വിജയ്, രാഹുൽ ഗാന്ധി
നെടുന്പാശേരി: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകവുമായി ചേർന്നു തമിഴ്നാട്ടിൽ പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഒരുമിച്ചു പോരാടുമെന്ന് ടിഎൻസിസി പ്രസിഡന്റ് ബി. മാണിക്യം ടാഗോർ എംപി. വിജയ്യും രാഹുൽ ഗാന്ധിയും തമ്മിലുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ വിജയ്യുടെ പാർട്ടിയാണ് ഇപ്പോൾ പ്രധാന കക്ഷി. കോൺഗ്രസ് ഈ സഖ്യത്തിലെ പങ്കാളിയാണ്. കോൺഗ്രസിന്റെ ആശയങ്ങളോടു കൂടുതൽ അടുത്തുനിൽക്കുന്ന രാഷ്ട്രീയ നിലപാടാണ് വിജയ്യുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശന ചടങ്ങിൽ വിജയ് പങ്കെടുത്തത് ചടങ്ങിനു വലിയ മൂല്യം നൽകിയെന്നും രാഹുൽ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം എത്തിയതെന്നും മാണിക്യം ടാഗോർ പറഞ്ഞു.
കാവേരി വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തമിഴ്നാടിന് അനുകൂലമായ സാഹചര്യമുണ്ടായിട്ടും കേന്ദ്രം സംസ്ഥാനത്തിനൊപ്പം നിൽക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Tags : TVK parliamentary election Deepika DeepikaNewspaper BreakingNews TNCC President says there there will be alliance