മുഹമ്മദ് റിയാസ്
കോഴിക്കോട്: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് മുഹമ്മദ് റിയാസ്. ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ മുഖ്യശത്രു എന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു.
മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ചയ്ക്കെതിരെ ചെറുവിരൽ അനക്കാത്തവർ, ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ പൊരുതുന്നവർക്കെതിരെ തീപ്പന്തം എറിഞ്ഞ സംഭവത്തിൽ നേതാക്കൾ മാപ്പുപറയാൻ തയാറാകണമെന്ന് റിയാസ് കോഴിക്കോട് പറഞ്ഞു. അവിടെയും തങ്ങളെയാണ് മുഖ്യശത്രുവായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്രത്തോളം മർദിക്കാൻ ശ്രമിച്ചാലും കള്ളക്കേസെടുത്ത് ജയിലിൽ അടച്ചാലും പത്ത് ഇരട്ടി ശക്തിയോടെ തിരിച്ചുവന്ന ചരിത്രമാണ് തങ്ങൾക്കുള്ളതെന്ന് മുഹമ്മദ് റിയാസ് ഓർമിപ്പിച്ചു. ഗിരീഷും ജലീലും തങ്ങളുടെ പ്രിയപ്പെട്ടവരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം നടപ്പിലാക്കുന്നത് വിശാലമായ കാഴ്ചപ്പാടിന്‍റെ പേരിലാണെന്നും ചൂണ്ടിക്കാണിച്ചു.
ബുധനാഴ്ച രാത്രിയാണ് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസും എസ്എഫ്ഐയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
Tags : University MohammedRiyas YouthCongress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash