​ശ​​​ത​​​യു​​​ള്ള മ​​​നു​​​ഷ്യ​​​ന്‍റെമേ​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു​​​ള്ള സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ സ​​​ഹ​​​ജീ​​​വി പ്ര​​​തി​​​ബ​​​ദ്ധ​​​ത വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​തു ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

►ക​ടം വീ​ട്ടാ​ൻ വ​രു​ന്ന​വ​ൻ◄

ആ ​​വാ​​ക്കു കേ​​ട്ട് നാം ​​അ​​​വ​​​ശ​​​ർ​​​ക്കു​​​വേ​​​ണ്ടി ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത്, കൃ​​​പ​​​യാ​​​യി ത​​​ന്നു വീ​​​ട്ടു​ക​യാ​ണ് അ​​വ​​ൻ വീ​​ണ്ടും വ​​രു​​ന്ന​​തി​​ന്‍റെ ഒ​​​രു ല​​​ക്ഷ്യം. പ്ര​​​ത്യേ​​​കി​​​ച്ച് ഈ ​​​നോ​​​ന്പു​​​കാ​​​ല​​​ത്തു ചി​​​ല വ്യ​​​ക്തി​​​ക​​​ളെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ചി​​​ല​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കാ​​​റു​​​ണ്ട്. മ​​​ക്ക​​​ളി​​​ല്ലാ​​​ത്ത ദ​​ന്പ​​തി​​ക​​ളു​​ണ്ടാ​​കാം. ചി​ല​ർ പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​ന്ന് അ​​​തി​​​ന്‍റെ പേ​​​രി​​​ൽ പി​​​രി​​​ഞ്ഞു​​പോ​​​കു​​​ന്ന​​​തും കാ​​​ണാം. ചി​​​ല​​​ർ പി​​​രി​​​ഞ്ഞു​​പോ​​​കാ​​​തെ ആ ​​കു​​റ​​വു​​ക​​ളെ ഏ​​റ്റെ​​ടു​​ത്തു മ​​​ര​​​ണം വ​​​രെ കൂ​​​ടെ ജീ​​​വി​​​ക്കും. അ​​​പ്പോ​​​ഴെ​​​ല്ലാം ഒ​​​രാ​​ളു​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കുന്നു. അ​​​തു​​​പോ​​​ലെ​യാ​ണ് മാ​​താ​​പി​​താ​​ക്ക​​ളെ അ​​​വ​​​രു​​​ടെ അ​​​വ​​​ശ​​​ത​​​യി​​​ലും രോ​​​ഗ​​​ത്തി​​​ലും പ​​രി​​ച​​രി​​ക്കു​​ന്ന​​വ​​ർ, ചി​​ല​​പ്പോ​​ൾ ശൈ​​ശ​​വ​​ത്തി​​ൽ അ​​വ​​ർ ന​​മ്മ​​ളെ പ​​രി​​ച​​രി​​ച്ച​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ. അ​​​പ്പോ​​​ഴെ​​​ല്ലാം ഈ​​ശോ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​ക്കുകയാണ്.

അ​​​ർ​​​ധ​​​പ്രാ​​​ണ​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​പ്പോ​​​ഴാ​​​യാ​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. ഓ​​​ട്ടി​​​സം ഉ​​​ള്ള കു​​​ഞ്ഞാ​​​ണ് ജ​​​നി​​​ച്ച​​​തെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. അ​​​വ​​​രു​​​ടെ പ​രി​ച​ര​ണം, ഉ​​​റ​​​ക്കം, സു​​​ര​​​ക്ഷി​​​ത​​​ത്വം, സ​​​മാ​​​ധാ​​​നം ഇ​​​തി​​നെ​​​ല്ലാം കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്പോ​​​ൾ ഓ​​​ർ​​​ക്ക​​​ണം, "ദൈ​​​വ​​​പൈ​​​ത​​ലേ ഇ​​​തെ​​​ല്ലാം ഞാ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്പോ​​​ൾ മ​​​ട​​​ക്കി​​​ത്ത​​​രാം, കാ​​​ര​​​ണം നീ ​​​എ​​​നി​​​ക്കു ത​​​രു​​​ന്ന ക​​​ട​​​ങ്ങ​​​ളാ​​​ണി​​​തെ​​​ല്ലാം'. ഇ​​​ങ്ങ​​നെ ചെ​​ല​​വാ​​ക്കു​​മ്പോ​​ഴെ​​ല്ലാം തി​​​രി​​​ച്ചു​വ​​​രു​​​ന്പോ​​​ൾ ത​​​രാം എ​​​ന്നു​​​ള്ള വ​​​ച​​​നം​​കൂ​​ടി ധ്യാ​​​നി​​​ച്ച് ഈ ​നോ​​ന്പ് ഫ​​ല​​ദാ​​യ​​ക​​മാ​​ക്കാം.

Special News

നാ​ടി​ന് വെ​ളി​ച്ച​വും വി​ക​സ​ന​വും; ഇ​ടു​ക്കി പ​ദ്ധ​തി സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍

വി​സ്മ​യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍. കു​റ​വ​ന്‍-​കു​റ​ത്തി മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ര്‍​മി​ച്ച ഇ​ടു​ക്കി ആ​ര്‍​ച്ച് ഡാം, ​മ​ട്ട​ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള ചെ​റു​തോ​ണി ഡാം, ​ക​രി​ങ്ക​ല്ലി​ലും കോ​ണ്‍​ക്രീ​റ്റി​ലും നി​ര്‍​മി​ച്ച കു​ള​മാ​വ് ഡാം, ​മൂ​ല​മ​റ്റം ഭൂ​ഗ​ര്‍​ഭ വൈ​ദ്യു​തി നി​ല​യം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി 1976 ഫെ​ബ്രു​വ​രി 12ന് ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്.

ആ​ദ്യ​ട്ര​യ​ല്‍ റ​ണ്‍ 1975 ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​നാ​യി​രു​ന്നു. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ര്‍​ച്ച് ഡാ​മാ​ണ് ഇ​ടു​ക്കി​യി​ലേ​ത്. വെ​ള്ളം കു​റ​യു​മ്പോ​ഴും കൂ​ടു​മ്പോ​ഴും ഉ​ള്ളി​ലേ​ക്കും പു​റ​ത്തേ​ക്കും ച​ല​നാ​ത്മ​ക​ത​യു​ള്ള ഡാം ​എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ഭൂ​ക​മ്പ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന രൂ​പ​ക​ല്‍​പ്പ​ന​യാ​ണ് ഡാ​മി​നു​ള്ള​ത്.

കു​റ​വ​ന്‍-​കു​റ​ത്തി പാ​റ​ക​ളു​ടെ സാ​ന്നി​ധ്യ​വും കൂ​ടു​ത​ല്‍ മ​ര്‍​ദം താ​ങ്ങാ​നു​ള്ള ശേ​ഷി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​ഡാം ക​മാ​ന ആ​കൃ​തി​യി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഡാ​മി​ന് 168.9 മീ​റ്റ​ര്‍ നീ​ള​മു​ണ്ട്. 19.81 മീ​റ്റ​റാ​ണ് അ​ടി​ഭാ​ഗ​ത്തെ വീ​തി. 4.464 ല​ക്ഷം ഘ​ന​മീ​റ്റ​ര്‍ കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ചു. കാ​ന​ഡ​യി​ലെ എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ ക​മ്പ​നി​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് നി​ര്‍​മി​ച്ച​ത്.

ഇ​ടു​ക്കി വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ​ടു​ക്കി​യു​ടെ പ്ര​ഥ​മ ക​ള​ക്ട​ര്‍ കൂ​ടി​യാ​യി​രു​ന്ന ഡോ. ​ഡി. ബാ​ബു പോ​ളാ​യി​രു​ന്നു. അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​ന് ഗ​തി​വേ​ഗം പ​ക​രു​ന്ന​തി​ന് ഇ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ല്‍ 780 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ള്‍ കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച​ത് 1922-ല്‍ ​മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡ​ബ്ല്യു.​ജെ. ജോ​ണാ​ണ്.

ഇ​ദ്ദേ​ഹം വ​ന​ത്തി​ല്‍ നാ​യാ​ട്ടി​ന് പോ​യ​പ്പോ​ൾ ഇ​ടു​ക്കി വ​ന​ത്തി​ല്‍ കു​റ​വ​ന്‍-​കു​റ​ത്തി മ​ല​ക​ള്‍​ക്കി​ട​യി​ലൂ​ടെ കു​തി​ച്ചൊ​ഴു​കു​ന്ന പെ​രി​യാ​റി​ന്‍റെ ദൃ​ശ്യം സ​ഹാ​യി​യാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രു​വെ​ള്ളാ​യ​ന്‍ കൊ​ലു​മ്പ​ന്‍ എ​ന്ന ഗോ​ത്ര​വാ​സി​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. തു​ട​ര്‍​ന്നു പ​ദ്ധ​തി സം​ബ​ന്ധി​ച്ച സ​ര്‍​വേ​ക​ള്‍​ക്കും വി​ശ​ദ​പ​ഠ​ന​ത്തി​നും ശേ​ഷം 1932-ല്‍ ​ഡാം നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ര്‍ സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

ഇ​തി​ന്‍റെ സാ​ധ്യ​ത പ​ഠി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഇ​റ്റ​ലി​ക്കാ​രാ​യ ആ​ന്‍​ജ​ലോ ഒ​മോ​ദ​യോ, ക്ലാ​സി​യോ മാ​ര്‍​സെ​ലെ എ​ന്നി​വ​രെ നി​യോ​ഗി​ച്ചു. 1937-ല്‍ ​ഇ​വ​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ 32,280 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന് ക​ണ്ടെ​ത്തി.

പി​ന്നീ​ട് തി​രു​വി​താം​കൂ​ര്‍ ചീ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന പി. ​ജോ​സ​ഫ് ജോ​ണ്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി. 1957-ല്‍ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

1961-ല്‍ ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന് കേ​ന്ദ്ര ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ന്‍ 1963-ല്‍ ​അം​ഗീ​കാ​രം ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​ടു​ക്കി പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ന് വ​ഴി​തു​റ​ന്ന​ത്. 1966-ല്‍ ​പ​ദ്ധ​തി​ക്ക് കാ​ന​ഡ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. 1967-ല്‍ ​ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ക​രാ​ര്‍ ഒ​പ്പി​ട്ടു.

അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യി വ​നം വെ​ട്ടി​ത്തെ​ളി​ച്ച് റോ​ഡും പാ​ല​ങ്ങ​ളും നി​ര്‍​മി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് ഡാ​മു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. കു​ള​മാ​വ് ഡാ​മി​നു​സ​മീ​പം നി​ര്‍​മി​ച്ച ഭൂ​ഗ​ര്‍​ഭ ട​ണ​ലി​ലെ ര​ണ്ട് പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പു​ക​ള്‍ വ​ഴി​യാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

ഇ​ന്‍​ടേ​ക്ക് ട​ണ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം സ​മ​ര്‍​ദ ല​ഘൂ​ക​ര​ണ തു​ര​ങ്ക​ത്തി​ലെ​ത്തും. തു​ട​ര്‍​ന്ന് ബ​ട്ട​ര്‍​ഫ്ലൈ​വാ​ല്‍​വി​ലൂ​ടെ പ​വ​ര്‍​ഹൗ​സി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്പെ​റി​ക്ക​ല്‍ വാ​ല്‍​വു​വ​ഴി ആ​റു ജ​ല​ധാ​ര​ക​ളാ​യി തി​രി​ഞ്ഞ് ട​ര്‍​ബൈ​നി​ല്‍ പ​തി​ക്കു​മ്പോ​ഴാ​ണ് ജ​ന​റേ​റ്റ​റു​ക​ള്‍ ച​ലി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വൈ​ദ്യു​തി കേ​ബി​ള്‍ തു​ര​ങ്ക​ത്തി​ലൂ​ടെ സ്വി​ച്ച് യാ​ര്‍​ഡി​ലെ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 130 മെ​ഗാ​വാ​ട്ടി​ന്‍റെ ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഏ​ഴു നി​ല​ക​ളി​ലാ​യാ​ണ് വൈ​ദ്യു​തി​നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഒ​ന്നാം നി​ല​യി​ല്‍ ആ​റു ട​ര്‍​ബൈ​നു​ക​ളും ര​ണ്ടാം നി​ല​യി​ല്‍ വാ​ട്ട​ര്‍ ക​ണ്ട​ക്ട​ര്‍ സം​വി​ധാ​ന​വും മൂ​ന്നാം നി​ല​യി​ല്‍ കൂ​ളിം​ഗ് സം​വി​ധാ​ന​വും നാ​ലാം നി​ല​യി​ല്‍ ജ​ന​റേ​റ്റ​റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും അ​ഞ്ചാം നി​ല​യി​ല്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളും ആ​റാം നി​ല​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മും ഏ​ഴാം നി​ല​യി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​വു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​വ​ര്‍​ഹൗ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 85 പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ഇ​വ​രു​ടെ ഓ​ര്‍​മ​യ്ക്കാ​യി പ​വ​ര്‍​ഹൗ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​വ​ര്‍​ഹൗ​സി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് നാ​ടു​കാ​ണി മ​ല തു​ര​ന്നാ​ണ്. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു ആ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍ എ​ത്തി​യി​രു​ന്നു.

പാ​റ പൊ​ട്ടി​ച്ച​തും ഇ​ത് അ​ട​ര്‍​ന്നു​വീ​ഴാ​തെ റോ​ക്ക് ബോ​ള്‍​ട്ട് സം​വി​ധാ​നം ഒ​രു​ക്കി​യ​തും മാ​പ്പി​ള ഖ​ലാ​സി​ക​ളാ​ണ്. 110 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ മു​ത​ല്‍​മു​ട​ക്ക്. വൈ​ദ്യു​തി നി​ല​യം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള തു​ക ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ദീ​ര്‍​ഘ​കാ​ല വാ​യ്പ​യാ​യി ന​ല്‍​കി​യി​രു​ന്നു.

പ്ര​തി​വ​ര്‍​ഷം 214.8 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് നി​ല​യ​ത്തി​നു​ള്ള​ത്. 640 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വൃ​ഷ്ടി​പ്ര​ദേ​ശ​വും 200 കോ​ടി ഘ​ന​മീ​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

ഈ ​മാ​സം ന​ട​ക്കു​ന്ന സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നാ​യി വൈ​ദ്യു​തി ബോ​ര്‍​ഡ് 16 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ല​മ​റ്റ​ത്ത് ര​ണ്ടാം വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്തി​മ അ​നു​മ​തി ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.

Special News

എ​ൻ.​ജെ. ജോ​സ്: ക​ളി​ക്ക​ള​ത്തി​ലെ മി​ന്ന​ൽ​പ്പി​ണ​ർ

മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​ലെ ഒ​രു പ്ര​ഭാ​തം. നാ​ട്ടു​കാ​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബോ​ൾ ക​ളി​യാ​ണ്. ഓ​രോ ടീ​മി​ലും പ​തി​ന​ഞ്ചും ഇ​രു​പ​തും പേ​രാ​ണു ക​ളി​ക്കു​ന്ന​ത്.

അ​വ​ർ​ക്കി​ട​യി​ലേ​ക്ക് ചു​റു​ചു​റു​ക്കോ​ടെ അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ​ക്കൂ​ടി ക​ളി​ക്കാ​നി​റ​ങ്ങി. ടൈ​റ്റാ​നി​യം ജോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ൻ.​ജെ. ജോ​സാ​യി​രു​ന്നു അ​ത്.

മി​നി​ട്ടു​ക​ൾ​ക്ക​കം ഗോ​ൾ​വ​ല​യി​ലേ​ക്കു ബു​ള്ള​റ്റ് ഷോ​ട്ടു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. ആ​രാ​ട​പ്പാ ഇ​വ​നെ​ന്നു കൂ​ടെ ക​ളി​ച്ച​വ​ർ വാ ​പൊ​ളി​ച്ചു​പോ​യി!

ഇ​ത്ര​യും ക​ളി​ക്കാ​രു​ണ്ടാ​യി​ട്ടും ആ​രെ​യും ഫൗ​ൾ ചെ​യ്യാ​തെ​യു​ള്ള അ​യാ​ളു​ടെ ഗോ​ൾ പോ​സ്റ്റി​ലേ​ക്കു​ള്ള കു​തി​ച്ചു​ക​യ​റ്റം അ​വ​രെ​യെ​ല്ലാം അ​ന്ധാ​ളി​പ്പി​ച്ചു.

ഒ​രേ​സ​മ​യം നാ​ലും അ​ഞ്ചുേ​പേ​രെ ഡ്രി​ബ്ലിം​ഗ് ചെ​യ്താ​യി​രു​ന്നു ജോ​സി​ന്‍റെ കി​ക്കു​ക​ൾ. പ​ല​വ​ട്ടം ഗോ​ളി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ശേ​ഷം ജോ​സ് ക​ളി നി​ർ​ത്തി ഗാ​ല​റി​യി​ൽ വി​ശ്ര​മി​ച്ചു. അ​പ്പോ​ൾ അ​വി​ടെ ക​ളി​ക​ണ്ടു​കൊ​ണ്ടി​രു​ന്ന ഏ​താ​നും യു​വാ​ക്ക​ൾ ജോ​സി​നെ സ​മീ​പി​ച്ചു.

ഡാ ​ഗ​ഡ്യേ, എ​ന്തൂ​ട്ടാ ത​ന്‍റെ ഷോ​ട്ട്! താ​ൻ പൊ​രി​ച്ചൂ​ട്ടാ. ഒ​രാ​റു​മാ​സം ക​ഷ്ട​പ്പെ​ട്ടാ ത​നി​ക്ക് സ്റ്റേ​റ്റ് ടീ​മി​ൽ ക​ളി​ക്കാ​ട്ടാ... യു​വാ​ക്ക​ളു​ടെ ഉ​പ​ദേ​ശം തു​ട​രു​ന്ന​തി​നി​ടെ ജോ​സി​നെ അ​റി​യാ​വു​ന്ന ചി​ല​ർ അ​ടു​ത്തെ​ത്തി.

ടാ ​പി​ള്ളേ​രേ... ഇ​താ​ളു​വേ​റ്യാ​ട്ടാ, ജോ​സ്ന്ന് കേ​ട്ട്ണ്ടാ, ടൈ​റ്റാ​നി​യം ജോ​സ്. അ​പ്പോ​ഴാ​ണ് അ​വ​ർ​ക്ക് അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്. അ​തോ​ടെ എ​ല്ലാ​വ​രും പൊ​ട്ടി​ച്ചി​രി​യും സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി.

ജോ​സ് ക​ളി​യൊ​ക്കെ നി​ർ​ത്തി​യി​രി​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തൃ​ശൂ​ർ ഫാത്തിമാനഗറിലു​ള്ള ത​റ​വാ​ട്ടു​വീ​ട്ടി​ലേ​ക്കു കു​ടും​ബ​സ​മേ​തം വ​ന്ന​താ​യി​രു​ന്നു.

അ​പ്പോ​ഴാ​ണ് കു​ട്ടി​ക്കാ​ല​ത്തെ​പ്പോ​ലെ ഒ​രാ​യാ​സ​ത്തി​നു തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കാ​നെ​ത്തി​യ​ത്. നാ​ല്പ​തു ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും ചെ​റു​പ്പം​വി​ടാ​ത്ത രൂ​പ​മാ​യി​രു​ന്നു ജോ​സി​ന്‍റേ​ത്.

ഒ​ല്ലൂ​ർ ഓ​റി​യോ​ൺ​സി​ന്‍റെ ക​ള​റി​ലാ​ണു ജോ​സി​ന്‍റെ ക​ളി ആ​ളു​ക​ൾ ആ​ദ്യം ക ​ണ്ടു​തു​ട​ങ്ങി​യ​ത്. ആ ​വ​ർ​ഷം ജി​ല്ലാ എ ​ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു ഓ​റി​യോ​ൺ​സ്.

സ്ടൈ​ക്ക​റാ​യി ജോ​സും ഗോ​ൾ​വ​ല കാ​ത്ത വി​ക്ട​ർ മ​ഞ്ഞി​ല​യും അ​ന്നു​മു​ത​ലേ തൃ​ശൂ​രി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യി​രു​ന്നു.

കേ​ര​ള ഫു​ട്ബോ​ളി​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ടോ​ളം നി​റ​ഞ്ഞു​നി​ന്ന പ്ര​തി​ഭ​യാ​യി​രു​ന്നു എ​ൻ.​ജെ. ജോ​സ്. 2001 ഫെ​ബ്രു​വ​രി ആ​റി​നു 49-ാം വ​യ​സി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

തൃ​ശൂ​ർ നീ​ല​ങ്കാ​വി​ൽ കു​ടും​ബാ​ഗ​മാ​യ ജോ​സ് ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രൊ​ഡ​ക്ട്സി​ലെ സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി​രു​ന്നു.

1972 മു​ത​ൽ 1983വ​രെ ടൈ​റ്റാ​നി​യം ടീ​മി​നെ ന​യി​ച്ച​ത് ജോ​സാ​ണ്. അ​ങ്ങി​നെ​യാ​ണ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ടൈ​റ്റാ​നി​യം ജോ​സെ​ന്നു വി​ളി​ച്ച​ത്. 1972ൽ ​സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ക​ളി​ച്ചു.

1969ൽ ​ഗു​വാ​ഹ​ത്തി​യി​ൽ ന​ട​ന്ന ജൂ​ണിയ​ർ നാ​ഷ​ണ​ൽ​സി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ജോ​സ് 69 മു​ത​ൽ 71 വ​രെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല‍​യെ​യും 71-72ൽ ​കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യേ​യും പ്ര​തി​നി​ധീ​ക​രി​ച്ചു. 1972ൽ ​ഗോ​വ​യി​ൽ ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ലാ​യി 11 ഗോ​ള​ടി​ച്ച് ടോ​പ്പ് സ്കോ​റ​റാ​യി. 1974ൽ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.

പ്ര​തി​രോ​ധ​ത്തി​ന്‍റെ ഏ​തു​ഗ്ര​ൻ കോ​ട്ട​ക​ളെ​യും തു​ര​ന്നു​ക​ട​ക്കാ​നു​ള്ള ഡ്രി​ബ്ലിം​ഗ് പാ​ട​വ​വും മി​ന്ന​ൽ​പ്പി​ണ​ർ​പോ​ലെ വെ​ട്ടി​മാ​റു​ന്ന മെ​യ്‌​വ​ഴ​ക്ക​വും എ​ൻ.​ജെ. ജോ​സി​ന്‍റെ പ്ര​തേ്യ​ക​ത​ക​ളാ​ണ്. ഏ​തു മാ​ര​ക ട്രാ​ക്ക്ളിം​ഗി​നെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​ൻ ജോ​സി​നു ക​ഴി​വു​ണ്ടാ​യി​രു​ന്നു.

ച​ടു​ല​മാ​യ ച​ല​ന​ങ്ങ​ളും ല​ക്ഷ്യം തെ​റ്റാ​ത്ത കി​ക്കു​ക​ളും​കൊ​ണ്ട് ക​ളി​ക്ക​ള​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന ജോ​സ് എ​തി​ർ ടീ​മു​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു. അ​തേ​സ​മ​യം സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും സം​ഭാ​ഷ​ണ​വും എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നു​മാ​ക്കി.

ഗോ​ൾ കീ​പ്പ​ർ​മാ​രു​ടെ ദുഃ​സ്വ​പ്ന​മെ​ന്നാ​ണു അ​ന്താ​രാ​ഷ്ട്ര ഗോ​ൾ​കീ​പ്പ​റാ​യി​രു​ന്ന വി​ക്ട​ർ മ​ഞ്ഞി​ല ഒ​രി​ക്ക​ൽ എ​ൻ.​ജെ. ജോ​സി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ​പ്പോ​ൾ ആ ​ടീ​മി​ൽ ഉ​ൾ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​താ​യി​രു​ന്നു ജോ​സി​ന്‍റെ ആ​ത്മ​ദുഃ​ഖം.

കോ​ച്ചിം​ഗ് ക്യാ​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു​ദി​വ​സം പു​റ​ത്തു​പോ​യി​വ​രാ​ൻ അ​ൽ​പം വൈ​കി​യ​തി​നാ​ൽ ജോ​സി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ടേ​ബി​ൾ ടെ​ന്നീ​സ്, ഷ​ട്ടി​ൽ തു​ട​ങ്ങി​യ​വ​യി​ലും എ​ൻ.​ജെ. ജോ​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. പോ​ൾ​വോ​ൾ​ട്ടാ​യി​രു​ന്നു മ​റ്റൊ​രി​നം.

ഭാ​ര്യ ഓ​മ​ന കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​റാ​യി​രു​ന്നു. മ​ക​ൻ എ​ൻ.​ജെ. ജോ​ൺ അ​മേ​രി​ക്ക​യി​ലാ​ണ്. മ​ക​ള്‌ സൗ​മ്യ വി​നേ​ഷ് ടൈ​റ്റാ​നി​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു.

Special News

നൃത്തച്ചുവടിൽ കാണികളെ വിസ്മയിപ്പിച്ച് ജില്ലാ ജഡ്ജി റോഷൻ തോമസ്

കാഞ്ഞിരപ്പള്ളി: നൃത്തച്ചുവടുകളാൽ കാണികളെ വിസ്മ‍യിപ്പിച്ച് ഒരു ജില്ലാ ജഡ്ജി. നാട്യകലയുടെ മനോഹര ഭാവങ്ങൾ ആകർഷകമായി അവതരിപ്പിച്ചാണ് കോട്ടയം ജില്ലാ ജഡ്ജി റോഷൻ തോമസ് കാണികളുടെ മനം കവർന്നത്. കോട്ടയം ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്‍റെ ഭാഗമായിട്ടാണ് റോഷൻ തോമസ് ഭരതനാട്യം അവതരിപ്പിച്ച് പ്രശംസ നേടിയത്. തിരക്കേറിയ ഒൗദ്യോഗിക ജീവിതത്തിനിടയ്ക്കും നൃത്തത്തെ സ്നേഹിക്കുകയും പരിശീലനത്തിനു സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട് ഈ ന്യായാധിപ. ഈരാറ്റുപേട്ട പോക്സോ കോടതിയിൽ ജില്ലാ ജഡ്ജിയുടെ എല്ലാ ചുമതലകളും വഹിക്കുന്നതിനൊപ്പമാണ് ഡാൻസ് പരിശീലനം.

പൊൻകുന്നം സ്വദേശിനിയായ രുക്മിണി ടീച്ചറിന്‍റെ ശിഷ്യത്വം സ്വീകരിച്ച ജഡ്ജി റോഷൻ തോമസ് കഴിഞ്ഞ വർഷങ്ങളിൽ പൊൻകുന്നം ഗുരുദേവക്ഷേത്രത്തിലും ഭരതനാട്യം അവതരിപ്പിച്ചിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകനും കുറവിലങ്ങാട് നിധീരി കുടുംബാംഗവുമായ ഭർത്താവ് അഡ്വ. ജോണി ജോസഫിന്‍റെ പിന്തുണയാണ് റോഷന്‍റെ ആവേശം. 
മക്കളായ ജോസഫും തോമസും എല്ലായിടത്തും റോഷന്‍റെ ഡാൻസ് പ്രോഗ്രാമുകൾ കാണാൻ എത്തും. പത്തനംതിട്ട തുമ്പമൺ കടവിൽ കുടുംബാംഗമാണ് ഈ 46കാരി.
ബിഎ ഇംഗ്ലീഷ് ബിരുദം രണ്ടാം റാങ്ക് നേടി പാസായ ശേഷമാണ് കേരള യൂണിവേഴ്സിറ്റിയിൽനിന്നു രണ്ടാം റാങ്കിൽ എൽഎൽബിയും ഒന്നാം റാങ്കോടെ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽഎമ്മും നേടിയത്. പഠനത്തിലും ജോലിയും ഇപ്പോൾ നൃത്തത്തിലും തന്‍റെ മികവ് അടയാളപ്പെടുത്തുകയാണ് റോഷൻ.

Special News

സിസ്റ്റർ ഡമസീന: അനുപമമായ ഒരോർമ

കഴിഞ്ഞ ദിവസം അന്തരിച്ച, സിജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ഡമസീന മണ്ണഞ്ചേരിയിലിന്‍റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കുന്നതാണെന്ന് സഹപ്രവർത്തകർ. ഏഴു പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിസ്വാർഥമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞ മലയാളി സന്യാസിനിമാരിലൊരാളാണ് സിസ്റ്റർ ഡമസീനയെന്ന് സഭാംഗങ്ങൾ ഒാർമിക്കുന്നു. കഴിഞ്ഞ 23നായിരുന്നു സിസ്റ്ററിന്‍റെ വേർപാട്. സിസ്റ്റർ ഡമസീനയെക്കുറിച്ചു യുപി പ്രയാഗ്‌രാജിലെ സെന്‍റ് മേരീസ് കോൺവന്‍റ് അംഗം സിസ്റ്റർ എം. സുമിത സിജെ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ:

ദൈവസ്നേഹം അഗ്നിപോലെയാണ്. അതു സ്വയം അടച്ചുപൂട്ടാൻ അനുവദിക്കില്ല. കാരണം ദൈവത്തെ സ്നേഹിക്കാനും അവിടത്തെ ബഹുമാനം വർധിപ്പിക്കാതിരിക്കാനും കഴിയില്ല. സിസ്റ്റർ ഡമസീന അംഗമായിരുന്ന സിജെ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ദൈവ ദാസി മേരി വാഡിന്‍റെ വാക്കുകളാണിത്.

ഈ അർഥപൂർണമായ വാക്കുകൾ തന്‍റെ ജീവിതത്തിലൂടെ അന്വർഥമാക്കാൻ സിസ്റ്റർ ഡമസീനയ്ക്കു സാധിച്ചിരുന്നു. അതിരമ്പുഴ മണ്ണഞ്ചേരിയിൽ പരേതരായ ദേവസ്യയുടെയും മറിയക്കുട്ടിയുടെയും എട്ട് മക്കളിൽ മൂന്നാമതായി 1934 ജൂൺ 14നാണ് സിസ്റ്റർ ജനിച്ചത്. പ്രാർഥയുടെയും കഠിനാധ്വാനത്തിന്‍റെയും മൂല്യത്തിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിശബ്ദമായി വളർത്തിയെടുത്തതുമായ കുടുംബത്തിലാണ് സിസ്റ്റർ വളർന്നുവന്നത്.
പ്രേഷിത തീഷ്ണതയാൽ കുഞ്ഞുമനസുകളെ ജ്വലിപ്പിച്ചിരുന്ന ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്‍റെ പ്രചോദനം സിസ്റ്ററിന്‍റെ ഉളളിലെ ദൈവവിളിയെ പരിപോഷിപ്പിച്ചിരുന്നു.
1956 ഫെബ്രുവരി രണ്ടിന് സിസ്റ്റർ പാറ്റ്നയിലെ ഐബിഎംവി മിഷനറി സന്യാസിനി സമൂഹത്തിൽ ചേർന്നു.അന്നത്തെ ബിഷപ്പായിരുന്ന ഡോ. വിൽഡർമൂത്തിന്‍റെ എഴുത്തുമായി ഐബിഎംവിയിലെ രണ്ട് സന്യാസിനിമാർ വന്നപ്പോൾ ഭാഗ്യസ്മരണാർഹനായ മാലിപ്പറന്പിൽ ജോസഫ് അച്ചനാണ് സിസ്റ്ററിനെ പാറ്റ്നയിലേക്കയച്ചത്. 1964 ഫെബ്രുവരി എട്ടിന് സിസ്റ്റർ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.

നിസ്വാർഥ സേവനം

അന്നുമുതൽ ഉത്തരേന്ത്യയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ സ്നേഹശുശ്രൂഷയുമായി കടന്നുചെന്നു. ആതുര ശുശ്രൂഷ, സാധുജന പരിപാലനം, രോഗീപരിചരണം എന്നീ മേഖലകളിൽ വ്യാപൃതയായി. നൈനിറ്റാൾ, മുംബൈ, പാറ്റ്ന, കാൺപൂർ, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ സജീവമായി. ദിവ്യകാരുണ്യത്തിന്‍റെ മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സിസ്റ്റർ മടിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു.
അസഖ്യം ജപമാലകൾ ചൊല്ലി ദൈവവിളിക്കായും ലോകസമാധാനത്തിനായും കാഴ്ചവയ്ക്കു ശീലവും ഈ സന്യാസിനിക്ക് ഉണ്ടായിരുന്നു. 2003ൽ ഐബിഎംവി എന്ന പേര് പുനർനാമകരണം ചെയ്ത് സിജെ (കോൺഗ്രഗേഷൻ ഓഫ് ജീസസ് ) എന്ന പേര് സ്വീകരിച്ചു. വരും തലമുറയ്ക്കു ശ്രേഷ്ഠമായ ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ് 70 വർഷത്തെ മിഷൻ ജീവിതത്തിനു ശേഷം സിസ്റ്റർ ദൈവസവിധത്തിലേക്കു യാത്രയായിരിക്കുന്നത്. ധന്യമായ സിസ്റ്റർ ഡമസീനയുടെ ഓർമകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.

Latest News

Corehub Up