മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ബംഗളൂരു: കർണാടകത്തിൽ മന്ത്രിസഭ വികസിപ്പിച്ച് പത്തുദിവസത്തിനുശേഷം മന്ത്രിമാർക്കു വകുപ്പുകൾ അനുവദിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
അധികാരത്തിലെത്തി രണ്ടുമാസം പിന്നിട്ടശേഷമുള്ള മന്ത്രിസഭാ വികസനത്തിൽ വനിതകളെ പൂർണമായും തഴഞ്ഞതു ചർച്ചയായിരുന്നു. രണ്ടാംഘട്ടത്തിൽ 19 മന്ത്രിമാരെയാണു നിയോഗിച്ചത്. ആദ്യഘട്ടത്തിൽ ചുമതലയേറ്റ മന്ത്രിമാരിൽ ചിലരുടെ വകുപ്പുകൾ വച്ചുമാറിയിട്ടുണ്ട്.
ഭവനനിർമാണ വകുപ്പ് ബി.സെഡ് സമീർ അഹമ്മദ് ഖാനും സഹകരണവകുപ്പ് ലക്ഷ്മൺ സാവാദിക്കും നൽകി. ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മാനപ്പ ലാമാനിയാണു പഞ്ചസാര, ടെക്സ്റ്റൈൽ വകുപ്പുകളുടെ മന്ത്രി.
വകുപ്പ് വിഭജനത്തിൽ അതൃപ്തനായിരുന്ന രാമലിംഗ റെഡ്ഡിക്കു മേജർ ഇറിഗേഷനുപകരം വനംവകുപ്പ് നൽകി. പരിസ്ഥിതിമന്ത്രാലയത്തിന്റെ അമിത ചുമതലയും ഉണ്ട്. കെ.എച്ച്. മുനിയപ്പയ്ക്കു ഭക്ഷ്യ പൊതുവിതരണത്തിനു പകരം സാമൂഹ്യനീതി വകുപ്പ് അനുവദിച്ചു.
Tags : ChiefMinister DepartmentalDivision Completes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash DKShivakumar