x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലി​രി​ക്കെ തോ​ൽ​വി; ച​രി​ത്ര​മാ​യി ആ​ർ. ശ​ങ്ക​റി​ന്‍റെ ആ​റ്റി​ങ്ങ​ൽ പോ​രാ​ട്ടം

മാ​ത്യു ആ​ന്‍റ​ണി
Published: April 6, 2026 05:21 PM IST | Updated: April 6, 2026 05:31 PM IST

കേ​ര​ള രാ​ഷ്‌ട്രീ​യ ച​രി​ത്ര​ത്തി​ൽ അ​ധി​കം ആ​വ​ർ​ത്തി​ക്കാ​ത്ത അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നാ​യി​രു​ന്നു 1965-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

അ​തി​ൽ പ്ര​ധാ​ന​കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ വ​ന്ന​തി​നാ​ൽ നി​യ​മ​സ​ഭാ ത​ന്നെ പി​രി​ച്ചു​വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി എ​ന്ന​താ​ണ്.

മ​റ്റൊ​ന്ന് കേ​ര​ള​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ആ​ർ. ശ​ങ്ക​ർ, പ​ദ​വി​യി​ലി​രി​ക്കെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് കേ​ര​ള രാ​ഷ്‌ട്രീ​യ​ത്തി​ലെ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി​രു​ന്നു.

ഭ​ര​ണ​പ്ര​തി​സ​ന്ധി​യും സ​ർ​ക്കാ​രി​ന്‍റെ പ​ത​ന​വും

1962-ൽ ​അ​ധി​കാ​ര​മേ​റ്റ ആ​ർ. ശ​ങ്ക​ർ സ​ർ​ക്കാ​രി​നെ​തി​രേ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന പി.​ടി. ചാ​ക്കോ​യു​ടെ രാ​ജി​യും തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ച്ചു.

ഒ​ടു​വി​ൽ 1964 സെ​പ്റ്റം​ബ​റി​ൽ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം എംഎ​ൽഎ​മാ​ർ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​വു​ക​യും ചെ​യ്ത​തോ​ടെ ശ​ങ്ക​ർ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​യി.

K-Rail Survey

ആ​റ്റി​ങ്ങ​ലി​ലെ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി

തു​ട​ർ​ന്ന് 1965-ൽ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ആ​ർ. ശ​ങ്ക​ർ ജ​ന​വി​ധി തേ​ടി​യ​ത്. എ​തി​രാ​ളി സി​പി​എ​മ്മി​ലെ കെ. ​അ​നി​രു​ദ്ധ​ൻ ആ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു അ​നി​രു​ദ്ധ​ൻ ജ​യി​ലി​ലാ​യി​രു​ന്നു.

കേ​വ​ലം 2083 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​നി​രു​ദ്ധ​ൻ ശ​ങ്ക​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ആ​ർ. ശ​ങ്ക​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത് അ​ന്ന​ത്തെ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച വാ​ർ​ത്ത​യാ​യി​രു​ന്നു.

പ​ദ​വി​യി​ലി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട ആ​ദ്യ കേ​ര​ള മു​ഖ്യ​മ​ന്ത്രി എ​ന്ന ച​രി​ത്ര​വും അ​ങ്ങ​നെ ആ​ർ. ശ​ങ്ക​റി​ന് സ്വ​ന്ത​മാ​യി.

തു​ട​ർ​പ​രാ​ജ​യം 1967-ൽ

​ആ​റ്റി​ങ്ങ​ലി​ലെ ഈ ​തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ, 1967-ൽ ​ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​ർ. ശ​ങ്ക​ർ പ​രാ​ജ​യ​ത്തി​ന്‍റെ രു​ചി​യ​റി​ഞ്ഞു. ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ച അ​ദ്ദേ​ഹം 29,343 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം പ​തി​യെ അ​ക​ലു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ങ്ങ​ൾ കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ഏ​ടു​ക​ളാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു.

Tags : R. Sankar Attingal Cheif Minister K. Anirudhan

Recent News

Corehub Up