x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്


Published: June 23, 2026 07:06 AM IST | Updated: June 23, 2026 07:06 AM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേതാവ് ജി​തി​ൻ ഭാ​സ്‌​ക​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. വ​ട​ക​ര ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളു​ടേ​യും വാ​ദം തി​ങ്ക​ളാ​ഴ്ച
പൂ​ർ​ത്തി​യാ​യി​രു​ന്നു.

വി​വാ​ദ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം ജി​തി​ൻ ഭാ​സ്‌​ക​റി​ന്‍റെ ഫോ​ണി​ൽ നി​ന്നു ത​ന്നെ​യാ​ണ് എ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍. അ​തേ​സ​മ​യം, പ്ര​തി ഫോ​ണ്‍ റീ​സെ​റ്റ് ചെ​യ്ത​തോ​ടെ തെ​ളി​വു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു. ജി​ല്ലാ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്ത​ല്‍.

കേ​സി​ലെ പ്ര​തി​യാ​യ ജി​തി​ൻ ഭാ​സ്ക​റി​ന് ജാ​മ്യം ന​ൽ​കു​ന്ന​തി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തു. വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് നി​ർ​മി​ച്ച​തി​ലും അ​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ദ്യം പ്ര​ച​രി​പ്പി​ച്ച​തി​ലും ജി​തി​ൻ ഭാ​സ്ക​റി​ന് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ ക​ണ്ടെ​ത്ത​ൽ.

കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​ൽ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

 

Tags : kafir screenshot case court verdict jithin bhaskar bail plea

Recent News

Corehub Up