x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരിയില്‍ ഷൂക്കൂര്‍ വധക്കേസിൽ വിധി ഇന്ന്

വെബ് ഡെസ്ക്
Published: November 19, 2026 07:13 AM IST | Updated: November 19, 2026 07:14 AM IST

അരിയില്‍ ഷൂക്കൂര്‍

ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ ഇന്ന് ​ശി​ക്ഷാ​വി​ധി​ക്കും. സി​പി​എം നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​ൻ, ടി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര​ട​ക്കം 31 പ്ര​തി​ക​ളു​ടെ ശി​ക്ഷാ​വി​ധി കൊ​ച്ചി സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് പ്ര​ഖ്യാ​പി​ക്കു​ക. കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് വി​ധി​പ്ര​ഖ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

2012 ഫെ​ബ്രു​വ​രി 12നാ​ണ് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലെ ചു​ള്ളി​യോ​ട് വ​യ​ലി​ൽ​വെ​ച്ചാ​ണ് ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. അ​ന്ന​ത്തെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ജ​യ​രാ​ജ​ന്‍റെ​യും ടി.​വി. രാ​ജേ​ഷി​ന്‍റെ​യും വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ചെ​ന്ന സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ പ്ര​തി​കാ​ര​മാ​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് കേ​സ്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഷു​ക്കൂ​റി​നെ​യും മ​റ്റ് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചു​വച്ചെ​ന്നും ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ കൈ​മാ​റി തി​രി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നു​മാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. ഷു​ക്കൂ​റും സ​ക്ക​റി​യ അ​യ്യൂ​ബും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. സം​ഭ​വ​സ്ഥ​ല​ത്തു​വച്ചു​ത​ന്നെ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ടു.

കേ​സി​ൽ ആ​കെ 33 പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​പേ​ർ മ​രി​ച്ച​തോ​ടെ ബാ​ക്കി​യു​ള്ള 31 പേ​രാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. ത​ളി​പ്പ​റ​മ്പി​ലെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. സു​മേ​ഷും പി.​ഗ​ണേ​ശ​നു​മാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. സി.​എ​ൻ. മോ​ഹ​ന​ൻ പ​തി​നൊ​ന്നാം പ്ര​തി​യാ​ണ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ ശ്യാം​ജി​ത്തും കേ​സി​ൽ പ്ര​തി​യാ​ണ്.

കേ​സി​ലെ 32-ാം പ്ര​തി​യാ​ണ് പി. ​ജ​യ​രാ​ജ​ൻ. 33-ാം പ്ര​തി ടി.​വി. രാ​ജേ​ഷും. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഗൂ​ഢാ​ലോ​ച​നാ​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പി. ​ജ​യ​രാ​ജ​നെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​മ​യ​ത്ത് അ​വി​ടെ​വ​ച്ചാ​ണ് കൊ​ല​പാ​ത​ക​ത്തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ.

Tags : AriyilShukkoor  MurderCase  SentencingDay  LegalProceedings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up