x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്ഷയായി ര​ക്ഷി​​​​ത; മൂ​ന്നു മാ​സ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ​ത് 81 പേ​ര്‍

വെബ്ഡെസ്ക്
Published: November 19, 2026 06:32 AM IST | Updated: November 19, 2026 06:46 AM IST


കൊ​​​​ച്ചി: കേ​​​​ര​​​​ള റെ​​​​യി​​​​ല്‍​വേ പൊ​​​​ലി​​​​സി​​​​ന്‍റെ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ര​​​​ക്ഷി​​​​ത’യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് 81 പേ​​​​ര്‍. സം​​​​സ്ഥാ​​​​ന​​​​ത്തെ 13 റെ​​​​യി​​​​ല്‍​വേ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ളെ അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​ല്‍, ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം, സ്ത്രീ​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത ലം​​​​ഘി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റു​​​​ണ്ടാ​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ളെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.

ട്രെ​​​​യി​​​​നി​​​​ല്‍ യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ന്ന സ്ത്രീ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും കേ​​​​ര​​​​ള റെ​​​​യി​​​​ല്‍​വേ പൊ​​​​ലി​​​​സ് ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ര​​​​ക്ഷി​​​​ത’. ട്രെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കും സു​​​​ര​​​​ക്ഷി​​​​ത അ​​​​ന്ത​​​​രീ​​​​ക്ഷം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക നി​​​​രീ​​​​ക്ഷ​​​​ണ​​​​വും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും തു​​​​ട​​​​രു​​​​മെ​​​​ന്ന് റെ​​​​യി​​​​ല്‍​വേ പൊ​​​​ലി​​​​സ് സൂ​​​​പ്ര​​​​ണ്ട് ബി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

പ​​​​രാ​​​​തി​​​​പ്പെ​​​​ടാ​​​​ന്‍ മ​​​​ടി​​​​ക്കേ​​​​ണ്ട

യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്ക് എ​​​​ന്തെ​​​​ങ്കി​​​​ലും ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളോ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളോ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ഉ​​​​ട​​​​ന്‍ത​​​​ന്നെ റെ​​​​യി​​​​ല്‍​വേ പൊ​​​​ലി​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യം തേ​​​​ടാം. ഇ​​​​തി​​​​നാ​​​​യി കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക മൊ​​​​ബൈ​​​​ല്‍ ആ​​​​പ്പാ​​​​യ പോ​​​​ല്‍ ആ​​​​പ്പി​​​​ലെ റെ​​​​യി​​​​ല്‍ മൈ​​​​ത്രി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യോ, 112 (ഇ​​​​ആ​​​​ര്‍​എ​​​​സ്എ​​​​സ്) എ​​​​ന്ന ന​​​​മ്പ​​​​റി​​​​ലേ​​​​ക്കോ റെ​​​​യി​​​​ല്‍ അ​​​​ല​​​​ര്‍​ട്ട് 9846200100, 9846200150, 9846200180 എ​​​​ന്ന ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്കോ വി​​​​ളി​​​​ക്കാം.

റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ റെ​​​​യി​​​​ല്‍ ‘മ​​​​ദ​​​​ദ്’ 139 എ​​​​ന്ന ന​​​​മ്പ​​​​റി​​​​ലൂ​​​​ടെ​​​​യും റെ​​​​യി​​​​ല്‍ മ​​​​ദ​​​​ദ് ആ​​​​പ്പ് വ​​​​ഴി​​​​യും യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്ക് സു​​​​ര​​​​ക്ഷാ​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ക്കാം.

Tags : 81 Arrested Deepika DeepikaNewspaper BreakingNews in Three Months

Recent News

Corehub Up