x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ

വെബ് ഡെസ്ക്
Published: November 19, 2026 06:52 AM IST | Updated: November 19, 2026 06:52 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. വയലായിൽ റേഷൻകട നടത്തി വന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ വയലായിലാണ് സംഭവം.

റേഷൻ കടയിൽ വച്ചാണ് അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

കൃത്യത്തിന് ശേഷം മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് പത്തനാപുരത്ത് നിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപ്പെട്ട പ്രതിയെ കൂത്താട്ടുകുളത്തുവച്ചാണ് കടയ്ക്കൽ പൊലിസ് പിടികൂടിയത്. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

Tags : Crime Accused Murdering Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up